കഴിഞ്ഞ ദിവസം youtube-ല്‍ ഒരു വീഡിയോ കണ്ടു. ഒരു വീട്ടില്‍ ഒരു വലിയ ജനക്കൂട്ടം. അവര്‍ ആര്‍ത്തു വിളിക്കുകയാണ്. വാതിലിനടുത്ത് ഒരു പോലീസ് ഏമാനും ഉണ്ട്. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ വീടിനകത്ത് നിന്ന് ഒരു താടിക്കാരന്‍ ചേട്ടന്‍ പോലീസ് അകമ്പടിയോടെ പുറത്തു വരുന്നു. ആളുകള്‍ എല്ലാം ആവേശത്തോടെ കൂവുന്നു. കുറച്ചു കഴിഞ്ഞു ഒരു കൊച്ചു കുഞ്ഞിനെ ഒക്കത്തിരുത്തി കൊണ്ട് ഒരു ചേച്ചി വരുന്നു. ഇത്തവണത്തെ കൂവല്‍ കേട്ടാല്‍ തോന്നും ഇവന്റെയൊക്കെ അപ്പനും അമ്മയും കുറുക്കന്മാരാണോ എന്ന്. സംഭവം ഇത്രയേ ഒള്ളൂ...ഈ ചേച്ചിയുടെ രഹ്സ്യക്കാരന്‍ കാമുകനാണ് മുന്‍പേ പോയ താടിക്കാരന്‍. നാട്ടിലെ സദാചാര നിലവാരം ഇടിഞ്ഞു വീണു വല്ല അപകടവും പറ്റിയാലോ എന്ന് പേടിച്ചു നാട്ടിലെ ഉയര്‍ന്ന സദാചാര ബോധമുള്ള ജനങ്ങള്‍ കൂട്ടമായി വീട് വളഞ്ഞു. എന്നിട്ട് പോലീസിനെ വിളിച്ചു വരുത്തി സദാചാരത്തെ തകര്‍ക്കാന്‍ ശ്രമിച്ചവരെ പിടിച്ചു പോലീസില്‍ ഏല്‍പ്പിച്ചു കൊടുത്തിട്ട് സന്തോഷ പൂര്‍വ്വം പിരിഞ്ഞു പോയി.
എനിക്ക് ഈ ചേട്ടനോടും ചേച്ചിയോടും പ്രത്യേകിച്ച് ഒരു വിരോധമോ അനുകമ്പയോ ഇല്ല. അവര്‍ തെറ്റ് ചെയ്തത് അവരോടും അവരുടെ കുടുംബത്തോടും മാത്രമാണ് എന്നാണെന്റെ പക്ഷം. ഇന്നസെന്റിന്റെ കരയോഗം പ്രസിഡന്റ് "അഴകിയ രാവണനില്‍" ചോദിക്കുന്നത് പോലെ തന്നെ ഞാനും ചോദിക്കുന്നു "നാട്ടുകാര്‍ക്കെന്താ ആ വീട്ടില്‍ കാര്യം". ഇപ്പോള്‍ നിലവിലുള്ള ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ച് ഈ താടിക്കാരനെ ഈ വീട്ടില്‍ വച്ച് യുവതിയോടൊപ്പം കണ്ടു എന്ന സംഭവത്തില്‍ മേല്‍ പറഞ്ഞവര്‍ക്ക് ഒരു കാര്യവും ഇല്ല. ഇന്ത്യന്‍ നിയമങ്ങള്‍ തന്നെ കപട സദാചാരത്തിനു കുഴലൂതുന്നതാണ്. ഇന്ത്യയില്‍ 18 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും വ്യഭിചാരം അല്ലാതെയുള്ള പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ എര്‍പ്പെടുവാന്‍ കഴിയും(IPC 497) എന്നാണ് എന്റെ അറിവ്. എന്നാല്‍ ഇതിന് നേരെ എതിരാണ് ഇമ്മോറല്‍ ട്രാഫിക്കിങ് നിരോധന നിയമത്തിലെ ചില വകുപ്പുകള്‍. ഇത് ഉപയോഗിച്ചാണ് ഹോട്ടലില്‍ മുറിയെടുത്ത അല്ലെങ്കില്‍ ഒരു വീട്ടില്‍ ഒന്നിച്ചു കണ്ട സ്ത്രീയെയും പുരുഷനെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ഇമ്മോറല്‍ ട്രാഫികിങ് നിരോധന നിയമത്തിലെ വകുപ്പ് 6(ബി) പ്രകാരം, ഒരുമിച്ചു ഒരു വീട്ടിലോ, റൂമിലോ, അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും ഗൃഹപരിസരത്തോ കഴിയുന്ന സ്ത്രീയെയും പുരുഷനെയും, അവര്‍ വിവാഹിതര്‍ അല്ലെങ്കില്‍ സംശയത്തിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുക്കാവുന്നതാണ്. ഐ.പി.സി. 497 സത്യത്തില്‍ ഒരു തമാശയാണ്. മറ്റൊരാളുടെ ഭാര്യയുമായി അയാളുടെ സമ്മതമില്ലാതെ ലൈംഗികമായി ബന്ധപ്പെടുന്നത് കുറ്റകരമാണ് പോലും. സൌകര്യപ്രദമായി വ്യാഖ്യാനിച്ചാല്‍, അയാള്‍ ഒന്ന് സമ്മതിച്ചാല്‍ കുറ്റകരമല്ല. ഒരു കാര്യം ശ്രദ്ധിക്കണം കേട്ടോ ..ഇതില്‍ സ്ത്രീയുടെ സമ്മതം ഇല്ലെങ്കില്‍ സംഗതി പീഡനമാകുമേ...ഐ.പി.സി. 497 അനുസരിച്ച് പുരുഷനെ മാത്രമേ ശിക്ഷിക്കാന്‍ കഴിയൂ എന്നതാണ് അടുത്ത തമാശ. പുരുഷനെ പ്രലോഭിപ്പിച്ചത് സ്ത്രീ ആയാല്‍ പോലും സ്ത്രീയെ ശിക്ഷിക്കാന്‍ പറ്റില്ല. ഒറ്റ നോട്ടത്തില്‍ പുരുഷവിരുദ്ധമാണ് എന്ന് തോന്നിയെക്കാവുന്ന ഈ നിയമം യഥാര്‍ത്ഥത്തില്‍ സ്ത്രീ വിരുദ്ധമാണ് എന്നാണു നിയമ വിദഗ്ദര്‍ വിശദീകരിക്കുന്നത്. ഉദാഹരണത്തിന് സ്വന്തം ഭര്‍ത്താവ് വഞ്ചിച്ചാല്‍ (ഇങ്ങേര്‍ക്ക് പരസ്ത്രീയുടെ ഭര്‍ത്താവിന്റെ സമ്മതം മതിയല്ലോ) വഞ്ചിക്കപ്പെട്ട സ്ത്രീക്ക് ഭര്‍ത്താവിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിയമത്തില്‍ വകുപ്പില്ല. എന്നാല്‍ സ്വന്തം ഭാര്യ വഞ്ചിച്ചാല്‍ ഭാര്യയുടെ ജാരനെ നിയമപരമായി കൈകാര്യം ചെയ്യാന്‍ ഭര്‍ത്താവിന് കഴിയും (കാരണം ജാരന്‍ സമ്മതം വാങ്ങിയില്ലല്ലോ). അതുപോലെ സ്വന്തം ഭര്‍ത്താവ് വിവാഹിത അല്ലാത്ത ഒരു സ്ത്രീയുമായി ഗമിച്ചാലും ഭാര്യക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. കാരണം ഐ.പി.സി. 497 പ്രകാരം അത് വ്യഭിചാരമല്ല. ഇവിടെയും ഭാര്യ കബളിപ്പിക്കപ്പെടുകയാണ്. ഇപ്പോള്‍ തോന്നും ഞാന്‍ നിയമാനുസൃതമായി വ്യഭിചരിക്കാന്‍ പഠിപ്പിക്കുകയാണെന്ന്. ഇതാണെന്റെ കുഴപ്പം; വെറുതെ വിഷയത്തില്‍ നിന്ന് വിട്ടു പോകും.
നമ്മള്‍ എവിടെ നിന്നാണ് വഴി തെറ്റിയത് ? കിട്ടി കിട്ടി.. ആ യൂട്യൂബ് വീഡിയോ....അത് കണ്ടപ്പോള്‍ മുതല്‍ എന്റെ മനസ്സിനെ പിടിച്ചുലച്ചു കൊണ്ടിരിക്കുന്നത് രണ്ടു വയസ്സ് പോലുമാവാത്ത, ചുറ്റും എന്താണ് സംഭവിക്കുന്നത് എന്നറിയാത്ത, അമ്പരന്ന മുഖവുമായി അമ്മയുടെ ഒക്കത്തു പേടിച്ചരണ്ടിരിക്കുന്ന ആ പിഞ്ചു ബാലന്റെ മുഖമാണ്. ആ കൊച്ചെന്തു പിഴച്ചു...ആ പിടിക്കപ്പെട്ട വ്യക്തികളുടെ വീട്ടുകാരെന്തു പിഴച്ചു...ആ വീട്ടുകാരുടെയും പിഞ്ചു ബാലന്റെയും നഷ്ടപെട്ട ആത്മാഭിമാനത്തിന് ആര് സമാധാനം പറയും....ഇതിന്റെ വീഡിയോ എടുത്തു യൂട്യൂബില്‍ ഇട്ട സദാചാര മഹാന് എന്ത് ആനന്ദമാണ് കിട്ടിയത്...??
2011 - ൽ കാക്കനാട് സെസിലെ കോള്‍സെന്റര്‍ ജീവനക്കാരിയായ മലപ്പുറം മഞ്ചേരി പുളിക്കാമത്തു വീട്ടില്‍ മുഹമ്മദ് റഷീദിന്റെ മകള്‍ തസ്നി ബാനുവിനെ ഒരു സദാചാര പോലീസ് സംഘം ആക്രമിച്ചത് വൻ വിവാദമായിരുന്നു. രാത്രി ഷിഫ്റ്റില്‍ ജോലിക്കു കയറാന്‍ സുഹൃത്തിനൊപ്പം ഇറങ്ങിയതായിരുന്നു തസ്നി. കാക്കനാട് എന്‍ജിഒ ക്വാട്ടേഴ്സിനു സമീപത്തുള്ള കടയില്‍ ചായകുടിച്ചു മടങ്ങുമ്പോള്‍ ഓട്ടോയിലെത്തിയ സംഘത്തിലെ ഒരാള്‍ ചീത്തവിളിക്കുകയും അധിക്ഷേപിക്കുകയുമായിരുന്നു. "ബാംഗ്ലൂരിലേതുപോലെ ജീവിക്കാന്‍ ഇവിടെ സമ്മതിക്കില്ല" എന്നു പറഞ്ഞായിരുന്നു അക്രമം. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പൊലീസ് മുഖംതിരിച്ചതായും ആക്ഷേപമുണ്ടായിരുന്നു.
2012 - ൽ കണ്ണൂര്‍ കമ്പില്‍ ടൗണില്‍ വെച്ച് ഒഞ്ചിയം സ്വദേശി നൗഷാദിനെയെയും ഭാര്യ കട്ടക്കില്‍ സ്വദേശി അഫ്‌സത്തിനെയും സദാചാര പോലീസ് മര്‍ദ്ദിച്ച സംഭവം വിവാദമായിരുന്നു. ഗര്‍ഭിണിയായ അഫ്‌സത്തിനെ ഡോക്ടറെ കാണിച്ചു മടങ്ങുമ്പോഴായിരുന്നു ആക്രമണം.അഫ്‌സത്തിനെ വെയിറ്റിംഗ് ഷെഡ്ഡില്‍ നിര്‍ത്തിയ ശേഷം അടുത്തുള്ള എടിഎം കൗണ്ടറില്‍ പണമെടുക്കാന്‍ പോയതായിരുന്നു നൗഷാദ്. എടിഎമ്മില്‍ പണമില്ലാത്തതിനാല്‍ അഫ്‌സത്തിനെ ഫോണ്‍ ചെയ്ത് വരുത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. നൗഷാദ് ഫോണ്‍ ചെയ്യുന്നതും, തൊട്ടപ്പുറത്തുള്ള അഫ്‌സത്ത് ഫോണ്‍ അറ്റന്റ് ചെയ്യുന്നതും നിരീക്ഷിച്ചുകൊണ്ടിരുന്ന നാല്‍വര്‍ സംഘം ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. സംഘം അഫ്‌സത്തിന്റെ ഫോണ്‍ പരിശോധിക്കാന്‍ ശ്രമിച്ചത് നൗഷാദ് തടഞ്ഞതോടെ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. ഗര്‍ഭിണിയായ അഫ്‌സത്തിനെയും സംഘം ആക്രമിച്ചു. കണ്ടാല്‍ മുസ്‌ലീമാണെന്ന് പറയില്ലെന്ന് പറഞ്ഞായിരുന്നു സംഘത്തിന്റെ ചോദ്യം ചെയ്യല്‍. നാട്ടുകാര്‍ ഓടിക്കൂടിയതിനെതുടര്‍ന്ന് ഇവര്‍ രക്ഷപ്പെടുകയായിരുന്നു. 2012-ൽ തന്നെയാണ് അവിഹിത ബന്ധം ആരോപിച്ച് കൊയിലാണ്ടി കുറവങ്ങാട് സെന്‍ട്രലില്‍ ഒരു സംഘം ആളുകള്‍ ചേന്ന് മര്‍ദ്ദിച്ച് അവശനാക്കിയ ദളിത് യുവാവ് ആക്രമണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്. . കൊയിലാണ്ടിയില്‍ ജീപ്പ് ഡ്രൈവറായ പന്തലായനി കാട്ടുവയല്‍ സ്വദേശി ബാബു എന്ന പ്രേമനാണ് ആത്മഹത്യ ചെയ്തത്. സദാചാര പോലീസ് ചമഞ്ഞ അക്രമികള്‍ ബാബുവിനെ കള്ളനെന്നാരോപിച്ച് കൈകള്‍ പിറകില്‍ കെട്ടിയാണ് മര്‍ദ്ദിച്ചത്. കൈ കൊണ്ടും കല്ലു കൊണ്ടും 20 ഓളം പേര്‍ ചേര്‍ന്ന അക്രമി സംഘം ബാബുവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ബാബുവിന്റെ വീടിന് രണ്ട് കിലോമീറ്റര്‍ അകലെ വെച്ചാണ് സംഭവമുണ്ടായത്. നാലംഗ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മരണപ്പെട്ട ബാബു. കഴിഞ്ഞ നവംബറില്‍ കൊടിയത്തൂരില്‍ ഷാഹിദ് ബാവ എന്ന യുവാവ് സദാചാര പോലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചിരുന്നു.
രതിയുടെ മഞ്ഞപ്പോ നീലിപ്പോ ഇല്ലാത്ത സ്ത്രീ പുരുഷ സൗഹൃദങ്ങള്‍ ഒരിക്കല്‍ പോലും ഇല്ലാതിരുന്നവരും എതിര്‍ ലിംഗത്തില്‍ പെട്ടവര്‍ ഭോഗ വസ്തുക്കള്‍ മാത്രമാണെന്ന് സങ്കല്‍പ്പിക്കുന്നവരരും അവിഹിതവും അഗമ്യവും ആയ സ്ത്രീ പുരുഷ ബന്ധങ്ങളെ മാത്രം കണ്ടു ശീലിച്ചവര്‍ക്കും ലൈംഗികതയുടെ കണ്ണിലൂടെ മാത്രമേ സ്ത്രീ പുരുഷ ബന്ധങ്ങളെ കാണാന്‍ പറ്റൂ. അവരുടെ കണ്ണില്‍ കാമുകന്‍- കാമുകി, ആണ്‍ സുഹൃത്ത്-പെണ്‍ സുഹൃത്ത് എന്തിനു സഹോദരി - സഹോദരന്‍, അച്ഛന്‍ - മകള്‍, അമ്മ - മകന്‍ പോലും സംശയിക്കപ്പെടാം. എല്ലാ ബന്ധങ്ങളെയും അവര്‍ നോക്കുന്നത് ആ മഞ്ഞ-നീല ചില്ലിട്ട കണ്ണടകളിലൂടെയാണ്. ഒന്നിച്ചു നടക്കുന്നത് ഭാര്യാഭര്‍ത്താക്കന്മാരാണോ ആങ്ങള പെങ്ങന്മാരാണോ എന്ന ചോദ്യം ചെയ്യലൊന്നുമില്ല. ഒരു ആണിനെയും പെണ്ണിനെയും ഒരുമിച്ചു കാണുന്ന മാത്രയില്‍ ചോദ്യം ചെയ്യലായി പിടിക്കലായി അടിക്കലായി പിന്നെ പറ്റാവുന്ന പീഡനമുറകള്‍ എല്ലാം ചെയ്‌തോളും. സദാചാരത്തിന്റെ അപ്പസ്തോലന്‍മാരേക്കൊണ്ട് മാനം മര്യാദയായി ഇറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയായിരിക്കുന്നു.
ആലപ്പുഴയില്‍ ബീച്ചില്‍ വിശ്രമിക്കുകയായിരുന്ന, ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം എം രാജേഷിനെയും ഭാര്യ രശ്മിയെയും സ്റ്റേഷനില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവം വൻ പ്രശ്നമായിരുന്നു. വ്യത്യസ്ത ജാതിക്കാരായ ഇരുവരും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം കഴിച്ചത്. എന്നാല്‍ താലിമാലയും നെറ്റിയില്‍ കുങ്കുമവും കാണാത്തതിനെ തുടര്‍ന്ന് ഇവരെ കാമുകീ കാമുകന്‍മാര്‍ എന്ന നിലയിലാണ് പോലീസ് നടപടി എടുത്തത്. ഫോണ്‍ ചെയ്യാന്‍ പോലും അനുവദിക്കാതെ ഇരുവരെയും മണിക്കൂറുകളോളം സ്‌റ്റേഷനില്‍ നിര്‍ത്തുകയായിരുന്നു എന്നും പരാതിയുണ്ടായിരുന്നു. ഔദ്യോഗിക പോലീസ് സംവിധാനം തന്നെ ഇത്തരത്തില്‍ സ്വയം സദാചാരപോലീസായി അധ:പതിക്കുന്നത് ഗൗരവത്തോടെ കാണണമെന്നു സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ അന്ന് പ്രതികരിച്ചിരുന്നു.
സദാചാരപോലീസുകാര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നു ആഭ്യന്തര വകുപ്പിന്റെ തലപ്പത്ത് നിന്നുള്ള പ്രഖ്യാപനങ്ങൾ നില നിൽക്കുമ്പോൾ തന്നെ, ചില സന്ദര്‍ഭങ്ങളില്‍ പോലീസുകാരില്‍ നിന്ന് പോലും സദാചാര ആക്രമണങ്ങള്‍ ഉണ്ടാകുന്നു എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. വര്‍ധിച്ചുവരുന്ന കപട സദാചാര വിചാരണകളില്‍ പ്രതിഷേധിച്ച് ‘സ്ത്രീകൂട്ടായ്മ’ എന്ന സ്ത്രീസംഘടന അന്ന് എറണാകുളത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്ക് അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരില്‍ നിന്നും അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ കേള്‍ക്കേണ്ടിവന്നു എന്നൊരു പരാതിയും നിലവിൽ ഉണ്ടായിരുന്നു. ‘സദാചാരം’ എന്ത് എന്നതിന്റെ വ്യക്തമായ നിര്‍വചനം പോലീസുകാര്‍ക്ക് തന്നെ അറിയാമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഭരണഘടന പൗരന്മാർക്കു വാഗ്ദാനം ചെയ്തിട്ടുള്ള വ്യക്തി സ്വാതന്ത്ര്യത്തെ സംഘടിതമായി ഹനിക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കൊലപാതക ശ്രമം, കൊള്ള, സംഘം ചേർന്നുള്ള ക്രിമിനൽ നടപടികൾ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കുള്ള കുറ്റം ചുമത്തി ശിക്ഷിക്കേണ്ടതാണ്. സദാചാര പോലീസിംഗ് നിയമംമൂലം നിരോധിക്കുകയും മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം ജാമ്യമില്ലാത്ത കുറ്റമായി കരുതിക്കൊണ്ടുള്ള കടുത്ത നിയമനടപടികളും വന്നാലെ ഈ രോഗത്തിന് ശമനമുണ്ടാകൂ.

"അവസരങ്ങളുടെ അഭാവമാണ് സദാചാരം" എന്ന വാക്കുകളെ അടിവരയിട്ടുറപ്പിക്കുന്നതാണ് ഓരോ സദാചാര പോലീസിംഗ് സംഭവവും. സ്ത്രീയും പുരുഷനും അടുത്തിടപഴകി സംസാരിക്കുന്നതോ, ഒരുമിച്ചു നടക്കുന്നതോ കാണുമ്പോള്‍ ഉടനെ ഇമ്മോറല്‍ ട്രാഫിക് ആരോപിച്ചു കൂട്ടം കൂടുന്ന ഇവര്‍ കാമം കരഞ്ഞു തീര്‍ക്കുന്ന കഴുതകള്‍ മാത്രമാണ്. ഇത്തരം സംഭവങ്ങളില്‍ കൂട്ടം കൂടുന്നവര്‍ക്ക് പോത്തിന്റെ പുറത്തു നിന്ന് പ്രാണി കൊത്തി തിന്നുന്ന കാക്കയെ നോക്കി നില്‍ക്കുന്ന കോഴിയുടെ മുഖ ഭാവമാണെന്ന് ഞാന്‍ പറയുമ്പോള്‍ എന്നെ എറിയാന്‍ കല്ലെടുക്കുന്നവരോട് എനിക്ക് ഒന്ന് മാത്രമേ പറയാനുള്ളൂ...
പാപം ചെയ്യാത്തവര്‍ മാത്രം കല്ലെറിയട്ടെ.....
എന്തായാലും എറിയാന്‍ എന്റെ കൈ പൊങ്ങുന്നില്ല...
ഇത് വരെ ഒരു കല്ലും എന്റെ ദേഹത്ത് വീണിട്ടും ഇല്ല....
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക് ചെയ്യുക
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Great .....
ReplyDeleteThanks for the encouraging comment...
Deletekollam sakhave..
ReplyDeleteസഖാവേ...ആ സംബോധന എനിക്കിഷ്ടപ്പെട്ടു....നന്ദി സഖാവേ...
ReplyDeleteനല്ല വാക്കുകള്‍ക്കു നന്ദി സ്നേഹിതാ
ReplyDeleteAchayo sangathi kollam I P C 497
ReplyDeleteനല്ല വാക്കുകള്‍ക്കു നന്ദി സ്നേഹിതാ
Deleteഇനി അഥവാ ആര്കെങ്കിലും നിയമാനുസൃതമായി വ്യഭിചരികണമെങ്കിൽ ആയ്ക്കോട്ടെ. സദാചാരം പോലും. എല്ലാം കപടം ആണ് . ന്തായാലും ബ്ലോഗ് കലക്കി.
ReplyDeleteനല്ല വാക്കുകള്‍ക്കു നന്ദി സ്നേഹിതാ
Deleteകൊള്ളാം നന്നായിട്ടുണ്ട്
ReplyDeleteനല്ല വാക്കുകള്‍ക്കു നന്ദി സ്നേഹിതാ
Deleteആലപ്പുഴയില്‍ ബീച്ചില്‍ ഭര്‍ത്താവിനൊപ്പം വിശ്രമിക്കുകയായിരുന്ന, ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം എം രാജേഷിനെയും ഭാര്യ രശ്മിയെയും സ്റ്റേഷനില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവം
ReplyDeleteഈ വാക്യത്തിന്റെ അര്‍ത്ഥം എന്തുവാ അച്ചായാ?
Yes: there is failure in sentence structuring...Now corrected...Thanks for pointing out....
DeleteAn eye opener.. Well done...
ReplyDeleteThanks for the good words
Deleteഅച്ചായാ.... തകര്‍ത്തു കേട്ടോ....
ReplyDeleteനല്ല വാക്കുകള്‍ക്കു നന്ദി സ്നേഹിതാ
Deleteഎപ്പോഴത്തെയും പോലെ കൊള്ളാം.. :)
ReplyDeleteഎന്നാല്‍ വിയോജിപ്പുകളും ഉണ്ട് "അവസരങ്ങളുടെ അഭാവമാണ് സദാചാരം" എന്ന്‍ പോതുവായങ്ങു പരയുവാനാകുമോ..? ഇത് ഒരു ശരിയായ പ്രതികരണത്തെയും ഇല്ലാതാക്കില്ലേ.. :)
പിന്നെ ഇത് ലൈംഗികതയില്‍ മാത്രമല്ല.. എല്ലാ കാര്യത്തിലും നിലനില്‍ക്കുന്ന രീതി ആണ്.. :) അഴിമതിക്കെതിരെ പ്രതികരിക്കുന്നവരില്‍ എത്രപേര്‍ കാണും സാഹചര്യം ഉണ്ടായാല്‍ അത് നടത്താത്തവര്‍..??
എന്ത് കൊണ്ട് ആളുകള്‍ ഈ ഒരു മനോഭാവത്തിലെത്തുന്നു എന്നതും ചിന്തിക്കേണ്ടതല്ലേ.. ?? :)
സദാചാര പോലീസുകാരുടെ നല്ലൊരു ശതമാനവും അവസരം കിട്ടാത്ത സദാചാര വാദികൾ ആണെന്നാണ് ഉദ്ദേശിച്ചത്. മൊത്തം മനുഷ്യരിലെ സദാചാരികളെ അല്ല ഉദ്ദേശിച്ചത്. വ്യക്തതയില്ലാത്ത സാമാന്യ വല്ക്കരണം പാടില്ലായിരുന്നു. ആത്മാർഥമായ ഖേദമുണ്ട്...
Delete
ReplyDeleteReally very happy to say,your post is very interesting to read.I never stop myself to say something about it.You’re doing a great job.
Bismatrimony