പകല്‍ സമയത്ത് കോഴി ഏറ്റവും ഉച്ചത്തില്‍ മനുഷ്യന് അലോസരമുണ്ടാക്കുന്ന ശബ്ദം ഉണ്ടാക്കുന്നത് എന്തിനാണെന്ന് അറിയാമോ ? വീട്ടില്‍ കോഴികളെ വളര്‍ത്തുന്നവര്‍ക്കറിയാം; അത് നൂറു ഗ്രാം തൂക്കം പോലുമില്ലാത്ത മുട്ടയിട്ട് കഴിഞ്ഞു ഞാന്‍ ഒരു മുട്ടയിട്ടേ എന്ന് ഈ ലോകത്തെ വിളിച്ചറിയിക്കാനാണ്.
നമ്മുടെ നാട്ടിലെ ചെറുതും വലുതുമായ രാഷ്ട്രീയനേതാക്കള്‍ മുഴുവന്‍ ഇപ്പോള്‍ ഈ കോഴികളെ പോലെ ആവുകയാണ്. ഒരാള്‍ ഒരു വാര്‍ഡ് തല നേതാവായാല്‍ ഉടനെ വരും അഭിവാദ്യമര്‍പ്പിച്ചു കൊണ്ടുള്ള ഫ്ലക്സ് ബോര്‍ഡ്. പഞ്ചായത്ത് മെമ്പര്‍ മുതല്‍ ലോക്സഭ മെമ്പര്‍ വരെ അദ്ദേഹം വഴി ആ പ്രദേശത്തേക്ക് എത്തിയതും എത്തിക്കൊണ്ടിരിക്കുന്നതും എത്താന്‍ പോകുന്നതും എത്തിക്കാന്‍ പോകുന്നതും ആയ വിവിധ പദ്ധതികള്‍ക്ക് അഭിവാദ്യങ്ങളും അഭിനന്ദനങ്ങളും അറിയിക്കുന്ന ഫ്ലക്സ് കൊണ്ട് നിറയ്ക്കും. ഇതിനു വരുന്ന ചെലവ് വഹിക്കുന്നതും ഈ മാന്യ ദേഹം തന്നെയാണ്. ചില സാഹചര്യങ്ങളില്‍ ഇത് അച്ചടിപ്പിച്ചു കൊണ്ട് വന്നു കെട്ടി തൂക്കുന്നതും അവര്‍ സ്വന്തമായിട്ടാണ്. (വാണിജ്യസ്ഥാപനങ്ങൾ, സ്ക്കൂളുകൾ, പാരലൽ കോളേജുകൾ, ആരാധനാലയങ്ങൾ, ആത്മീയ ആചാര്യന്മാർ, ആള്‍ ദൈവങ്ങള്‍, ആള്‍ അല്ലാത്ത ദൈവങ്ങള്‍, രാഷ്ട്രീയക്കാർ, വ്യക്തിഗത താൽപ്പര്യക്കാർ, ടീവീ സീരിയലുകാർ, സിനിമാ പരസ്യക്കാർ, പത്രമാദ്ധ്യമങ്ങൾ, സമുദായ നേതാക്കള്‍, റിയാലിറ്റി ഷോയില്‍ പങ്കെടുക്കുന്നവര്‍ തുടങ്ങി ജനിച്ചവര്‍, മരിച്ചവര്‍, അടിയന്തിരം കൊണ്ടാടപ്പെടുന്നവര്‍, കല്യാണം കഴിക്കുന്നവര്‍, കഴിപ്പിക്കുന്നവര്‍ എന്ന് വേണ്ട ലോകത്തുള്ള സകല അണ്ടനും അടകോടനും ചിരിച്ചു കൊണ്ട് കേറി പോസ്റ്റിലും ട്രാഫിക് മീഡിയനിലും ഇരിക്കുന്നത് കാണാഞ്ഞിട്ടല്ല; ഈ പരിസര മലിനീകരണം നടത്തുന്നതില്‍ ഏറിയ പങ്കും രാഷ്ട്രീയ നടന്മാര്‍ ആണെന്നത് കൊണ്ടാണ് അവരെ ഫോക്കസ് ചെയ്തത്).

കോഴികളെ അടുത്ത് ശ്രദ്ധിച്ചാല്‍ കാണാവുന്ന മറ്റൊരു കാര്യം ഏതു പൊതു സ്ഥലത്ത് വച്ചും കാമപൂര്‍ത്തി വരുത്തും എന്നതാണ്. അതിനു സമയമോ കാലമോ ഒന്നും കോഴിക്കൊരു പ്രശ്നമല്ല. അടുത്തിടെ നമ്മുടെ പല രാഷ്ട്രീയ താരങ്ങളെപ്പറ്റിയും വ്യാപകമായി കേള്‍ക്കുന്ന ആരോപണങ്ങള്‍ ഈ കോഴിത്തരത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. മുതിര്‍ന്ന നേതാവ് പൊതുചടങ്ങില്‍ വച്ച് വനിതാ എം എല്‍ എ യെ കയറിപ്പിടിക്കുന്ന ത്തിന്റെയും അവര്‍ കഷ്ടപ്പെട്ട് ആ ശ്രമം ചെറുക്കുന്നതിന്റെയും വീഡിയോതുണ്ടുകള്‍ യു ട്യൂബില്‍ കാണാം. പിന്നെ ചലച്ചിത്ര നടിയെ എം പി കൈ വച്ചതിന്റെ...ലോക്സഭ സ്ഥാനാര്‍ഥിക്ക് സ്ഥലം എം എല്‍ എ ബലമായി മുത്തം കൊടുത്തതിന്റെ...അതേ സ്ഥാനാര്‍ഥിയെ അവരുടെ പാര്‍ട്ടിയുടെ യുവ നേതാവ് കയറിപ്പിടിച്ചതിന്റെ....ഒരു സ്ത്രീ വിരിച്ച കെണിയില്‍ പോയി വീണ മുന്‍ മന്ത്രിയുടെ...യുവ സംരഭകയെ യുവ എം എല്‍ എ ഹോട്ടലില്‍ വിളിച്ചു വരുത്തി ബലമായി പീഡിപ്പിച്ചതിന്റെ...അങ്ങനെ പോകുന്നു കോഴിത്തരത്തിന്റെ കഥകള്‍.....
കോഴികള്‍ ആണോ നമ്മുടെ നേതാക്കളുടെ റോള്‍ മോഡല്‍....???
https://www.facebook.com/groups/224083751113646/
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക് ചെയ്യുക
കോഴികള്‍ ആണോ നമ്മുടെ നേതാക്കളുടെ റോള്‍ മോഡല്‍....???
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക് ചെയ്യുക
മിണ്ടാപ്രാണികളെ ഇങ്ങനെ അപമാനിക്കുന്നതെന്തിന്? കോഴി മുട്ടയെ തീറ്റസാധനമായി കാണുന്ന നമുക്കേ വലിപ്പക്കുറവിന്റെ പേരിൽ അതിനെ നിസ്സാരമായി കാണാനാകൂ. മുട്ടയ്ക്കുള്ളിൽ കോഴിയുടെ കുഞ്ഞാണ്. അതിനെ ജീവന്റെ അംശമാണ്. അതു മറക്കണ്ട. പിന്നെ പരസ്യമായ ഇണചേരൽ അവയുടെ നിഷ്കളങ്കതയെ സൂചിപ്പിക്കുന്നു. ആദിപാപത്തിനു മുൻപ് മനുഷ്യന് ഉണ്ടായിരുന്നതായി പറയപ്പെടുന്ന വിശുദ്ധി കോഴികൾ ഇന്നും നിലനിർത്തുന്നു എന്നേ അതിൽ നിന്നു മനസ്സിലാക്കാനുള്ളൂ.
ReplyDeleteശരിയാണ്, ഒരര്‍ത്ഥത്തില്‍ രാഷ്ട്രീയക്കാരെ കോഴിയോടുപമിച്ചു കോഴികളെ അപമാനിക്കുകയായിരുന്നു.
Deleteപിടക്കോഴികൾ നടു റോഡില്‍ ബലാത്സംഗം ചെയ്യപ്പെടുന്നത് വിദൂരത്ത് നിന്ന് നോക്കി ആസ്വദിക്കുന്നു ...എന്താ ലെ...
ReplyDelete;-)
Delete