FASTAG (‘ഫാസ്റ്റ് ടാഗ്’) എന്ന സംവിധാനം എന്താണ് എന്ന് രാജ്യത്തെ ജനതയുടെ ഭൂരിഭാഗത്തിനും അറിയാമോ എന്ന ചോദ്യത്തിന്റെ ഉത്തരം യുക്തിക്ക് വിട്ടിട്ട് ഫാസ്റ്റ് ടാഗ് സംവിധാനത്തെപ്പറ്റി എഴുതാമെന്ന് കരുതി. തുടക്കത്തിൽ കുറച്ച് അസൗകര്യങ്ങൾ ഉണ്ടാകും എങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ പൊതുജനത്തിന് ഉപകാരപ്പെടുന്നതാണ് ഈ സംവിധാനം. വാഹനങ്ങൾക്ക് ടോൾ ബൂത്തുകളിലെ നീണ്ട ക്യൂവിൽ കിടന്നു സമയം നഷ്ടപ്പെടുത്താതെ എളുപ്പത്തിൽ കടന്നു പോകാൻ സഹായകമാകും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന മേന്മ. ഇതിലൂടെ സമയ ലാഭം, ഇന്ധന ലാഭം എന്നിവയും സംജാതമാകുന്നു. ഓരോ ടോൾ പ്ലാസകളിലെയും ടോൾ പിരിവിന്റെ കണക്കുകൾ കൃത്യമായി ലഭ്യമാകുമെന്നതാണ് ഇതിന്റെ മറ്റൊരു നേട്ടം; ടോൾ കമ്പനികൾ കളക്ഷൻ കണക്കിൽ കാണിക്കുന്ന കൃത്രിമങ്ങൾ ഇതോടെ നിലയ്ക്കും; ട്രോളുകൾ കൃത്യസമയത്ത് അവസാനിപ്പിക്കാൻ ഇത് കാരണമാകും. സർക്കാരിന്റെ കാഷ് ലെസ്സ് എക്കോണമി നയപരിപാടിയോടും ഒത്തു പോകുന്നതാണ് ഫാസ്റ്റ് ടാഗ് സമ്പ്രദായം. കുറ്റാന്വേഷണത്തിനും മറ്റുമായി ഫാസ്റ്റാഗ് ഘടിപ്പിച്ച വാഹനം ഏതൊക്കെ ടോൾ ബൂത്ത് കടന്നു പോയി എപ്പോൾ കടന്നു പോയി എന്നൊക്കെ അറിയാൻ കഴിയും.
https://www.facebook.com/achayatharangal.blogspot.in
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക











.png)
