എങ്ങനെയൊക്കെ വിശകലനം ചെയ്താലും ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ ഇടതുപക്ഷജനാധിപത്യമുന്നണിയെ സംബന്ധിച്ച് ഇടക്കാലാശ്വാസമാണ്. 2016-ൽ കടുത്ത ഇടതു തരംഗത്തിനിടയിലും ഐക്യജനാധിപത്യമുന്നണി വിജയിച്ച ആറ് മണ്ഡലങ്ങളിൽ ആണ്, ഭരണവിരുദ്ധ തരംഗ സാധ്യതയേയും ശബരിമല പ്രഭാവത്തെയും 19/20 ലോക്‌സഭാ യുഡിഎഫ് കൊടുങ്കാറ്റ് എഫക്റ്റിനെയും അതിജീവിച്ച് LDF വിജയിച്ചതെന്ന യാഥാർഥ്യം ചെറിയ ആത്മവിശ്വാസമാവില്ല ഇടത് മുന്നണി ക്യാമ്പിന് പകർന്ന് നൽകുക. സീറ്റെണ്ണത്തിലും വോട്ട് ഷെയർ % ലും മോശമല്ലാത്ത പ്രകടനം നടത്താൻ ഇടതു മുന്നണിക്ക് സാധിച്ചു. തിരഞ്ഞെടുപ്പ് ഫലം ഭരണത്തിന്റെ വിലയിരുത്തലാകും എന്നുറച്ച് പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിട്ട പിണറായി വിജയൻറെ ആരാധകർക്ക് എന്തായാലും ആഹ്ലാദത്തിന് വക നൽകുന്നുണ്ട് ഈ ഫലങ്ങൾ. പാർലിമെൻറ് തിരഞ്ഞെടുപ്പിൽ ലഭിച്ച അപ്രതീക്ഷിത മുന്നേറ്റത്തിന്റെയും ശബരിമല നിലപാടുകളിലെയും ആനുകൂല്യവും ഭരണവിരുദ്ധ തരംഗ സാധ്യതയും ഒന്നും മുതലാക്കാൻ കഴിയാതെ പോയ യുഡിഎഫ് ഏത് രാഷ്ട്രീയകാലാവസ്ഥയിലും ജയിച്ചു കയറുന്ന രണ്ടു മണ്ഡലങ്ങളിലെ ജയത്തിൽ ആശ്വാസം കണ്ടെത്തേണ്ട അവസ്ഥയിൽ വന്നു നിൽക്കുന്നു. അരൂർ മാത്രമാണ് യുഡിഎഫിന് രാഷ്ട്രീയപരമായി എന്തെങ്കിലും ആശ്വസിക്കാൻ വക നൽകുന്നത്; ഒപ്പം, വ്യക്തിപരമായി സ്ഥാനാർത്ഥികളെ ഇകഴ്ത്തുന്ന നടപടി കേരളത്തിലെ തിരഞ്ഞെടുപ്പ് വേദികളിൽ നിന്ന് ഒഴിവാക്കുന്നതാണ് അഭികാമ്യം എന്നൊരു സന്ദേശം കൂടി അരൂർ വോട്ടുനില സൂചിപ്പിക്കുന്നുണ്ട്. മുതലാക്കാൻ സാധ്യതയുള്ള "സുവർണ്ണാവസരങ്ങൾ" എല്ലാം ഉപയോഗിച്ചിട്ടും എൻഡിഎയുടെ പ്രകടനം അതീവദയനീയം എന്ന് തന്നെ പറയേണ്ടി വരും. ശബരിമല കൊണ്ട് കളിക്കുന്ന രാഷ്ട്രീയം തിരഞ്ഞെടുപ്പിൽ കാര്യമായി ഉപകാരപ്പെടില്ല എന്ന തിരിച്ചറിവിലേക്ക് ബിജെപിയും യുഡിഎഫും നിർബന്ധിതരാകുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പ് നൽകുന്ന സൂചന. ജാതി സമുദായ നേതാക്കൾക്ക് മേനി നടിക്കാനും ഈ തിരഞ്ഞെടുപ്പ് കാര്യമായൊന്നും ബാക്കി വെക്കുന്നില്ല. രാഷ്ട്രീയ കാലാവസ്ഥ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്തെ നിലയിലേക്ക് മടങ്ങി വന്നൂ എന്നൊന്നും കരുതാൻ വയ്യെങ്കിലും പലതരം ഡിവൈഡുകളിൽ പെട്ട് വല്ലാതെ കലങ്ങി മറിഞ്ഞൊരു രാഷ്ട്രീയപരിതസ്ഥിതി വീണ്ടും ഏറെക്കുറെ സമതുലിതാവസ്ഥയിലേക്ക് വരുന്നു എന്നൊരു ഫീൽ ഉണ്ടാക്കാൻ ഈ തിരഞ്ഞെടുപ്പ് ഫലത്തിന് കഴിഞ്ഞിട്ടുണ്ട്.
പുറത്തടി വാങ്ങുമ്പോഴും പ്രതികരിക്കാതെ അനുസരിക്കുന്ന കാളയുടെ ബുദ്ധി മാത്രമുള്ള കുറെ രാഷ്ട്രീയഭക്തർ ഒഴികെയുള്ള, കക്ഷി രാഷ്ട്രീയത്തിനപ്പുറം സാമൂഹ്യരാഷ്ട്രീയ പ്രബുദ്ധത കൈ വിടാത്ത മലയാളികൾക്ക് മാത്രം അഭിവാദ്യങ്ങൾ.....
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക് ചെയ്യുക
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
https://www.facebook.com/groups/224083751113646/
(ചിത്രം നെറ്റിൽ നിന്ന് അനുവാദമില്ലാതെ എടുത്തതാണ്; അതിന്റെ കോപ്പിറൈറ്റ് ഹോൾഡർ കേസ് കൊടുക്കരുത്; ഈ എഴുത്തിൽ നിന്ന് എനിക്ക് ഒരു വരുമാനവും കിട്ടുന്നില്ല )
(ചിത്രം നെറ്റിൽ നിന്ന് അനുവാദമില്ലാതെ എടുത്തതാണ്; അതിന്റെ കോപ്പിറൈറ്റ് ഹോൾഡർ കേസ് കൊടുക്കരുത്; ഈ എഴുത്തിൽ നിന്ന് എനിക്ക് ഒരു വരുമാനവും കിട്ടുന്നില്ല )
കുറേയൊക്കെ ശരിയുണ്ട്.
ReplyDeleteകുറെയേറെ തെറ്റുകളെക്കാൾ ഭേദമല്ലേ കുറച്ചെങ്കിലും ശരികൾ...
Delete