
സാഹചര്യവശാൽ മഴയുടെ അവസ്ഥയിലാണ് പോലീസുകാർ. "പെയ്താലും കുറ്റം, പെയ്തില്ലെങ്കിലും കുറ്റം" എന്ന സ്ഥിതിയിൽ. അനാവശ്യമായി പുറത്തിറങ്ങുന്നവനെ പിന്തിരിപ്പിക്കാൻ കർശന നടപടികൾ എടുത്താൽ പോലീസ് ഗുണ്ടായിസം, എന്തെങ്കിലും ഒരു ചെറിയ പിഴവോ പാളിച്ചയോ പറ്റിയാൽ പോലീസ് നിഷ്ക്രിയത്വം. വാഹന പരിശോധനയിൽ ഏർപ്പെടുന്ന പൊലീസുകാരെ ഒന്ന് ശ്രദ്ധിച്ചാൽ മതി; അവരുടെ മുഖത്ത് ഗൗരവത്തെക്കാൾ ദൈന്യത തന്നെയാണ്. സമയത്ത് ഭക്ഷണവും വെള്ളവും കിട്ടാത്തതിന്റെ, പതിവിലേറെ അധ്വാനിക്കുന്നതിന്റെ, ഇരിക്കാനോ നിൽക്കാനോ കാക്കത്തണൽ പോലുമില്ലാത്തതിന്റെ, അധികാരശ്രേണിയുടെ മുകൾത്തട്ടിൽ നിന്ന് മുതൽ സാദാ പൊതുജനത്തിന്റെ വരെ സമ്മർദ്ദങ്ങളുടെയും വിമർശനങ്ങളുടെയും..... അവരുടെ ദൈന്യതയ്ക്കും ക്ഷീണത്തിനും വാട്ടത്തിനും ഏറെ ഏറെ കാരണങ്ങൾ ചികഞ്ഞെടുക്കാം.... തികച്ചും അപകടകരമായ സാഹചര്യങ്ങളെ അഭിമുഖീകരിച്ച് കോവിഡിനെതിരെ പൊരുതുന്ന ആരോഗ്യപ്രവർത്തകർക്കൊപ്പം പോലീസുകാരും കട്ടക്ക് നിൽക്കുന്നത് കൊണ്ടാണ് നമുക്ക് ഇതിനെ അതിജീവിക്കാം എന്നൊരു പ്രത്യാശ നിലനിൽക്കുന്നത്. അത് കൊണ്ട് ഇരിക്കട്ടെ പൊലീസിന് ഒരു കിടിലൻ സിവിലിയൻ സല്യൂട്ട്....
ചിത്രം : പ്രിയ സ്നേഹിതൻ Lal Kalluparambil (Jacob Chandy), കേരളാ പൊലീസിന് ഐകദാർഢ്യവും അനുഭാവവും പ്രകടിപ്പിക്കാനായി പെൻസിൽ സ്കെച്ച് ചെയ്ത് FB യിൽ പോസ്റ്റ് ചെയ്തതാണ്...
(മറ്റ് അവശ്യ സർവ്വീസുകാരുടെ സേവനത്തെ കുറച്ച് കാണുന്നു എന്ന് ദയവ് ചെയ്ത് പറയരുത്; മുന്നണിപ്പോരാളികളെ പ്രത്യേകം സ്മരിച്ചു എന്ന് കരുതിയാൽ മതി)
#ആവശ്യവും #അത്യാവശ്യവും #തിരിച്ചറിയണമെന്ന് #ഓർമിപ്പിക്കുന്നു
#കൊറോണ
#പരിഭ്രാന്തി #അല്ല #ജാഗ്രത #ആണ് #വേണ്ടത് .
#Covid19
#Breakthechain
#KeralaPolice
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്ബുക്ക് പേജ് ലൈക് ചെയ്യുക
https://www.facebook.com/achayatharangal.blogspot.in
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
https://www.facebook.com/achayatharangal.blogspot.in
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
പൊലീസിന് ഒരു കിടിലൻ സിവിലിയൻ സല്യൂട്ട്..!
ReplyDelete