ഞാൻ വെറും പോഴൻ

Wednesday, 23 June 2021

21 മാസങ്ങൾ ലോക്ക് ഡൗണിൽ പെട്ടുപോയ ഇന്ത്യൻ ജനാധിപത്യം...


സ്വ
തന്ത്ര ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വിവാദപൂർണ്ണമായ 21 മാസങ്ങൾ ആയിരുന്നു ദേശീയ അടിയന്തരാവസ്ഥകാലം. അന്ന്
പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ നിർദ്ദേശാനുസരണം ഇന്ത്യൻ ഭരണഘടനയിലെ 352-ആം വകുപ്പ് അനുസരിച്ച് രാഷ്ട്രപതി ആയിരുന്ന ഫക്രുദ്ദീൻ അലി അഹമ്മദ്‌ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പൗരാവകാശങ്ങൾ റദ്ദാക്കുവാനും പരിമിതപ്പെടുത്തുവാനും തിരഞ്ഞെടുപ്പുകൾ റദ്ദാക്കുവാനും ഡിക്രീകൾ പുറപ്പെടുവിച്ച് ഭരിക്കുവാനും ഉള്ള അധികാരം ഇതിലൂടെ ഇന്ദിരാഗാന്ധിക്ക് കരഗതമായി.

ഇന്ദിരയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പാർട്ടി 1971-ൽ നടന്ന തിരഞ്ഞെടുപ്പിൽ പരക്കെ തിരഞ്ഞെടുപ്പു കൃത്രിമം കാട്ടി എന്ന് ഇന്ദിരയുടെ എതിരാളികൾ വളരെ നാളുകളായി ആരോപിച്ചിരുന്ന കാലമാണത്.  സോഷ്യലിസ്റ്റ് നേതാ‍വായ ഗാന്ധിയൻ ജയപ്രകാശ് നാരായൺ ബിഹാറിൽ പ്രവിശ്യാ സർക്കാരിനെ മാറ്റുന്നതിനു വേണ്ടി നടത്തിയ പ്രക്ഷോഭവും അക്കാലത്ത് തന്നെയായിരുന്നു. സത്യാഗ്രഹത്തിലൂടെ ഇന്ത്യൻ സർക്കാരിനെ പുറത്താക്കുവാനല്ല ജനകീയ പ്രക്ഷോഭം നടത്തുവാൻ അദ്ദേഹം ശ്രമവും തുടങ്ങി. ജെപിയും അദ്ദേഹത്തിന്റെ അനുയായികളും അഹിംസാ മാർഗ്ഗത്തിലൂടെ ഇന്ത്യൻ സമൂഹത്തെ മാറ്റിമറിക്കുവാനായി ഒരു സമ്പൂർണ്ണ വിപ്ലവത്തിനായി വിദ്യാർത്ഥികളെയും കർഷകരെയും തൊഴിലാളി സംഘടനകളെയും ഏകോപിപ്പിക്കുവാൻ ശ്രമിച്ചു. ഗുജറാത്ത് അസംബ്ലി തിരഞ്ഞെടുപ്പിൽ കോൺഗ്രസ്, ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള വിവിധ രാഷ്ട്രീയകക്ഷികളുടെ സഖ്യത്തോട് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പാർലമെന്റിൽ സർക്കാർ ഒരു അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിക്കുന്ന ഘട്ടം വന്നു. 

ഇന്ദിരാഗാന്ധിയോട് ലോകസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട രാജ നരൈൻ ഇന്ദിരയ്ക്കെതിരായി അലഹബാദ് ഹൈക്കോടതിയിൽ കേസുകൊടുത്തു. തിരഞ്ഞെടുപ്പ് കൃത്രിമം, സർക്കാർ വസ്തുവകകൾ തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ഉപയോഗിക്കൽ എന്നിവയായിരുന്നു ആരോപിക്കപ്പെട്ട കുറ്റങ്ങൾ. 1975 ജൂൺ 12-നു ജസ്റ്റിസ് ജഗ്മോഹൻലാൽ സിൻ‌ഹ ഇന്ദിരാഗാന്ധിയെ ഭരണകൂടത്തിന്റെ വസ്തുവകകൾ തിരഞ്ഞെടുപ്പു പ്രചരണത്തിനായി വിനിയോഗിച്ചു എന്ന കുറ്റത്തിന് കുറ്റക്കാരിയായി വിധിച്ചു. ഇന്ദിരയുടെ തിരഞ്ഞെടുപ്പു വിധി കോടതി റദ്ദാക്കുകയും ലോകസഭാ സീറ്റ് റദ്ദാക്കുകയും ചെയ്തു. അടുത്ത ആറു വർഷത്തേക്ക് ഏതെങ്കിലും തിരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധി മത്സരിക്കുന്നതിൽ നിന്നും കോടതി വിലക്കി. അതേ സമയം, വോട്ടർമാർക്ക് കൈക്കൂലികൊടുത്തു, ഇലക്ഷൻ തിരിമറി തുടങ്ങിയ ഗൗരവമേറിയ കുറ്റാരോപണങ്ങൾ കോടതി തള്ളിക്കളഞ്ഞു. ഇലക്ഷൻ വേദികൾ നിർമ്മിക്കാൻ സംസ്ഥാന പോലീസിനെ ഉപയോഗിച്ചു, തിരഞ്ഞെടുപ്പ് പ്രചരണത്തിനായി സംസ്ഥാന വൈദ്യുതി വകുപ്പിൽ നിന്ന് വൈദ്യുതി ഉപയോഗിച്ചു, പ്രസംഗ വേദി വളരെ ഉയരത്തിൽ സ്ഥാപിച്ചു തുടങ്ങിയ ലഘുതരമായ കുറ്റങ്ങൾക്കാണ് ഇന്ദിരാഗാന്ധിയെ കോടതി ശിക്ഷിച്ചത്. എന്നാൽ ഇവയിൽ പലതും പ്രധാനമന്ത്രിയുടെ സുരക്ഷാ ചട്ടങ്ങളുടെ (പ്രോട്ടോക്കോൾ) ഭാഗമായിരുന്നു.  മാരകമായ കുറ്റങ്ങൾക്ക് വെറുതേ വിടുകയും താരതമ്യേന ലഘുവായ കുറ്റങ്ങൾക്ക് ശിക്ഷിക്കുകയും ചെയ്തതിനെ റ്റൈംസ് മാസിക രാജ്യത്തിന്റെ പ്രധാനമന്ത്രിയെ "ട്രാഫിക്ക് ടിക്കറ്റി" (ഗതാഗത നിയമലംഘനം) ന് പുറത്താക്കി എന്നാണ് വിശേഷിപ്പിച്ചത്. ഇതേ സമയം, മൊറാർജി ദേശായി, ജയപ്രകാശ് നാരായൺ എന്നിവർ നയിച്ച പ്രക്ഷോഭങ്ങൾ തൊഴിൽ-ട്രേഡ് യൂണിയനുകൾ, വിദ്യാർത്ഥി സംഘടനകൾ, സർക്കാർ ഉദ്യോഗസ്ഥരുടെ സംഘടനകൾ തുടങ്ങിയവയുടെ സമരങ്ങളുമായി ചേർന്നപ്പോൾ അതൊരു രാജ്യവ്യാപക പ്രക്ഷോഭമായി. ദില്ലിയിൽ നിയമസഭ, പ്രധാനമന്ത്രിയുടെ വസതി എന്നിവയോടു ചേർന്നുള്ള നിരത്തുകൾ എല്ലാം സമരക്കാരെക്കൊണ്ട്‌ നിറഞ്ഞു. 

വ്യാപകമായ രാഷ്ട്രീയ എതിർപ്പിനും രാജ്യമൊട്ടാകെ പാർട്ടിയിൽ നിന്നുള്ള അനുയായികളുടെ കൊഴിഞ്ഞു പോക്കിനുമിടയിൽ വളരെ ചെറിയ എണ്ണം അടുത്ത പാർട്ടി അനുഭാവികളുടെയും ഇളയ മകനായ സഞ്ജയ് ഗാന്ധിയുടെയും ഉപദേശം സ്വികരിച്ചാണ് ഇന്ദിര അടിയന്തരാവസ്ഥ തീരുമാനമെടുത്തത്. പല ഘട്ടങ്ങളിലായി ദീർഘിപ്പിച്ച് 21 മാസക്കാലം നീണ്ടു നിന്ന അടിയന്തിരാവസ്ഥക്കാലത്ത് സംസ്ഥാന അസംബ്ലികളിലേക്കും ലോക്സഭയിലേക്കുമുള്ള തിരഞ്ഞെടുപ്പുകൾ നീട്ടി വെക്കപ്പെട്ടു. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളും എതിർപ്പുകളും ഒപ്പം പൗരാവകാശങ്ങളും വ്യാപകമായി അടിച്ചമർത്തപ്പെട്ടു. പാകിസ്താനുമായി ഉള്ള യുദ്ധം അവസാനിച്ച് അധികം വർഷങ്ങൾ ആയിരുന്നില്ല എന്ന സാഹചര്യം രാജ്യ സുരക്ഷയ്ക്കുള്ള ഭീഷണിയായിരുന്നു എന്ന കാരണമാണ് ഈ അടിച്ചമർത്തലുകൾക്ക് ന്യായീകരണമായി സർക്കാർ പറഞ്ഞത്. സമരങ്ങളും പ്രതിഷേധങ്ങളും രാജ്യത്തെ ഭരണത്തെ സ്തംഭിപ്പിച്ചു എന്നും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചു എന്നും സർക്കാർ ആരോപിച്ചു. 

രാജ്യമൊട്ടാകെ പോലീസിനെ ഉപയോഗിച്ച് ആയിരക്കണക്കിന് നേതാക്കളെയും പ്രതിഷേധിക്കുന്ന ജനങ്ങളെയും സർക്കാർ അറസ്റ്റ് ചെയ്തു. ജയപ്രകാശ് നാരായൺ, മൊറാർജി ദേശായി, ചരൺ സിംഗ്, രാജ നാരായണൻ, ജെ.ബി. കൃപലാനി, അടൽ ബിഹാരി വാജ്പേയി, മധു ലിമയേ, ലാൽ കൃഷ്ണ അഡ്വാനി, തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ അറസ്റ്റ് ചെയ്യപ്പെട്ടു. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും ആർ.എസ്.എസ്, ഇന്ത്യൻ ജമാ അത്തെ ഇസ്ലാമി തുടങ്ങിയ സംഘടനകളും നിരോധിക്കപ്പെട്ടു. ബറോഡ ഡൈനാമിറ്റ് കേസിൽ സോഷ്യലിസ്റ്റ് പാർട്ടി ചെയർമാൻ ജോർജ് ഫെർണാണ്ടസ്, എ കെ ഗോപാലൻ തുടങ്ങി അനേകം സോഷ്യലിസ്റ്റ് കമ്യൂണിസ്റ്റ് നേതാക്കളും ഒട്ടേറെ അണികളും അറസ്റ്റ് ചെയ്യപ്പെട്ടു. പലരും മാരകവും ക്രൂരവുമായി പീഡിപ്പിക്കപ്പെട്ടു.

നിയമ നിർമ്മാണ സഭയുടെ സഹായത്തോടെ രാജ്യത്തെ നിയമങ്ങൾ തിരുത്തിയെഴുതുവാൻ ഇന്ദിര ആവത് ശ്രമിച്ചു. സഭയിൽ കോൺഗ്രസിന് മൂന്നിൽ രണ്ടിലേറെ ഭൂരിപക്ഷമുണ്ടായിരുന്നെങ്കിലും അധികാരം വേണ്ടത്ര വേഗതയിൽ തന്റെ വരുതിക്കെത്തുന്നില്ല എന്നു തോന്നിയ ഇന്ദിര പാർലമെന്റിനെ പൂർണ്ണമായി മറികടക്കുന്ന വിധം രാഷ്ട്രപതിയെക്കൊണ്ട് അസാധാരണമായ നിയമങ്ങൾ പുറപ്പെടുവിച്ചു. അങ്ങനെ ഉത്തരവുകൾ കൊണ്ട് ഭരിക്കുവാൻ (Rule by Decree) ഇന്ദിര അടിയന്തിരാവസ്ഥയെ ഉപയോഗപ്പെടുത്തി. രാജ്യത്തിന്റെ വ്യാവസായിക-കാർഷിക ഉൽപാദനം വർദ്ധിപ്പിക്കുവാനും സർക്കാർ പൊതുസേവനങ്ങൾ കാര്യക്ഷമമാ‍ക്കുവാനും ദാരിദ്ര്യം, നിരക്ഷരത എന്നിവയ്ക്കെതിരേ പോരാടുവാനും ഇന്ദിര ഒരു 20-ഇന പരിപാടി നിർമ്മിച്ചു. തിരഞ്ഞെടുപ്പ് കൃത്രിമ കേസിൽ നിന്നും ഇന്ദിരയെ പൂർണ്ണമായും കുറ്റവിമുക്തയാക്കുന്ന വിധത്തിൽ നിയമങ്ങൾ നിർമ്മിക്കുവാനും അവർക്ക് സാധിച്ചു. വാർത്തകൾ പുറത്ത് വരാതിരിക്കാൻ പത്രങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തി; പൊതു, സ്വകാര്യ മാധ്യമങ്ങളെ സർക്കാർ നിലപാടുകളുടെ പ്രചരണത്തിനു വേണ്ടി അനിയന്ത്രിതമായി ഉപയോഗിക്കപ്പെട്ടു. ദേശീയമാധ്യമമായ ഓൾ ഇന്ത്യ റേഡിയോ (All India Radio) ഇന്ദിരയുടെ അപദാനങ്ങൾ മാത്രം പാടുന്ന സംവിധാനമായി. അക്കാലത്ത് ആൾ ഇന്ത്യ റേഡിയോയെ "ആൾ ഇന്ദിര റേഡിയോ" എന്ന് വിശഷിപ്പിച്ചത് സാക്ഷാൽ എൽ കെ അദ്വാനിയാണ്. സഞ്ജയ് ഗാന്ധിയുടെ നേതൃത്വത്തിൽ ഡൽഹിയിലെ തുർക്ക് മാൻ ഗേറ്റ് ചേരി ഒഴിപ്പിക്കലും വ്യാപകമായ നിർബന്ധിത വന്ധ്യംകരണവും അടക്കം എണ്ണമറ്റ മനുഷ്യാവകാശധ്വംസനങ്ങളും പൗരാവകാശനിഷേധങ്ങളും അടിയന്തിരാവസ്ഥയെ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഇരുണ്ട കാലഘട്ടമാക്കി.


ഇന്ദിരയ്ക്ക് എതിരായ പാർട്ടികൾ ഭരിച്ചിരുന്ന ഗുജറാത്ത്, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ ഭരണം അനിശ്ചിതകാലത്തേക്ക് പിരിച്ചു വിട്ട് ഇന്ദിര രാഷ്ട്രപതി ഭരണം ഏർപ്പെടുത്തി. ആയിരക്കണക്കിന് പ്രതിപക്ഷ നേതാക്കളും അണികളും ഈ സംസ്ഥാനങ്ങളിലും അറസ്റ്റ് ചെയ്യപ്പെട്ടു. കേരളത്തെ സംബന്ധിച്ച് വളരെ കുപ്രസിദ്ധി ഉണ്ടാക്കിയ രാജൻ കേസ്‌ ഉണ്ടായത്‌ അടിയന്തരാവസ്ഥ കാലഘട്ടത്തിൽ ആണ്‌. അന്നത്തെ പോലീസ്‌ ക്രൈം ബ്രാഞ്ച്‌ ഡി.ഐ.ജി ജയറാം പടിക്കൽ, സബ്‌-ഇൻസ്പെക്ടർ പുലിക്കോടൻ നാരായണൻ എന്നിവർ ഈ കേസിൽ കുറ്റാരോപിതരായിരുന്നു. വിവാദമായ ഈ കേസിനെ തുടർന്ന് അന്നത്തെ ആഭ്യന്തരമന്ത്രി കെ.കരുണാകരന്‌ രാജി വെക്കേണ്ടി വരികയും ചെയ്തു.

രാജ്യത്തെ ഔദ്യോഗിക രഹസ്യാന്വേഷണ ഏജൻസികൾ ഭരണം രാജ്യമൊട്ടാകെ വളരെ ജനപ്രിയമാണെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഇന്ദിര അടിയന്തരാവസ്ഥ പിൻ‌വലിച്ചത് എന്ന് പറയപ്പെടുന്നു. 1977 ജനുവരി 23-നു ഇന്ദിരാഗാന്ധി എല്ലാ രാഷ്ട്രീയ തടവുകാരെയും ജയിൽ വിമുക്തരാക്കി, പൊതു തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്തു. അടിയന്തരാവസ്ഥ 1977 മാർച്ച് 23-നു ഔദ്യോഗികമായി അവസാനിച്ചു.


“ജനാധിപത്യവും സ്വേഛാധിപത്യവും തമ്മിൽ“ ആണ് തിരഞ്ഞെടുപ്പ് എന്നതായിരുന്നു ജനതാ പാർട്ടിയുടെ പ്രചരണം. രാജ്യത്തെ ജനങ്ങളോട് ഈ തിരഞ്ഞെടുപ്പ് അവരുടെ അവസാനത്തെ അവസരം ആയിരിക്കും ഇത് എന്ന് ആഹ്വാനം ചെയ്യപ്പെട്ട തിരഞ്ഞെടുപ്പിൽ ഇന്ദിരയും സഞ്ജയ് ഗാന്ധിയും അടക്കമുള്ള കോൺഗ്രസ് നേതാക്കളും അവരുടെ ഏറ്റവും വിശ്വസ്തരായ അനുയായികളിൽ ഭൂരിഭാഗവും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. കോൺഗ്രസ് അനുഭാവികളിൽ പലരും തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട ഇന്ദിരയെ കയ്യൊഴിഞ്ഞു. കോൺഗ്രസിന് 153 സീറ്റുകൾ മാത്രമേ ആ തിരഞ്ഞെടുപ്പിൽ ലഭിച്ചുള്ളൂ. ഇതിൽ പകുതിയിൽ കൂടുതൽ സീറ്റുകളും നാല് തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നായിരുന്നു. രാഷ്ട്രീയ കേരളം പൊതു ദേശീയ ചിന്താഗതിക്ക് വിരുദ്ധമായി മുഴുവൻ സീറ്റുകളിലും ഇന്ദിരയെ പിന്തുണച്ചു എന്നതും ശ്രദ്ധേയമാണ്. 295 സീറ്റുകൾ കിട്ടിയ ജനതാ പാർട്ടിയും കോൺഗ്രസ് ഇതര കക്ഷികളും ചേർന്നപ്പോൾ സഭയിൽ മൂന്നിൽ രണ്ടിലേറെ ഭൂരിപക്ഷമുണ്ടായിരുന്നു. അങ്ങനെ മൊറാർജി ദേശായി ഇന്ത്യയുടെ ആദ്യ കോൺഗ്രസ് ഇതര പ്രധാനമന്ത്രിയായി. 

ഇന്ത്യയുടെ ജനാധിപത്യത്തിനെതിരെ ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയ അടിയന്തരാവസ്ഥയെ അനുകൂലിച്ച പല പ്രമുഖരുമുണ്ട്. പ്രശസ്ത വ്യവസാ‍യി ജെ.ആർ.ഡി. ടാറ്റ, ഭൂദാന പ്രസ്ഥാനത്തിന്റെ ആചാര്യൻ വിനോബ ഭാവെ, "കനിവിന്റെ മാലാഖ" മദർ തെരേസ, എഴുത്തുകാരനായ ഖുശ്‌വന്ത് സിങ് തുടങ്ങി ആ നിര ചെറിയതല്ല. ഇതിൽ ചിലർ പിന്നീടുള്ള ഘട്ടങ്ങളിൽ ഈ നിലപാട് മാറ്റി പറഞ്ഞിട്ടുമുണ്ട്.  


അടിയന്തരാവസ്ഥകാലഘട്ടത്തിലെ സുപ്രീം കോടതിയുടെ പ്രധാനപ്പെട്ട ഒരു നിരീക്ഷണം വളരെ ശ്രദ്ധേയമാണ്. പ്രധാനമന്ത്രിക്ക് പാർലമെന്റിലൂടെ ഇന്ത്യൻ ഭരണഘടനയിൽ മാറ്റങ്ങൾ വരുത്താമെങ്കിലും ഭരണഘടനയുടെ മൂലക്കല്ലുകൾ - അതിന്റെ അടിസ്ഥാന ഘടന - ഇന്ത്യൻ പാർലമെന്റിന് തിരുത്താൻ പറ്റില്ല എന്നതായിയിരുന്നു അത്.

വിവരങ്ങൾക്ക് കടപ്പാട് : world wide web, വിക്കിപീഡിയ  

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

Monday, 14 June 2021

Che Guevara – The Man Who Wouldn’t Stay Silent










In Argentina, Che was born,

With books and dreams, his heart was torn.

He saw the poor and felt their pain,

And swore to break the power chain.


He rode his bike through dusty towns,

Saw hungry eyes and tearful frowns.

He wrote of hurt, he dreamed of peace,

Of changing things, of fair release.


He joined with Castro, firm and brave,

To fight for those they wished to save.

Through hills they marched, through fire and rain,

They faced the guns, they took the strain.


In Santa Clara, bold and bright,

He led the rebels through the night.

They stopped a train, they won the fight,

And Cuba saw a morning light.


He left the land he helped to free,

To fight for others' liberty.

In Congo’s jungles, Bolivia’s sand,

He held his gun with steady hand.


But dreams can end in silent ways—

He met his death in final days.

Still, in the hearts of many men,

His voice is heard again, again.


A doctor, fighter, bold and true,

A man who fought for what is due.

Some praise his name, some still debate—

But none can say he wasn’t great. 

Poetic Reflections of a Crazy Soul

Thursday, 20 May 2021

കനലെരിയുന്ന വിജയവഴിയിൽ രണ്ടാമതും കേരളം


സംസ്ഥാനത്ത് അലയടിച്ചിരുന്ന ശക്തമായ ഭരണവിരുദ്ധവികാരവും വി എസിന്റെ വ്യക്തിപ്രഭാവവും കരുത്താക്കി "എല്ലാം ശരിയാക്കും" എന്ന മുദ്രാവാക്യമുയർത്തി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ച ഇടതുപക്ഷം 2016-ൽ ഭരണത്തിൽ വരുമ്പോൾ വി എസ് ആയിരിക്കും എല്ലാം ശരിയാക്കുന്നതെന്ന് കരുതിയവർക്ക് തെറ്റി; എല്ലാം ശരിയാക്കാനുള്ള നിയോഗം പാർട്ടി ഏൽപ്പിച്ചത് പിണറായി വിജയനെയായിരുന്നു. കുറെ അണികൾക്കും ഇടതു പക്ഷത്തെ സ്നേഹിക്കുന്നവർക്കും പൊതുസമൂഹത്തിനും ആ തീരുമാനം അലോസരമുണ്ടാക്കിയിരുന്നു എന്നതാണ് നേര്. അന്നത്തെ അഭിപ്രായസർവ്വേകളിൽ ഒന്നിൽ പോലും പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ പട്ടികയിൽ ഒന്നാമതായിരുന്നില്ല. എന്നാൽ ഭൂരിപക്ഷം പാർട്ടി നേതാക്കൾക്കും എം എൽ എ മാർക്കും പ്രിയപ്പെട്ട തീരുമാനമായിരുന്നു അത്. പ്രചാരണ പോസ്റ്ററുകളിലും ഫ്ളക്സുകളിലും തങ്ങളുടെ ചിത്രത്തോടൊപ്പം VS-ന്റെ ചിത്രം വേണമെന്ന് ശാഠ്യമുണ്ടായിരുന്നവരിലും തങ്ങളുടെ തിരഞ്ഞെടുപ്പ് യോഗങ്ങളിൽ VS-ന്റെ സാന്നിധ്യം ഉറപ്പു വരുത്താൻ മത്സരിച്ചവരിലും ഭൂരിപക്ഷവും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണച്ചത് പിണറായി വിജയനെ ആയിരുന്നു എന്നതാണ് വാസ്തവം. അങ്ങനെയാണ് അഞ്ചു വർഷങ്ങൾക്ക് മുൻപ് 91 സീറ്റുകളുമായി മുന്നണി ഭൂരിപക്ഷം നേടിയപ്പോൾ ഒന്നര പതിറ്റാണ്ടിന് മുകളിൽ പാർട്ടിയെ ഉജ്ജ്വലമായി നയിച്ച സഖാവ് പിണറായി വിജയൻ മുഖ്യമന്ത്രി പദത്തിലേക്ക് അവരോധിക്കപ്പെട്ടത്.

ഇന്നിപ്പോൾ "ഉറപ്പാണ് എൽ ഡി എഫ്" എന്ന മുദ്രാവാക്യമുയർത്തി പിണറായി വിജയൻ എന്ന മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പോരാട്ടം മുന്നിൽ നിന്ന് നയിച്ചപ്പോൾ ഒന്നൊഴിയാതെ എല്ലാ അഭിപ്രായ സർവേകളും നേതാക്കളും അണികളും പട്ടികയിൽ ആദ്യം നിർത്തിയ നേതാവ് പിണറായി വിജയൻ ആയിരുന്നു. ആരോപണപ്പെരുമഴകൾ കൊണ്ടും മാതൃകാപരമല്ലാത്ത ചില പ്രതിപക്ഷപ്രവർത്തനങ്ങൾ കൊണ്ടും കലുഷിതമായ അന്തരീക്ഷത്തിൽ നടന്ന ഈ തിരഞ്ഞെടുപ്പിൽ 99 സീറ്റുകളുടെ ഭൂരിപക്ഷത്തിലാണ് രണ്ടാമൂഴത്തിന് ജനങ്ങളുടെ മാൻഡേറ്റ് നേടുന്നത്; കേരളത്തിന്റെ രാഷ്ട്രീയമണ്ഡലത്തിൽ അത് മുൻപെങ്ങുമില്ലാത്ത തരത്തിലൊരു "തുടർഭരണം" എന്ന ചരിത്രമാണ് കുറിക്കുന്നത്. ഒരിക്കലും ഇളകില്ല എന്ന് കരുതിപ്പോന്നിരുന്ന മുസ്ലിം ലീഗ് കോട്ടകൾ പോലും കുലുക്കി വിറപ്പിച്ചു കൊണ്ടാണ് ഈ തേരോട്ടം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ ട്വിസ്റ്റുകളോട് ട്വിസ്റ്റ് ആയിരുന്നു ഇടതുപക്ഷത്ത് നിന്ന് വന്നത്. രാഷ്ട്രീയ നിലപാട് എന്ന നിലയിൽ സി പി എമ്മും സി പി ഐയും പുതുമുഖങ്ങൾക്ക് പ്രാമുഖ്യം കൊടുക്കുക എന്ന  തീരുമാനം നടപ്പാക്കിയപ്പോൾ തന്നെ കഴിഞ്ഞ മന്ത്രിസഭയിലെ പ്രമുഖരും പ്രഗത്ഭരുമായിരുന്ന പല മന്ത്രിമാരും ചിത്രത്തിലേ ഇല്ലാതായിരുന്നു. ഈ തീരുമാനം കൊണ്ട് വളരെ Settle ആയിരുന്ന പൊസിഷൻ Un Settle ചെയ്തു ഇടതുമുന്നണി എന്നായിരുന്നു വിദഗ്ധരുടെയും നിരീക്ഷകപ്രമുഖരുടെയും പൊതു അഭിപ്രായം. ഈ നെഗറ്റിവിറ്റിയും നിശബ്ദമായ സർക്കാർ വിരുദ്ധ തരംഗവും "ഏകഛത്രാധിപതി" ചമയുന്ന പിണറായി വിജയൻറെ Packaged Captain Image ഉം ഇടതുമുന്നണിയെ തോൽവിയിലേക്ക് തള്ളിവിടുമെന്നുള്ള പ്രവചനങ്ങളെ എല്ലാം തൂത്തെറിഞ്ഞുകൊണ്ട് ഇടതു പക്ഷ ജനാധിപത്യ മുന്നണിക്ക് 99 സീറ്റിന്റെ വ്യക്തമായ മാൻഡേറ്റ് കൊടുത്തു കേരള ജനത. വീണ്ടും മന്ത്രിമാരെ തീരുമാനിച്ചപ്പോഴും ഇതേ ട്വിസ്റ്റുകൾ ആവർത്തിച്ചു; പിണറായി വിജയൻറെ കീഴിൽ ആദ്യമന്ത്രിസഭയിൽ ഉണ്ടായിരുന്ന സകല സിപി എം മന്ത്രിമാരെയും മാറ്റി പകരം മുഴുവൻ പുതുമുഖങ്ങളെ മന്ത്രിമാരായി പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രി എന്ന നിലയിൽ തീർത്തും പുതുമുഖമായി എത്തി കർമ്മകുശലതയും പ്രവർത്തനശൈലിയിലെ തനിമയും കൊണ്ട് ലോകാദരം പിടിച്ചു പറ്റിയ സാക്ഷാൽ ശൈലജ ടീച്ചർ പോലും സമാനതകളില്ലാത്ത പുതിയ നയത്തിന്റെ പേരിൽ മന്ത്രിസഭയിൽ ഇടം പിടിച്ചില്ല; അത് വലിയ വല്ലായ്മയ്ക്കും പ്രതിഷേധത്തിനും ഒക്കെ വഴി വച്ചിട്ടുണ്ട്; അതിൽ കുറെയധികം അമിത വൈകാരികതയിൽ നിന്ന് ഉയർന്നു വന്നതായിരുന്നു; ബാക്കിയെല്ലാം പോത്തിനെ ചാരി എരുമയെ തള്ളുന്നതിൽ വിദഗ്ദ്ധരായ ചിലർ പിണറായി വിജയനെയും ഇടതുപക്ഷത്തേയും അവസരം ഉപയോഗിച്ച് പ്രഹരിക്കുന്നതിന്റെയും ഭാഗമായി കണ്ടാൽ മതി. ആത്മാർത്ഥമായ വൈകാരിക പ്രതികരണങ്ങൾക്കും സുവർണ്ണാവസരം ഉപയോഗിക്കുന്നവരുടെ ആമാശയപരമായ പ്രതികരണങ്ങൾക്കും ഒരാഴ്ചക്കപ്പുറം ആയുസില്ല എന്നത് കഴിഞ്ഞ തവണ സഖാവ് വി എസിനെ മാറ്റി നിർത്തി പിണറായി മുഖ്യമന്ത്രി ആയപ്പോൾ ഉണ്ടായ പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ മാത്രം മതി. വിപ്ലവകരമായ തീരുമാനങ്ങൾ പലതും കാണുമ്പോൾ നെറ്റി ചുളിയുന്നത്, ആ നെറ്റിക്ക് പിറകിലെ തലച്ചോറ്, സാമാജികത്വവും മന്ത്രി പദവിയും അട്ടിപ്പേറവകാശം പോലെ പതിറ്റാണ്ടുകൾ  കൊണ്ട് നടന്ന ചിലരെ കണ്ട് കണ്ടീഷൻ ചെയ്യപ്പെട്ട് പോയത് കൊണ്ടാവാനും മതി; ആ നെറ്റിചുളിക്കൽ സാരംക്കേണ്ടതില്ല; പതിയെ മാറിക്കോളും. സ്വാഭാവികമായും പ്രഖ്യാപിത നയമനുസരിച്ച് സി.പി.ഐ.യും പുതുമുഖങ്ങളെ തന്നെ മന്ത്രിമാരാക്കി. കാര്യമായ പൊട്ടലും ചീറ്റലും മുറു മുറുപ്പും ഒന്നും കേൾപ്പിക്കാതെ തീരെ അപ്രധാനമല്ലാത്ത വകുപ്പുകൾ വീതിച്ചു നൽകി മറ്റു ഘടക കക്ഷികളെയും കൃത്യമായി മന്ത്രിസഭയിൽ ഉൾച്ചേർത്തു. തിരുത്തും കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചരിത്രം എന്ന ഇടതിന്റെ ഉറപ്പാകുന്നു ഇന്ന് സഖാവ് പിണറായി വിജയൻ. 

കേരളത്തിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം പിറന്നു വീണ പിണറായിയിൽ ഒരു സാധാരണ ചെത്ത് തൊഴിലാളിയായിരുന്ന മുണ്ടയിൽ കോരനും ഭാര്യ കല്യാണിക്കും പിറന്ന പിണറായി വിജയൻ എന്ന വിളിപ്പേരുള്ള വിജയൻറെ നാട് എന്ന നിലയിലാണിപ്പോൾ പിണറായി ഇപ്പോൾ കൂടുതൽ അറിയപ്പെടുന്നത്. വിജയൻറെ തന്നെ വാക്കുകൾ കടമെടുത്താൽ "ഒരു ദിവസം രാവിലെ പെട്ടെന്ന് മുഖ്യമന്ത്രിക്കസേരയിലേക്ക് ആകാശത്തു നിന്ന് പൊട്ടി വീണ ആളല്ല പിണറായി വിജയൻ". അടിയന്തിരാവസ്ഥക്കാലത്ത് MLA ആയിരുന്നിട്ട് കൂടി കൊടിയ പോലീസ് മർദ്ദനമേൽക്കേണ്ടി വന്ന പിണറായി വിജയൻ ചോരയിൽ കുതിർന്ന ഷർട്ട് ഉയർത്തിപ്പിടിച്ചു കൊണ്ട് നിയമസഭയിൽ നടത്തിയ പ്രസംഗത്തിലെ കനൽച്ചുവപ്പ് ഇദ്ദേഹത്തിന്റെ വാക്കുകളിൽ ഇപ്പോഴും ജ്വലിച്ചു നിൽക്കുന്നുണ്ട്. പാർട്ടി സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ അവിചാരിതമായ മരണമായിരുന്നു പാർട്ടി തലപ്പത്തേക്കുള്ള അപ്രതീക്ഷിതമായ ഇയാളുടെ പ്രവേശം; അതോടൊപ്പം കേന്ദ്ര കമ്മിറ്റിയംഗത്വവും പിബി അംഗത്വവും. ഇന്നത്തെ SFI-യുടെയും യുടേയും DYFI-യുടെയും ആദ്യ രൂപമായ KSF-ന്റെയും  KSYF-ന്റെയും അധ്യക്ഷപദവി മുതൽ പാർട്ടിയുടെ എല്ലാ നിലകളിലും സ്ഥാനമുറപ്പിച്ച് അസൂയാവഹമായിരുന്നു പിണറായി വിജയൻറെ വളർച്ച. കുടുംബത്തുടർച്ചയുടെയോ മറ്റ് വ്യക്തിപരിഗണനകളുടെയോ പിൻബലമില്ലാതെ കേരളത്തിലെ ഇടതുപക്ഷപ്രസ്ഥാനത്തിന്റെ അഗ്രസ്ഥാനത്ത് ഇദ്ദേഹം എത്തിയതിന് പിന്നിൽ ഒരു മനുഷ്യന്റെ കഠിന പരിശ്രമത്തിന്റെയും കൗശലനിരതമായ നിതാന്ത ജാഗ്രതയുടെയും അടയാളങ്ങൾ നിരീക്ഷിക്കുന്നവർക്ക് കാണാനാകും. 

26 വയസിൽ MLA ആയ പിണറായിക്ക് മന്ത്രി എന്ന ഉത്തരവാദിത്തം ആദ്യമായി കിട്ടിയത് 1996-ലെ നായനാർ മന്ത്രിസഭയിൽ ആയിരുന്നു. കേവലം രണ്ടര വർഷക്കാലത്തിൽ താഴെ മാത്രം വൈദ്യുതി -സഹകരണ മന്ത്രി ആയിരുന്ന ആ കാലയളവിൽ സഹകരണ മേഖലക്ക് ഉണർവ് നലകിയ ആളെന്നും വേഗത്തിൽ തീരുമാനമെടുക്കുന്ന മന്ത്രി എന്നുമൊക്കെയുള്ള ഖ്യാതി നേടിയാണ് പാർട്ടി സെക്രട്ടറിയാകാൻ വേണ്ടി മന്ത്രി പദവി വിട്ടത്. ഈ കാലഘട്ടത്തിൽ തന്നെയാണ് പിണറായി വിരുദ്ധർ എക്കാലവും വേട്ടയാടാൻ ഉപയോഗിച്ച "SNC ലാവ്‌ലിൻ ഇടപാട്" നടന്നതും. SNC ലാവ്‌ലിൻ എന്ന കനേഡിയൻ കമ്പനി കാനഡക്കാരേക്കാൾ മലയാളിക്ക് സുപരിചിതമായതും പിണറായിയുമായി ബന്ധപ്പെട്ടാണ്. ആ കേസ് ഇപ്പോഴും മാഞ്ഞു പോകാതെ അന്തരീക്ഷത്തിൽ നിൽക്കുമ്പോഴും അതുയർത്താവുന്ന വെല്ലുവിളികളെയും മറ്റ് കടുത്ത ആരോപണങ്ങളെയും മനക്കരുത്ത് കൊണ്ട് മറികടക്കാൻ കഴിയുന്നു എന്നത് തന്നെയാണ് പിണറായി എന്ന നേതാവിനെ വ്യത്യസ്തനാക്കുന്നത്. 1998-ൽ പാർട്ടിയെ നയിക്കാനുള്ള നിയോഗവുമായി മന്ത്രി പദം വിട്ടൊഴിഞ്ഞ പിണറായിക്ക് 2006-ൽ കരഗതമാകുമെന്ന് കരുതിയ മുഖ്യമന്ത്രി പദത്തിലെത്താൻ പിന്നെയും 10 വർഷങ്ങൾ കാത്തിരിക്കേണ്ടി വന്നു. പാർട്ടിക്കകത്തെ എതിർ സ്വരക്കാരും പാർട്ടിക്ക് പുറത്തെ എതിരാളികളും മാധ്യമങ്ങളും അക്ഷീണം വേട്ടയാടുമ്പോൾ കൂടുതൽ കൂടുതൽ ശക്തിയാർജ്ജിക്കുകയായിരുന്നു ഈ നേതാവ്. 

യഥാർത്ഥത്തിൽ എന്താണിവിടെ സംഭവിച്ചത് !!???

പ്രതിപക്ഷവും പിണറായി വിരുദ്ധരും ആരോപിക്കുന്നത് പോലെ പരസ്യങ്ങളും പിആർ തള്ളുകളും ഇരട്ടചങ്കൻ, ക്യാപ്റ്റൻ മുതലായ വിളിപ്പേരുകൾ കൊടുത്തുള്ള പാക്കേജിങ് തന്ത്രങ്ങളുമായിരുന്നോ ഈ വിജയം നേടിക്കൊടുത്തത്?

2016-ൽ ഭരണമേറ്റെടുത്തപ്പോൾ ഒട്ടും ജനകീയ ഇമേജായിരുന്നില്ല ഇയാൾക്ക്. അന്നയാൾ ദീർഘകാലം സംഘടനയെ കർക്കശമായി നയിക്കുന്ന സെക്രട്ടറി പദവിയിൽ നിന്ന് മുഖ്യമന്ത്രി പദവിയിലേക്ക് കടന്നു വന്നിട്ടേ ഉണ്ടായിരുന്നുള്ളു. അന്ന് വരെ പൊതുമനസിനെ തൃപ്തിപ്പെടുത്തുന്ന അഭിപ്രായപ്രകടനങ്ങൾ നടത്തി ശീലിച്ചിട്ടില്ലാത്ത ഒരാൾ. പാർട്ടി കേഡർ സംവിധാനത്തെക്കുറിച്ച് പരിചയമില്ലാത്ത ഒരാളെ സംബന്ധിച്ച് ധിക്കാരവും ധാർഷ്ട്യവും കാർക്കശ്യവും താൻപോരിമയും ഒക്കെച്ചേർന്ന ഭാഷയും ശരീരഭാഷയും മാത്രം കൊണ്ട് നടക്കുന്ന ആൾ. ആരോടും കയർത്തും മുഖം കറുപ്പിച്ചും സംസാരിക്കാൻ യാതൊരു മടിയുമില്ലാത്ത പ്രകൃതം. ആൾക്കൂട്ടത്തെ കയ്യിലെടുക്കാൻ പോന്ന ആകർഷണീയതയുള്ള പ്രസംഗ ശൈലി പോലുമില്ല. മത സാമുദായിക നേതാക്കളെ മറയില്ലാതെ വിമർശിക്കുന്ന സാഹസം കാണിക്കുന്ന വ്യക്തി. ഭരണം തുടങ്ങി കുറച്ചു കാലത്തേക്ക് കൂടി കാര്യങ്ങൾക്ക് വലിയ മാറ്റമുണ്ടായില്ല. "കടക്ക് പുറത്ത്", "മാറി നിൽക്കങ്ങോട്ട്" മുതലായ ചില പ്രയോഗങ്ങൾ കൂടി വീണ് കിട്ടിയത് വിരുദ്ധരും പ്രതിപക്ഷവും മാധ്യമങ്ങളും ശരിക്കാഘോഷിച്ചു. ദുരന്തവേളകളിലും മന്ത്രിസഭയുടെ അവസാനനാളുകളിലും പ്രതിപക്ഷം ചെയ്തത് എന്തായിരുന്നു ? യുഡിഎഫ് ഏതാ ബിജെപി ഏതാ എന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത വിധത്തിൽ ഏകശിലാരൂപമാർന്ന പ്രതിപക്ഷപ്രവർത്തനം...!!! ശബരിമല, ആചാരസംരക്ഷണം, സ്വപ്ന, സ്വർണ്ണം...തുടങ്ങി എണ്ണമറ്റ അടിസ്ഥാനരഹിത ആരോപണങ്ങൾക്കിടയിൽ ശ്രദ്ധ നേടേണ്ടിയിരുന്ന കാര്യനഗൽ പോലും മുങ്ങിപ്പോയെങ്കിൽ അതാരുടെ കുറ്റമാണ് !!??? രാജ്യം വിഭജിക്കാൻ പോന്ന പൗരത്വ ബില്ലുമായി സംഘി സർക്കാർ വന്നപ്പോൾ ഇവിടെ അത് നടപ്പാക്കാൻ പോകുന്നില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു കോടതിയെ സമീപിച്ചപ്പോൾ നാടുവിടാതിരിക്കാനുള്ള അഫിഡവിറ്റ് പൂരിപ്പിക്കാൻ ജനങ്ങളെ പഠിപ്പിക്കും എന്ന് പ്രഖ്യാപിക്കുകയായിരുന്നു ചിലർ. 

എന്നാൽ ഒരു സർക്കാരിനെ സംബന്ധിച്ച് വലിയ വെല്ലുവിളി ആയ പ്രകൃതി ദുരന്തങ്ങളുടെയും പകർച്ചവ്യാധികളുടെയും ആക്രമണത്തിന് മുന്നിൽ പകച്ചു നിന്ന ജനങ്ങൾക്കിടയിലേക്ക് "നമ്മൾ ഒന്നിച്ചങ്ങിറങ്ങുവല്ലേ നാളെ മുതൽ" എന്ന് പറഞ്ഞു കൊണ്ട് ഒരു ക്യാപ്റ്റൻ സ്ഥാനത്തേക്ക് അയാൾ സ്വയം അവരോധിക്കുകയായിരുന്നു. പണം ചിലവാക്കി പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളായിരുന്നില്ല അയാളുടെ കരുത്ത്. പത്തു പൈസ ചിലവില്ലാതെ മണിക്കൂറുകളുടെ വിസിബിലിറ്റി കൊടുക്കുന്ന പത്രസമ്മേളനങ്ങളായിരുന്നു അയാളുടെ ഏറ്റവും വലിയ ആയുധം. മുഖ്യമന്ത്രിയുടെ പ്രസ് ബ്രീഫിങ് കാണാൻ ലോക്ഡൗണിൽ പെട്ട് വീട്ടിലിരുന്ന ആബാലവൃദ്ധം ജനങ്ങൾ ക്ളോക്കിൽ നോക്കി കാത്തിരുന്ന ആ നാളുകൾ. ദുരന്തകാലങ്ങളിൽ നടത്തിക്കൊണ്ടിരുന്ന പത്രസമ്മേളനങ്ങളിലൂടെ അയാൾ നടന്നു കയറി കീഴടക്കിയത് ഈ നാട്ടിലെ സാധാരണക്കാരുടെയും വീട്ടമ്മരുടെയും ഹൃദയങ്ങളായിരുന്നു. അതിനെ ആറുമണി തള്ളെന്ന് അപഹസിച്ചവരെ അദ്ദേഹം തിരിച്ചാക്രമിച്ചത് അതേ പത്രസമ്മേളനങ്ങൾ ഉപയോഗിച്ചായിരുന്നു. ചോര പൊടിയാതെ നടത്തിയ ആ കടന്നാക്രമണങ്ങളിൽ അയാൾ കവർന്നത് ജനങ്ങളുടെ വിശ്വാസമായിരുന്നു. ആ ഘട്ടത്തിൽ ജനം എന്ത് ചെയ്യണം എന്ന് കൃത്യമായ ദിശാബോധം നൽകാനുതകുന്ന അറിയിപ്പുകൾ, ഉത്തരവുകൾ, നിർദ്ദേശങ്ങൾ, മുന്നറിയിപ്പുകൾ, സർക്കാർ സ്വീകരിച്ചിട്ടുള്ള കരുതലുകൾ എന്നൊക്കെ വിവരിക്കുന്ന ക്യാപ്റ്റന്റെ ബ്രീഫിങ്. ഭരണകൂടത്തിന്റെ കരുതലും വാഗ്ദാനങ്ങളും സാമൂഹ്യ അടുക്കളകളായും ഭക്ഷണപ്പൊതികളായും കിറ്റുകളായും പെൻഷനായും ജനങ്ങളുടെ  വീട്ടുപടിക്കലെത്തി. റോഡുകൾ, പാലങ്ങൾ, വീടുകൾ, ആശുപത്രികൾ, സ്‌കൂളുകൾ,വിളക്കുമരങ്ങൾ....സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കത്തിനിടയിൽ ഇതെല്ലം യാഥാർഥ്യമാവുന്നത് ജനം കണ്ടു. അത് ജനിപ്പിച്ച ആശ്വാസവും ആത്മവിശ്വാസവും ബാലറ്റ് മെഷീനിൽ പ്രതിഫലിച്ചതിന്റെ ഫലമാണ് ശക്തമായ ഈ ജനവിധി.

ഒടുവിലിതാ, സമാനതകളില്ലാത്ത ചരിത്രം കുറിച്ചു കൊണ്ടിയാൾ രണ്ടാം വട്ടവും കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നു. കഴിഞ്ഞ അഞ്ചു വർഷങ്ങൾ ഇടതുപക്ഷമുന്നണി ഗവണ്മെന്റ് ജനങ്ങൾക്ക് വേണ്ടി എന്ത് ചെയ്തു എന്ന ചോടിച്ചവർക്കുള്ള ഉത്തരമാണ് ഇപ്പോൾ നടക്കുന്ന ഈ സത്യപ്രതിജ്ഞ. കേരള സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഇന്നേ വരെ നേരിട്ടിട്ടില്ലാത്ത തരത്തിലുള്ള പ്രതിസന്ധികളിലൂടെ  ഈ കൊച്ചു സംസ്ഥാനം കടന്നു പോയ സന്ദർഭങ്ങളിലൊക്കെ സമചിത്തത വിടാതെ ജനങ്ങൾക്കൊപ്പം സർക്കാറുണ്ട് എന്ന തോന്നൽ ഉണ്ടാക്കാൻ പിണറായി നയിക്കുന്ന സർക്കാരിന് സാധിച്ചതിന് ലഭിച്ച അംഗീകാരമാണ് ഈ ജനസ്വീകാര്യത. 

ചുവപ്പ് ചരിത്രം രചിച്ച രണ്ടാം പിണറായി സർക്കാരിന് അഭിവാദ്യങ്ങൾ 

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

Monday, 5 April 2021

എന്ത് ചെയ്യാനാ; ടാങ്കിലുള്ളതല്ലേ ടാപ്പിലൂടെ വരൂ...!!!

(ഇത് പഴയൊരു പോസ്റ്റാണ്; ഇപ്പോൾ നടന്ന ചില സംഭവങ്ങൾ കൂടി ചേർത്ത് അപ്ഡേറ്റ് ചെയ്തതാണ്)

ആലപ്പുഴ MP എ. എം ആരിഫ്, ആലപ്പുഴ ജില്ല പഞ്ചായത്ത് മുന്‍ അംഗവും കായംകുളത്തെ  യു.ഡി.എഫ് സ്ഥാനാർത്ഥിയുമായ അരിത ബാബുവിനെ തൊഴിലിന്റെ അടിസ്ഥാനത്തിൽ അധിക്ഷേപിച്ചതിന്റെ പേരിൽ പ്രതിഷേധം നേരിടുകയാണ്. അരിത ബാബു വലിയ സാമ്പത്തികശേഷിയില്ലാത്ത ഒരു ക്ഷീര കര്‍ഷകയാണ്; അക്കാര്യം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുമുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ആലപ്പുഴയിലെത്തിയ പ്രിയങ്ക ഗാന്ധി അരിതയുടെ പശുവളര്‍ത്തല്‍ കേന്ദ്രത്തില്‍ എത്തിയിരുന്നു; ഇതിന്റെയെല്ലാം പശ്ചാത്തലത്തിലായിരുന്നു "തിരഞ്ഞെടുപ്പില്‍ പ്രാരാബ്ധമാണ് അരിത ഉയര്‍ത്തിക്കാട്ടുന്നതെന്നും ഇത് പാല്‍ സൊസൈറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പല്ല; കേരള നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പാണ്" എന്നുമൊക്കെയുയുള്ള ആരിഫിന്റെ പരാമർശമെന്ന് വിമർശനമുയർന്നു കഴിഞ്ഞു.

"ഒരു ചെത്തുകാരന്റെ മകനല്ലേ മുഖ്യമന്ത്രി; പിന്നെങ്ങനെ ഇങ്ങനെ ഒക്കെ ആവാതിരിക്കും !!??" എന്ന അർത്ഥം ദ്യോതിപ്പിക്കുന്ന ഒട്ടേറെ പ്രയോഗങ്ങൾ പലരും സ്വകാര്യ സംഭാഷണങ്ങളിൽ പറയുന്നത് പല വട്ടം കേട്ടിട്ടുണ്ട്. അതിൽ ചില ഇടതുപക്ഷക്കാർ പോലുമുണ്ടെന്നത് അത്ഭുതപ്പെടുത്തിയിട്ടുമുണ്ട്. പിന്നെയീ സ്വകാര്യപ്രയോഗങ്ങൾ പലരും സോഷ്യൽ മീഡിയ വാളുകളിൽ നിർലജ്ജം പോസ്റ്റ് ചെയ്യുന്നത് കണ്ടിട്ടുണ്ട്. കോവിഡ് ലോക്ക്ഡൌൺ കാലത്ത് "ഞങ്ങളുടെ നേതാവിന്റെ പാരമ്പര്യം ചെത്തുകാരന്റെ അല്ല; സ്വാതന്ത്ര്യ സമര സേനാനിയുടേതാണ്" എന്ന മട്ടിലുള്ള ഒരു പോസ്റ്റർ ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയുടെ സൈബർ വിങ്ങിന്റെ പോസ്റ്റർ ആയി സോഷ്യൽ മീഡിയ വാളുകളിൽ വന്നത് ഓർക്കുന്നു; എന്നാൽ അതിന് ഔദ്യോഗിക അംഗീകാരമില്ലെന്ന് പറഞ്ഞു ആ സംഘടന വിവാദങ്ങളിൽ നിന്ന് തല ഊരിയെടുത്തെങ്കിലും സൈബർ പോരാളികൾ സ്വന്തം നിലക്കത് അത് ആവോളം പ്രചരിപ്പിച്ച് സുഖം കണ്ടെത്തിയിരുന്നു. ഒടുക്കം കെപിസിസി വർക്കിങ്‌‌ പ്രസിഡന്റ്‌ കെ സുധാകരനാണ് കുലത്തൊഴിലിന്റെ പേര് പറഞ്ഞ് മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത്. ‘പിണറായി വിജയൻ ആരാ, കുടുംബമെന്താ,
ചെത്തുകാരന്റെ കുടുംബം’ എന്ന്‌ പറഞ്ഞാണ്‌ പ്രസംഗത്തിനിടെ കെ സുധാകരൻ മുഖ്യമന്ത്രിക്കു ‌നേരെ തിരിഞ്ഞത്‌. ‘ചെത്തുകാരന്റെ കുടുംബത്തിൽനിന്ന്‌ കേരളത്തിന്റെ മുഖ്യമന്ത്രിയായി. ചെത്തുകാരന്റെ വീട്ടിൽ നിന്നുയർന്നു വന്ന മുഖ്യമന്ത്രിക്ക്‌ സഞ്ചരിക്കാൻ ഹെലികോപ്റ്റർ. നിങ്ങൾക്ക്‌ അഭിമാനമാണോ അത്‌ എവിടെനിന്നു വന്നു. എങ്ങനെ ഈ നിലയിലെത്തി. അധികാര ദുർവിനിയോഗം നടത്താതെയാണോ’ എന്നിങ്ങനെ സുധാകരൻ ആവർത്തിച്ച് ചോദിക്കുമ്പോൾ കയ്യടിക്കുന്ന അണികളുടെ ചിന്താനിലവാരം സമ്മതിച്ചു കൊടുക്കണം. എതിര്‍ക്കപ്പെടുന്നത് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ നയങ്ങളോ മാത്രമായിരുന്നെങ്കിൽ ആ എതിര്‍പ്പിനെ രാഷ്ട്രീയമായി മാത്രം കാണാനാകുമായിരുന്നു; പക്ഷെ അതിനൊരു "ഗുമ്മ്" കിട്ടാൻ കള്ള് ചെത്തെന്ന തൊഴിലിൽ ഏർപ്പെട്ടവർ സമൂഹത്തിന്റെ മുൻപന്തിയിലേക്ക് വരുന്നത് എന്തോ അസ്വാഭാവികമായ കാര്യമാണെന്നും അതിന് അഹിതമായതെന്തൊക്കെയോ ചെയ്യേണ്ടതുണ്ടെന്നും പറഞ്ഞ് വക്കുമ്പോൾ ആ തൊഴിലെടുത്ത് ജീവിക്കുന്നവരുടെ ആത്മാഭിമാനത്തെയാണ് ചോദ്യം ചെയ്യുന്നത്. 

ഇടുക്കി മുൻ MP ജോയ്‌സ് ജോർജിൻ്റെ സ്‌ത്രീവിരുദ്ധവും വ്യക്തിഹത്യാപരവവുമായ വിവാദ പ്രസ്‌താവന ഇപ്പോഴും കേരളം ചർച്ച ചെയ്ത് നിർത്തിയിട്ടില്ല. "പെൺകുട്ടികളുള്ള കോളേജിൽ മാത്രമേ രാഹുൽ പോകാറുള്ളൂ. വളഞ്ഞു നിൽക്കാനും നിവർന്നു നിൽക്കാനുമാണ് അദ്ദേഹം പഠിപ്പിക്കുന്നത്. എൻ്റെ പൊന്ന് മക്കളെ പെണ്ണൊന്നും കെട്ടിയിട്ടില്ലാത്ത രാഹുലിൻ്റെ മുന്നിൽ വളയാനും കുനിയാനും ഒന്നും പോയേക്കല്ല്. ഇതൊക്കെയാണ് അദ്ദേഹത്തിൻ്റെ പരിപാടി. ഇതൊക്കെയായിട്ടാണ് ഇപ്പോൾ നടപ്പ്” – ഇത്തരത്തിലുള്ള വഷളൻ കവലപ്രസംഗത്തിന് നിറഞ്ഞ ചിരിയോടെ കയ്യടിച്ചവരിൽ സംസ്ഥാനത്തെ ഒരു മന്ത്രിയടക്കം പല തട്ടിലുള്ള ജനപ്രതിനിധികളും നേതാക്കളുമൊക്കെ ഉണ്ടായിരുന്നു. 

"ഓട്ടോക്കാരന്റെ മകനൊക്കെയാണ് IT കമ്പനി തുടങ്ങിയിരിക്കുന്നത്; മറ്റൊരാൾ ലോഡ്ജ് നടത്തിപ്പുകാരൻ" ഏതാനും മാസങ്ങൾക്ക് മുൻപ് കോൺഗ്രസ് നേതാവ് വി ഡി  സതീശൻ ചാനൽ ചർച്ചയിൽ പറഞ്ഞ വാക്കുകളാണിത്. ഡോക്ടറുടെ മകൻ ഡോക്ടറും വക്കീലിന്റെ മകൻ വക്കീലും രാഷ്ട്രീയക്കാരന്റെ മകൻ രാഷ്ട്രീയക്കാരനും.... അങ്ങനെയൊക്കെയേ ആകാവൂ എന്നാണോ ഇവരൊക്കെ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങൾ. ഓട്ടോക്കാരന്റെ മകനും ലോഡ്ജ് നടത്തിപ്പുകാരനും ഐടി സ്റ്റാർട്ട് ആപ്പ് കമ്പനി തുടങ്ങുന്നത് പോലും അംഗീകരിക്കാൻ കഴിയാത്ത അതേ മനോഭാവം തന്നെയാണ് ചെത്തുകാരന്റെ മകൻ മുഖ്യമന്ത്രി ആകുന്നതിൽ തോന്നുന്ന വല്ലായ്മ. ആരോഗ്യമന്ത്രി കെ കെ ശൈലജയെ തുന്നല്‍ ടീച്ചറെന്നും ഫിഷറീസ്-കയര്‍ വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ അണ്ടിക്കുഞ്ഞമ്മയെന്നും വിളിച്ച് അധിക്ഷേപിക്കുന്നതിലും തൊഴിലിലെ ഉച്ഛനീചത്വബോധം തന്നെയാണ് പ്രകടമാകുന്നത്. 

ഇക്കാര്യത്തിൽ ഇടതുപക്ഷത്തും ആരോപിതർ ധാരാളമുണ്ട്.  ആലപ്പുഴയിലെ സിപിഎം വിട്ട് സിപിഐയിൽ ചേർന്ന ടി ജെ ആഞ്ചലോസിനെ “മീൻ പെറുക്കി നടന്നവൻ” എന്ന് വിളിച്ചത് കേരളത്തിന്റെ മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനായിരുന്നു. കോൺഗ്രസിൽ നിന്നുള്ള മന്ത്രിയും എം എൽ എ യുമായിരുന്ന എം എ കുട്ടപ്പനെ “ഹരിജൻ കുട്ടപ്പൻ” എന്ന് വിളിച്ചത് മുൻ മുഖ്യമന്ത്രി ഇ കെ നായനാർ ആണ്. ആ കേസ് സുപ്രീം കോടതി വരെ പോയതുമാണ്. ഇ എം എസ്‌ നമ്പൂരിപ്പാടിന്റെ മകൻ ശ്രീധരൻ സഖാവ് ഗൗരിയമ്മയെ “ഗൗരി ചോത്തി” എന്ന് വിളിച്ചധിക്ഷേപിച്ചെന്നും ഗൗരിയമ്മ കരഞ്ഞു എന്നും വായിച്ചിട്ടുണ്ട്. 'ആ പന്നപ്പുലയന്‍' എന്ന് എംഎല്‍എയും സിപിഐ
നേതാവുമായ ചിറ്റയം ഗോപകുമാറിനെ സിപിഐ പത്തനംതിട്ട ജില്ല അസി.സെക്രട്ടറി മനോജ് ചരളേല്‍ വിളിച്ചതിന് പാർട്ടി നടപടി നേരിട്ടത് ഒരുപാട് പഴയ കഥയല്ല. സഹ മെമ്പർ ജാതി അധിക്ഷേപം നടത്തിയെന്ന്​ പരാതി നൽകിയെങ്കിലും നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ച് കൂടരഞ്ഞി പഞ്ചായത്തിലെ സി.പി.ഐ (എം) അംഗം കെ.എസ്​. അരുൺകുമാർ രാജിവെച്ച വാർത്ത വന്നത് കഴിഞ്ഞ വർഷമാണ്. പാർട്ടി ഏരിയാ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് മാനസിക പീഡനവും ജാതീയ അധിക്ഷേപവും ഉണ്ടായിട്ടുണ്ടെന്ന് ആരോപിച്ചു കൊണ്ട് സി പി ഐ (എം) വിഴിഞ്ഞം ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജി വച്ചത് കഴിഞ്ഞ ദിവസമാണ്.

പതിറ്റാണ്ടുകൾക്ക് മുൻപ് ഈഴവ (നാട്ടുഭാഷയിലെ ചോവോൻ) സമുദായത്തിൽ പെട്ട കെ ആർ ഗൌരിയമ്മ ഭരിക്കുന്നതും ക്രിസ്ത്യാനിയായ ടി വി തോമസിന്റെ ഭാര്യയാകുന്നതും സഹിക്കാൻ പറ്റാതെ പോയ വലത് പക്ഷക്കാർ അന്ന് വിളിച്ച മുദ്രാവാക്യമായിരുന്നു “ഗൗരിച്ചോത്തിയെ മടിയിലിരുത്തിയ റൗഡിത്തോമാ സൂക്ഷിച്ചോ”…എന്നത്. "ഗൌരിച്ചോത്തീ പെണ്ണല്ലേ പുല്ലു പറിക്കാന്‍ പോയ്ക്കൂടെ ? " എന്ന മുദ്രാവാക്യവും അവർണ്ണ വിരുദ്ധവും സ്ത്രീ വിരുദ്ധവും ആയിരുന്നു എന്ന് പ്രത്യേകം പറയേണ്ട കാര്യമുണ്ടോ ? "ഗൗരിച്ചോത്തിയെ മടിയിലിരുത്തി നാടു ഭരിക്കും നമ്പൂരീ"യെന്നും "ഗൗരിച്ചോത്തീടെ കടി മാറ്റാന്‍ കാച്ചിയതാണീ മുക്കൂട്ട്" എന്നും "കെ ആർ ഗൗരി പച്ചരിക്കള്ളീ ഗൗരിച്ചോത്തീ മച്ചിപ്പെണ്ണേ മക്കടെ വേദനയറിയാമോ" എന്നും "വാടീ ഗൗരീ കയറു പിരിക്കാൻ അരിവാളെന്തിന് തോമാച്ചാ ഗൗരിച്ചോത്തിയെ ചൊറിയാനോ"എന്നുമൊക്കെ മുദ്രാവാക്യം വിളിച്ചിട്ടുണ്ടെന്ന് ആവേശത്തോടും അഭിമാനത്തോടും വിളിച്ചു പറയുന്ന ആഢ്യ തറവാടി ക്രിസ്ത്യാനികളും ചെവിയിൽ പൂടയുള്ള നായന്മാരുമൊക്കെ ഞങ്ങളുടെ നാട്ടിൽ അടുത്ത കാലത്ത് വരെ ഉണ്ടായിരുന്നു.  

ജനാധിപത്യ കേരളത്തിലെ പ്രഥമ ജനകീയ മന്ത്രിസഭയിലെ മന്ത്രിയായിരുന്ന പി കെ ചാത്തന്‍മാസ്റ്റര്‍ ദളിതനായിരുന്നു. പാളയില്‍ കിട്ടുന്ന കഞ്ഞിക്ക് വേണ്ടി നിലം ഉഴാനായി കന്ന് പൂട്ടലും ഞാറു നടീലും തൊഴിലാക്കിയ വിഭാഗത്തിൽ പെട്ടയാൾ. അദ്ദേഹം മന്ത്രിയായതിന്റെ കയ്പ്പ് അന്നത്തെ വലതു പക്ഷം മാറ്റിയത് താഴെ കൊടുക്കുന്ന മുദ്രാവാക്യം പറഞ്ഞാണ്. "

"പാളേക്കഞ്ഞി കുടിപ്പിക്കും,

തമ്പ്രാനെന്ന് വിളിപ്പിക്കും,

ചാത്തന്‍ പൂട്ടാന്‍ പോകട്ടെ,

ചാക്കോ നാടു ഭരിക്കട്ടെ..."

വിമോചന സമരത്തിന് നേതൃത്വം കൊടുത്ത പി ടി ചാക്കോയാണ് നാടു ഭരിക്കാന്‍ യോഗ്യനെന്നും ചാത്തനൊക്കെ പൂട്ടാന്‍ പോയാല്‍ മതിയെന്നുമാണ് മുദ്രാവാക്യത്തിന്റെ പൊരുൾ.

പതിറ്റാണ്ടുകൾ കഴിഞ്ഞു; ഇന്ന് ഉയർന്ന സാക്ഷരത ഉള്ളവരാണെന്നും സാംസ്കാരികമായി ഏറെ വളർന്നവരാണ് എന്നും ഊറ്റം കൊള്ളുന്നവരാണ് നമ്മൾ മലയാളികൾ. പുരോഗമന  ആശയങ്ങളും വിപ്ലവ പ്രസ്ഥാനങ്ങളും ഉഴുതു മറിച്ച് നവോത്ഥാനം വിതച്ച് വെള്ളം കോരി വളമിട്ട കേരള മണ്ണിൽ അയിത്തത്തിന്റെയും ജാതി ചിന്തയുടെയും തൊഴിലിലെ ഉച്ഛനീചത്വബോധത്തിന്റെയും വിഷച്ചെടികൾ ഇന്നും തഴച്ചു വളർന്നു നിൽക്കുന്നുവെന്നതിന്റെ ഏറ്റവും തികഞ്ഞ ഉദാഹരണങ്ങളാണ് പലപ്പോഴായി നമ്മുടെ രാഷ്ട്രീയക്കാരിൽ നിന്ന് പുറപ്പെടുന്ന ചില വാക്കുകൾ. സമൂഹത്തിന്റെ പ്രതിനിധികൾ ആണല്ലോ രാഷ്ട്രീയക്കാർ; ആ അർത്ഥത്തിൽ കേരള സമൂഹത്തിന്റെ ഭാഗമായിട്ടുള്ള ആർക്കും ഈ വിഷയത്തിൽ കാര്യമായി മേനി നടിക്കാനില്ല. നവോത്ഥാന പ്രസ്ഥാനങ്ങളുടെ സ്വാധീനത്താല്‍ ജാതിയുടെയും മതത്തിന്റെയും ചെയ്യുന്ന തൊഴിലിന്റെയും അടിസ്ഥാനത്തിൽ മനുഷ്യനെ വേർതിരിക്കുന്ന ചിന്തകള്‍ പുറത്ത് പറയാൻ ആളുകൾക്ക് ചെറിയ ജാള്യതയൊക്കെ വന്നു എന്നല്ലാതെ സ്വത്തും അധികാരവും നഷ്ടപ്പെട്ട മേലാളൻ പോലും കീഴാളനെ അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല എന്ന സത്യം അംഗീകരിക്കാതെ തരമില്ല. എന്തൊക്കെ വികസനവും പുരോഗതിയും പരിഷ്കാരവും അവകാശപ്പെട്ടാലും സാംസ്‌കാരിക കേരളം ഏറെ മുന്നോട്ട് പോയില്ല എന്ന് മാത്രമല്ല സഞ്ചരിക്കുന്നത് പിന്നോട്ടാണോയെന്ന് സംശയിക്കേണ്ടിയുമിരിക്കുന്നു. സ്ത്രീ വിരുദ്ധത, ലൈംഗികച്ചുവയുള്ള അപകീർത്തിപ്പെടുത്തൽ, ദ്വയാർത്ഥപ്രയോഗങ്ങൾ, അശ്ളീലം നിറഞ്ഞ ഒളിവാക്കുകൾ, അറപ്പുളവാക്കുന്ന വഷളത്തരങ്ങൾ...ഇവയൊക്കെ ഒഴിവാക്കി പൊളിറ്റിക്കൽ കറക്ട്നെസ്സ് ഉള്ള വാക്കുകളിൽ രാഷ്ട്രീയം പറയാൻ എന്നാണ് നമ്മുടെ ജനപ്രതിനിധികളും നേതാക്കന്മാരും പഠിക്കുന്നത്...!!???

"അറബിക്കഥ" സിനിമയിൽ സുരാജ് വെഞ്ഞാറമൂടിന്റെ ജെയിംസ് എന്ന കഥാപാത്രം പറഞ്ഞത് പോലെ "എത്രയൊക്കെ വിനയം മുഖത്ത് വാരി തേച്ച് വെച്ചാലും ഉള്ളിൽ കിടക്കണ ഫ്രോഡുകള് ഇടക്കിക്ക് തള്ളി തള്ളി പുറത്തോട്ട് വരും"... ഇത്രയുമൊക്കെ പറഞ്ഞത് കുറഞ്ഞ വാക്കുകളിൽ ഇങ്ങനെയും പറയാം - ഹൃദയത്തിന്റെ നിറവിലാണ് അധരം മൊഴിയുന്നത്...!!!

ഏറെക്കുറെ സമാനമായ വിഷയത്തിൽ മുൻപെഴുതിയത് വായിക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക ==>>>>ടാങ്കിലുള്ളതല്ലേ ടാപ്പിലൂടെ വരൂ.......

 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


Tuesday, 23 March 2021

തിരഞ്ഞെടുപ്പ് സർവ്വേ, എക്സിറ്റ്‌ പോള്‍.... രാഷ്ട്രീയ കൂട്ടിക്കൊടുപ്പിന്റെയും വിപണിയുടെയും ചെപ്പടി വിദ്യകൾ......

 


1935-ൽ അമേരിക്കയിൽ ജോർജ്ജ് ഗാലപ്പ് എന്ന വ്യക്തി പ്രചാരം നൽകിയ അഭിപ്രായ വോട്ടെടുപ്പ് രീതിയാണ് ഇപ്പോഴത്തെ അഭിപ്രായ സർവ്വേകളുടെ പൂർവ്വരൂപം. ഉപജ്ഞാതാവിന്റെ പേര് ചേർത്ത് ഗാലപ്പ് പോൾ എന്നാണ് അമേരിക്കയിൽ ഇത്തരം സർവ്വേകളെ വിളിച്ചിരുന്നത്. 1936 മുതൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ അപൂർവ്വം ചിലതിൽ ഒഴികെ ഗാലപ്പ് പോൾ പ്രവചനങ്ങൾ ഏറെക്കുറെ കൃത്യമായിരുന്നു. 

വോട്ടെടുപ്പിന് മുൻപ് വോട്ടർമാരെ സമീപിച്ചു ശേഖരിക്കുന്ന വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി ഫലം പ്രവചിക്കുന്ന രീതിയെ പ്രീ പോൾ സർവ്വേ എന്നും  വോട്ടെടുപ്പ് കഴിഞ്ഞു പുറത്തിറങ്ങുന്ന വോട്ടർമാരെ (Exiting Voters) സമീപിച്ചു ചോദ്യോത്തര മാതൃകയിൽ ശേഖരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്ന രീതിയെ എക്സിറ്റ് പോൾ എന്നും വിളിച്ചു പോരുന്നു. മുൻപും ഇപ്പോഴും വിദേശ രാജ്യങ്ങളിലെ സർവ്വേകൾ സാമാന്യമായി യാഥാർത്ഥഫലത്തോട് നീതി പുലർത്തുന്നത് കാണാനാവും; ഇതിന് ചില അപവാദങ്ങൾ ഇല്ലെന്നല്ല.

1980-കളിൽ  NDTV മേധാവി Dr. പ്രണോയ് റോയിയുടെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പ് സമയങ്ങളിൽ നടത്തിയ അഭിപ്രായസർവ്വെകൾ ആയിരുന്നു ഇന്ത്യയിൽ ഈ ഗണത്തിൽ പെടുത്താവുന്ന ആദ്യ സംരംഭം. അന്നത്തെ ഒട്ടുമിക്ക സർവേകളും പ്രവചിച്ചത് യഥാർഥ ഫലത്തോട് ഏറെക്കുറെ വളരെ അടുത്ത് നിൽക്കുന്നത്ര കൃത്യതയോടെ ആയിരുന്നു. ഇത്രയധികം രാഷ്രീയകക്ഷികൾ അന്നുണ്ടായിരുന്നില്ല എന്നതും മാധ്യമങ്ങൾ തമ്മിൽ ഇന്നത്തെ തോതിലുള്ള കിടമത്സരങ്ങൾ അന്നുണ്ടായിരുന്നില്ല എന്നതും മറ്റു സാമൂഹ്യ സാമുദായിക ഘടകങ്ങൾ വോട്ടിങ്ങിൽ ഇത്ര സ്വാധീനം ചെലുത്തിയിരുന്നില്ല എന്നതും സർവ്വേ ഏജൻസികൾ പൊതുവെ സുതാര്യതയും സത്യസന്ധതയും പുലർത്തിയിരുന്നു എന്നതും അന്നത്തെ സർവ്വേകൾക്ക് കുറേക്കൂടി വിശ്വാസ്യത നൽകിയിരുന്നു. പിന്നീടിങ്ങോട്ട് ആധുനികവൽക്കരിക്കപ്പെട്ട അച്ചടിമാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും ഓൺലൈൻ മാധ്യമങ്ങളും സോഷ്യൽ മീഡിയയും ഇന്ത്യൻ വാർത്താലോകത്തെ കൈകാര്യം ചെയ്യാൻ തുടങ്ങിയതോടെ തിരഞ്ഞെടുപ്പ് അനുബന്ധ അഭിപ്രായ സർവ്വേകൾ ഒരു പ്രധാനമത്സരമേഖല പോലെയായി. ഒരു തിരഞ്ഞെടുപ്പ് അന്തരീക്ഷം രൂപപ്പെട്ടാലുടനെ പ്രീ പോൾ സർവേകളും എക്സിറ്റ് പോളുകളും ഒഴിവാക്കാനാവാത്ത ആചാരം പോലെയായി. ആദ്യകാല തിരഞ്ഞെടുപ്പ് അഭിപ്രായസർവ്വെകൾ ഏറെക്കുറെ കൃത്യതയോടെ ഫലപ്രവചനം നടത്തിയത് കൊണ്ട് പൊതുജനം ഇത്തരം ഫലപ്രവചനങ്ങളെ ഗൗരവപൂർവ്വം കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു.

നാളിതു വരെ അഭിപ്രായവോട്ടെടുപ്പുകളെ ആധാരമാക്കി നടത്തിയ തിരഞ്ഞെടുപ്പ് ഫലപ്രവചനങ്ങൾ മൊത്തത്തിൽ പരിശോധിച്ചാൽ സ്വാഭാവികമായും ചില പ്രവചനങ്ങൾ ശരിയായതായും ചിലത് കുറച്ചൊക്കെ ശരിയായതായും മറ്റുള്ളവ പൂർണ്ണ പരാജയമായതായും കാണാം. പ്രയോഗതലത്തിൽ അഭിപ്രായ വോട്ടെടുപ്പ് ഫലങ്ങളല്ല തിരഞ്ഞെടുപ്പ് ഫലങ്ങളെന്ന് ബുദ്ധിയുറച്ച ഏതൊരാൾക്കും അറിവുള്ളതാണ്. ആ ബോധ്യത്തിൽ നിന്ന് നോക്കുമ്പോൾ ഇത്തരം തിരഞ്ഞെടുപ്പ് ഫലപ്രവചനങ്ങൾ കൊണ്ട് ആർക്കാണ് നേട്ടം !!!????

ഒന്നാമതായി തിരഞ്ഞെടുപ്പ് ചൂടിൽ ആയിരിക്കുന്ന രാഷ്ട്രീയ തല്പരരായ ജനങ്ങളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ മാധ്യമങ്ങൾക്ക് സാധിക്കും; ഈ ആകാംക്ഷ അഭിപ്രായവോട്ടെടുപ്പ് മുതൽ തിരഞ്ഞെടുപ്പ് ഫലം വരെ മാധ്യമങ്ങളെ ശ്രദ്ധിക്കാൻ ജനങ്ങളെ നിർബന്ധിതരാകും. ഈ കാലമത്രയും കൂടുതലായി കിട്ടുന്ന വ്യൂവർഷിപ്പ് മീഡിയകളുടെ വരുമാനത്തെ ഗുണപരമായി വർധിപ്പിക്കും. 

അടുത്തത്; ഒരു പ്രത്യേകകക്ഷിയോ മുന്നണിയോ ഭരണത്തിൽ വരുമെന്നോ ഒരു അസ്ഥിരഭരണ സാധ്യതയുണ്ടെന്നോ ഉള്ള സാങ്കൽപ്പിക മാനസികാവസ്ഥ ഇതിനുണ്ടാക്കാൻ കഴിയും. അതിലൂടെ ബന്ധപ്പെട്ട കക്ഷികൾക്ക് സുരക്ഷിതവും പ്രയോജനപ്രദവുമായ പൊസിഷൻ എടുക്കാൻ സാഹചര്യമുണ്ടാകുന്നു.

മൂന്നാമതായി അഭിപ്രായസർവ്വേകളിലെ ഊഹക്കണക്കിനനുസരിച്ച് ചാഞ്ചാടുന്ന വിവിധ വിപണികളിൽ കളിക്കുന്നവർക്ക് നേട്ടമുണ്ടാക്കാം.

നാലാമത്തെ കൂട്ടർ മാധ്യമങ്ങൾക്ക് വേണ്ടി ഇത്തരം സർവ്വേ നടത്തിക്കൊടുക്കുന്ന കൺസൾട്ടിങ് ഏജൻസികൾ ആണ്. 

ബെറ്റിങ്/ഗാംബ്ലിങ് മേഖലയിലെ കളിക്കാർക്ക് ഈ വിവരങ്ങൾ ചൂതാട്ടത്തിന് ഉപയോഗപ്പെടുത്താം.

ഓരോ കക്ഷികൾക്കും മുന്നണികൾക്കും തോറ്റതിനെയും ജയിച്ചതിനെയും ഒക്കെ താത്വികമായി വ്യാഖ്യാനിക്കാനുള്ള അടവ് വാചകങ്ങൾ മുൻകൂട്ടി പരിശീലിക്കാൻ ഇത് അവസരമൊരുക്കുന്നു. 

ഇത്തരം പ്രവചനങ്ങൾ ഉപകാരപ്പെടുന്ന മറ്റേതെങ്കിലും വിഭാഗം ഉണ്ടോ എന്ന് എനിക്കാലോചിച്ചിട്ട് കിട്ടുന്നില്ല. നിങ്ങൾക്കെതെങ്കിലും തോന്നുന്നുണ്ടെങ്കിൽ കമന്റ് ചെയ്യാം.

സ്റ്റോപ്പ് പ്രസ്സ് : അഭിപ്രായ സർവ്വേകൾ പറയുന്നത് പലപ്പോഴും പച്ചക്കള്ളം ആണെന്ന ആരോപണം മുൻപ് മുതലേയുള്ളതാണ്. നമ്മുടെ ചാനലുകളും മറ്റു മാധ്യമങ്ങളും വിവിധ വിദഗ്ദ്ധ ഏജൻസികളെ കൊണ്ടാണ് ഇത്തരം സർവ്വേകൾ നടത്തുന്നത് എന്നത് കൊണ്ട് തന്നെ അത്തരം ഏജൻസികളുടെ സത്യസന്ധതയും ഈ സർവ്വേ ഫലങ്ങളെ സ്വാധീനിക്കാൻ സാധ്യതയുണ്ട്. പല ഏജൻസികളും സ്വന്തം നേട്ടത്തിന് വേണ്ടി ഏത് റിസൾട്ടും തരാൻ തയ്യാറാണ് എന്ന് പ്രമുഖ ഹിന്ദി ന്യൂസ് ചാനലായ ന്യൂസ് എക്സ്പ്രസ് നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലൂടെ പുറത്ത് വന്നതാണ്. ചില ഏജൻസികൾ മാധ്യമസ്ഥാപനങ്ങളുടെ നിലപാടുകൾക്കും രാഷ്ട്രീയകക്ഷികളുടെ നേട്ടത്തിനും അനുകൂലമായ രീതിയിൽ സർവ്വേ റിസൾട്ടുകൾ പുറത്തു വിടാനായി നടത്തുന്ന വിലപേശലാണ് ന്യൂസ് എക്സ്പ്രസ് പുറത്തു വിട്ടത്.

ഓപ്പറേഷൻ പ്രൈം മിനിസ്റ്റർ എന്ന ഒളിക്യാമറ ഓപ്പറേഷനിലാണ് തിരഞ്ഞെടുപ്പ് ഫലം പ്രവചിക്കുന്ന ഏജൻസികൾ സാധാരണ വോട്ടർമാരെ എങ്ങനെ തെറ്റിദ്ധരിപ്പിക്കുന്നു എന്ന വിവരം പുറത്തു വിട്ടത്. പ്രവചനങ്ങളുടെ പിന്നിലെ യഥാർത്ഥ കഥ എന്താണെന്നറിയാൻ വിവിധ ഏജൻസികളെ ചാനൽ സമീപിച്ചെങ്കിലും 11 ഏജൻസികളാണ് ഒളിക്യാമറയിൽ കുടുങ്ങിയത്. പ്രതിഫലം പറ്റി ആവശ്യാനുസരണം പ്രവചനം നടത്താൻ വിവിധ നിരക്കുകളാണ് ഏജൻസികൾ ആവശ്യപ്പെടുന്നത്. 

ഇതുമായി ബന്ധപ്പെട്ട ചിലത് ഈ ലിങ്ക് ക്ലിക്ക് ചെയ്‌താൽ കാണാം==>>LIVE Operation Prime Minister: Blatant violation of Exit poll guidelines

അമേരിക്കൻ എഴുത്തുകാരൻ മാർക്ക് ട്വൈൻ ഉപയോഗിച്ച് പ്രസിദ്ധമാക്കിയ ഒരു പ്രയോഗമുണ്ട്. There are three kinds of lies: Lies, damn lies and statistics (മൂന്നു തരം നുണകളുണ്ട് : വെറും നുണകൾ, മുടിഞ്ഞ നുണകൾ, പിന്നെ സ്ഥിതിവിവരക്കണക്ക്‌). സർവ്വേ ഫലങ്ങൾ നോക്കിക്കാണുമ്പോൾ മാർക്ക് ട്വൈനിന്റെ ഈ ഉദ്ധരണി മനസ്സിൽ കരുതുക; എങ്ങോട്ട് വേണമെങ്കിലും ചായ്ക്കാൻ ബുദ്ധിമുട്ടുള്ള ഒന്നല്ല സർവ്വേ ഫലങ്ങളും സ്ഥിതി വിവരക്കണക്കുകളും....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക https://www.facebook.com/achayatharangal.blogspot.in

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക https://www.facebook.com/groups/224083751113646/

കോടികളുടെ പ്രലോഭനത്തെ ചിരിച്ചു കൊണ്ട് തോൽപ്പിച്ചവർ !!!


മനഃസാക്ഷിയുടെ നേർത്ത ശബ്ദം ഒരു നിമിഷത്തേക്ക് കേട്ടില്ലെന്ന് വച്ചാൽ നിങ്ങൾ ഒരു കോടിപതിയാകും എന്ന് കരുതുക; ആ പ്രലോഭനം അതിജീവിക്കാൻ നമ്മളിൽ എത്ര പേർക്കാകും ? അത്തരമൊരു സാഹചര്യം അഭിമുഖീകരിക്കുകയും അതിനെ വിജയിക്കുകയും ചെയ്യൽ അത്ര എളുപ്പമാണെന്ന് എനിക്ക് തോന്നുന്നില്ല. 

ആലുവ പരിസരത്ത് നിന്ന് ഇപ്പോഴിതാ രണ്ടാം തവണയാണ് അത്തരമൊരു വാർത്ത ജനമനസ്സുകളെ വിസ്മയിപ്പിക്കുന്നത്. പട്ടിമറ്റം വലമ്പൂരിൽ താമസിക്കുന്ന സ്മിജ കെ. മോഹനാണ് ആ മഹദ്‌വ്യക്തി. 

പണം പിന്നെ തരാമെന്ന് ലോട്ടറി ഏജന്റായ സ്മിജയോട് പറഞ്ഞ് മാറ്റിവെപ്പിച്ച സമ്മർ ബംബർ ഭാഗ്യക്കുറി ടിക്കറ്റിന് സമ്മാനമായി ലഭിച്ചത് ഒന്നും രണ്ടും രൂപയൊന്നുമല്ല, 6 കോടി രൂപയാണ്. ആലുവ കീഴ്‌മാട്‌ ചക്കംകുളങ്ങര പാലച്ചോട്ടിൽ ചന്ദ്രനാണ് സ്മിജയുടെ സത്യസന്ധത മൂലം കിട്ടിയ വൻ ഭാഗ്യം കൈമോശം വരാതെ കോടീശ്വരനായ "ഭാഗ്യവാൻ". പട്ടിമറ്റം ഭാഗ്യലക്ഷ്മി ഏജൻസിയിൽ നിന്ന് ലോട്ടറിയെടുത്താണ് സ്മിജ കീഴ്മാട് സൊസൈറ്റിപ്പടിക്ക് മുൻപിലും രാജഗിരി ആശുപത്രിക്കു മുൻപിലും വിൽക്കുന്നത്. ഞായറാഴ്ച കുറച്ച് ടിക്കറ്റുകൾ ബാക്കി വന്നതോടെ സ്ഥിരമായി ടിക്കറ്റെടുക്കുന്ന ചന്ദ്രൻ ഉൾപ്പെടെയുള്ളവരെ ഫോണിൽ വിളിച്ച് ടിക്കറ്റെടുക്കുന്നില്ലേ എന്ന് ചോദിച്ചു. ഒരു ടിക്കറ്റ് തനിക്കായി മാറ്റിവെക്കണമെന്നും പണം പിന്നീട് തന്നോളാമെന്നും ചന്ദ്രൻ പറഞ്ഞിരുന്നു. ഞായറാഴ്ച വൈകീട്ടോടെ താൻ വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിച്ചെന്ന് ഏജൻസിയിൽനിന്ന് അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് നമ്പർ പരിശോധിച്ചതോടെ ചന്ദ്രന് വേണ്ടി മാറ്റി വച്ച ടിക്കറ്റിനാണ് സമ്മാനമെന്ന് സ്മിജക്ക് മനസിലായി. രാത്രി തന്നെ സ്മിജ ചന്ദ്രന്റെ വീട്ടിലെത്തി തന്റെ കൈവശമിരുന്ന ടിക്കറ്റ്  നൽകി തുകയായ 200 രൂപ കൈപ്പറ്റി. സ്മിജയുടെ സത്യസന്ധതയാണ് തനിക്ക് ഒന്നാം സമ്മാനം ലഭിക്കാൻ കാരണമെന്ന് ചന്ദ്രൻ പറയുന്നു. 

ഇതിന് മുൻപ്, ആലുവ കിഴക്കേ കടുങ്ങല്ലൂരിൽ ലോട്ടറി കച്ചവടം നടത്തിയിരുന്ന കുണ്ടൂര്‍ മാളക്കാരന്‍ വീട്ടില്‍ സുരേഷിൻറെ സത്യസന്ധതയെപ്പറ്റി നാടറിഞ്ഞത് 2015-ലാണ്. അന്ന്, കടമായെടുത്ത് സൂക്ഷിക്കാനേൽപ്പിച്ച അഞ്ച് ലോട്ടറി ടിക്കറ്റുകളിൽ ഒന്നിന് ഒരുകോടി നാൽപ്പത് ലക്ഷം രൂപ സമ്മാനമുണ്ടെന്നറിഞ്ഞപ്പോൾ യഥാർത്ഥ ഭാഗ്യവാനെ കണ്ടെത്തി ടിക്കറ്റ് നല്‍കി സത്യസന്ധത കാട്ടുകയായിരുന്നു സുരേഷ്. കടുങ്ങല്ലൂർ ഇന്ദു ലൈറ്റ് ആൻഡ് സൗണ്ട് ഉടമ അയ്യപ്പനായിരുന്നു സുരേഷിന്റെ സത്യസന്ധതയാൽ ഭാഗ്യം കൈമോശം വരാതിരുന്ന "ഭാഗ്യവാൻ".

കോടികളുടെ പ്രലോഭനത്തെ പുല്ല് പോലെ നിസാരമായി കണ്ട് സത്യസന്ധതയുടെ പര്യായമായത് വലിയ പണക്കാരൊന്നുമല്ല, ലോട്ടറി വിറ്റു നിത്യവൃത്തി കഴിക്കുന്ന സാധാരണക്കാരാണ് എന്നതാണ് ഈ വാർത്തകൾ വായിക്കുമ്പോൾ ഉണ്ടാകുന്ന വിസ്മയത്തിനും ആദരവിനും നിദാനം. വാക്കിനും സത്യസന്ധതയ്ക്കും ചാക്കിന്റെ വില പോലും കൽപ്പിക്കാത്ത മനുഷ്യരുടെ ഇടയിൽ വാക്കും സത്യസന്ധതയുമാണെല്ലാം എന്ന് വിളിച്ചു പറയുന്ന ഇത്തരം വലിയ മനുഷ്യരുടെ മുന്നിൽ എന്റെ അഹംബോധങ്ങൾ ചൂളിച്ചുരുങ്ങിപ്പോകുന്നു...

Monday, 8 March 2021

A Woman’s Body: Not for the Gaze, but for the Grace

 

A woman’s body, soft yet strong,

A sacred vessel, nature’s song.

Shaped by time, by love’s design,

A wonder fierce, a form divine.


Her curves like rivers gently flow,

Her heart a flame with tender glow.

Each month she bears a crimson tide,

A cycle fierce, where strength resides.


Within her womb, a spark takes flight,

A miracle woven in the night.

She carries life, she cradles dreams,

Her love a glow in radiant beams.


Her breasts, a fount of warmth and care,

Nourish life with grace so rare.

A mother’s touch, both firm and kind,

A bond no force could e’er unbind.


As years turn silver, wise, and still,

Her body shifts, as seasons will.

Menopause weaves its quiet art,

Yet fire burns within her heart.


But oh, the world can wound and scar,

With staring eyes that roam too far.

Some shame her form, some steal her peace,

Through word or hand, their cruelties cease.

Frotage, rape, and whispered shame—

Yet still she rises, fierce, untamed.


Through pain and wrong, she stands upright,

Her spirit fierce, her soul alight.

Each mark, each line, a story told,

Of strength and grace that won’t grow old.


O praise her body, every part—

The silent scars, the beating heart.

Not for the gaze that seeks to bind,

But for the fire that lives inside.


O woman, bold, and gentle too,

The world is blessed because of you.

Your body—sacred, fierce, and warm—

A sunrise after every storm.

Poetic Reflections of a Crazy Soul