ചുരുക്കത്തിൽ മൊബൈൽ ഫോൺ കൊടുങ്കാറ്റിൽ പെട്ട് അകാല ചരമടഞ്ഞു പോയ കമ്യൂണിക്കേഷൻ ഗാഡ്ജെറ്റാണ് പേജർ !!
Friday, 24 December 2021
പേജർ - അകാലത്തിൽ വീണു പോയ പോരാളി
Saturday, 20 November 2021
ചുരുളി @ OTT യും തെറി കേട്ട് കുരു പൊട്ടിയ മലയാളിയും...
Wednesday, 13 October 2021
കോടതികളിലും നിയമവാഴ്ചയിലും ജനങ്ങൾക്ക് വിശ്വാസം കുറയുന്നില്ലേ !!???
1. പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സംഗം ചെയ്തയാളെ ജയിലിനകത്ത് വച്ച് കുത്തിക്കൊന്ന് സഹോദരന്‍ (ന്യൂ ഡൽഹി 01-07-2020), ബലാൽസംഗക്കേസിൽ ജാമ്യം ലഭിച്ച് വീട്ടിലെത്തിയ പ്രതിയെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു (ജാർഖണ്ഡ് 02.07.2020).
2019 ഡിസംബറിലെ ആദ്യവെള്ളിയാഴ്ച രാജ്യം ഉണര്‍ന്നത് തെലങ്കാനയില്‍ പോലീസ് "നീതി" നടപ്പാക്കിയ വാര്‍ത്ത കേട്ടാണ്. തെലങ്കാനയിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് കുറ്റാരോപിതരെയും പോലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചു എന്നായിരുന്നു ആ വാർത്ത. പോലീസിന്റെ വിശദീകരണം കേൾക്കുമ്പോഴേ ഫേക്ക് എൻകൗണ്ടർ ആണെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും തോന്നാവുന്ന ഈ സംഭവം എന്തുകൊണ്ടാണ് പൊതുജനങ്ങൾ മുൻപെങ്ങും ഇല്ലാത്ത വിധം ആഘോഷമാക്കുന്നത് ? തികച്ചും അസാധാരണമായൊരു സമയത്ത് കൂരിരുട്ടിന്റെ മറവില്‍ വിചാരണ പോലും നടക്കുന്നതിന് മുൻപേ നിരായുധരായ നാല് മനുഷ്യരെ വെടിവച്ചു കൊന്ന പോലീസുകാർക്ക് "നീതി നടപ്പാക്കിയവർ" എന്ന പേരിൽ ലഭിക്കുന്ന താരപരിവേഷം എന്തിന്റെ സൂചനയാണ് ?
വാളയാർ പീഡന-കൊലപാതക കേസിലെ വിധി വന്നപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്ന കഥ മഞ്ചേരിയിലെ ശങ്കരനാരായനെപ്പറ്റിയുള്ളതായിരുന്നു. കേവലം പതിമൂന്ന് വയസുള്ള പൊന്നുമകളെ ബലാൽസംഗം ചെയ്ത് കൊന്ന അയല്‍ക്കാരൻ മുഹമ്മദ് കോയയെ വെടിവച്ചു കൊന്ന കേസിലെ പ്രതിയായിരുന്നു ശങ്കരനാരായണൻ; വെറുമൊരു സാധാരണക്കാരൻ. മഞ്ചേരി സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച ശങ്കരനാരായണനെ തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു.
Tuesday, 12 October 2021
ഒരേയൊരു നെടുമുടി...
ആലപ്പുഴ നെടുമുടിക്കാരൻ കേശവൻ വേണുഗോപാൽ എന്ന കലാകാരനെ മലയാള സിനിമ ആസ്വാദകർക്ക് മനസിലാക്കാൻ പേര് അത്രയും നീട്ടി പറയേണ്ട കാര്യമില്ല; ചുമ്മാ നെടുമുടി എന്ന് പറഞ്ഞാൽത്തന്നെ ആളെ തിരിച്ചറിയാത്തവർ ചുരുക്കമായിരിക്കും.ഒരു ജേർണലിസ്റ്റ് ആയി തൊഴിൽ ചെയ്തതിന് പുറമെ നടനെന്ന നിലയിൽ അയത്നലളിതവും സമാനതകളില്ലാത്തതുമായ ഭാവപ്പകർച്ചകളും പകർന്നാട്ടങ്ങളും നടത്തിയ ഈ പ്രതിഭാധനൻ നാടകം, സീരിയൽ, കഥയെഴുത്ത്, സംവിധാനം, സംഗീതം എന്ന് തുടങ്ങി കൈവയ്ക്കാത്ത കലാ മേഖലകൾ ചുരുക്കം.
രണ്ടാഴ്ചക്ക് മുൻപാണ് "ആണും പെണ്ണും" എന്ന ആന്തോളജി സിനിമ കണ്ടത്; അതിലും ഇദ്ദേഹം ചെയ്ത കഥാപാത്രം പതിവ് പോലെ കിടിലം ആയിരുന്നു. ഞായറാഴ്ചയാണ് ഡോക്ടർ പശുപതിയിലെ കോമഡി സീനുകൾ ഇരുന്നു കണ്ടത്; അതിലെ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണിക്കണ്ണൻ നായർ എന്നും പ്രിയപ്പെട്ട കഥാപാത്രമായിരുന്നു. പിന്നെ ധിം തരികിട തോമിലെ കീരിക്കാടൻ ചെല്ലപ്പൻ പിള്ള, ചിത്രത്തിലെ കൈമൾ, വീണ്ടും ചില വീട്ടുകാര്യങ്ങളിലെ അരവിന്ദൻ, കള്ളൻ പവിത്രനിലെ പവിത്രൻ, ചമ്പക്കുളം തച്ചനിലെ കുട്ടിരാമൻ, ആലോലത്തിലെ തമ്പുരാൻ, തേന്മാവിൻകൊമ്പത്തിലെ ശ്രീകൃഷ്ണൻ, അപ്പുവിലെ ചാണ്ടിക്കുഞ്ഞാശാൻ, ഒരു സെക്കൻഡ് ക്‌ളാസ് യാത്രയിലെ നാരായണൻ മേസ്ത്രി, പൂച്ചക്കൊരു മൂക്കൂത്തിയിലെ രാവുണ്ണി മേനോൻ, ബെസ്റ്റ് ആക്റ്ററിലെ ഡെൻവർ ആശാൻ, .... അങ്ങനെയങ്ങനെ ഇഷ്ടമുള്ള കഥാപാത്രങ്ങൾ എഴുതാൻ തുടങ്ങിയാൽ ഇവിടെയൊന്നും തീരില്ല.
യഥാർത്ഥ ജീവിതത്തിലിപ്പോൾ വാർദ്ധക്യത്തിൽ എത്തിയെങ്കിലും മലയാള സിനിമയിൽ ശ്രദ്ധേയമായ വൃദ്ധവേഷങ്ങൾ അതിഭാവുകത്വമോ കൃത്രിമത്വമോ ഇല്ലാതെ അവതരിപ്പിച്ച് ഫലിപ്പിച്ചത് നെടുമുടിയുടെ യൗവനത്തിലും മധ്യവയസിലുമായിരുന്നു. സംഗീതവും കവിതയും അവതരിപ്പിക്കുന്ന രംഗങ്ങളിൽ ചുണ്ടുകൾക്കൊപ്പം വിരലുകളും ശരീരവുമൊക്കെ അഭിനയിക്കുന്ന കാഴ്ച വിസ്മയിപ്പിക്കുന്നതാണ്. അച്ഛനായും മുത്തച്ഛനായും ഏട്ടനായുമൊക്കെ പല വട്ടം മരിച്ചപ്പോഴും അനുവാചകനെന്ന നിലയിൽ കണ്ണ് നനയിപ്പിച്ച നിങ്ങൾ ഇനി പുതിയ വേഷപ്പകർച്ചകൾ സമ്മാനിച്ച് ഇനി വെള്ളിത്തിരയിൽ വരില്ലല്ലോ എന്നോർക്കുമ്പോൾ മനസ്സിലെവിടെയോ ഒരു വിങ്ങൽ...
പ്രിയ നെടുമുടിക്ക് ആദരാഞ്ജലികൾ...
Thursday, 30 September 2021
ലൈംഗിക വിദ്യാഭ്യാസം കൊടുക്കേണ്ടത് ആർക്കാണ് !!???
Tuesday, 10 August 2021
A time when postal stamps were used instead of currency notes !!!
This government faced many challenges, including the ongoing war, economic difficulties, and the rise of radical political movements, particularly the Bolsheviks led by Vladimir Lenin. At the time, the Provisional Government also faced a Duel Power situation, sharing power with the Petrograd Soviet, a workers' and soldiers' council. This dual power arrangement created political instability. The Provisional Government's inability to solve the socio-political problems Russians were experiencing eroded popular support for it. Uprisings like The July Days and the Kornilov Affair further weakened the Provisional Government.
Finally, in the October Revolution of 1917, the Bolsheviks overthrew the Provisional Government and seized power and Soviet Russia (USSR) came into being. As the new government introduced its own currency and took measures to stabilize the economy, the Stamp Currency system became unnecessary.
Although not in circulation, these stamp notes are a favorite among stamp and note collectors. In a sense, it is the smallest currency in use in the world so far. But there are note collectors who do not even accept it as a currency.
കറൻസി നോട്ടിന് പകരം പോസ്റ്റൽ സ്റ്റാമ്പ് ഉപയോഗിച്ച കാലം
Monday, 9 August 2021
ഇ ബുൾ ജെറ്റിന് ചെയ്യാൻ പാടില്ലാത്തത് പിങ്ക് പോലീസിനും ഹൈവെ പോലീസിനും ചെയ്യാമോ !!???
"108 ആംബുലൻസി"ന്റെയും പിങ്ക് പട്രോളിന്റെയും ഹൈവേ പട്രോളിന്റെയും യുമൊക്കെ വാഹനങ്ങളിൽ കളർ തീമുകൾ ഉപയോഗിക്കാമെങ്കിൽ ഇ ബുൾ ജെറ്റ് ബ്രദേഴ്സ്സിന്റെ "നെപ്പോളിയന്" കളർ തീം ഉപയോഗിക്കുന്നതിൽ എന്താണ് തടസമെന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം.
നിയമത്തെപ്പറ്റി കൃത്യമായ ധാരണ ഇല്ലാത്തതാണ് ഇങ്ങനെയൊക്കെ ചോദിക്കാൻ കാരണം. ആംബുലൻസ്, പിങ്ക് പെട്രോൾ, ഹൈവേ പട്രോൾ, എം വി ഡി തുടങ്ങിയ സേവന വിഭാഗങ്ങൾ, സർക്കാർ-സർക്കാരിതര സ്ഥാപനങ്ങൾ, കോർപ്പറേറ്റ് കമ്പനികൾ മുതലായവയുടെ വാഹനങ്ങളെ പെട്ടെന്ന് തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്ന യൂണിഫോം കളർ ആൻഡ് ഡിസൈൻ കോഡിന് "ലിവറി" (Livery) എന്നാണ് പറയുന്നത്. ഇത്തരം ലിവറികളെല്ലാം നിയമപരമായി റജിസ്റ്റർ ചെയ്യപ്പെട്ടവയാണ്.
ഒരു സ്വകാര്യ വ്യക്തിക്കോ സ്ഥാപനത്തിനോ ആവശ്യമെന്ന് തോന്നുന്ന പക്ഷം, സ്വന്തം വാഹനത്തിന് അല്ലെങ്കിൽ വാഹനങ്ങൾക്ക് കസ്റ്റം ലിവെറി സെറ്റ് ചെയ്യാനാകും. പാഴ്‌സൽ സർവീസ്, കൊറിയർ സർവീസ്, പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്, ATM നോട്ട് മാനേജ്‌മന്റ് കമ്പനികൾ, ഓയിൽ കമ്പനികളുടെ ടാങ്കറുകൾ, കുടിവെള്ള ടാങ്കറുകൾ തുടങ്ങി ലിവറികളുടെ അനേകം ഉദാഹരണങ്ങൾ നമ്മുടെ നിരത്തുകളിലേക്കൊന്ന് കണ്ണോടിച്ചാൽ യഥേഷ്ട്ടം കാണാനാകും. പോലീസ്, സൈനിക അർദ്ധ സൈനിക വിഭാഗങ്ങളുടെ ലിവറികളുമായോ രജിസ്റ്റേർഡ് ലിവറികളുമായോ സാമ്യമില്ലാത്തതും നിയമവിരുദ്ധമല്ലാത്തതുമായ ലിവറികൾ നമുക്ക് ഉപയോഗിക്കാനാകും.
നിയമം അനുവദിക്കുന്ന തരത്തിലുള്ള ഏത് ലിവറിയും നിങ്ങളുടെ വണ്ടി രജിസ്റ്റർ ചെയ്തിരിക്കുന്ന ആർ ടി ഓഫീസിൽ നിശ്ചിത ഫീസ് അടച്ച് അതിന് വേണ്ടിയുള്ള അപേക്ഷാഫോമിൽ അപേക്ഷിച്ചു നിയമവിധേയമാക്കാം. ഇക്കാര്യം വണ്ടിയുടെ RC ബുക്കിൽ രേഖപ്പെടുത്തി കിട്ടുകയും ചെയ്യും.
Thursday, 1 July 2021
ലോകപ്രശസ്തമായ ഈ ടാപ്പിന്റെ ചരിത്രം കേരളത്തിന് അഭിമാനമാനവും അപമാനവും ആകുന്നതെങ്ങിനെയാണ് !?
കുറച്ച് കാലം മുൻപ് വരെ നമ്മുടെ റോഡ് വക്കുകളിലെയും റെയിൽവെ സ്റ്റേഷനുകളിലെയും ട്രെയിൻ കംപാർട്ട്മെന്റുകളിലെയും ഒരു സാധാരണ കാഴ്ചയായിരുന്ന ചിത്രത്തിൽ കാണുന്ന തരം വാട്ടർ ടാപ്പുകൾ. നമ്മുടെ റോഡുവക്കുകളിൽ ഇപ്പോൾ ഇത്തരം ടാപ്പുകൾ അപൂർവ്വമായി മാത്രമേ കാണപ്പെടുന്നുള്ളു. എന്നിരുന്നാലും ട്രെയിനുകൾക്കുള്ളിലും സ്റ്റേഷനുകളിലും ഇന്ത്യൻ റെയിൽവേ ഇപ്പോഴും ജെയ്‌സൺ വാട്ടർ ടാപ്പുകൾ ഉപയോഗിക്കുന്നുണ്ട്. ‘ജെയ്‌സൺ’ വാട്ടർ ടാപ്പ് അല്ലെങ്കിൽ ‘വേസ്റ്റ് നോട്ട് വാട്ടർ ടാപ്പ്’ "നോ വാട്ടർ വേസ്റ്റ് ടാപ്പ്" എന്നൊക്കെയാണ് ഈ ടാപ്പ് അറിയപ്പെട്ടിരുന്നത്. ജലനഷ്ടം കുറയ്ക്കാനായി ലോക വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ വാട്ടർ ടാപ്പിന്റെ പേരിൽ കേരളത്തിന് അഭിമാനിക്കാനും അപമാനഭാരത്താൽ തല കുനിക്കാനും വകയുണ്ട്.
ചിത്രത്തിൽ കാണുന്ന ആളുടെ പേര് ജെ. പി. സുബ്രഹ്മണ്യ അയ്യർ എന്നാണ്. ഇത്തരം ടാപ്പ് വികസിപ്പിച്ചെടുത്തത് നമ്മുടെ നാട്ടുകാരനായ ഇദ്ദേഹമാണ്. ഇദ്ദേഹം തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്ത് ഇൻഷുറൻസ് ഓഫീസറായി സേവനമനുഷ്ഠിച്ച കാലത്ത് റോഡ് സൈഡ് വാട്ടർ ടാപ്പുകൾ ഉപയോഗശേഷം ആളുകൾ കൃത്യമായി അടക്കാത്തത് മൂലം ധാരാളം വെള്ളം പാഴായിപ്പോകുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് നിരന്തരം ചിന്തിച്ചു കൊണ്ടിരുന്ന അദ്ദേഹം ചില എഞ്ചിനീയർ സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു ടാപ്പ് ഉണ്ടാക്കി. പിന്നീട് ഈ ടാപ്പുകളുടെ പ്രവർത്തനക്ഷമത കൂടുതൽ മെച്ചപ്പെടുത്തുകയും ഈ ടാപ്പ് ഡിസൈനിന് പേറ്റന്റ് നേടുകയും ചെയ്തു. എന്നാൽ, ജെയ്‌സൺ വാട്ടർ ടാപ്പുകൾ വരുന്നതിനുമുമ്പ് ഒരു ക്രൂഡ് സെൽഫ് ക്ലോസിംഗ് വാട്ടർ ടാപ്പ് ഉണ്ടായിരുന്നോ എന്ന് വ്യക്തതയുള്ള വിവരങ്ങൾ ലഭ്യമല്ല. സുബ്രഹ്മണ്യ അയ്യർ കരമനയിൽ ഒരു ഫാക്ടറി സ്ഥാപിച്ച് വൻതോതിൽ ടാപ്പ് നിർമ്മാണം ആരംഭിച്ചു. തൊഴിൽത്തർക്കങ്ങൾ അടക്കമുള്ള പല വിധ പ്രശ്നങ്ങൾ മൂലം കേരളത്തിൽ ഫാക്ടറി പ്രവർത്തിപ്പിക്കൽ അദ്ദേഹത്തിന് ദുഷ്കരമായി. പിന്നീടദ്ദേഹം നിർമ്മാണശാല കോയമ്പത്തൂരിലേക്ക് മാറ്റി. ‘ഹൈഡ്രോ പ്ലാൻ’ എന്ന ഒരു ജർമ്മൻ കമ്പനി ഇന്ത്യയിലും ശ്രീലങ്കയിലും ഒഴികെ ലോകമെമ്പാടും ടാപ്പ് നിർമ്മിക്കാനും വിൽക്കാനുമുള്ള അവകാശം അയ്യരുടെ കയ്യിൽ നിന്ന് വാങ്ങിയതോടെ യൂറോപ്പ്, ഇംഗ്ലണ്ട്, ജപ്പാൻ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജെയ്‌സൺ ടാപ്പിന് വലിയ തോതിലുള്ള പ്രചാരമുണ്ടായി.
ജീവിത നിലവാരത്തിലെ ഉയർച്ചയും നഗരവൽക്കരണവും വീടുകളിലേക്കുള്ള ജലവിതരണത്തിന്റെ രീതികളെ മാറ്റി മറിച്ചു. കുപ്പിയിൽ വരുന്ന കുടിവെള്ളത്തിന്റെ സ്വീകാര്യത കൂടി വന്നു. ഇതോടെ പൊതുടാപ്പുകൾ ആശ്രയിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇത്തരം മാറ്റങ്ങൾ റോഡുകളിലെ പൊതുടാപ്പുകളുടെ വംശനാശത്തിലേക്ക് നയിച്ചു; അപൂർവ്വമായുള്ള പൊതുടാപ്പ് പോയിന്റുകളിലും ജെയ്‌സൺ ടാപ്പുകൾ ഉപയോഗിക്കാതായി.
ലോകവ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്ന, വെള്ളം പാഴാക്കാത്ത ഈ ടാപ്പുകളുടെ ഉത്ഭവം നമ്മുടെ കൊച്ചു കേരളത്തിൽ നിന്നാണെന്ന് പറയുന്നതിൽ അഭിമാനിക്കുന്നതിനൊപ്പം അതുണ്ടാക്കാൻ വേണ്ടി സ്ഥാപിക്കപ്പെട്ട നിർമ്മാണശാല നമ്മുടെ സാമൂഹ്യമനോഭാവങ്ങളിലെ ന്യൂനതകൾ കൊണ്ട് കേരളത്തിൽ നിന്ന് പുറംനാട്ടിലേക്ക് പോയി എന്നതിൽ കുറച്ച് അപമാനഭാരവും ഉണ്ടാകേണ്ടതാണ്.
വിവരങ്ങൾക്ക് കടപ്പാട് : Archives of The Hindu Daily & Achuthsankar S Nair
Wednesday, 23 June 2021
21 മാസങ്ങൾ ലോക്ക് ഡൗണിൽ പെട്ടുപോയ ഇന്ത്യൻ ജനാധിപത്യം...
ഇന്ദിരയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പാർട്ടി 1971-ൽ നടന്ന തിരഞ്ഞെടുപ്പിൽ പരക്കെ തിരഞ്ഞെടുപ്പു കൃത്രിമം കാട്ടി എന്ന് ഇന്ദിരയുടെ എതിരാളികൾ വളരെ നാളുകളായി ആരോപിച്ചിരുന്ന കാലമാണത്. സോഷ്യലിസ്റ്റ് നേതാവായ ഗാന്ധിയൻ ജയപ്രകാശ് നാരായൺ ബിഹാറിൽ പ്രവിശ്യാ സർക്കാരിനെ മാറ്റുന്നതിനു വേണ്ടി നടത്തിയ പ്രക്ഷോഭവും അക്കാലത്ത് തന്നെയായിരുന്നു. സത്യാഗ്രഹത്തിലൂടെ ഇന്ത്യൻ സർക്കാരിനെ പുറത്താക്കുവാനല്ല ജനകീയ പ്രക്ഷോഭം നടത്തുവാൻ അദ്ദേഹം ശ്രമവും തുടങ്ങി. ജെപിയും അദ്ദേഹത്തിന്റെ അനുയായികളും അഹിംസാ മാർഗ്ഗത്തിലൂടെ ഇന്ത്യൻ സമൂഹത്തെ മാറ്റിമറിക്കുവാനായി ഒരു സമ്പൂർണ്ണ വിപ്ലവത്തിനായി വിദ്യാർത്ഥികളെയും കർഷകരെയും തൊഴിലാളി സംഘടനകളെയും ഏകോപിപ്പിക്കുവാൻ ശ്രമിച്ചു. ഗുജറാത്ത് അസംബ്ലി തിരഞ്ഞെടുപ്പിൽ കോൺഗ്രസ്, ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള വിവിധ രാഷ്ട്രീയകക്ഷികളുടെ സഖ്യത്തോട് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പാർലമെന്റിൽ സർക്കാർ ഒരു അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിക്കുന്ന ഘട്ടം വന്നു.
Monday, 14 June 2021
Che : The Flame of Santa Clara
In Cuba's shadow, a nation's plight,
A tyrant's reign, a dismal night.
But from the darkness, a hero rose,
Che Guevara, a defiant pose.
Batista's grip, a brutal chain,
Inflicted pain, a cruel domain.
The streets echoed with sorrow's sound,
Yet hope ignited, on sacred ground.
With fiery heart and fearless might,
Che led the charge, a beacon of light.
Santa Clara's streets, a battle's stage,
A clash of wills, a historic age.
A train derailed, a tactical blow,
The tyrant's power began to grow.
The rebels fought, with courage bold,
Their spirits soaring, stories untold.
"Hasta la victoria siempre!" he'd cry,
A battle cry that pierced the sky.
The city fell, a victory won,
A new dawn breaking, a brighter sun.
Che's legacy, a timeless art,
A hero's spirit, pure of heart.
His name resounds, a symbol of hope,
A beacon shining, a steadfast scope.
Poetic Reflections of a Crazy Soul
Thursday, 20 May 2021
കനലെരിയുന്ന വിജയവഴിയിൽ രണ്ടാമതും കേരളം
ഇന്നിപ്പോൾ "ഉറപ്പാണ് എൽ ഡി എഫ്" എന്ന മുദ്രാവാക്യമുയർത്തി പിണറായി വിജയൻ എന്ന മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പോരാട്ടം മുന്നിൽ നിന്ന് നയിച്ചപ്പോൾ ഒന്നൊഴിയാതെ എല്ലാ അഭിപ്രായ സർവേകളും നേതാക്കളും അണികളും പട്ടികയിൽ ആദ്യം നിർത്തിയ നേതാവ് പിണറായി വിജയൻ ആയിരുന്നു. ആരോപണപ്പെരുമഴകൾ കൊണ്ടും മാതൃകാപരമല്ലാത്ത ചില പ്രതിപക്ഷപ്രവർത്തനങ്ങൾ കൊണ്ടും കലുഷിതമായ അന്തരീക്ഷത്തിൽ നടന്ന ഈ തിരഞ്ഞെടുപ്പിൽ 99 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് രണ്ടാമൂഴത്തിന് ജനങ്ങളുടെ മാൻഡേറ്റ് നേടുന്നത്; കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തിൽ അത് മുൻപെങ്ങുമില്ലാത്ത തരത്തിലൊരു "തുടർഭരണം" എന്ന ചരിത്രമാണ് കുറിക്കുന്നത്. ഒരിക്കലും ഇളകില്ല എന്ന് കരുതിപ്പോന്നിരുന്ന മുസ്ലിം ലീഗ് കോട്ടകൾ പോലും കുലുക്കി വിറപ്പിച്ചു കൊണ്ടാണ് ഈ തേരോട്ടം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ട്വിസ്റ്റുകളോട് ട്വിസ്റ്റ് ആയിരുന്നു ഇടതുപക്ഷത്ത് നിന്ന് വന്നത്. രാഷ്ട്രീയ നിലപാട് എന്ന നിലയിൽ സി പി എമ്മും സി പി ഐയും പുതുമുഖങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുക എന്ന തീരുമാനം നടപ്പാക്കിയപ്പോൾ തന്നെ കഴിഞ്ഞ മന്ത്രിസഭയിലെ പ്രമുഖരും പ്രഗത്ഭരുമായിരുന്ന പല മന്ത്രിമാരും ചിത്രത്തിലേ ഇല്ലാതായിരുന്നു. ഈ തീരുമാനം കൊണ്ട് വളരെ Settle ആയിരുന്ന പൊസിഷൻ Un Settle ചെയ്തു ഇടതുമുന്നണി എന്നായിരുന്നു വിദഗ്ധരുടെയും നിരീക്ഷകപ്രമുഖരുടെയും പൊതു അഭിപ്രായം. ഈ നെഗറ്റിവിറ്റിയും നിശബ്ദമായ സർക്കാർ വിരുദ്ധ തരംഗവും "ഏകഛത്രാധിപതി" ചമയുന്ന പിണറായി വിജയൻറെ Packaged Captain Image ഉം ഇടതുമുന്നണിയെ തോൽവിയിലേക്ക് തള്ളിവിടുമെന്നുള്ള പ്രവചനങ്ങളെ എല്ലാം തൂത്തെറിഞ്ഞുകൊണ്ട് ഇടതു പക്ഷ ജനാധിപത്യ മുന്നണിക്ക് 99 സീറ്റിന്റെ വ്യക്തമായ മാൻഡേറ്റ് കൊടുത്തു കേരള ജനത. വീണ്ടും മന്ത്രിമാരെ തീരുമാനിച്ചപ്പോഴും ഇതേ ട്വിസ്റ്റുകൾ ആവർത്തിച്ചു; പിണറായി വിജയൻറെ കീഴിൽ ആദ്യമന്ത്രിസഭയിൽ ഉണ്ടായിരുന്ന സകല സിപി എം മന്ത്രിമാരെയും മാറ്റി പകരം മുഴുവൻ പുതുമുഖങ്ങളെ മന്ത്രിമാരായി പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രി എന്ന നിലയിൽ തീർത്തും പുതുമുഖമായി എത്തി കർമ്മകുശലതയും പ്രവർത്തനശൈലിയിലെ തനിമയും കൊണ്ട് ലോകാദരം പിടിച്ചു പറ്റിയ സാക്ഷാൽ ശൈലജ ടീച്ചർ പോലും സമാനതകളില്ലാത്ത പുതിയ നയത്തിന്റെ പേരിൽ മന്ത്രിസഭയിൽ ഇടം പിടിച്ചില്ല; അത് വലിയ വല്ലായ്മയ്ക്കും പ്രതിഷേധത്തിനും ഒക്കെ വഴി വച്ചിട്ടുണ്ട്; അതിൽ കുറെയധികം അമിത വൈകാരികതയിൽ നിന്ന് ഉയർന്നു വന്നതായിരുന്നു; ബാക്കിയെല്ലാം പോത്തിനെ ചാരി എരുമയെ തള്ളുന്നതിൽ വിദഗ്ദ്ധരായ ചിലർ പിണറായി വിജയനെയും ഇടതുപക്ഷത്തേയും അവസരം ഉപയോഗിച്ച് പ്രഹരിക്കുന്നതിന്റെയും ഭാഗമായി കണ്ടാൽ മതി. ആത്മാർത്ഥമായ വൈകാരിക പ്രതികരണങ്ങൾക്കും സുവർണ്ണാവസരം ഉപയോഗിക്കുന്നവരുടെ ആമാശയപരമായ പ്രതികരണങ്ങൾക്കും ഒരാഴ്ചക്കപ്പുറം ആയുസില്ല എന്നത് കഴിഞ്ഞ തവണ സഖാവ് വി എസിനെ മാറ്റി നിർത്തി പിണറായി മുഖ്യമന്ത്രി ആയപ്പോൾ ഉണ്ടായ പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി. വിപ്ലവകരമായ തീരുമാനങ്ങൾ പലതും കാണുമ്പോൾ നെറ്റി ചുളിയുന്നത്, ആ നെറ്റിക്ക് പിറകിലെ തലച്ചോറ്, സാമാജികത്വവും മന്ത്രി പദവിയും അട്ടിപ്പേറവകാശം പോലെ പതിറ്റാണ്ടുകൾ കൊണ്ട് നടന്ന ചിലരെ കണ്ട് കണ്ടീഷൻ ചെയ്യപ്പെട്ട് പോയത് കൊണ്ടാവാനും മതി; ആ നെറ്റിചുളിക്കൽ സാരംക്കേണ്ടതില്ല; പതിയെ മാറിക്കോളും. സ്വാഭാവികമായും പ്രഖ്യാപിത നയമനുസരിച്ച് സി.പി.ഐ.യും പുതുമുഖങ്ങളെ തന്നെ മന്ത്രിമാരാക്കി. കാര്യമായ പൊട്ടലും ചീറ്റലും മുറു മുറുപ്പും ഒന്നും കേൾപ്പിക്കാതെ തീരെ അപ്രധാനമല്ലാത്ത വകുപ്പുകൾ വീതിച്ചു നൽകി മറ്റു ഘടക കക്ഷികളെയും കൃത്യമായി മന്ത്രിസഭയിൽ ഉൾച്ചേർത്തു. തിരുത്തും കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം എന്ന ഇടതിന്റെ ഉറപ്പാകുന്നു ഇന്ന് സഖാവ് പിണറായി വിജയൻ.
കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം പിറന്നു വീണ പിണറായിയിൽ ഒരു സാധാരണ ചെത്ത് തൊഴിലാളിയായിരുന്ന മുണ്ടയിൽ കോരനും ഭാര്യ കല്യാണിക്കും പിറന്ന പിണറായി വിജയൻ എന്ന വിളിപ്പേരുള്ള വിജയൻറെ നാട് എന്ന നിലയിലാണിപ്പോൾ പിണറായി ഇപ്പോൾ കൂടുതൽ അറിയപ്പെടുന്നത്. വിജയൻറെ തന്നെ വാക്കുകൾ കടമെടുത്താൽ "ഒരു ദിവസം രാവിലെ പെട്ടെന്ന് മുഖ്യമന്ത്രിക്കസേരയിലേക്ക് ആകാശത്തു നിന്ന് പൊട്ടി വീണ ആളല്ല പിണറായി വിജയൻ". അടിയന്തിരാവസ്ഥക്കാലത്ത് MLA ആയിരുന്നിട്ട് കൂടി കൊടിയ പോലീസ് മർദ്ദനമേൽക്കേണ്ടി വന്ന പിണറായി വിജയൻ ചോരയിൽ കുതിർന്ന ഷർട്ട് ഉയർത്തിപ്പിടിച്ചു കൊണ്ട് നിയമസഭയിൽ നടത്തിയ പ്രസംഗത്തിലെ കനൽച്ചുവപ്പ് ഇദ്ദേഹത്തിന്റെ വാക്കുകളിൽ ഇപ്പോഴും ജ്വലിച്ചു നിൽക്കുന്നുണ്ട്. പാർട്ടി സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ അവിചാരിതമായ മരണമായിരുന്നു പാർട്ടി തലപ്പത്തേക്കുള്ള അപ്രതീക്ഷിതമായ ഇയാളുടെ പ്രവേശം; അതോടൊപ്പം കേന്ദ്ര കമ്മിറ്റിയംഗത്വവും പിബി അംഗത്വവും. ഇന്നത്തെ SFI-യുടെയും യുടേയും DYFI-യുടെയും ആദ്യ രൂപമായ KSF-ന്റെയും KSYF-ന്റെയും അധ്യക്ഷപദവി മുതൽ പാർട്ടിയുടെ എല്ലാ നിലകളിലും സ്ഥാനമുറപ്പിച്ച് അസൂയാവഹമായിരുന്നു പിണറായി വിജയൻറെ വളർച്ച. കുടുംബത്തുടർച്ചയുടെയോ മറ്റ് വ്യക്തിപരിഗണനകളുടെയോ പിൻബലമില്ലാതെ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ അഗ്രസ്ഥാനത്ത് ഇദ്ദേഹം എത്തിയതിന് പിന്നിൽ ഒരു മനുഷ്യന്റെ കഠിന പരിശ്രമത്തിന്റെയും കൗശലനിരതമായ നിതാന്ത ജാഗ്രതയുടെയും അടയാളങ്ങൾ നിരീക്ഷിക്കുന്നവർക്ക് കാണാനാകും.
26 വയസിൽ MLA ആയ പിണറായിക്ക് മന്ത്രി എന്ന ഉത്തരവാദിത്തം ആദ്യമായി കിട്ടിയത് 1996-ലെ നായനാർ മന്ത്രിസഭയിൽ ആയിരുന്നു. കേവലം രണ്ടര വർഷക്കാലത്തിൽ താഴെ മാത്രം വൈദ്യുതി -സഹകരണ മന്ത്രി ആയിരുന്ന ആ കാലയളവിൽ സഹകരണ മേഖലക്ക് ഉണർവ് നലകിയ ആളെന്നും വേഗത്തിൽ തീരുമാനമെടുക്കുന്ന മന്ത്രി എന്നുമൊക്കെയുള്ള ഖ്യാതി നേടിയാണ് പാർട്ടി സെക്രട്ടറിയാകാൻ വേണ്ടി മന്ത്രി പദവി വിട്ടത്. ഈ കാലഘട്ടത്തിൽ തന്നെയാണ് പിണറായി വിരുദ്ധർ എക്കാലവും വേട്ടയാടാൻ ഉപയോഗിച്ച "SNC ലാവ്‌ലിൻ ഇടപാട്" നടന്നതും. SNC ലാവ്‌ലിൻ എന്ന കനേഡിയൻ കമ്പനി കാനഡക്കാരേക്കാൾ മലയാളിക്ക് സുപരിചിതമായതും പിണറായിയുമായി ബന്ധപ്പെട്ടാണ്. ആ കേസ് ഇപ്പോഴും മാഞ്ഞു പോകാതെ അന്തരീക്ഷത്തിൽ നിൽക്കുമ്പോഴും അതുയർത്താവുന്ന വെല്ലുവിളികളെയും മറ്റ് കടുത്ത ആരോപണങ്ങളെയും മനക്കരുത്ത് കൊണ്ട് മറികടക്കാൻ കഴിയുന്നു എന്നത് തന്നെയാണ് പിണറായി എന്ന നേതാവിനെ വ്യത്യസ്തനാക്കുന്നത്. 1998-ൽ പാർട്ടിയെ നയിക്കാനുള്ള നിയോഗവുമായി മന്ത്രി പദം വിട്ടൊഴിഞ്ഞ പിണറായിക്ക് 2006-ൽ കരഗതമാകുമെന്ന് കരുതിയ മുഖ്യമന്ത്രി പദത്തിലെത്താൻ പിന്നെയും 10 വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. പാർട്ടിക്കകത്തെ എതിർ സ്വരക്കാരും പാർട്ടിക്ക് പുറത്തെ എതിരാളികളും മാധ്യമങ്ങളും അക്ഷീണം വേട്ടയാടുമ്പോൾ കൂടുതൽ കൂടുതൽ ശക്തിയാർജ്ജിക്കുകയായിരുന്നു ഈ നേതാവ്.
യഥാർത്ഥത്തിൽ എന്താണിവിടെ സംഭവിച്ചത് !!???
പ്രതിപക്ഷവും പിണറായി വിരുദ്ധരും ആരോപിക്കുന്നത് പോലെ പരസ്യങ്ങളും പിആർ തള്ളുകളും ഇരട്ടചങ്കൻ, ക്യാപ്റ്റൻ മുതലായ വിളിപ്പേരുകൾ കൊടുത്തുള്ള പാക്കേജിങ് തന്ത്രങ്ങളുമായിരുന്നോ ഈ വിജയം നേടിക്കൊടുത്തത്?
2016-ൽ ഭരണമേറ്റെടുത്തപ്പോൾ ഒട്ടും ജനകീയ ഇമേജായിരുന്നില്ല ഇയാൾക്ക്. അന്നയാൾ ദീർഘകാലം സംഘടനയെ കർക്കശമായി നയിക്കുന്ന സെക്രട്ടറി പദവിയിൽ നിന്ന് മുഖ്യമന്ത്രി പദവിയിലേക്ക് കടന്നു വന്നിട്ടേ ഉണ്ടായിരുന്നുള്ളു. അന്ന് വരെ പൊതുമനസിനെ തൃപ്തിപ്പെടുത്തുന്ന അഭിപ്രായപ്രകടനങ്ങൾ നടത്തി ശീലിച്ചിട്ടില്ലാത്ത ഒരാൾ. പാർട്ടി കേഡർ സംവിധാനത്തെക്കുറിച്ച് പരിചയമില്ലാത്ത ഒരാളെ സംബന്ധിച്ച് ധിക്കാരവും ധാർഷ്ട്യവും കാർക്കശ്യവും താൻപോരിമയും ഒക്കെച്ചേർന്ന ഭാഷയും ശരീരഭാഷയും മാത്രം കൊണ്ട് നടക്കുന്ന ആൾ. ആരോടും കയർത്തും മുഖം കറുപ്പിച്ചും സംസാരിക്കാൻ യാതൊരു മടിയുമില്ലാത്ത പ്രകൃതം. ആൾക്കൂട്ടത്തെ കയ്യിലെടുക്കാൻ പോന്ന ആകർഷണീയതയുള്ള പ്രസംഗ ശൈലി പോലുമില്ല. മത സാമുദായിക നേതാക്കളെ മറയില്ലാതെ വിമർശിക്കുന്ന സാഹസം കാണിക്കുന്ന വ്യക്തി. ഭരണം തുടങ്ങി കുറച്ചു കാലത്തേക്ക് കൂടി കാര്യങ്ങൾക്ക് വലിയ മാറ്റമുണ്ടായില്ല. "കടക്ക് പുറത്ത്", "മാറി നിൽക്കങ്ങോട്ട്" മുതലായ ചില പ്രയോഗങ്ങൾ കൂടി വീണ് കിട്ടിയത് വിരുദ്ധരും പ്രതിപക്ഷവും മാധ്യമങ്ങളും ശരിക്കാഘോഷിച്ചു. ദുരന്തവേളകളിലും മന്ത്രിസഭയുടെ അവസാനനാളുകളിലും പ്രതിപക്ഷം ചെയ്തത് എന്തായിരുന്നു ? യുഡിഎഫ് ഏതാ ബിജെപി ഏതാ എന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത വിധത്തിൽ ഏകശിലാരൂപമാർന്ന പ്രതിപക്ഷപ്രവർത്തനം...!!! ശബരിമല, ആചാരസംരക്ഷണം, സ്വപ്ന, സ്വർണ്ണം...തുടങ്ങി എണ്ണമറ്റ അടിസ്ഥാനരഹിത ആരോപണങ്ങൾക്കിടയിൽ ശ്രദ്ധ നേടേണ്ടിയിരുന്ന കാര്യനഗൽ പോലും മുങ്ങിപ്പോയെങ്കിൽ അതാരുടെ കുറ്റമാണ് !!??? രാജ്യം വിഭജിക്കാൻ പോന്ന പൗരത്വ ബില്ലുമായി സംഘി സർക്കാർ വന്നപ്പോൾ ഇവിടെ അത് നടപ്പാക്കാൻ പോകുന്നില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു കോടതിയെ സമീപിച്ചപ്പോൾ നാടുവിടാതിരിക്കാനുള്ള അഫിഡവിറ്റ് പൂരിപ്പിക്കാൻ ജനങ്ങളെ പഠിപ്പിക്കും എന്ന് പ്രഖ്യാപിക്കുകയായിരുന്നു ചിലർ.
എന്നാൽ ഒരു സർക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിളി ആയ പ്രകൃതി ദുരന്തങ്ങളുടെയും പകർച്ചവ്യാധികളുടെയും ആക്രമണത്തിന് മുന്നിൽ പകച്ചു നിന്ന ജനങ്ങൾക്കിടയിലേക്ക് "നമ്മൾ ഒന്നിച്ചങ്ങിറങ്ങുവല്ലേ നാളെ മുതൽ" എന്ന് പറഞ്ഞു കൊണ്ട് ഒരു ക്യാപ്റ്റൻ സ്ഥാനത്തേക്ക് അയാൾ സ്വയം അവരോധിക്കുകയായിരുന്നു. പണം ചിലവാക്കി പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളായിരുന്നില്ല അയാളുടെ കരുത്ത്. പത്തു പൈസ ചിലവില്ലാതെ മണിക്കൂറുകളുടെ വിസിബിലിറ്റി കൊടുക്കുന്ന പത്രസമ്മേളനങ്ങളായിരുന്നു അയാളുടെ ഏറ്റവും വലിയ ആയുധം. മുഖ്യമന്ത്രിയുടെ പ്രസ് ബ്രീഫിങ് കാണാൻ ലോക്ഡൗണിൽ പെട്ട് വീട്ടിലിരുന്ന ആബാലവൃദ്ധം ജനങ്ങൾ ക്ളോക്കിൽ നോക്കി കാത്തിരുന്ന ആ നാളുകൾ. ദുരന്തകാലങ്ങളിൽ നടത്തിക്കൊണ്ടിരുന്ന പത്രസമ്മേളനങ്ങളിലൂടെ അയാൾ നടന്നു കയറി കീഴടക്കിയത് ഈ നാട്ടിലെ സാധാരണക്കാരുടെയും വീട്ടമ്മരുടെയും ഹൃദയങ്ങളായിരുന്നു. അതിനെ ആറുമണി തള്ളെന്ന് അപഹസിച്ചവരെ അദ്ദേഹം തിരിച്ചാക്രമിച്ചത് അതേ പത്രസമ്മേളനങ്ങൾ ഉപയോഗിച്ചായിരുന്നു. ചോര പൊടിയാതെ നടത്തിയ ആ കടന്നാക്രമണങ്ങളിൽ അയാൾ കവർന്നത് ജനങ്ങളുടെ വിശ്വാസമായിരുന്നു. ആ ഘട്ടത്തിൽ ജനം എന്ത് ചെയ്യണം എന്ന് കൃത്യമായ ദിശാബോധം നൽകാനുതകുന്ന അറിയിപ്പുകൾ, ഉത്തരവുകൾ, നിർദ്ദേശങ്ങൾ, മുന്നറിയിപ്പുകൾ, സർക്കാർ സ്വീകരിച്ചിട്ടുള്ള കരുതലുകൾ എന്നൊക്കെ വിവരിക്കുന്ന ക്യാപ്റ്റന്റെ ബ്രീഫിങ്. ഭരണകൂടത്തിന്റെ കരുതലും വാഗ്ദാനങ്ങളും സാമൂഹ്യ അടുക്കളകളായും ഭക്ഷണപ്പൊതികളായും കിറ്റുകളായും പെൻഷനായും ജനങ്ങളുടെ വീട്ടുപടിക്കലെത്തി. റോഡുകൾ, പാലങ്ങൾ, വീടുകൾ, ആശുപത്രികൾ, സ്‌കൂളുകൾ,വിളക്കുമരങ്ങൾ....സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കത്തിനിടയിൽ ഇതെല്ലം യാഥാർഥ്യമാവുന്നത് ജനം കണ്ടു. അത് ജനിപ്പിച്ച ആശ്വാസവും ആത്മവിശ്വാസവും ബാലറ്റ് മെഷീനിൽ പ്രതിഫലിച്ചതിന്റെ ഫലമാണ് ശക്തമായ ഈ ജനവിധി.
ഒടുവിലിതാ, സമാനതകളില്ലാത്ത ചരിത്രം കുറിച്ചു കൊണ്ടിയാൾ രണ്ടാം വട്ടവും കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നു. കഴിഞ്ഞ അഞ്ചു വർഷങ്ങൾ ഇടതുപക്ഷമുന്നണി ഗവണ്മെന്റ് ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്തു എന്ന ചോടിച്ചവർക്കുള്ള ഉത്തരമാണ് ഇപ്പോൾ നടക്കുന്ന ഈ സത്യപ്രതിജ്ഞ. കേരള സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇന്നേ വരെ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രതിസന്ധികളിലൂടെ ഈ കൊച്ചു സംസ്ഥാനം കടന്നു പോയ സന്ദർഭങ്ങളിലൊക്കെ സമചിത്തത വിടാതെ ജനങ്ങൾക്കൊപ്പം സർക്കാറുണ്ട് എന്ന തോന്നൽ ഉണ്ടാക്കാൻ പിണറായി നയിക്കുന്ന സർക്കാരിന് സാധിച്ചതിന് ലഭിച്ച അംഗീകാരമാണ് ഈ ജനസ്വീകാര്യത.
ചുവപ്പ് ചരിത്രം രചിച്ച രണ്ടാം പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക് ചെയ്യുക
Monday, 5 April 2021
എന്ത് ചെയ്യാനാ; ടാങ്കിലുള്ളതല്ലേ ടാപ്പിലൂടെ വരൂ...!!!
(ഇത് പഴയൊരു പോസ്റ്റാണ്; ഇപ്പോൾ നടന്ന ചില സംഭവങ്ങൾ കൂടി ചേർത്ത് അപ്ഡേറ്റ് ചെയ്തതാണ്)
"ഓട്ടോക്കാരന്റെ മകനൊക്കെയാണ് IT കമ്പനി തുടങ്ങിയിരിക്കുന്നത്; മറ്റൊരാൾ ലോഡ്ജ് നടത്തിപ്പുകാരൻ" ഏതാനും മാസങ്ങൾക്ക് മുൻപ് കോൺഗ്രസ് നേതാവ് വി ഡി സതീശൻ ചാനൽ ചർച്ചയിൽ പറഞ്ഞ വാക്കുകളാണിത്. ഡോക്ടറുടെ മകൻ ഡോക്ടറും വക്കീലിന്റെ മകൻ വക്കീലും രാഷ്ട്രീയക്കാരന്റെ മകൻ രാഷ്ട്രീയക്കാരനും.... അങ്ങനെയൊക്കെയേ ആകാവൂ എന്നാണോ ഇവരൊക്കെ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ. ഓട്ടോക്കാരന്റെ മകനും ലോഡ്ജ് നടത്തിപ്പുകാരനും ഐടി സ്റ്റാർട്ട് ആപ്പ് കമ്പനി തുടങ്ങുന്നത് പോലും അംഗീകരിക്കാൻ കഴിയാത്ത അതേ മനോഭാവം തന്നെയാണ് ചെത്തുകാരന്റെ മകൻ മുഖ്യമന്ത്രി ആകുന്നതിൽ തോന്നുന്ന വല്ലായ്മ. ആരോഗ്യമന്ത്രി കെ കെ ശൈലജയെ തുന്നല്‍ ടീച്ചറെന്നും ഫിഷറീസ്-കയര്‍ വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ അണ്ടിക്കുഞ്ഞമ്മയെന്നും വിളിച്ച് അധിക്ഷേപിക്കുന്നതിലും തൊഴിലിലെ ഉച്ഛനീചത്വബോധം തന്നെയാണ് പ്രകടമാകുന്നത്.
പതിറ്റാണ്ടുകൾക്ക് മുൻപ് ഈഴവ (നാട്ടുഭാഷയിലെ ചോവോൻ) സമുദായത്തിൽ പെട്ട കെ ആർ ഗൌരിയമ്മ ഭരിക്കുന്നതും ക്രിസ്ത്യാനിയായ ടി വി തോമസിന്റെ ഭാര്യയാകുന്നതും സഹിക്കാൻ പറ്റാതെ പോയ വലത് പക്ഷക്കാർ അന്ന് വിളിച്ച മുദ്രാവാക്യമായിരുന്നു “ഗൗരിച്ചോത്തിയെ മടിയിലിരുത്തിയ റൗഡിത്തോമാ സൂക്ഷിച്ചോ”…എന്നത്. "ഗൌരിച്ചോത്തീ പെണ്ണല്ലേ പുല്ലു പറിക്കാന്‍ പോയ്ക്കൂടെ ? " എന്ന മുദ്രാവാക്യവും അവർണ്ണ വിരുദ്ധവും സ്ത്രീ വിരുദ്ധവും ആയിരുന്നു എന്ന് പ്രത്യേകം പറയേണ്ട കാര്യമുണ്ടോ ? "ഗൗരിച്ചോത്തിയെ മടിയിലിരുത്തി നാടു ഭരിക്കും നമ്പൂരീ"യെന്നും "ഗൗരിച്ചോത്തീടെ കടി മാറ്റാന്‍ കാച്ചിയതാണീ മുക്കൂട്ട്" എന്നും "കെ ആർ ഗൗരി പച്ചരിക്കള്ളീ ഗൗരിച്ചോത്തീ മച്ചിപ്പെണ്ണേ മക്കടെ വേദനയറിയാമോ" എന്നും "വാടീ ഗൗരീ കയറു പിരിക്കാൻ അരിവാളെന്തിന് തോമാച്ചാ ഗൗരിച്ചോത്തിയെ ചൊറിയാനോ"എന്നുമൊക്കെ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്ന് ആവേശത്തോടും അഭിമാനത്തോടും വിളിച്ചു പറയുന്ന ആഢ്യ തറവാടി ക്രിസ്ത്യാനികളും ചെവിയിൽ പൂടയുള്ള നായന്മാരുമൊക്കെ ഞങ്ങളുടെ നാട്ടിൽ അടുത്ത കാലത്ത് വരെ ഉണ്ടായിരുന്നു.
ജനാധിപത്യ കേരളത്തിലെ പ്രഥമ ജനകീയ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന പി കെ ചാത്തന്‍മാസ്റ്റര്‍ ദളിതനായിരുന്നു. പാളയില്‍ കിട്ടുന്ന കഞ്ഞിക്ക് വേണ്ടി നിലം ഉഴാനായി കന്ന് പൂട്ടലും ഞാറു നടീലും തൊഴിലാക്കിയ വിഭാഗത്തിൽ പെട്ടയാൾ. അദ്ദേഹം മന്ത്രിയായതിന്റെ കയ്പ്പ് അന്നത്തെ വലതു പക്ഷം മാറ്റിയത് താഴെ കൊടുക്കുന്ന മുദ്രാവാക്യം പറഞ്ഞാണ്. "
"പാളേക്കഞ്ഞി കുടിപ്പിക്കും,
തമ്പ്രാനെന്ന് വിളിപ്പിക്കും,
ചാത്തന്‍ പൂട്ടാന്‍ പോകട്ടെ,
ചാക്കോ നാടു ഭരിക്കട്ടെ..."
വിമോചന സമരത്തിന് നേതൃത്വം കൊടുത്ത പി ടി ചാക്കോയാണ് നാടു ഭരിക്കാന്‍ യോഗ്യനെന്നും ചാത്തനൊക്കെ പൂട്ടാന്‍ പോയാല്‍ മതിയെന്നുമാണ് മുദ്രാവാക്യത്തിന്റെ പൊരുൾ.
പതിറ്റാണ്ടുകൾ കഴിഞ്ഞു; ഇന്ന് ഉയർന്ന സാക്ഷരത ഉള്ളവരാണെന്നും സാംസ്കാരികമായി ഏറെ വളർന്നവരാണ് എന്നും ഊറ്റം കൊള്ളുന്നവരാണ് നമ്മൾ മലയാളികൾ. പുരോഗമന ആശയങ്ങളും വിപ്ലവ പ്രസ്ഥാനങ്ങളും ഉഴുതു മറിച്ച് നവോത്ഥാനം വിതച്ച് വെള്ളം കോരി വളമിട്ട കേരള മണ്ണിൽ അയിത്തത്തിന്റെയും ജാതി ചിന്തയുടെയും തൊഴിലിലെ ഉച്ഛനീചത്വബോധത്തിന്റെയും വിഷച്ചെടികൾ ഇന്നും തഴച്ചു വളർന്നു നിൽക്കുന്നുവെന്നതിന്റെ ഏറ്റവും തികഞ്ഞ ഉദാഹരണങ്ങളാണ് പലപ്പോഴായി നമ്മുടെ രാഷ്ട്രീയക്കാരിൽ നിന്ന് പുറപ്പെടുന്ന ചില വാക്കുകൾ. സമൂഹത്തിന്റെ പ്രതിനിധികൾ ആണല്ലോ രാഷ്ട്രീയക്കാർ; ആ അർത്ഥത്തിൽ കേരള സമൂഹത്തിന്റെ ഭാഗമായിട്ടുള്ള ആർക്കും ഈ വിഷയത്തിൽ കാര്യമായി മേനി നടിക്കാനില്ല. നവോത്ഥാന പ്രസ്ഥാനങ്ങളുടെ സ്വാധീനത്താല്‍ ജാതിയുടെയും മതത്തിന്റെയും ചെയ്യുന്ന തൊഴിലിന്റെയും അടിസ്ഥാനത്തിൽ മനുഷ്യനെ വേർതിരിക്കുന്ന ചിന്തകള്‍ പുറത്ത് പറയാൻ ആളുകൾക്ക് ചെറിയ ജാള്യതയൊക്കെ വന്നു എന്നല്ലാതെ സ്വത്തും അധികാരവും നഷ്ടപ്പെട്ട മേലാളൻ പോലും കീഴാളനെ അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല എന്ന സത്യം അംഗീകരിക്കാതെ തരമില്ല. എന്തൊക്കെ വികസനവും പുരോഗതിയും പരിഷ്കാരവും അവകാശപ്പെട്ടാലും സാംസ്‌കാരിക കേരളം ഏറെ മുന്നോട്ട് പോയില്ല എന്ന് മാത്രമല്ല സഞ്ചരിക്കുന്നത് പിന്നോട്ടാണോയെന്ന് സംശയിക്കേണ്ടിയുമിരിക്കുന്നു. സ്ത്രീ വിരുദ്ധത, ലൈംഗികച്ചുവയുള്ള അപകീർത്തിപ്പെടുത്തൽ, ദ്വയാർത്ഥപ്രയോഗങ്ങൾ, അശ്ളീലം നിറഞ്ഞ ഒളിവാക്കുകൾ, അറപ്പുളവാക്കുന്ന വഷളത്തരങ്ങൾ...ഇവയൊക്കെ ഒഴിവാക്കി പൊളിറ്റിക്കൽ കറക്ട്നെസ്സ് ഉള്ള വാക്കുകളിൽ രാഷ്ട്രീയം പറയാൻ എന്നാണ് നമ്മുടെ ജനപ്രതിനിധികളും നേതാക്കന്മാരും പഠിക്കുന്നത്...!!???
"അറബിക്കഥ" സിനിമയിൽ സുരാജ് വെഞ്ഞാറമൂടിന്റെ ജെയിംസ് എന്ന കഥാപാത്രം പറഞ്ഞത് പോലെ "എത്രയൊക്കെ വിനയം മുഖത്ത് വാരി തേച്ച് വെച്ചാലും ഉള്ളിൽ കിടക്കണ ഫ്രോഡുകള് ഇടക്കിക്ക് തള്ളി തള്ളി പുറത്തോട്ട് വരും"... ഇത്രയുമൊക്കെ പറഞ്ഞത് കുറഞ്ഞ വാക്കുകളിൽ ഇങ്ങനെയും പറയാം - ഹൃദയത്തിന്റെ നിറവിലാണ് അധരം മൊഴിയുന്നത്...!!!
ഏറെക്കുറെ സമാനമായ വിഷയത്തിൽ മുൻപെഴുതിയത് വായിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക ==>>>>ടാങ്കിലുള്ളതല്ലേ ടാപ്പിലൂടെ വരൂ.......
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക് ചെയ്യുക