ഞാൻ വെറും പോഴൻ

Tuesday, 24 December 2024

A Christmas Friend; Santa in Disguise









A secret wish, a hidden name,

A festive game, a joyful aim.

A gift exchanged, a smile unseen,

A Christmas cheer, a winter's dream.


A theme, a price, a playful strife,

A stolen prize, a cherished life.

A bond renewed, a friendship's test,

A holiday cheer, a season's best.


At Christmas time, when lights shine bright,

We seek to spread some pure delight.

In secret, hearts begin to find

A friend to cherish, warm, and kind.


A name drawn from a hat or bowl,

A mystery that warms the soul.

A gift, a token, wrapped with care,

A gesture small, yet full of flair.


So let us gather, friends and kin,

And share the joy, the mirth within.

A gift of love, a heartfelt plea,

A merry Christmas, joyfully.

Poetic Reflections of a Crazy Soul

Monday, 23 December 2024

ഇന്ത്യയിലെ ആദ്യ ക്രിസ്തുമസ് കേക്ക് ജനിച്ചത് തലശേരിയിലായിരുന്നു !!???


ക്രിസ്തുമസ് എന്ന് കേട്ടാൽ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന കാര്യങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് കേക്ക്. ക്രിസ്തുമസ് ആഘോഷവുമായി ബന്ധപ്പെട്ട് ഒട്ടും ഒഴിച്ച് കൂടാനാവാത്ത ഒന്നുമാണ് ക്രിസ്തുമസ് കേക്ക്. ഇന്ത്യയിൽ ആദ്യമായി തദ്ദേശീയമായി കേക്ക് ഉണ്ടാക്കി വിറ്റഴിച്ചത് കേരളത്തിലായിരുന്നു എന്ന് നിങ്ങൾക്കറിയാമോ !? 

ഇന്ത്യയിലേക്ക് കേക്ക് കടന്നു വരുന്നത് യൂറോപ്യൻ അധിനിവേശത്തിന്റെ കാലത്താണ്. കൊളോണിയൽ  കാലഘട്ടത്തിൽ ഇവിടെ തമ്പടിച്ച യൂറോപ്യൻമാരാണ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് ബേക്കിങ് എന്ന കല കൊണ്ട് വന്നത്. മിഷനറി പ്രവർത്തനങ്ങൾക്കും കച്ചവടത്തിനുമായി കേരളത്തിൽ വന്ന പോർച്ചുഗീസുകാരാണ് ഇവിടെ കേക്ക് നിർമ്മാണത്തിനുള്ള വസ്തുക്കൾ കച്ചവടത്തിനെത്തിച്ചതെന്ന് പറയപ്പെടുന്നു. 

കേരളത്തിലെ എന്നല്ല, ഇന്ത്യയിലെ തന്നെ കേക്ക് നിർമ്മാണത്തിന്റെ കഥ തുടങ്ങുന്നത് കണ്ണൂരിലെ തീരദേശ നഗരമായ തലശ്ശേരിയിൽ നിന്നാണ്. ഒരു ബ്രിട്ടീഷ് പ്ലാന്റർ ആയിരുന്ന മർഡോക് ബ്രൗൺ തലശ്ശേരിയിലെ വ്യാപാരി മമ്പള്ളി ബാപ്പുവിന്റെ കടയിലേക്ക് ഒരു ബേക്കറിയിലേക്ക് ഒരു പരമ്പരാഗത ഇംഗ്ലീഷ് ക്രിസ്തുമസ് കേക്കിന്റെ സാമ്പിൾ കൊണ്ടു വന്നു. എന്നിട്ട് അത്തരമൊരു കേക്കുണ്ടാക്കാൻ കഴിയുമോ എന്ന് സായിപ്പ് ബാപ്പുവിനെ വെല്ലുവിളിച്ചു. പലഹാര നിർമ്മാണത്തിലെ തന്റെ അനുഭവസമ്പത്തും സംരംഭകാത്മക മനോഭാവവും ഉപയോഗിച്ച്, ഒരു കേക്ക് വിജയകരമായി പുനരാവിഷ്ക്കരിച്ചു. 1883-ലായിരുന്നു ഈ സംഭവം. അങ്ങനെ ബാപ്പുവിന്റെ ആ ആ പരിശ്രമം ക്രിസ്തുമസ് ബേക്കിങ് എന്ന പുതിയ രീതി ഇന്നാട്ടുകാരെ പരിചയപ്പെടുത്തി. ഇത് കേരളാ ശൈലിയിലുള്ള ക്രിസ്തുമസ് കേക്ക് ഇവിടെ ജനപ്രിയമാകാൻ കാരണമായി. പിന്നീടങ്ങോട്ട് കേരളത്തിലെ ബേക്കർമാർ യൂറോപ്യൻ പരമ്പരാഗതരീതികളിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നതിനൊപ്പം ഓരോരുത്തരുടെയും മനോധർമ്മത്തിനനുസരിച്ച് പ്രാദേശികമായി ലഭിക്കുന്ന പല വസ്‌തുക്കളും ചേർത്ത് വ്യത്യസ്തവും രുചികരവുമായ കേക്കുകൾ ഉണ്ടാക്കാൻ തുടങ്ങി.


പ്രചുരപ്രചാരം നേടിയ ഈ "ചരിത്ര"കഥക്കിപ്പോൾ ഒരു വെല്ലുവിളി വന്നിരിക്കുന്നു. ഈയിടെ കേട്ട "പുതിയ" കേക്ക് "ചരിത്രം" ഇങ്ങനെയാണ്. ബ്രൗൺ സായിപ്പ് പറഞ്ഞു കൊടുത്ത കൂട്ടുകളിട്ട് മലബാറിൽ ബാപ്പു കേക്കുണ്ടാക്കുന്നതിനും മുൻപേ ബ്രഡും ബണ്ണും കേക്കുമൊക്കെ ഉണ്ടാക്കാൻ പറങ്കികൾ ഇവിടുള്ളവരെ പിടിപ്പിച്ചിരുന്നത്രെ. ബ്രിട്ടീഷ് കൊളാബറേഷനിൽ കേക്കുണ്ടാകുന്നതിന് മുൻപേ പറങ്കി കൊളാബറേഷനിൽ ആദ്യത്തെ കേക്കുണ്ടായത് തിരുവിതാകൂറിൽ ആയിരുന്നത്രേ. ചേർത്തലയിലെ അർത്തുങ്കൽ പള്ളിയുടെ സമീപത്തുള്ള പഥേർ ബേക്കറിയിൽ ആയിരുന്നു കേരളത്തിലെ ആദ്യ കേക്ക് ബെയ്ക്ക് ചെയ്യപ്പെട്ടതെന്നാണ് പുതിയ കഥ പറയുന്നത്. പഥേർ എന്ന പോർച്ചുഗീസ് വാക്കിന്റെ അർത്ഥം തന്നെ ഇംഗ്ലീഷിൽ ബേക്കർ എന്നാണെന്ന് ഈ കഥ വിശ്വസിക്കുന്നവർ പറയുന്നത്. chatGPT യോട് ചോദിച്ചപ്പോൾ പോർച്ചുഗീസ് ഭാഷയിൽ "padeiro" എന്നാൽ ബേക്കിങ് ചെയ്യുന്ന പുരുഷനും "padeira" എന്നാൽ ബേക്കിങ് ചെയ്യുന്ന സ്ത്രീയും ആണെന്ന് പറഞ്ഞു. അപ്പോൾ പഥേർ എന്നാൽ ബേക്കർ ആണെന്ന വാദം അംഗീകരിക്കാമെന്നു തോന്നുന്നു. കൊച്ചിക്കും ആലപ്പുഴക്കുമിടയിലെ തീരദേശമാകെ ബ്രഡ്ഢിന്റെയും കേക്കിന്റേയും മണവും രുചിയും അറിഞ്ഞത് ഈ ബേക്കറിയിൽ നിന്നാണെന്നതാണ് ഈ കഥയിൽ വിശ്വസിക്കുന്നവരുടെ അവകാശവാദം. തീര ദേശത്തുണ്ടായിരുന്ന പോർച്ചുഗീസ് മിഷനറിമാരിൽ നിന്നായിരിക്കാം പഥേർ ബേക്കറിക്കാർ ബ്രഡ്ഡും കേക്കുമൊക്കെ ഉണ്ടാക്കാനുള്ള വിദ്യ പഠിച്ചതെന്നാണ്, പഥേറിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാരായ രാജുവും തോമസും കരുതുന്നത്. തങ്ങൾക്ക് നാല് തലമുറ മുൻപുണ്ടായിരുന്ന പൂർവ്വികനായിരുന്ന കരുമാഞ്ചേരി ജോർജിനെ വരെ ഇവർക്ക് ഓർമ്മയുണ്ട്. അദ്ദേഹത്തിനും മുൻപുണ്ടായിരുന്ന ഏതോ തലമുറയിലെ കാരണവരാണ് പറങ്കികളിൽ നിന്ന് മധുര മാവ് ചുട്ട് ബണ്ണും കേക്കുമൊക്കെ ഉണ്ടാക്കാൻ പഠിച്ചതെന്ന് ഇവർ ഉറച്ച് വിശ്വസിക്കുന്നു. അത് രണ്ട് നൂറ്റാണ്ട് മുമ്പെങ്കിലുമായിരിക്കണമെന്നും ഇവർ പറയുന്നു. 

ഇപ്പോൾ ആകെ കൺഫ്യൂഷനായല്ലേ !?? 

ആദ്യമായി കേക്കുണ്ടായത് തലശേരിയിലോ, അതോ അർത്തുങ്കൽ പള്ളി മുറ്റത്തെ പഥേർ എന്ന പറങ്കിപ്പേരുള്ള ബേക്കറിയിലോ?

കേക്ക് കേരളത്തിൽ കൊണ്ടുവന്നത് ഇംഗ്ലീഷുകാരോ, അതോ പോർച്ചുഗീസുകാരോ !?

കൃത്യമായി ഡോകുമെന്റ് ചെയ്യപ്പെട്ട ചരിത്ര വസ്തുതകൾ ഒന്നുമല്ലാത്തത് കൊണ്ട് ഇതിനൊരു തീർപ്പ് ആർക്ക് കല്പിക്കാനാകും !!???

Monday, 9 December 2024

ലോകത്തെ ആദ്യ ക്രിസ്തുമസ് കാർഡിന്റെ കഥ


തപാൽ വഴിയുള്ള ആശയവിനിമയം ഒരിക്കൽ നമ്മുടെ ജീവിതത്തിന്റെ അവിഭാജ്യ ഭാഗമായിരുന്നു. ഒരു വിധത്തിൽ പറഞ്ഞാൽ തപാൽ വഴിയുള്ള ആശയവിനിമയം നീണ്ട ഒരു കാലഘട്ടത്തിന്റെ അടയാളമായിരുന്നു. പുതിയ തലമുറയിലെ കുട്ടികളോടും യുവാക്കളോടും തപാൽ വഴിയുള്ള കത്തയക്കലിനെക്കുറിച്ച് ചോദിച്ചാൽ എത്ര പേർക്ക് അതിനെപ്പറ്റി പറയാനാകും എന്ന കാര്യത്തിൽ ഒരു നിശ്ചയവുമില്ല. ഡിജിറ്റൽ ടെക്‌നോളജിയുടെ  വിസ്ഫോടനം എന്ന് തന്നെ വിളിക്കാവുന്ന രീതിയിലുള്ള, അതിന്റെ അതിവേഗ വികാസാം വിവിധ ഇലക്ട്രോണിക്ക് ആശയ വിനിമയ സംവിധാനങ്ങൾ മനുഷ്യന് സമ്മാനിച്ചു. ഇ-മെയിൽ, sms, whatsapp, telegram (മോഴ്‌സിന്റെ കമ്പിയില്ലാക്കമ്പി അല്ല; telegram app) എന്ന് തുടങ്ങി എണ്ണമറ്റ ആശയവിനിമയ പ്ലാറ്റുഫോമുകൾ ഇപ്പോൾ ലഭ്യമാണ്. തപാൽ ആശയ വിനിമയത്തെ അപേക്ഷിച്ച് സമയ ലാഭം, ചിലവ് കുറവ്, പരിസ്ഥിതി സൗഹാർദ്ദം, ഉപയോഗിക്കുന്നതിലെ എളുപ്പം തുടങ്ങിയ ഘടകങ്ങളാണ് മനുഷ്യനെ വളരെ എളുപ്പത്തിൽ ഇലക്ട്രോണിക് ആശയ വിനിമയ മാർഗ്ഗങ്ങളുടെ പ്രയോക്താക്കളും ആരാധകരുമാക്കി മാറ്റിയത്. 

ഒരു പതിറ്റാണ്ടിന് മുൻപ് നമ്മുടെ നാട്ടിലെ സ്റ്റേഷനറി, പുസ്തകകങ്ങൾ, ഫാൻസി ഐറ്റംസ് ഒക്കെ വിൽക്കുന്ന കടകളിൽ ക്രിസ്തുമസ് കാലത്ത് കണ്ടിരുന്ന ഒരു പ്രത്യേക കാഴ്ചയുണ്ടായിരുന്നു; മനോഹരമായി സജ്ജീകരിച്ച മേശകളിൽ നിരത്തി വിൽപ്പനക്ക് വച്ചിരുന്ന ക്രിസ്തുമസ് കാർഡുകളായിരുന്നു അവ. ഇന്ന് ഒരു കടകളിലും ക്രിസ്തുമസ് കാർഡുകൾ വിൽപ്പനക്ക് വച്ചിരിക്കുന്നത് കാണാനില്ല. കുറെ കടകളിൽ അന്വേഷിച്ചാൽ ഏതെങ്കിലും കടയിൽ നിന്ന് കിട്ടിയാലായി. ആധുനിക സമൂഹം ഡിജിറ്റൽ ആശയവിനിമയത്തിലേക്ക് മാറി എന്നതും ക്രിസ്തുമസ് കാർഡുകളുടെ ലഭ്യത കുറഞ്ഞു എന്നതും അംഗീകരിക്കുമ്പോൾ തന്നെ, തപാൽ വഴി ആശംസകൾ അയയ്ക്കുന്നതിന് ഇപ്പോഴും ഒരു വികാരപരമായ മൂല്യം ഉണ്ട്. അപൂർവ്വം ആളുകൾ തപാൽ വഴി ആശംസാ കാർഡുകൾ അയയ്ക്കുന്നത് ഇപ്പോഴും ചിലർ തുടരുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും തപാൽ വഴി ഒരു ആശംസാകാർഡ് കിട്ടുമ്പോഴുള്ള ആ ഒരു ത്രില്ല് പറഞ്ഞറിയിക്കാൻ ബുദ്ധിമുട്ടാണ്. 

ആധുനിക ആശയവിനിമയ മാർഗ്ഗങ്ങൾക്ക് ഗൃഹാതുരത നിറഞ്ഞ തപാലിന്‌ വഴിമാറിക്കൊടുക്കേണ്ടി വന്നതിന്റെ ഭാഗമായി ക്രിസ്തുമസ് കാർഡുകളും ഏതാണ് അന്യം നിന്ന് പോകുന്ന അവസ്ഥയിലാണ്. എങ്കിലും, അവയുടെ ഉത്ഭവവും വളർച്ചയും അറിഞ്ഞിരിക്കുന്നത് രസകരമായിരിക്കും. 

19-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഇംഗ്ലണ്ടിലാണ് ക്രിസ്തുമസ് കാർഡുകൾ അയക്കുന്ന പതിവ് ആരംഭിച്ചത്. ബ്രിട്ടീഷ് സിവിൽ ഉദ്യോഗസ്ഥനായിരുന്ന Sir Henry Cole നെയാണ് ആദ്യത്തെ ക്രിസ്തുമസ് കാർഡിന്റെ പിതാവായി കണക്കാക്കുന്നത്. അദ്ദേഹത്തിന് വേണ്ടി John Callcott Horsley എന്ന കഴിവുറ്റ ചിത്രകാരനാണ്, 1843-ൽ ആദ്യത്തെ ക്രിസ്തുമസ് കാർഡ് തയ്യാറാക്കിയത്. ഈ ചിത്രീകരത്തിൽ 1000 കാർഡുകളാണ് ആദ്യമായി അച്ചടിക്കപ്പെട്ടത്. ഹെൻറി കോളിന്റെ ആവശ്യം കഴിഞ്ഞുള്ള കാർഡുകളാണ് പൊതുജനങ്ങൾക്കിടയിൽ വിൽപ്പനക്ക് വന്നത്. ലണ്ടനിൽ കുട്ടികൾക്ക് വേണ്ടിയുള്ള പുസ്തകങ്ങൾ പ്രസാധനം ചെയ്തിരുന്ന Joseph Cundall ആണ് ഈ കാർഡുകൾ വിപണിയിലെത്തിച്ചത്.

ലിത്തോഗ്രാഫ് കാർഡിൽ കൈ കൊണ്ട് പെയിന്റ് ചെയ്തെടുത്ത കാർഡിൽ "A Merry Christmas and A Happy New Year to You" എന്ന സന്ദേശമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. കാർഡിന്റെ നടുഭാഗത്ത് മേശയ്ക്ക് ചുറ്റും ഒത്തു കൂടിയിരുന്ന് ക്രിസ്മസ് വിരുന്ന് ആസ്വദിക്കുന്ന ഒരു കുടുംബത്തിന്റെ ചിത്രീകരമായിരുന്നു. ഒത്തൊരുമയിൽ ഭക്ഷണവും വീഞ്ഞും ആസ്വദിക്കുന്ന കുടുംബത്തിന്റെ ദൃശ്യം ക്രിസ്തുമസ് കാലത്തെ സ്നേഹം, സഹോദര്യം, സന്തോഷം എന്നിവയെ സൂചിപ്പിക്കുന്നു. സൈഡ് പാനലുകളിലെ ചിത്രീകരണങ്ങൾ പാവപ്പെട്ടവർക്ക് ഭക്ഷണവും വസ്ത്രവും കൊടുക്കുന്നതിന്റെ ആയിരുന്നു. അത് ക്രിസ്തുമസ് കാലത്തെ ചാരിറ്റിയെ ചിത്രീകരിക്കുന്നവയായിരുന്നു. 

ഈ ആദ്യ ക്രിസ്തുമസ് കാർഡിനെ ചുറ്റിപ്പറ്റി ചില്ലറ വിവാദങ്ങളും അന്ന് ഉയർന്നു വന്നിരുന്നു. അക്കാലത്തെ സാമൂഹ്യ പരിഷ്കരണ മുന്നേറ്റമായിരുന്ന Temperance Movement മദ്യത്തിന്റെ ഉപയോഗത്തെ നിരുത്സാഹപ്പെടുത്താൻ പരിശ്രമിച്ചിരുന്നു. John Callcott Horsley വരച്ച കാർഡിലെ ക്രിസ്തുമസ് വിരുന്നിൽ കുട്ടി വൈൻ ഗ്ലാസ് പിടിച്ചിരിക്കുന്ന ചിത്രീകരണമുണ്ടായിരുന്നു. ഇത് മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് Temporance Movement ആരോപിച്ചു. മറ്റ് ചിലർ ക്രിസ്തുമസിനെ വാണിജ്യവൽക്കരിക്കുന്നതിന്റെ തുടക്കമായി ഈ കാർഡിനെ കണ്ടു. ഈ വിവാദങ്ങൾ കാരണമാണോ അല്ലയോ എന്ന് നിശ്ചയമില്ലെങ്കിലും, പിന്നെ രണ്ടോ മൂന്നോ വർഷങ്ങൾക്ക് ശേഷമാണു വാണിജ്യാടിസ്ഥാനത്തിൽ ക്രിസ്തുമസ് കാർഡുകൾ പുറത്തിറങ്ങിയത്. 

ആദ്യ ക്രിസ്തുമസ് കാർഡിന്റെ ശേഷിപ്പുകൾ ഇപ്പോഴും ചില മ്യൂസിയങ്ങളിൽ കാണാനാവും. പൊതുജങ്ങൾക്കിടയിലുള്ള ചില കോപ്പികൾ ഇപ്പോഴും ചില ലേലങ്ങളിൽ വില്പ്പനക്ക് വരാറുണ്ട്; ലക്ഷക്കണക്കിന് രൂപയ്ക്കാണ് അവയൊക്കെ ലേലത്തിൽ വിറ്റ് പോവാറുള്ളത്. 

ആദ്യ കാലങ്ങളിൽ ക്രിസ്തുമസ് കാർഡുകൾ വാങ്ങുന്നതും അയക്കുന്നതും വളരെ ചെലവേറിയതായിരുന്നു. കൈ കൊണ്ട് വരച്ച കാർഡുകളും ചിലവേറിയ അച്ചടി വിദ്യ ഉപയോഗിച്ച് പ്രിന്റ് ചെയ്ത കാർഡുകളും മാത്രമേ അന്നൊക്കെ ലഭ്യമായിരുന്നുള്ളൂ. എന്നാൽ പിന്നീട് അച്ചടി സാങ്കേതികവിദ്യയിലുണ്ടായ മുന്നേറ്റത്തോടെ ക്രിസ്തുമസ് കാർഡുകൾ വ്യാപകമായി ഉത്പാദിപ്പിക്കപ്പെടുകയും അവയുടെ വില കുറയുകയും ചെയ്തു. അതോടൊപ്പം തന്നെ തപാൽ ചെലവുകളിലും കുറവ് സംഭവിച്ചു. ഈ മാറ്റങ്ങൾ വന്നതോടെ കൂടുതൽ ആളുകൾക്ക് ക്രിസ്തുമസ് കാർഡുകൾ അയക്കാൻ സാധ്യമായി. 20-ാം നൂറ്റാണ്ടിൽ ക്രിസ്തുമസ് കാർഡുകൾ ലോകമെമ്പാടും ജനപ്രിയമായി. പിന്നീട് വിവിധ വലുപ്പത്തിലും രൂപത്തിലും ക്രിസ്തുമസ് കാർഡുകൾ പ്രചാരത്തിൽ വന്നു. 

മുൻപ് പറഞ്ഞത് പോലെ ഡിജിറ്റൽ യുഗത്തിൽ തപാൽ വഴിയുള്ള ക്രിസ്തുമസ് കാർഡ് അയക്കൽ കുറഞ്ഞെങ്കിലും, അതിപ്പോഴും ചെയ്യുന്ന ആളുകൾ ഉണ്ട്. പാരമ്പര്യവും ഗൃഹാതുരതയും നിറഞ്ഞ ഈ പ്രക്രിയ കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള സ്നേഹവും ബന്ധവും ശക്തിപ്പെടുത്താൻ നല്ലൊരു ഉപാധിയാണ്. 

അമേരിക്ക പോലുള്ള ചില രാജ്യങ്ങൾ ആശംസകൾ മുദ്രണം ചെയ്ത ക്രിസ്തുമസ് സീസൺ സ്റ്റാമ്പുകൾ ഇറക്കാറുണ്ട്