വിവിധങ്ങളായ ഹോബികൾ ഉള്ള ധാരാളം ആളുകളെ നാം കണ്ടിട്ടുണ്ടാകും. സ്റ്റാമ്പ് ശേഖരണം, നാണയ-നോട്ട് ശേഖരണം, പുസ്തക ശേഖരണം, പുരാവസ്തു ശേഖരണം, ഗാർഡനിങ്, വായന എന്ന് തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര ഹോബികൾ നിലവിലുണ്ട്. ഈയിടെ എന്റെ ശ്രദ്ധയിൽ പെട്ട ഒരു ഹോബിയാണ് Postcrossing (പോസ്റ്റ്‌ക്രോസിങ്ങ്).
മതം, ജാതി, ലിംഗം, വർണ്ണം, രാഷ്ട്രീയം, ദേശീയത തുടങ്ങിയ ഒരു വർഗ്ഗീകരണത്തിന്റെയും അതിരുകൾ ഇല്ലാതെ ലോകമെമ്പാടുമുള്ള പോസ്റ്റ് ക്രോസിങ്ങ് ഹോബിയിസ്റ്റുകൾക്ക് പോസ്റ്റ്കാർഡുകൾ അയയ്‌ക്കാനും സ്വീകരിക്കാനും അംഗങ്ങളെ അനുവദിക്കുന്ന ഒരു ഓൺലൈൻ പ്രോജക്റ്റാണ് പോസ്റ്റ്‌ക്രോസിങ്ങ്. പ്രോജക്റ്റിന്റെ ടാഗ് ലൈൻ "send a postcard and receive a postcard back from a random person somewhere in the world" എന്നതാണ്. "പോസ്റ്റ്കാർഡ്", "ക്രോസിംഗ്" എന്നീ വാക്കുകൾ സംയോജിപ്പിച്ചെടുത്തതാണ് "പോസ്റ്റ്‌ക്രോസിങ്ങ്" എന്ന വാക്ക്.
ഇതിന്റെ പ്രവർത്തനരീതി വളരെ ലളിതമാണ്. ഉദാഹരത്തിന് ഞാൻ പോസ്റ്റ് ക്രോസിങ് ഹോബിയായി സ്വീകരിക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ ഞാൻ പോസ്റ്റ് ക്രോസിങ്ങ് വെബ്സൈറ്റിൽ അംഗമായി രജിസ്റ്റർ ചെയ്യണം. അപ്പോൾ ഞാൻ ഏത് Postcrossing അംഗത്തിനാണോ പോസ്റ്റ് കാർഡ് അയച്ചു കൊടുക്കേണ്ടത് അയാളുടെ അഡ്രസ് സൈറ്റിൽ നിന്ന് എനിക്ക് ലഭിക്കും; ഇതോടൊപ്പം ഒരു Unique Post Card ID-യും എനിക്ക് ലഭിക്കും. ഇത് തികച്ചും System Driven Random Allotment ആണ്. എനിക്ക് allot ചെയ്യപ്പെട്ട അഡ്രസിലേക്ക് ഒരു പോസ്റ്റുകാർഡ് ഞാൻ അയക്കണം. ഞാൻ അയക്കുന്ന Post Card-ൽ നിർബന്ധമായും എനിക്ക് ലഭിച്ച Post Card ID എഴുതണം. Post Card അയച്ച ശേഷം ഞാൻ അയച്ച ആ പോസ്റ്റുകാർഡ് ഉദ്ദേശിച്ച അംഗത്തിന് കിട്ടിക്കഴിയുമ്പോൾ ആ അംഗം Postcrossing സൈറ്റിൽ അക്കാര്യം അപ്ഡേറ്റ് ചെയ്യും. Register A Post Card എന്ന ഓപ്‌ഷൻ വഴിയാണ് കാർഡ് ലഭിച്ച കാര്യം അപ്ഡേറ്റ് ചെയ്യുന്നത്. അയാൾ ഈ Updation ചെയ്യുന്ന സമയത്ത് രണ്ട് കാര്യങ്ങൾ ഒരുമിച്ച് സംഭവിക്കും; ഒന്നാമതായി, ഇപ്പോൾ കാർഡ് കിട്ടിയ വ്യക്തിക്ക് പുതിയ ഒരു അംഗത്തിന്റെ അഡ്രസും പുതിയ ഒരു Post Card ID-യും ലഭിക്കും. രണ്ടാമതായി, ലോകത്തെവിടെയോ ഉള്ള ഒരംഗത്തിന് എന്റെ അഡ്രസും പുതിയ ഒരു Post Card ID-യും ലഭിക്കും. എനിക്ക് ഓരോ കാർഡ് ലഭിക്കുമ്പോഴും ഞാൻ തുടർന്ന് കാർഡയക്കേണ്ടയാളുടെ അഡ്രസ് എനിക്ക് ലഭിക്കും. ഏറെക്കുറെ ഇതാണ് Postcrossing-ന്റെ പ്രവർത്തനരീതി.
ഒരേ വ്യക്തിയിൽ നിന്ന് രണ്ടാമതൊരു കാർഡ് ലഭിക്കുക എന്നതും രണ്ട് അംഗങ്ങൾ തമ്മിൽ പരസ്പരം കാർഡുകൾ ലഭിക്കുക എന്നതും വളരെ അപൂർവ്വമായി മാത്രം സംഭവിക്കാവുന്ന കാര്യമാണ്. അംഗങ്ങൾക്ക് തമ്മിൽ വ്യക്തിപരമായി കാർഡയക്കൽ-വാങ്ങൽ സാധ്യമാണെങ്കിലും അവ Postcrossing സൈറ്റിന്റെ ഔദ്യോഗിക പരിപാടികളുടെ ഭാഗമല്ല. Postcrossing സൈറ്റിന്റെ സേവനങ്ങൾ പൂർണ്ണമായും സൗജന്യമാണ്; സ്വന്തമായി ഇ മെയിൽ ഐഡിയും പോസ്റ്റൽ അഡ്രസുമുള്ള ആർക്കും ഒരു അക്കൗണ്ട് സൃഷ്ടിക്കാനും ഈ പ്രൊജക്ടിൽ അംഗമാകാനും കഴിയും. പോസ്റ്റ്കാർഡുകൾ സംഘടിപ്പിക്കാനും അവ മെയിൽ ചെയ്യുന്നതിനുള്ള തപാൽ ഫീസും ഓരോ അംഗത്തിന്റെയും വ്യക്തിഗതമായ ഉത്തരവാദിത്തമാണ്.
തപാൽ സേവനങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറയുകയും തപാൽ വഴി കത്തുകൾ ലഭിക്കുന്നത് തീരെ അപൂർവ്വവും ആയിത്തീർന്ന ഇക്കാലത്ത് ഇടയ്ക്കിടെ സ്വന്തം വിലാസത്തിൽ ഒരു പോസ്റ്റ് കാർഡ് പോസ്റ്റ്മാൻ വീട്ടിലെത്തിക്കുന്നതും പകരം ഒരു പോസ്റ്റ്കാർഡെഴുതി പോസ്റ്റ് ചെയ്യുന്നതും ലോകത്തിന്റെ ഏതൊക്കെയോ കോണിൽ ജീവിക്കുന്ന ആളുകളുമായി ബന്ധപ്പെടാൻ കഴിയുന്നതും ഒക്കെ രസകരമായ അനുഭവമാണെന്ന് കരുതുന്നവർക്ക് സ്വീകരിക്കാവുന്ന കിടിലൻ ഒരു ഹോബിയാണ് "POSTCROSSING".
Have fun and Happy Postcrossing !
No comments:
Post a Comment