ഏതാനും വർഷങ്ങൾക്ക് മുൻപ്, ഏതോ ഒരു മാർക്കറ്റിങ്ങ് വിദഗ്ധൻറെ തലയിൽ വിരിഞ്ഞ ആശയം, എങ്ങനെ ഒരു അന്ധവിശ്വാസമാക്കി വളർത്തിയെടുത്തു എന്നും അത് എങ്ങനെ കച്ചവടത്തിന് ഉപയുക്തമാക്കി എന്നും, ഒരു പ്രമുഖ സ്വർണ്ണവ്യാപാരി തന്നെ വെളിപ്പെടുത്തുന്ന ഈ വീഡിയോ ആണ് താഴെ...
Friday, 28 April 2017
"കച്ചവട"തൃതീയ - ഹിന്ദുത്വവാദികൾക്ക് ഇതിനെതിരെ ഒന്നും ചെയ്യാനില്ലേ....!!!???
ഏതാനും വർഷങ്ങൾക്ക് മുൻപ്, ഏതോ ഒരു മാർക്കറ്റിങ്ങ് വിദഗ്ധൻറെ തലയിൽ വിരിഞ്ഞ ആശയം, എങ്ങനെ ഒരു അന്ധവിശ്വാസമാക്കി വളർത്തിയെടുത്തു എന്നും അത് എങ്ങനെ കച്ചവടത്തിന് ഉപയുക്തമാക്കി എന്നും, ഒരു പ്രമുഖ സ്വർണ്ണവ്യാപാരി തന്നെ വെളിപ്പെടുത്തുന്ന ഈ വീഡിയോ ആണ് താഴെ...
Monday, 27 March 2017
ഇത് മാധ്യമപ്രവർത്തനമല്ല; ഒളിഞ്ഞു നോട്ടമാണ്; സദാചാരഗുണ്ടായിസമാണ്; സർവ്വോപരി ക്രൈം ആണ്.

ആണിനും പെണ്ണിനും പിന്നാലെ സദാചാരഭൂതക്കണ്ണാടിയും താങ്ങിപ്പിടിച്ച് സർവ്വരും കുന്തവും കുറുവടിയുമായി നടക്കുന്ന വർത്തമാനകാലമാണിത്. സദാചാര പോലീസിങ്ങിനെപ്പറ്റി ആവർത്തിച്ച് സംസാരിക്കുന്ന കാലവുമാണ്. പ്രാദേശിക സദാചാര പോലീസിങ് കൂടാതെ ശരിക്കും പൊലീസുകാരുടെ വക സദാചാരപ്പോലീസിങ്, രാഷ്ട്രീയപാർട്ടികളുടെ വക സദാചാര പൊലീസിങ്... അങ്ങനെ എണ്ണമില്ലാത്ത സദാചാരപ്പോലീസിങ് വാർത്തകൾക്കിടയിൽ ഇതാ മറ്റൊരു സദാചാര പോലീസിങ്. അതെ, മാധ്യമങ്ങളുടെ വക സദാചാര പോലീസിങ്.
മംഗളം ചാനൽ അതിന്റെ ലോഞ്ചിങ്ങിനോടനുബന്ധിച്ച് സംപ്രേക്ഷണം ചെയ്ത ഒരു ടെലിഫോൺ സംഭാഷണമാണിന്ന് കേരളം സമൂഹം ചർച്ച ചെയ്യുന്നത്. മന്ത്രിയുടെ ഓഫീസിൽ പരാതിയുമായി എത്തിയ ഒരു സ്ത്രീയോട് മന്ത്രി ലൈംഗികച്ചുവയുള്ള ടെലിഫോൺ സംഭാഷണം നടത്തി എന്നതാണ് ആരോപണം. തെളിവായി സ്ത്രീയുടെ സംഭാഷണഭാഗങ്ങൾ ഇല്ലാത്ത, മന്ത്രിയുടെ ശബ്ദമെന്ന് ആരോപിക്കപ്പെടുന്ന, ലൈംഗികകാര്യങ്ങൾ പരാമർശിക്കുന്ന കോൾ റെക്കോർഡ്. ഒരു മ്യൂട്ടിങ്ങോ ബീപ്പ് മാസ്‌ക്കോ ഇല്ലാതെ ചാനൽ ചർച്ചക്കിരിക്കുന്ന മഹതികളുടെ ക്ളോസ് അപ്പ് ഷോട്ട് കാണിച്ചു കൊണ്ട് കേരളത്തിലെ സ്വീകരണമുറികളിലേക്ക് മംഗളം ചാനൽ തുറന്നു വിടുന്നു. ഇതെല്ലാം കേൾപ്പിച്ച് കഴിഞ്ഞിട്ട് നിങ്ങളുടെ പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളെ ഇതൊന്നും കേൾപ്പിക്കരുതെന്ന് ഉപദേശിക്കുകയും ചെയ്യുന്നു.
ലൈംഗികബന്ധവുമായി ബന്ധപ്പെട്ട ഇന്ത്യൻ നിയമങ്ങൾ ഏറെക്കുറെ ഇങ്ങിനെയാണ്. ഇന്ത്യയില്‍ 18 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ എര്‍പ്പെടുവാന്‍ നിയമതടസ്സമില്ല എന്നാണെന്റെ എന്റെ അറിവ്. എന്നാല്‍, ഇതിൽ നിന്ന് കുറച്ച് വ്യത്യസ്തമാണ് ഇമ്മോറല്‍ ട്രാഫിക്കിങ് നിരോധന നിയമത്തിലെ ചില വകുപ്പുകള്‍. ഇത് ഉപയോഗിച്ചാണ് ഹോട്ടലില്‍ മുറിയെടുത്ത അല്ലെങ്കില്‍ ഒരു വീട്ടില്‍ ഒന്നിച്ചു കണ്ട സ്ത്രീയെയും പുരുഷനെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ഇമ്മോറല്‍ ട്രാഫികിങ് നിരോധന നിയമത്തിലെ വകുപ്പ് 6(ബി) പ്രകാരം, ഒരുമിച്ചു ഒരു വീട്ടിലോ, റൂമിലോ, അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും ഗൃഹപരിസരത്തോ കഴിയുന്ന സ്ത്രീയെയും പുരുഷനെയും, അവര്‍ വിവാഹിതര്‍ അല്ലെങ്കില്‍ സംശയത്തിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുക്കാവുന്നതാണ്. ഐ.പി.സി. 497 സത്യത്തില്‍ ഒരു തമാശയാണ്. മറ്റൊരാളുടെ ഭാര്യയുമായി അയാളുടെ സമ്മതമില്ലാതെ ലൈംഗികമായി ബന്ധപ്പെടുന്നത് കുറ്റകരമാണ് പോലും. സൌകര്യപ്രദമായി വ്യാഖ്യാനിച്ചാല്‍, അയാള്‍ ഒന്ന് സമ്മതിച്ചാല്‍ കുറ്റകരമല്ല. ഒരു കാര്യം ശ്രദ്ധിക്കണമെന്നു മാത്രം...ഇതില്‍ സ്ത്രീയുടെ സമ്മതം ഇല്ലെങ്കില്‍ സംഗതി പീഡനമാകും...ഐ.പി.സി. 497 അനുസരിച്ച് പുരുഷനെ മാത്രമേ ശിക്ഷിക്കാന്‍ കഴിയൂ എന്നതാണ് അടുത്ത തമാശ. പുരുഷനെ പ്രലോഭിപ്പിച്ചത് സ്ത്രീ ആയാല്‍ പോലും സ്ത്രീയെ ശിക്ഷിക്കാന്‍ പറ്റില്ല. ഒറ്റ നോട്ടത്തില്‍ പുരുഷവിരുദ്ധമാണ് എന്ന് തോന്നിയേക്കാവുന്ന ഈ നിയമം യഥാര്‍ത്ഥത്തില്‍ സ്ത്രീ വിരുദ്ധമാണ് എന്നാണു നിയമ വിദഗ്ദര്‍ വിശദീകരിക്കുന്നത്. ഉദാഹരണത്തിന് സ്വന്തം ഭര്‍ത്താവ് വഞ്ചിച്ചാല്‍ (ഇങ്ങേര്‍ക്ക് പരസ്ത്രീയുടെ ഭര്‍ത്താവിന്റെ സമ്മതം മതിയല്ലോ) വഞ്ചിക്കപ്പെട്ട സ്ത്രീക്ക് ഭര്‍ത്താവിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിയമത്തില്‍ വകുപ്പില്ല. എന്നാല്‍ സ്വന്തം ഭാര്യ വഞ്ചിച്ചാല്‍ ഭാര്യയുടെ ജാരനെ നിയമപരമായി കൈകാര്യം ചെയ്യാന്‍ ഭര്‍ത്താവിന് കഴിയും (കാരണം ജാരന്‍ സമ്മതം വാങ്ങിയില്ലല്ലോ). അതുപോലെ സ്വന്തം ഭര്‍ത്താവ് വിവാഹിത അല്ലാത്ത ഒരു സ്ത്രീയുമായി ഗമിച്ചാലും ഭാര്യക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. കാരണം ഐ.പി.സി. 497 പ്രകാരം അത് വ്യഭിചാരമല്ല. ഇവിടെയും ഭാര്യ കബളിപ്പിക്കപ്പെടുകയാണ്. ലൈംഗികബന്ധത്തിന്റെ കാര്യത്തിൽപ്പോലും നിയമത്തിനു ഇത്രയുമേ പറ്റുകയുള്ളൂ എങ്കിൽ, പ്രായപൂർത്തിയായ മന്ത്രിയും ഒരു സ്ത്രീയും തമ്മിലുള്ള സ്വകാര്യ ഫോൺ സംഭാഷണം, ഇനി അത് തെറിപ്പാട്ട് തന്നെയായാലും എങ്ങനെയാണ് പൊതു സമൂഹത്തെ ബാധിക്കുക....മനസ്സിലാവുന്നില്ല.
ഇവിടെ ഉയരുന്ന കുറെ ചോദ്യങ്ങളുണ്ട് .
ചാനലിൽ മുഴത്തിനു മുഴം പരാതിക്കാരി പരാതിക്കാരി എന്ന പരാമർശം കേട്ടിരുന്നു; എന്തായിരുന്നു ഇവരുടെ പരാതി ?
പരാതിക്കാരിയായ വന്ന അശരണയും നിസ്സഹായയും ആയ സ്ത്രീയോടാണ് മന്ത്രി ഇത് ചെയ്തതെന്ന് മാധ്യമം പറയുന്നത് ഏതേത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ?
എന്ത് പരാതി പറയാനാണ് അവര്‍ ഗതാഗത മന്ത്രിയെ സമീപിച്ചത് ?
ഫോണിന്റെ മറുതലക്കല്‍ ഉള്ള ആ സ്ത്രീയുടെ സംഭാഷണം എന്തിനാണ് എഡിറ്റ് ചെയ്ത് മാറ്റിയത്?...
പരസ്പര സമ്മതപ്രകാരം നടന്നതാണെന്ന് കരുതാവുന്ന ഒരു ടെലിഫോൺ സംഭാഷണമാണിതെന്ന് വിശ്വസിക്കാവുന്ന സൂചനകൾ ഈ വോയ്‌സ് ക്ലിപ്പിൽ ഉണ്ട്. അങ്ങിനെയിരിക്കെ, രണ്ട് വ്യക്തികൾ തമ്മിൽ നടന്നു എന്ന് കരുതാവുന്ന ഇത്തരമൊരു സംഭാഷണത്തിൻറെ പൊതുതാല്പര്യമെന്താണ്?
സംഭവം പുറത്തു വന്നു 24 മണിക്കൂർ കഴിഞ്ഞിട്ടും അദൃശ്യയായിരിക്കുന്ന സ്ത്രീ പേരിന് വാക്കാലെങ്കിലും ഒരു പരാതി എവിടെയെങ്കിലും സമർപ്പിച്ചിട്ടുണ്ടോ ?
മന്ത്രി തന്റെ അധികാരവും സ്വാധീനവും ഉപയോഗിച്ച് ഈ സ്ത്രീയെ വശത്താക്കിയതാണോ; എങ്കിൽ അതിനെന്ത് തെളിവാണുള്ളത് ?
ഈ സ്ത്രീ പ്രായപൂർത്തി ആകാത്ത വ്യക്തിയാണോ ?
ഈ ശബ്ദം മന്ത്രിയുടേത് തന്നെയാണോ ?
മംഗളത്തിന്റെ റിപ്പോർട്ടിൽ എവിടെയാണ് പൊതുസമൂഹത്തെ ബാധിക്കുന്ന വാർത്തയുള്ളത് ?
പരസ്പര സമ്മതപ്രകാരം നടന്നതാണെന്ന് കരുതാവുന്ന ഒരു ടെലിഫോൺ സംഭാഷണമാണിതെന്ന് വിശ്വസിക്കാവുന്ന സൂചനകൾ ഈ വോയ്‌സ് ക്ലിപ്പിൽ ഉണ്ട്. അങ്ങിനെയിരിക്കെ, രണ്ട് വ്യക്തികൾ തമ്മിൽ നടന്നു എന്ന് കരുതാവുന്ന ഇത്തരമൊരു സംഭാഷണത്തിൻറെ പൊതുതാല്പര്യമെന്താണ്?
സ്വകാര്യമായി മന്ത്രിയും സ്വന്തം ഇഷ്ടപ്രകാരം ഒരു സ്ത്രീയും നടത്തിയ സംഭാഷണം (ദൃശ്യവും ?) റെക്കോഡ് ചെയ്യാൻ ആർക്കാണ് അവകാശം?
ഒരു മന്ത്രി (എം എൽ ഏ) യുടെ ഫോൺ ചോർത്തിയത് ആരാണ് ?
തികച്ചും വ്യക്തിപരമായ ഒന്ന് വാർത്തയാക്കാൻ ആർക്കാണ് അവകാശം?
പൊതു പ്രവർത്തകനോ മന്ത്രിയോ ആയിപ്പോയാൽ നിലവിലുള്ള നിയമങ്ങൾക്കെതിരല്ലാത്ത രീതിയിൽ ലൈംഗിക ബന്ധമോ വ്യക്തി ബന്ധമോ പുലർത്താൻ ഒരു വ്യക്തിക്ക് അവകാശമില്ലേ ?
അശ്ലീലത്തിന്റെയും കുറ്റകൃത്യങ്ങളുടെയും വിവരണങ്ങൾ ഉള്ള പരിപാടികൾ രാത്രി 11 ശേഷം മാത്രമേ സംപ്രേക്ഷണം ചെയ്യാവൂ എന്ന കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡകാസ്റ്റിങ് മന്ത്രാലയത്തിന്റെ നിർദ്ദേശം മംഗളം ചാനലിന് ബാധകമല്ലേ ?
സ്ത്രീ പക്ഷത്തെന്ന് അവകാശപ്പെട്ട് മന്ത്രിയുടേതെന്ന പേരിൽ അശ്ലീല ഓഡിയോ ഒരു മറയുമില്ലാതെ കേൾപ്പിച്ച് ചർച്ചക്കിരുന്ന സ്ത്രീകളെക്കൊണ്ട് പോലും ചെവിപൊത്താൻ നിർബന്ധിച്ച ചാനലല്ലേ സത്യത്തിൽ സ്ത്രീവിരുദ്ധത കാണിച്ചത് ?
തികച്ചും അശ്ലീലമായ സംഭാഷണങ്ങൾ പ്രായപൂർത്തി മുന്നറിയിപ്പില്ലാതെ ചാനലിലൂടെ ഉറക്കെക്കേൾപ്പിച്ചതിന് ചാനലിനെതിരെ നടപടിയെടുക്കേണ്ടതല്ലേ ?
വാർത്ത വായിച്ച അവതാരകയെപ്പോലും അപമാനിക്കുന്ന ചീഞ്ഞ പണിയല്ലേ "മഞ്ഞളം T V" ചെയ്തത് ?
ഉദ്ഘാടന ദിവസം ഇങ്ങനെയാണെങ്കിൽ, പ്രാകൃതമായ സദാചാര പോലീസിങ്ങ് മനോഭാവം വച്ച് പുലർത്തുന്ന ഈ മാധ്യമം ഭാവിയിൽ സമൂഹത്തിൽ വലിയ അപകടങ്ങൾ ഉണ്ടാകില്ലേ ?
സഖാവ് സ്വരാജിന്റെ ഭാഷയിൽ ഇത്തരം പിതൃശൂന്യമാധ്യമപ്രവർത്തനത്തെ വെറുതെ വിട്ടാൽ, വരും നാളുകളിൽ മാധ്യമപ്രവർത്തനത്തിന്റെ കൂടുതൽ അധാർമികരീതികൾ നമ്മൾ കാണേണ്ടി വരില്ലേ ?
ഉത്തരങ്ങൾ എന്ത് തന്നെയായാലും, ഇത് മാധ്യമപ്രവർത്തനമോ മാധ്യമ ധർമ്മമോ ഒന്നുമല്ല. ഇത് സദാചാരഗുണ്ടായിസമാണ്; ഇത് ഒളിഞ്ഞുനോട്ടമാണ്; ഇത് ന്യൂസ് പോണോഗ്രഫി ആണ്; ഇത് ബ്ലാക്ക് മെയിലിങ് ആണ്; സർവ്വോപരി മാതൃകാപരമായി കഠിനശിക്ഷ കൊടുക്കേണ്ട ഒരു ക്രൈം ആണ്. മറൈൻ ഡ്രൈവിൽ സദാചാരപ്പോലീസിങ് നടത്തിയ ശിവസേനക്കാരെ പിടിച്ചു ജയിലിലിട്ട അതേ ആർജ്ജവം പിണറായിയുടെ പൊലീസ് ഈ ഒളിഞ്ഞുനോട്ട മാധ്യമക്കാർക്ക് നേരെയും കാണിക്കേണ്ടതുണ്ട്.
മാധ്യമങ്ങള്‍ തങ്ങളുടെ കച്ചവട താല്‍പ്പര്യങ്ങള്‍ക്കും അന്നദാതാക്കളായ മുതലാളിമാരുടെ താല്പ്പര്യങ്ങള്‍ക്കും വേണ്ടി സാഹചര്യങ്ങൾക്കനുസരിച്ച് സൗകര്യപൂർവ്വം വാര്‍ത്തകള്‍ മുക്കുന്നതും വളച്ചൊടിക്കുന്നതും കൃത്രിമവാർത്തകൾ നൽകുന്നതും ഒരു പുതിയ സംഭവം ഒന്നുമല്ല. അതിനു, അച്ചടി മാധ്യമം എന്നോ ഇലക്ട്രോണിക് മാധ്യമം എന്നോ ഉള്ള യാതൊരു വിധ വ്യത്യാസവുമില്ല. എന്നാൽ വാർത്തകൾ കൊടുക്കുമ്പോൾ അവ മനുഷ്യത്വവിരുദ്ധമാവാതിരിക്കാൻ ശ്രമിക്കേണ്ടതല്ലേ. സെൻസേഷണലിസത്തിലടിസ്ഥാനപ്പെടുത്തി മികച്ച ABC റേറ്റിങ്ങും TAM റേറ്റിങ്ങും മാത്രം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന മാധ്യമങ്ങളുടെ യഥാർത്ഥ ഉദ്ദേശശുദ്ധി ഒട്ടും തന്നെ പിടികിട്ടാതെ പോകുന്നു.
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Friday, 24 March 2017
പിന്നണി ഗായകൻ കെ. ബേബി ജോസഫ് അഥവാ ജോസ് പ്രകാശ്, The legendery Villain of Molywood
മാർച്ച് 24 - ജോസ് പ്രകാശ് ഓർമ്മയായിട്ട് അഞ്ച് വർഷങ്ങൾ കഴിയുന്നു. ജോസ് പ്രകാശ് എന്ന് വിളിപ്പേരുള്ള വളരെ പ്രതിഭാശാലിയായ ഈ നടനെ മലയാള സിനിമാപ്രേമികൾക്ക് പരിചയപ്പെടുത്തേണ്ട കാര്യമൊന്നുമില്ല. വില്ലനായും പക്വമതിയായ കാരണവരായും ഉത്തരവാദിത്തമുള്ള പോലീസ് ഓഫീസറായുമൊക്കെ വേഷപ്പകർച്ച നടത്തി ഇദ്ദേഹം സിനിമാസ്വാദകരെ വിസ്മയിപ്പിച്ചിട്ടുണ്ട്. കൊച്ചു കുട്ടികൾക്ക് പോലും ഇദ്ദേഹത്തിന്റെ "ഹെലോ മിസ്റ്റർ പെരേര", "എന്റെ മുതലക്കുഞ്ഞുങ്ങൾ", "വെൽ ഡൺ മൈ ബോയ്", "ബൈ ദി ബൈ" മുതലായ ഡയലോഗുകൾ സുപരിചിതമാണ്.
ചങ്ങനാശേരിയിൽ കുന്നേൽ കെ ജെ ജോസഫ് - ഏലിയാമ്മ ജോസഫ് ദമ്പതികളുടെ എട്ടു മക്കളിൽ മൂത്തയാളായി 1926 ഏപ്രിൽ 16-നാണ് ബേബി ജോസഫ് ജനിച്ചത്. കോട്ടയം സേക്രഡ് ഹാർട്ട് മൗണ്ട് ഇംഗ്ലീഷ് ഹൈസ്കൂളിലായിരുന്നു അദ്ദേഹത്തിന്റെ പഠനം തുടങ്ങിയത്. ഇദ്ദേഹം എട്ടു വർഷത്തോളം ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സൈന്യത്തിൽ നിന്ന് വിരമിച്ച ശേഷം ബേബി ജോസഫ് ചെറിയ ബിസിനസുകളുമായി കഴിച്ചു കൂട്ടി. കലാപ്രവർത്തനങ്ങളോടുള്ള താല്പര്യം സമാന ചിന്താഗതിക്കാർ ചേർത്ത് കോട്ടയം കേന്ദ്രമാക്കി "കോട്ടയം ആർട്ട്സ് ക്ലബ്ബ്" എന്നൊരു കലാ കൂട്ടായ്മ ഉണ്ടാക്കുകയും അതിൽ പ്രധാനഗായകനാവുകയും ചെയ്തു. ഗായകൻ എന്ന നിലയിലായിരുന്നു "കോട്ടയം ആർട്ട്സ് ക്ലബ്ബി"ൽ അദ്ദേഹം പ്രവർത്തിച്ചിരുന്നത്.
സിനിമയിലും അദ്ദേഹത്തിന്റെ എൻട്രി, ഗായകൻ എന്ന നിലയിലായിരുന്നു. കോട്ടയം ജോസഫ് എന്നറിയപ്പെട്ടിരുന്ന സി. ജോസഫെന്നൊരു സുഹൃത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. സി. ജോസഫിന് കോട്ടയത്ത് "ചാൻസൺ സൗണ്ട് എക്വിപ്മെന്റ്സ്" എന്നൊരു സ്ഥാപനമുണ്ടായിരുന്നു. ബേബി ജോസഫും ചാൻസൺ ജോസഫും ഒഴിവുള്ളപ്പോഴെല്ലാം വൈകുന്നേരങ്ങളിൽ ചാൻസൺ സൗണ്ട് എക്വിപ്മെന്റ്സിൽ ഒത്തു ചേരുമായിരുന്നു. ആ അവസരങ്ങളിൽ കടയിലെ മൈക്കിലൂടെ ബേബി ജോസഫ് പാട്ടുകൾ പാടുമായിരുന്നു. സി. ജോസഫും സുഹൃ ത്തുക്കളായ വാസുവും (മംഗളം പിക്ചേഴ്സ്) അഡ്വ. കെ.കെ.ജോർജ്ജും പ്രശസ്ത നടൻ അന്തരിച്ച തിക്കുറിശി സുകുമാരൻ നായരും ചേർന്നാണ് അക്കാലത്ത് "ശരിയോ തെറ്റോ" എന്ന സിനിമ നിർമ്മിച്ചത്. "ശരിയോ തെറ്റോ" സിനിമയുടെ പ്രാരംഭ ജോലികൾ തുടങ്ങുന്ന സമയത്ത് തന്നെ കോട്ടയത്തെ കടയിൽ വച്ച് ബേബിയുടെ പാട്ട് തിക്കുറിശിയെ നേരിട്ട് കേൾപ്പിച്ചത് സി.ജോസഫായിരുന്നു. സിനിമയിൽ ബേബിയെക്കൊണ്ട് പാടിച്ചാലോ എന്ന് നിർദ്ദേശിച്ചതും അദ്ദേഹത്തെക്കൂട്ടിക്കൊണ്ട് തിക്കുറിശിയോടൊപ്പം മദിരാശിയിലേക്ക് പോയതും ഇതേ ജോസഫ് തന്നെ ആയിരുന്നു.
സംഗീതം ശാസ്ത്രീയമായൊന്നും പഠിച്ചിട്ടില്ലെങ്കിലും പാടണമെന്നുള്ള ആഗ്രഹവും സ്വതസിദ്ധമായി ഉണ്ടായിരുന്ന സംഗീത വാസനയും അൻപതിലധികം സിനിമാ പാട്ടുകൾ പാടാൻ ബേബിയെ സഹായിച്ചു. ഗായകനെന്ന നിലയിൽ വി ദക്ഷിണാമൂർത്തി, എം എസ് ബാബുരാജ്, പി ലീല എന്നിവരോടൊപ്പം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഇതിനിടയിൽ ചെറുവേഷങ്ങളിൽ തുടങ്ങിയ അഭിനയം ശ്രദ്ധിക്കപ്പെട്ടതോടെ തിരക്കും വിലയുമുള്ള താരമായി. പിന്നീടുള്ള ആറു പതിറ്റാണ്ടുകൾ മലയാള സിനിമാലോകത്തെ പ്രമുഖ വ്യക്തിത്വമായി ബേബി ജോസഫ് തിളങ്ങി. അത് "ജോസ് പ്രകാശ്" എന്ന പേരിലായിരുന്നു എന്ന് മാത്രം. മലയാളത്തിലെ ഒട്ടനവധി നടീ നടന്മാർക്ക് പേര് മാറ്റം നിർദ്ദേശിച്ച തിക്കുറിശ്ശി തന്നെയാണ് ബേബി ജോസഫിന് "ജോസ് പ്രകാശ്" എന്ന പേര് നൽകിയത്.
ജോസ് പ്രകാശ് കുറച്ചു കാലം നാടകങ്ങളിലും അഭിനയിച്ചിരുന്നു. ടെലിവിഷൻ സീരിയലുകളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്. 2011-ലെ ജെ സി ദാനിയേൽ പുരസ്കാരമടക്കം വിവിധ പുരസ്കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
വാർദ്ധക്യകാലത്ത് പ്രമേഹരോഗ ബാധയെത്തുടർന്ന് അദ്ദേഹത്തിന്റെ കണ്ണുകൾക്ക് കാഴ്ച നഷ്ടപ്പെടുകയും ഒരു കാൽ മുറിച്ചു മാറ്റപ്പെടുകയും ചെയ്തു. 2012 മാർച്ച് 24-ന് അസുഖം കലശലായതിനേത്തുടർന്ന് എറണാകുളം കാക്കനാട്ടെ സൺറൈസ് ആശുപത്രിയിൽ അന്തരിക്കുമ്പോൾ അദ്ദേഹത്തിന് 87 വയസായിരുന്നു.
ജോസ് പ്രകാശിനോട് സംവിധാനം ചെയ്യാൻ നിർമ്മാതാക്കൾ ആവശ്യപ്പെട്ട സിനിമയാണ് 1974-ൽ ഇറങ്ങിയ "ശാപമോക്ഷം" എന്ന സിനിമ. എന്നാൽ ആ ഓഫർ സ്വീകരിക്കാതെ ജോസ് പ്രകാശ് നിർദ്ദേശിച്ച സംവിധായകനാണ് പിന്നീട് ശ്രദ്ധേയമായ പല സിനിമകളും സംവിധാനം ചെയ്ത "ജേസി". പ്രകാശ് മൂവി ടോണിന്റെ ബാനറിൽ പിതൃസഹോദരനായ പ്രേം പ്രകാശുമായി ചേർന്ന് കൂടെവിടെ, ഈറൻ സന്ധ്യ, ഉപഹാരം, ആയിരം കണ്ണുകൾ എന്നീ സിനിമകൾ അദ്ദേഹം നിർമ്മിച്ചു. ആർമിയിൽ ജോലിചെയ്തിരുന്ന ഇന്ത്യാ വിഭജനകാലത്ത് മഹാത്മാ ഗാന്ധിയുടെ അംഗരക്ഷകനായി ജോസ് പ്രകാശ് ജോലി നോക്കിയിട്ടുണ്ടെന്നത് കൂടി അറിയുമ്പോൾ അദ്ദേഹം മലയാളി കൃത്യമായി മനസിലാക്കാതെ പോയ ഒരു ബഹുമുഖ വ്യക്തിത്വമാണെന്ന് നിസ്സംശയം പറയാം...
അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുൻപിൽ സ്മരണാഞ്ജലികൾ....
Thursday, 23 March 2017
ചേട്ടത്തിയുടെ ചത്ത് പോയ മുട്ടനാടും ചില ദുഃഖവെള്ളിയാഴ്ച കോമഡികളും.......
ഇംഗ്ലീഷിലെ ഗുഡ് ഫ്രൈ ഡേ മലയാളത്തിലേക്ക് മൊഴി മാറ്റിയപ്പോള്‍ നല്ല വെള്ളിയാഴ്ച എന്നതിന് പകരം എങ്ങിനെയോ ദുഃഖ വെള്ളിയാഴ്ച ആയിപ്പോയി. രണ്ടായിരത്തിച്ചില്ല്വാൻ വർഷങ്ങൾക്ക് മുൻപ് ഇതേ ദിവസ്സം യേശു യഹൂദന്മാരിൽ നിന്ന് മഹാപീഡകൾ സഹിച്ച് കുരിശില്‍ തറക്കപ്പെട്ട് മരിച്ച് ലോക രക്ഷ സാധിച്ചു എന്നാണു ക്രൈസ്തവ വിശ്വാസം. ആ അര്‍ത്ഥത്തില്‍ എന്ത് കൊണ്ടും ഗുഡ് ഫ്രൈ ഡേ തന്നെ ആയിരുന്നു ദുഃഖ വെള്ളിയേക്കാള്‍ നല്ല പ്രയോഗം. എന്തായാലും പേര് ദുഃഖവെള്ളി എന്ന് ആയത് കൊണ്ട് ആ ദിവസ്സം കടുത്ത ഒരു ദുഃഖ മൂഡ് പള്ളികളില്‍ ഖനീഭവിച്ചു നില്‍ക്കും; മൊത്തത്തിൽ ഒരു വിഷാദ നിർഭര അന്തരീക്ഷം. അന്ന് അച്ചന്മാര്‍ വിവിധ മോഡുലേഷനുകളിൽ പീഡാനുഭവത്തെപ്പറ്റി പ്രസംഗിച്ച് ആളുകളെ കരയിക്കും. പാട്ടുകാര്‍ വയലിനും ഹാര്‍മോണിയവും മീട്ടി ആളുകളെ കരയിക്കും. മാതാപിതാക്കൾ ആണെങ്കിൽ, ഇതിന്റെ ഒന്നും പൊരുളറിയാതെ പള്ളി മുറ്റത്തു കളിച്ചു നടക്കുന്ന കുട്ടികളുടെ വായില്‍ നിര്‍ബന്ധിച്ചു കയ്പ്പ് നീര് ഒഴിച്ച് കൊടുത്തു അതുങ്ങളെയും കരയിപ്പിക്കും. മൊത്തത്തില്‍ ദുഃഖമയം. പക്ഷെ, ദുഃഖവെള്ളിയാഴ്ചകളിൽ ചിരിക്കാൻ എന്തെങ്കിലും സ്കോപ്പ് ഉണ്ടോ....ഇഷ്ടം പോലെ; ചിലത് പങ്കു വയ്ക്കാം....
പ്രസംഗശിരോമണി എന്ന് പേര് കേൾപ്പിച്ച ഒരച്ചന്‍ ദുഃഖവെള്ളിയാഴ്ച പ്രസംഗം തുടങ്ങി. മുന്നില്‍ വന്നു പെട്ട ഇരകളോട് യാതൊരുവിധ ദയാ ദാഷിണ്യങ്ങളുമില്ലാതെ അച്ചന്‍ പീഡാനുഭവ പ്രസംഗം വച്ച് പെരുക്കുകയാണ്. പക്ഷെ, എത്രയൊക്കെ ശ്രമിച്ചിട്ടും അച്ചന്റെ ആവേശം കുഞ്ഞാടുകളിലേക്ക് എത്തുന്നില്ല. എല്ലാവരുടെയും മുഖം പഴയ പ്രധാന മന്ത്രി നരസിംഹ റാവുവിന്റെ പോലെ നിര്‍വികാരമായിരിക്കുന്നു. കര്‍ത്താവിന്റെ പീഡാനുഭവങ്ങളുടെ കരളുരുക്കുന്ന വിവരണം എടുത്തു പ്രയോഗിച്ചിട്ടും ഒരുത്തനും ഒരു വികാരവും ഇല്ല. ഇതെല്ലാം കണ്ടു മനം മടുത്ത് അച്ചന്‍ കരയുമെന്ന ഘട്ടം വന്നു. അപ്പോഴുണ്ട്, പള്ളിയുടെ മുന്നിലിരിക്കുന്ന ഒരു വല്യമ്മച്ചി മാത്രം കണ്ണ് തുടക്കുന്നു. അച്ചന് സന്തോഷമായി. ഒരാള്‍ക്കെങ്കിലും എല്ക്കുന്നുണ്ട്. അദ്ദേഹം വല്ല്യമ്മച്ചിക്ക് കാണാവുന്ന വിധത്തില്‍ തിരിഞ്ഞു നിന്ന് പ്രസംഗം തുടര്‍ന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ വല്യമ്മച്ചി ഏന്തി ഏന്തി കരഞ്ഞു തുടങ്ങി. അത് കണ്ടും കേട്ടും പലരും ചെറുതായി കരഞ്ഞു തുടങ്ങി. എന്തായാലും അച്ചന് സന്തോഷമായി. പ്രസംഗം തീര്‍ത്തു പുറത്തിറങ്ങി; വാതില്‍ക്കല്‍ കാത്തു നിന്നു. വലിയൊരു പ്രതിസന്ധിയിൽ നിന്ന് തന്നെ രക്ഷിച്ച വല്ല്യമ്മച്ചിയെ ഒന്ന് കാണണം; അതാണ് ഉദേശ്യം. ഒടുവില്‍ വല്യമ്മച്ചിയും അച്ചനും കണ്ടു മുട്ടി. അച്ചനെ കണ്ടതും വല്യമ്മച്ചിക്ക് വീണ്ടും കരച്ചിൽ വന്നു. അച്ചന്‍ വല്ല്യമ്മച്ചിയോട് ആകാംഷയോടെ ചോദിച്ചു. എന്റെ പ്രസംഗത്തിലെ ഏതു ഭാഗമായിരുന്നു വല്യമ്മച്ചിയെ ഇങ്ങനെ കരയിപ്പിക്കുന്നത് !!??? ഉടനെ വന്നു അവരുടെ മറുപടി; "അച്ചന്റെ പ്രസംഗം അതിനാര് കേട്ടു ? അച്ചന്റെ ഈ ഊശാന്‍ താടി കണ്ടപ്പോള്‍ ഞാനെന്റെ ചത്ത് പോയ മുട്ടനാടിനെ ഓര്‍ത്തു പോയി. അതിന്റെ സങ്കടത്തില്‍ കരഞ്ഞതായിരുന്നെന്റെ പൊന്നച്ചോ" ഇത്തവണ ശരിക്കും കരഞ്ഞു പോയത് നമ്മുടെ അച്ചനാണ്.
റോമൻ കത്തോലിക്കാ പള്ളികളിൽ ദുഃഖവെള്ളിയാഴ്ച്ച കർമ്മങ്ങളുടെ ഭാഗമായി പീഢകളേറ്റു മരിച്ചു കിടക്കുന്ന യേശുവിനെ അനുസ്മരിപ്പിക്കുന്ന ഒരു രൂപം (idol) ശവമഞ്ചത്തിൽ കിടത്തി അലങ്കരിച്ചു വയ്ക്കുന്ന പതിവുണ്ട്. ഗായകസംഘം ദുഃഖഭരിതമായ പാട്ടുകൾ പാടിക്കൊണ്ടിരിക്കും; ആളുകൾ വന്നു ഈ രൂപത്തെ വണങ്ങി തൊട്ടു മുത്തി തൊട്ടടുത്തിരിക്കുന്ന കാണിക്കപ്പെട്ടിയിൽ നേർച്ചപ്പണം നിക്ഷേപിച്ചു നിർവൃതിയിൽ മടങ്ങും. അതാണ് ചടങ്ങ്. ദുഃഖവെള്ളിയാഴ്ച്ചക്കൊരു പ്രത്യേകതയുണ്ട്. സാധാരണ ദിവസങ്ങളിലൊന്നും പള്ളിയിൽ പോകാത്തവർ പോലും പള്ളിയിൽ പോകും. അത് കൊണ്ട് തന്നെ പള്ളികളിൽ ജനത്തിരക്ക് വളരെ കൂടുതലായിരിക്കും. സ്വാഭാവികമായി രൂപം വണങ്ങൽ ചടങ്ങിനും തിക്കും തിരക്കും കൂടുതലായിരിക്കും. പൊതുവെ കുട്ടികൾക്കായിരിക്കും കൂടുതൽ ആവേശം. ഈ തിരക്കിനിടെ ഒരപ്പാപ്പൻ രൂപത്തിനടുത്തേക്ക് കഷ്ടപ്പെട്ട് എത്തും; കുട്ടികൾ തിക്കിത്തിരക്കി അപ്പാപ്പനെ പുറകോട്ട് തള്ളി വിടും. ഒടുക്കം അപ്പാപ്പനിലെ പോരാളി ഉണർന്നു; ഇതിലും വലിയ ഉന്തും തള്ളും കണ്ട അപ്പാപ്പനോടാണ് പിള്ളേരുടെ കളി; അപ്പാപ്പൻ മുണ്ടു മടക്കിക്കുത്തികൊണ്ടു പറഞ്ഞു "ആഹാ പിള്ളേര് ഇത്രക്കായോ; എന്നാ ഈ ________ ഇന്ന് മുത്തിയിട്ടൊള്ളു വേറെ കാര്യം". ______ സ്ഥാനത്ത് കൊള്ളാവുന്ന ഒരു തെറിയായിരുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ. ആഞ്ഞ് ഇടിച്ചു കയറുന്നതിനിടയിൽ ആവേശത്തിൽ പറഞ്ഞപ്പോൾ നിൽക്കുന്നത് പള്ളിയിലാണെന്നും കിടക്കുന്നത് കർത്താവാണെന്നും പറയുന്നത് ഉറക്കെയാണെന്നും അപ്പാപ്പൻ ഒരു നിമിഷം വിട്ടുപോയി. അപ്പാപ്പന്റെ ഈ ഡയലോഗ് കേട്ട് പള്ളിയിലുണ്ടായിരുന്ന കർത്താവിന്റെ രൂപം ഒഴികെ എല്ലാവരും ചിരിച്ച് ഊപ്പാടിളകി.
ദുഃഖവെള്ളിയാഴ്ച്ച കർമ്മങ്ങളുടെ ഭാഗമായി നടത്താറുള്ള മറ്റൊരു പരിപാടിയാണ് വിലാപയാത്ര. നേരത്തെ സൂചിപ്പിച്ച, പീഢകളേറ്റു മരിച്ചു കിടക്കുന്ന യേശുവിനെ അനുസ്മരിപ്പിക്കുന്ന ആ രൂപം (idol) ശവമഞ്ചത്തിൽ കിടത്തി അലങ്കരിച്ച് പൊതുവഴിയിലൂടെ ഒരു പ്രദക്ഷിണമായി കുറെ ദൂരം നടന്ന് തിരിച്ച് പള്ളിയിൽ വരും. മിക്കവാറും അത് കുറച്ചധികം ദൂരം ഉണ്ടാകും; പാപ പരിഹാര പ്രദക്ഷിണം എന്നാണതിനെ പറയാറ്. പ്രദക്ഷിണവഴിയിലും പ്രദക്ഷിണത്തിനകത്തും സാധാരണയായി കർത്താവിന്റെ പീഡാനുഭവരംഗങ്ങൾ അനുസ്മരിപ്പിക്കുന്ന നിശ്ചലദൃശ്യങ്ങളും പ്രച്ഛന്നവേഷങ്ങളും ഒക്കെ ഉണ്ടാവാറുണ്ട്. പലപ്പോഴും ഇതൊക്കെ ഫാമിലി യൂണിറ്റാടിസ്ഥാനത്തിലോ ഭക്ത സംഘടനാടിസ്ഥാനത്തിലോ മത്സരമെന്ന നിലയിലും നടത്താറുണ്ട്. അങ്ങനെ ഒരു ലോറി ടാബ്ലോ മുന്നോട്ട് പോവുകയാണ്; കർത്താവ് കുരിശിൽ തൂങ്ങി നിൽക്കുകയാണ്. പടയാളി കുന്തം കൊണ്ട് മരിച്ചു കിടക്കുന്ന കർത്താവിന്റെ നെഞ്ചിൽ കുത്താൻ പോകുന്ന രംഗമാണ് ടാബ്ലോയുടെ തീം. ഇതിനിടെ ടാബ്ലോ ലോറി ഗട്ടർ നിറഞ്ഞ റോഡിലെ ഒരു കുഴിയിൽ കയറി ഇറങ്ങി; വണ്ടി ഒന്നുലഞ്ഞപ്പോൾ പടയാളിയുടെ കയ്യിലിരുന്ന കുന്തം "കുരിശിൽ മരിച്ചു കിടന്ന കർത്താവി"ന്റെ നെഞ്ചിൽ ചെന്ന് കൊണ്ടു. വേദന സഹിക്കാതെ "മരിച്ചു കിടന്ന കർത്താവ്" കണ്ണ് തുറന്ന് ഒന്ന് പിടഞ്ഞു. അത് കണ്ട ഭക്തജനം ദുഃഖവെള്ളിയാഴ്ച്ച ആണല്ലോ എന്നോർത്ത് ചിരി ഉള്ളിലൊതുക്കി. അപ്പോഴുണ്ട് ലോറി അതിനേക്കാൾ വലിയ ഒരു കുഴിയിൽ കയറി ഇറങ്ങി. പടയാളിയുടെ കുന്തം കർത്താവിന്റെ നെഞ്ചിൽ ശക്തിയായി അമർന്നു. ഇത്തവണ കർത്താവ് മരിച്ചു കിടക്കുകയാണെന്ന കാര്യം മറന്നു കൊണ്ട് അലറി " എടാ ________ മോനെ കുന്തം മര്യാദക്ക് പിടിക്കടാ; നീയിപ്പോ എന്നെ കുത്തിക്കൊല്ലുമല്ലോ", ഇത്തവണ ജനത്തിന്റെ കൺട്രോൾ പോയി; എല്ലാവരും ആർത്തു ചിരിച്ചു; അത് കണ്ട പടയാളിക്ക് ചിരി പൊട്ടി; ഇതെല്ലാം കണ്ട "കർത്താവും ചിരിച്ചു പോയി. അങ്ങനെ വിലാപ യാത്ര കോമഡി ഷോ പോലെയായി.
മറ്റൊരു പള്ളിയിൽ ഫാമിലി യൂണിറ്റടിസ്ഥാനത്തിൽ പൊരിഞ്ഞ ടാബ്ലോ മത്സരമാണ്; ടാബ്ലോക്ക് വേണ്ടി മേക്കപ്പിട്ട് നിന്നവർ കടുത്ത വേനൽച്ചൂടിൽ വിയർത്തു മടുത്ത് നിൽക്കുകയാണ്. വിലാപയാത്രയ്ക്കുള്ള സമയമായി. ടാബ്ലോകൾ നിരന്നു. ടാബ്ലോകൾക്ക് മാർക്കിട്ടിട്ട് വേണം വിലാപയാത്ര തുടങ്ങാൻ. ജഡ്ജസ് ഓരോ ടാബ്ലോകൾ നിരീക്ഷിച്ച് മാർക്കിട്ടു കൊണ്ടിരിക്കുന്നു. അപ്പോഴാണ് ഒരു ടാബ്ലോയിലെ കുരിശിൽ കിടക്കുന്ന കർത്താവ് വലിയ ശബ്ദത്തോടെ വാള്** വയ്ക്കുന്നു. കൊടും ചൂടിൽ സ്വാഭാവികമായി സംഭവിച്ചതാണെന്ന് കരുതി ഭക്തജനം സഹതാപത്തോടെ നിൽക്കുമ്പോൾ ആ ഫാമിലി യൂണിറ്റിന്റെ പ്രസിഡന്റ് വാള് വച്ച "കർത്താവിനോട്" വിളിച്ചു പറയുന്നത് കേട്ടാണ് ആളുകൾ ഞെട്ടിയതും പൊട്ടിചിരിച്ചതും.."നിന്നോട് അപ്പോഴേ പറഞ്ഞതാ; ഒള്ള സോഡാ മുഴുവനും കൂടി കുടിക്കരുതെന്ന്; ഇതിന്റെ പേരിൽ സമ്മാനം എങ്ങാൻ പോയാൽ, കർത്താവാണേ നിന്നെ ഞാൻ തല്ലിക്കൊല്ലും". അപ്പോൾ ആ കർത്താവിന്റെ മുഖത്ത് വന്ന ഭാവം മനസ്സിൽ സങ്കല്പ്പിക്കുമ്പോൾ ഇപ്പോഴും ചിരി വരുന്നു...
(ഒരു പക്ഷേ ഇതൊന്നും ശരിക്കും സംഭവിച്ചതാകാൻ വഴിയില്ല; പ്രസംഗത്തിന്റെ വിരസതയകറ്റാൻ അച്ചന്മാർ തന്നെ പ്രസംഗമദ്ധ്യേ പറയാറുള്ള നുറുങ്ങ് ഫലിതങ്ങൾ ആണ്)
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക് ചെയ്യുക
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
റോമൻ കത്തോലിക്കാ പള്ളികളിൽ ദുഃഖവെള്ളിയാഴ്ച്ച കർമ്മങ്ങളുടെ ഭാഗമായി പീഢകളേറ്റു മരിച്ചു കിടക്കുന്ന യേശുവിനെ അനുസ്മരിപ്പിക്കുന്ന ഒരു രൂപം (idol) ശവമഞ്ചത്തിൽ കിടത്തി അലങ്കരിച്ചു വയ്ക്കുന്ന പതിവുണ്ട്. ഗായകസംഘം ദുഃഖഭരിതമായ പാട്ടുകൾ പാടിക്കൊണ്ടിരിക്കും; ആളുകൾ വന്നു ഈ രൂപത്തെ വണങ്ങി തൊട്ടു മുത്തി തൊട്ടടുത്തിരിക്കുന്ന കാണിക്കപ്പെട്ടിയിൽ നേർച്ചപ്പണം നിക്ഷേപിച്ചു നിർവൃതിയിൽ മടങ്ങും. അതാണ് ചടങ്ങ്. ദുഃഖവെള്ളിയാഴ്ച്ചക്കൊരു പ്രത്യേകതയുണ്ട്. സാധാരണ ദിവസങ്ങളിലൊന്നും പള്ളിയിൽ പോകാത്തവർ പോലും പള്ളിയിൽ പോകും. അത് കൊണ്ട് തന്നെ പള്ളികളിൽ ജനത്തിരക്ക് വളരെ കൂടുതലായിരിക്കും. സ്വാഭാവികമായി രൂപം വണങ്ങൽ ചടങ്ങിനും തിക്കും തിരക്കും കൂടുതലായിരിക്കും. പൊതുവെ കുട്ടികൾക്കായിരിക്കും കൂടുതൽ ആവേശം. ഈ തിരക്കിനിടെ ഒരപ്പാപ്പൻ രൂപത്തിനടുത്തേക്ക് കഷ്ടപ്പെട്ട് എത്തും; കുട്ടികൾ തിക്കിത്തിരക്കി അപ്പാപ്പനെ പുറകോട്ട് തള്ളി വിടും. ഒടുക്കം അപ്പാപ്പനിലെ പോരാളി ഉണർന്നു; ഇതിലും വലിയ ഉന്തും തള്ളും കണ്ട അപ്പാപ്പനോടാണ് പിള്ളേരുടെ കളി; അപ്പാപ്പൻ മുണ്ടു മടക്കിക്കുത്തികൊണ്ടു പറഞ്ഞു "ആഹാ പിള്ളേര് ഇത്രക്കായോ; എന്നാ ഈ ________ ഇന്ന് മുത്തിയിട്ടൊള്ളു വേറെ കാര്യം". ______ സ്ഥാനത്ത് കൊള്ളാവുന്ന ഒരു തെറിയായിരുന്നു എന്ന് പ്രത്യേകം പറയേണ്ടല്ലോ. ആഞ്ഞ് ഇടിച്ചു കയറുന്നതിനിടയിൽ ആവേശത്തിൽ പറഞ്ഞപ്പോൾ നിൽക്കുന്നത് പള്ളിയിലാണെന്നും കിടക്കുന്നത് കർത്താവാണെന്നും പറയുന്നത് ഉറക്കെയാണെന്നും അപ്പാപ്പൻ ഒരു നിമിഷം വിട്ടുപോയി. അപ്പാപ്പന്റെ ഈ ഡയലോഗ് കേട്ട് പള്ളിയിലുണ്ടായിരുന്ന കർത്താവിന്റെ രൂപം ഒഴികെ എല്ലാവരും ചിരിച്ച് ഊപ്പാടിളകി.
മറ്റൊരു പള്ളിയിൽ ഫാമിലി യൂണിറ്റടിസ്ഥാനത്തിൽ പൊരിഞ്ഞ ടാബ്ലോ മത്സരമാണ്; ടാബ്ലോക്ക് വേണ്ടി മേക്കപ്പിട്ട് നിന്നവർ കടുത്ത വേനൽച്ചൂടിൽ വിയർത്തു മടുത്ത് നിൽക്കുകയാണ്. വിലാപയാത്രയ്ക്കുള്ള സമയമായി. ടാബ്ലോകൾ നിരന്നു. ടാബ്ലോകൾക്ക് മാർക്കിട്ടിട്ട് വേണം വിലാപയാത്ര തുടങ്ങാൻ. ജഡ്ജസ് ഓരോ ടാബ്ലോകൾ നിരീക്ഷിച്ച് മാർക്കിട്ടു കൊണ്ടിരിക്കുന്നു. അപ്പോഴാണ് ഒരു ടാബ്ലോയിലെ കുരിശിൽ കിടക്കുന്ന കർത്താവ് വലിയ ശബ്ദത്തോടെ വാള്** വയ്ക്കുന്നു. കൊടും ചൂടിൽ സ്വാഭാവികമായി സംഭവിച്ചതാണെന്ന് കരുതി ഭക്തജനം സഹതാപത്തോടെ നിൽക്കുമ്പോൾ ആ ഫാമിലി യൂണിറ്റിന്റെ പ്രസിഡന്റ് വാള് വച്ച "കർത്താവിനോട്" വിളിച്ചു പറയുന്നത് കേട്ടാണ് ആളുകൾ ഞെട്ടിയതും പൊട്ടിചിരിച്ചതും.."നിന്നോട് അപ്പോഴേ പറഞ്ഞതാ; ഒള്ള സോഡാ മുഴുവനും കൂടി കുടിക്കരുതെന്ന്; ഇതിന്റെ പേരിൽ സമ്മാനം എങ്ങാൻ പോയാൽ, കർത്താവാണേ നിന്നെ ഞാൻ തല്ലിക്കൊല്ലും". അപ്പോൾ ആ കർത്താവിന്റെ മുഖത്ത് വന്ന ഭാവം മനസ്സിൽ സങ്കല്പ്പിക്കുമ്പോൾ ഇപ്പോഴും ചിരി വരുന്നു...
(ഒരു പക്ഷേ ഇതൊന്നും ശരിക്കും സംഭവിച്ചതാകാൻ വഴിയില്ല; പ്രസംഗത്തിന്റെ വിരസതയകറ്റാൻ അച്ചന്മാർ തന്നെ പ്രസംഗമദ്ധ്യേ പറയാറുള്ള നുറുങ്ങ് ഫലിതങ്ങൾ ആണ്)
Friday, 10 March 2017
ഇത് മാത്രമല്ല അങ്കമാലി; പക്ഷെ തീർച്ചയായും ഇത് കൂടിയാണ് അങ്കമാലി
(മുൻകൂർ ജാമ്യം : ഞാനൊരു സിനിമാ നിരൂപകനല്ല; അത് കൊണ്ട് ഇതൊരു നിരൂപണവും അല്ല; സിനിമയെപ്പറ്റിയുള്ള റിവ്യൂ ഒക്കെ ആ പണി നന്നായി അറിയാവുന്നുന്നവർ എഴുതട്ടെ. സിനിമയുടെ സാങ്കേതിക വശങ്ങളെപ്പറ്റി തീരെ വിവരമില്ലാത്ത ഒരു ആളുടെ അഭിപ്രായം മാത്രമാണിത്.)
നെയ്ത്തുണ്ടം : സിനിമ ഒരു വ്യവസായവും അതിന്റെ ഉദ്ദേശം ലാഭവും ആകുമ്പോൾ കുറച്ച് കച്ചവട ഘടകങ്ങൾ സിനിമയിൽ ഉണ്ടാകാൻ ഇടയുണ്ട്; അതിനെ അതിന്റെ പാട്ടിന് വിടാതെ എന്ത് ചെയ്യാനാ ? പക്ഷെ, ഈ സിനിമയിലെ പ്രകടനം കൊണ്ട് മാത്രം മലയാളസിനിമയിലേക്ക് ഒരു ഡസൻ പുതിയ കലാകാരന്മാർ എങ്കിലും കടന്നു വരാൻ ഇടയുണ്ട്.
Saturday, 18 February 2017
When You Became My Heaven
You woke me from the deep sleep
of darkness,
And gave me a life full of
colors.
You gave me the sky for my wings,
And a nest on the branch of your
soul tree.
In a small flower and a soft
breeze,
I can feel your fragrance;
It is you, You yourself.
When life flows like a river,
Every single drop in it is you.
Where can I find another river
like this?
Who else can make a sky,
When you have already made one,
With the kind petals of
compassion?
When a little nightingale sings,
When a soft song from streams
fades,
When a stone in a dream becomes
sweet,
When time itself begins to fade.
I have placed my heart in your
heart.
I find a safe place in you.
I can never leave your soul.
I cannot separate from your soul.
Even if heaven calls me,
I cannot go.
When I melt and fall
Into the flames of your soul,
That is my heaven.
My heaven is when I burn in you.
The eternal truth is this, I dissolve in you.
Poetic Reflections of a Crazy Soul
(Inspired by the film song Irulin Mahanidrayil Ninnunarthi, written by Shri O.N.V. Kurup, from the Malayalam movie Daivathinte Vikruthikal)
Saturday, 4 February 2017
ടെക്നോപാർക്കുകൾ പഞ്ചനക്ഷത്ര വേശ്യാലയങ്ങളല്ല സാർ...
അതി പൈശാചികവും അതീവ ദുരൂഹത നിറഞ്ഞതുമായ ആറ്റിങ്ങല്‍ ഇരട്ട കൊലപാതകത്തിന്റെ സമയത്ത് നമ്മുടെ ചില മാധ്യമങ്ങള്‍ ഇപ്പോൾ പറഞ്ഞ ചേട്ടന്റെ ചിന്താനിലവാരത്തിലുള്ള ചില ഫീച്ചറുകളും ലേഖന പരമ്പരകളും ഇട തടവില്ലാതെ പ്രസിദ്ധീകരിച്ചു കണ്ടിരുന്നു. ഓൺലൈൻ ന്യൂസ് പോർട്ടലുകൾ ആയിരുന്നു അപരാധകഥകൾ പ്രചരിപ്പിക്കുന്നതിൽ മുൻപന്തിയിൽ. നവ സാമൂഹിക മാധ്യമങ്ങളും പൊടിപ്പും തൊങ്ങലും വച്ച ഒട്ടനവധി പോസ്റ്റുകളും കുറിപ്പുകളും കൊണ്ട് തങ്ങളാൽ ആവുന്ന വിധം രംഗം കൊഴുപ്പിച്ചു. തികച്ചും അപൂർവ്വവും ഒറ്റപ്പെട്ടതുമായ ഈ കൊലപാതകക്കേസിലെ പ്രതികളായ അനുശാന്തിയും നിനോ മാത്യുവും കഴിഞ്ഞാല്‍ അന്ന് ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെട്ടത് തിരുവനന്തപുരം ടെക്നോ പാര്‍ക്കിലെയും മറ്റു സ്ഥലങ്ങളിലെയും "ടെക്കി"കൾ ആണ്. വേലിക്കെട്ടുകളിലാത്ത സ്വതന്ത്ര ലൈംഗികതയുടെയും അവിഹിത ബന്ധങ്ങളുടെയും കുത്തഴിഞ്ഞ ജീവിത ശൈലിയുടെയും പറുദീസയാണ് ടെക്നോ പാര്‍ക്ക് എന്ന നിലയില്‍ ആണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എഴുതി വിട്ടുകൊണ്ടിരുന്നത്. ചില ടി വി സീരിയലുകളും സോഷ്യല്‍ കമ്മ്യുണിറ്റി സൈറ്റുകളും കുറെ കാലമായി ടെക്കികളെയും നവ തൊഴില്‍ മേഖലകളെയും ഇത്തരത്തില്‍ വേട്ടയാടിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു പരിധി വരെ ചില ന്യു ജെറേഷന്‍ സിനിമകളും ഈ പ്രചാരണത്തിന് വെള്ളവും വളവും നല്‍കി. പലപ്പോഴും ഇത്തരം വന്യ ഭാവനകൾക്ക് ബലം നല്‍കാന്‍ പറ്റിയ ഒറ്റപ്പെട്ട ഒരു സംഭവങ്ങൾ വീണു കിട്ടുകയും ചെയ്യും. പിന്നീട് സാമാന്യ വൽക്കരണത്തിൽ ഊന്നി നിന്ന് കൊണ്ടുള്ള തള്ളുകളും ഗോസിപ്പുകളും കൊണ്ട് വീണ് കിട്ടുന്നതിനെ വച്ച് നമ്മുടെ വേട്ടക്കാരെല്ലാവരും ചേർന്ന് അങ്ങ് ആഘോഷമാക്കി രസിക്കും. എന്തിനും തയ്യാറായി ജീവിക്കുന്ന പോക്ക് കേസ്സുകളായ ടെക്കി പെണ്‍കുട്ടികള്‍, മദ്യം, മയക്കുമരുന്ന്, കുത്തഴിഞ്ഞ ലൈംഗികത എന്നിവയുടെ മൊത്ത ഉപഭോക്താക്കള്‍, ലിവിംഗ് ടുഗെദര്‍ സംസ്കാരത്തിന്റെ പ്രയോക്താക്കള്‍, രാപകല്‍ ഭേദമില്ലാതെ അഴിഞ്ഞാടുന്നവര്‍ etc etc. ഇങ്ങനെയൊക്കെയാണ് മാധ്യമറിപ്പോർട്ടുകളും സോഷ്യൽ മീഡിയ പോസ്റ്റുകളും വായിച്ചാല്‍ ടെക്കികളെ പറ്റി കിട്ടുന്ന പൊതു ധാരണകള്‍.
ഈയിടെ Whatsapp-ലും Facebook-ലും ചില വീഡിയോകളും കണ്ടിരുന്നു. അയൽസംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്ന ഹൈടെക്ക് ബസുകളിലും ട്രെയിനുകളിലും ടെക്കികളും വിദ്യാർത്ഥിനി വിദ്യാർത്ഥികളും നടത്തുന്നതായി പറയപ്പെടുന്ന അവിഹിത വേഴ്ചകളുടെ നിറം പിടിപ്പിച്ച വൈറൽ കഥകൾ. ഞാൻ അത്യാവശ്യം യാത്ര ചെയ്യുന്ന ആളാണ്; ഇന്നേ വരെ ഇത്തരം അവിഹിത വേഴ്ചകൾ കാണാൻ "ഭാഗ്യം" കിട്ടിയിട്ടില്ല.
ഏക്കര്‍ കണക്കിന് ചുറ്റളവുള്ള സ്ഥലത്ത് ലക്ഷക്കണക്കിന് സ്കൊയര്‍ ഫീറ്റ് കെട്ടിടങ്ങളും നൂറ് കണക്കിന് കമ്പനികളും അവിടെ പണിയെടുക്കുന്ന പതിനായിരക്കണക്കിന് ജീവനക്കാരും അതിനാവശ്യമായ മറ്റു സൌകര്യങ്ങളും അടങ്ങുന്ന ഒരു ബൃഹത് തൊഴില്‍ സമുച്ചയങ്ങളാണ് ടെക്നോ പാര്‍ക്കുകളും ഇൻഫോപാർക്കുകളും സമാന തൊഴിലിടങ്ങളും. ഭൂരിഭാഗം ടെക്കികളും തൊഴിലെടുക്കുന്നത് അവിടങ്ങളിലാണ്. വലിപ്പത്തിന്റെയും ആധുനിക സൗകര്യങ്ങളുടെയും സുരക്ഷാ സംവിധാനങ്ങളുടെയും കാര്യത്തിലുള്ള ഏറ്റക്കുറച്ചിലുകൾ ഒഴിച്ചാൽ ഇത്തരം ന്യൂജെനറേഷൻ തൊഴിൽ ഇടങ്ങൾക്ക് നമ്മുടെ സാധാരണ തൊഴിൽ ഇടങ്ങളിൽ നിന്ന് വ്യത്യസ്ഥമായി പത്തു കാലും നാല് കൊമ്പും ഒന്നുമില്ല. ഇതിന്റെയൊന്നും അകത്തല്ലാതെയുള്ള കമ്പനികളിൽ തൊഴിലെടുക്കുന്ന ടെക്കികളും ഉണ്ട്. ഒരു ആൺ ടെക്കിക്ക് പെൺ ടെക്കിയില്‍ ഉണ്ടായിട്ടു ടെക്നോ പാര്‍ക്കില്‍ പണിക്ക് വരുന്ന പ്രത്യേക ജനുസ്സിൽ പെട്ട മനുഷ്യജന്മങ്ങൾ ഒന്നുമല്ല ഈ ടെക്കികൾ എന്ന് വിളിക്കപ്പെടുന്നവർ. നമുക്കൊക്കെ പരിചയമുള്ള സാധാരണ പുരുഷനും സ്ത്രീക്കും സാധാരണ രീതിയിൽ ഉണ്ടാകുന്ന മനുഷ്യക്കുഞ്ഞുങ്ങൾ തന്നെ. അതായത് എന്റെയും നിന്റെയും മുൻപ് ഞാൻ പറഞ്ഞ ആ ചേട്ടന്റെയും ഒക്കെ കുടുംബത്തില്‍ നിന്ന്, ഒരു നല്ല തൊഴില്‍ കിട്ടിയത് കൊണ്ട് അത് ചെയ്തു ജീവിക്കാന്‍ വേണ്ടി വരുന്നവര്‍ ആണ് അവർ. ആറ്റിങ്ങൽ കേസിലെ അനുശാന്തിയും നിനോ മാത്യുവും, അല്ലെങ്കിൽ സമാന കേസുകളിലെ കുറ്റക്കാർ ഒരുമിച്ചു പണിയെടുത്തിരുന്നത് എന്നത് കൊണ്ട് അവര്‍ തമ്മില്‍ പരിചയപ്പെടാന്‍ ടെക്നോപാര്‍ക്കോ സമാന തൊഴിലിടങ്ങളോ കാരണമായി എന്ന് പറയാം. അല്ലാതെ ഈ കൊലപാതകത്തിലോ അതിലേക്കു നയിച്ച സാഹചര്യങ്ങളിലോ ടെക്നോ പാര്‍ക്ക് എന്ത് തെറ്റ് ചെയ്തു ? ടെക്നോ പാര്‍ക്കിന്റെ എന്ത് പ്രത്യേകതയാണ് ഇവരെക്കൊണ്ട് ഇതെല്ലാം ചെയ്യിപ്പിച്ചത് എന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. പക്ഷെ ചില വ്യക്തികളുടെ ആരോപണങ്ങളും ഇപ്പോള്‍ ഓണ്‍ ലൈനിലും സോഷ്യൽ മീഡിയയിലും പ്രചരിപ്പിക്കപ്പെടുന്ന പല കുറിപ്പുകളും ചില മീഡിയാ റിപ്പോർട്ടുകളും വാര്‍ത്തകളും ഒക്കെ നോക്കിയാൽ തോന്നുക, ടെക്നോ പാര്‍ക്കിലോ സമാന തൊഴിലിടങ്ങളിലോ പണിയെടുക്കുന്നവരില്‍ ഭൂരിഭാഗവും കുത്തഴിഞ്ഞ ജീവിതം നയിക്കുന്നവരാണ് എന്നും അവിടെയൊക്കെ മാത്രമേ ഇതെല്ലാം സംഭവിക്കുന്നുള്ളൂ എന്നും മറ്റുമാണ്. (പഴയ ആളുകളുടെ ഇടയിൽ ഇത്തരം നിറം പിടിപ്പിച്ച കഥകളിലെ കഥാപാത്രങ്ങൾ നഴ്‌സുമാർ ആയിരുന്നു). ഇവരൊക്കെ താരതമ്യേന ഉയർന്ന ശമ്പളം വാങ്ങുന്നതും അൽപ്പം പരിഷ്ക്കാരത്തിൽ നടക്കുന്നതും ഒക്കെ സഹിക്കാൻ പറ്റായ്കയാണ് ഇത്തരം അപരാധകഥകൾക്ക് പിന്നിലെന്നാണ് എനിക്ക് തോന്നുന്നത്.
ആണും പെണ്ണും തമ്മിൽ വിവാഹേതര ബന്ധങ്ങൾ ഉണ്ടാവുക എന്നത് എല്ലാക്കാലത്തും ഉണ്ടായിട്ടുള്ളതും ഉണ്ടായിക്കൊണ്ടിരിക്കുന്നതും ഇനിയും ഉണ്ടാവാനിരിക്കുന്നതുമായ ഒരു സംഗതിയാണ്. സംഘടിതമോ അസംഘടിതമോ ആയ ഏതു തൊഴിലിടങ്ങളിലും പതിയിരിക്കുന്ന ഒരു സാധ്യത മാത്രമാണിത്. ആത്മീയത വിളമ്പുന്ന ഇടങ്ങളില്‍ പോലും സംഭവിക്കുന്ന കാര്യങ്ങളാണ് ഇതെല്ലാം. പെണ്ണുങ്ങൾക്ക് അടുക്കളയിലും അറപ്പുരയിലും മാത്രം സ്ഥാനമുണ്ടായിരുന്ന കാലത്തും അവിഹിത ബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്; സ്ത്രീകൾ അവിഹിത ഗർഭം ധരിച്ചിട്ടുണ്ട്; പുരാണങ്ങളും ഹോളി ബൈബിളും മറ്റു മതഗ്രന്ഥങ്ങളും ഇത്തരം കഥകൾ വച്ച് നീട്ടുന്നുണ്ട്. കുറിയേടത്ത് താത്രിയെയും സരിതാ നായരെയും പകൽ മാന്യന്മാർ കണ്ട് മുട്ടിയത് ടെക്നോ പാർക്കിൽ ജോലി ചെയ്യുമ്പോഴല്ല എന്ന് കൂടി ഓർക്കണം. അത്രയേ ഉള്ളൂ അതിന്റെ കാര്യം !
കല്ലെറിയുന്നവരും തേജോവധം ചെയ്യുന്നവരും ഒന്നോര്‍ക്കണം.... ടെക്നോ പാർക്കുകളും ഇൻഫോപാർക്കുകളും പഞ്ചനക്ഷത്ര വേശ്യാലയങ്ങൾ അല്ല... അവിടങ്ങളിലെ കമ്പനികളില്‍ ജീവിതം ഹോമിക്കപ്പെടുന്ന ഭൂരിഭാഗം തൊഴിലാളികളും നല്ല കുടുംബജീവിതവും സ്വകാര്യ ജീവിതവും ഒക്കെ നയിക്കുന്നവര്‍ ആണ്.
പുഴുക്കുത്തു പിടിച്ച വ്യക്തിത്വം ഉള്ള ചിലരുടെ ഒറ്റപ്പെട്ട ദുര്‍വൃത്തികളുടെ വെളിച്ചത്തില്‍ അവരെ മുഴുവന്‍ അപരാധികളായി മുദ്ര കുത്താതിരുന്നു കൂടെ. അവര്‍ ജീവിത മാര്‍ഗ്ഗം കണ്ടെത്തുന്ന തൊഴിലിടത്തെ ദുഷിച്ചത് എന്നു സ്ഥാപിക്കാതിരുന്നു കൂടെ. അവരുടെ മാതാപിതാക്കളുടെയും ഉറ്റവരുടെയും ആത്മാഭിമാനത്തെ തകര്‍ക്കാതിരുന്നു കൂടെ.....




