ഒരു പതിറ്റാണ്ടിന് മുൻപ് നമ്മുടെ നാട്ടിലെ സ്റ്റേഷനറി, പുസ്തകകങ്ങൾ, ഫാൻസി ഐറ്റംസ് ഒക്കെ വിൽക്കുന്ന കടകളിൽ ക്രിസ്തുമസ് കാലത്ത് കണ്ടിരുന്ന ഒരു പ്രത്യേക കാഴ്ചയുണ്ടായിരുന്നു; മനോഹരമായി സജ്ജീകരിച്ച മേശകളിൽ നിരത്തി വിൽപ്പനക്ക് വച്ചിരുന്ന ക്രിസ്തുമസ് കാർഡുകളായിരുന്നു അവ. ഇന്ന് ഒരു കടകളിലും ക്രിസ്തുമസ് കാർഡുകൾ വിൽപ്പനക്ക് വച്ചിരിക്കുന്നത് കാണാനില്ല. കുറെ കടകളിൽ അന്വേഷിച്ചാൽ ഏതെങ്കിലും കടയിൽ നിന്ന് കിട്ടിയാലായി. ആധുനിക സമൂഹം ഡിജിറ്റൽ ആശയവിനിമയത്തിലേക്ക് മാറി എന്നതും ക്രിസ്തുമസ് കാർഡുകളുടെ ലഭ്യത കുറഞ്ഞു എന്നതും അംഗീകരിക്കുമ്പോൾ തന്നെ, തപാൽ വഴി ആശംസകൾ അയയ്ക്കുന്നതിന് ഇപ്പോഴും ഒരു വികാരപരമായ മൂല്യം ഉണ്ട്. അപൂർവ്വം ആളുകൾ തപാൽ വഴി ആശംസാ കാർഡുകൾ അയയ്ക്കുന്നത് ഇപ്പോഴും ചിലർ തുടരുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും തപാൽ വഴി ഒരു ആശംസാകാർഡ് കിട്ടുമ്പോഴുള്ള ആ ഒരു ത്രില്ല് പറഞ്ഞറിയിക്കാൻ ബുദ്ധിമുട്ടാണ്.
ആധുനിക ആശയവിനിമയ മാർഗ്ഗങ്ങൾക്ക് ഗൃഹാതുരത നിറഞ്ഞ തപാലിന് വഴിമാറിക്കൊടുക്കേണ്ടി വന്നതിന്റെ ഭാഗമായി ക്രിസ്തുമസ് കാർഡുകളും ഏതാണ് അന്യം നിന്ന് പോകുന്ന അവസ്ഥയിലാണ്. എങ്കിലും, അവയുടെ ഉത്ഭവവും വളർച്ചയും അറിഞ്ഞിരിക്കുന്നത് രസകരമായിരിക്കും.
ഈ ആദ്യ ക്രിസ്തുമസ് കാർഡിനെ ചുറ്റിപ്പറ്റി ചില്ലറ വിവാദങ്ങളും അന്ന് ഉയർന്നു വന്നിരുന്നു. അക്കാലത്തെ സാമൂഹ്യ പരിഷ്കരണ മുന്നേറ്റമായിരുന്ന Temperance Movement മദ്യത്തിന്റെ ഉപയോഗത്തെ നിരുത്സാഹപ്പെടുത്താൻ പരിശ്രമിച്ചിരുന്നു. John Callcott Horsley വരച്ച കാർഡിലെ ക്രിസ്തുമസ് വിരുന്നിൽ കുട്ടി വൈൻ ഗ്ലാസ് പിടിച്ചിരിക്കുന്ന ചിത്രീകരണമുണ്ടായിരുന്നു. ഇത് മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് Temporance Movement ആരോപിച്ചു. മറ്റ് ചിലർ ക്രിസ്തുമസിനെ വാണിജ്യവൽക്കരിക്കുന്നതിന്റെ തുടക്കമായി ഈ കാർഡിനെ കണ്ടു. ഈ വിവാദങ്ങൾ കാരണമാണോ അല്ലയോ എന്ന് നിശ്ചയമില്ലെങ്കിലും, പിന്നെ രണ്ടോ മൂന്നോ വർഷങ്ങൾക്ക് ശേഷമാണു വാണിജ്യാടിസ്ഥാനത്തിൽ ക്രിസ്തുമസ് കാർഡുകൾ പുറത്തിറങ്ങിയത്.
ആദ്യ ക്രിസ്തുമസ് കാർഡിന്റെ ശേഷിപ്പുകൾ ഇപ്പോഴും ചില മ്യൂസിയങ്ങളിൽ കാണാനാവും. പൊതുജങ്ങൾക്കിടയിലുള്ള ചില കോപ്പികൾ ഇപ്പോഴും ചില ലേലങ്ങളിൽ വില്പ്പനക്ക് വരാറുണ്ട്; ലക്ഷക്കണക്കിന് രൂപയ്ക്കാണ് അവയൊക്കെ ലേലത്തിൽ വിറ്റ് പോവാറുള്ളത്.
ആദ്യ കാലങ്ങളിൽ ക്രിസ്തുമസ് കാർഡുകൾ വാങ്ങുന്നതും അയക്കുന്നതും വളരെ ചെലവേറിയതായിരുന്നു. കൈ കൊണ്ട് വരച്ച കാർഡുകളും ചിലവേറിയ അച്ചടി വിദ്യ ഉപയോഗിച്ച് പ്രിന്റ് ചെയ്ത കാർഡുകളും മാത്രമേ അന്നൊക്കെ ലഭ്യമായിരുന്നുള്ളൂ. എന്നാൽ പിന്നീട് അച്ചടി സാങ്കേതികവിദ്യയിലുണ്ടായ മുന്നേറ്റത്തോടെ ക്രിസ്തുമസ് കാർഡുകൾ വ്യാപകമായി ഉത്പാദിപ്പിക്കപ്പെടുകയും അവയുടെ വില കുറയുകയും ചെയ്തു. അതോടൊപ്പം തന്നെ തപാൽ ചെലവുകളിലും കുറവ് സംഭവിച്ചു. ഈ മാറ്റങ്ങൾ വന്നതോടെ കൂടുതൽ ആളുകൾക്ക് ക്രിസ്തുമസ് കാർഡുകൾ അയക്കാൻ സാധ്യമായി. 20-ാം നൂറ്റാണ്ടിൽ ക്രിസ്തുമസ് കാർഡുകൾ ലോകമെമ്പാടും ജനപ്രിയമായി. പിന്നീട് വിവിധ വലുപ്പത്തിലും രൂപത്തിലും ക്രിസ്തുമസ് കാർഡുകൾ പ്രചാരത്തിൽ വന്നു.
മുൻപ് പറഞ്ഞത് പോലെ ഡിജിറ്റൽ യുഗത്തിൽ തപാൽ വഴിയുള്ള ക്രിസ്തുമസ് കാർഡ് അയക്കൽ കുറഞ്ഞെങ്കിലും, അതിപ്പോഴും ചെയ്യുന്ന ആളുകൾ ഉണ്ട്. പാരമ്പര്യവും ഗൃഹാതുരതയും നിറഞ്ഞ ഈ പ്രക്രിയ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള സ്നേഹവും ബന്ധവും ശക്തിപ്പെടുത്താൻ നല്ലൊരു ഉപാധിയാണ്.
അമേരിക്ക പോലുള്ള ചില രാജ്യങ്ങൾ ആശംസകൾ മുദ്രണം ചെയ്ത ക്രിസ്തുമസ് സീസൺ സ്റ്റാമ്പുകൾ ഇറക്കാറുണ്ട്
No comments:
Post a Comment