ഒരു കച്ചവടക്കാരൻ എന്ന നിലയിൽ ബ്രാൻഡിംഗ് ചെയ്യാനും ഒരു വ്യക്തി എന്ന നിലയിൽ അഭിപ്രായങ്ങൾ പറയാനുമെല്ലാം ബോബി ചെമ്മണ്ണൂരിന് മാത്രമല്ല ഏതൊരു വ്യക്തികൾക്കും എല്ലാ അവകാശവുമുണ്ട്. നെഗറ്റിവ് പബ്ലിസിറ്റിയും മോശം പബ്ലിസിറ്റിയല്ല എന്ന തിയറി പരക്കെ അംഗീകരിക്കപ്പെടുന്ന അന്തരീക്ഷത്തിലാണ് നമ്മൾ ജീവിക്കുന്നതെന്ന് യാഥാർഥ്യവും അംഗീകരിക്കുന്നു. എന്ന് കരുതി, തന്റെ സ്ഥാപനത്തിന്റെയോ ഉൽപ്പന്നത്തിന്റെയോ മാർക്കറ്റിങ്ങിനു വേണ്ടി പണം കൊടുത്ത് കൊണ്ട് വരുന്നവരുടെ വ്യക്തി സ്വാതന്ത്ര്യത്തിന് മേൽ കടന്നു കയറാൻ ഒരാൾക്കും ഒരവകാശവുമില്ല. നെഗറ്റിവ് പബ്ലിസിറ്റി ലക്ഷ്യമാക്കി, ആൾക്കൂട്ടത്തിന്റെ മുൻപിൽ ആളാവാനും അതിന്റെ ക്ലിപ്പുകൾ സോഷ്യൽ മീഡിയയിലിട്ട് വൈറലാവാനും ദ്വയാർത്ഥ പ്രയോഗങ്ങളും അശ്‌ളീല പരാമർശങ്ങളും പറഞ്ഞിട്ട് അത് തമാശയായി എടുക്കുമെന്ന് കരുതി എന്ന് പറയുന്നത് വലിയ ന്യായീകരണമൊന്നുമല്ല. പിന്നെ, ദ്വയാർത്ഥപ്രയോഗം കേട്ടപ്പോൾ തന്നെ പ്രതികരിക്കാതെ പിന്നീടെന്തിനാണ് പ്രതികരിച്ചതെന്ന വാദമൊക്കെ കോടതിയിൽ നില്ക്കൽ അത്ര എളുപ്പവുമല്ല.
ഇനി സോഷ്യൽ മീഡിയയിൽ കിടന്ന് പക്ഷം പിടിച്ച് മോങ്ങുകയും കരയുകയും നിരങ്ങുകയും ഒക്കെ ചെയ്യുന്നവരുടെ "അഭിപ്രായസ്വാതന്ത്ര്യമില്ലേ എന്ന ചോദ്യം!!". ആവിഷ്കാര സ്വാതന്ത്ര്യമാകട്ടെ അഭിപ്രായ സ്വാതന്ത്ര്യമാകട്ടെ മറ്റെന്ത് സ്വാതന്ത്ര്യവുമായിക്കോട്ടെ, അത് ഭരണഘടനാ നിയമ സംവിധാനങ്ങളുടെ സാഗരത്തിൽ കിടക്കുന്ന തടി പോലെയാണ്. ശ്രദ്ധിച്ച് ആസ്വദിച്ചില്ലെങ്കിൽ മുങ്ങിപ്പോകാനും വെള്ളം കുടിക്കാനും ചത്ത് മലക്കാനും ഒക്കെ സാധ്യതയുണ്ട് !!!
No comments:
Post a Comment