ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Wednesday, 26 March 2014

മോഹന്‍ലാലിനെയും മമ്മൂട്ടിയെയും എഴുതിത്തള്ളാന്‍ ആര്‍ക്കാണിത്ര തിടുക്കം !!!! ?????

ഈ ബ്ലോഗ്‌ പോസ്റ്റ്‌ വായിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

Monday, 24 March 2014

ചില ആം ആദ്മികള്‍ ട്രോജന്‍ കുതിരകള്‍ ആയിരുന്നോ ??? അല്ലായിരുന്നെങ്കില്‍ പൊറുക്കണം.

ട്രോജന്‍ കുതിര എന്താണെന്നാണോ സംശയം ? പഴയ പത്താം ക്ലാസ്സിലെ പാഠപുസ്തകത്തില്‍ ഒരു കഥയുണ്ട്. പണ്ട് പണ്ട് പണ്ട് ഗ്രീസും അയൽ രാജ്യമായ ട്രോയും തമ്മിൽ യുദ്ധം നടന്നു. ഗ്രീസിലെ രാജകുമാരിയായ ഹെലൻ, ട്രോയ്‌ രാജാവിന്റെ മകനായ പാരിസുമായി ഇഷ്ടത്തിലായി ട്രോയിലേയ്ക്ക് കടന്നത്രേ.  ഹെലനെ തിരികെ പിടിച്ചുകൊണ്ടുവരാൻ ഗ്രീസുകാ നടത്തിയ യുദ്ധമാണ് ട്രോജയുദ്ധം. ട്രോയ്‌ നഗരം പിടിച്ചെടുക്കാനുള്ള  പത്തു വർഷത്തിലേറെ നീണ്ട പരിശ്രമത്തി ഒരുപാട് തിരിച്ചടിക നേരിട്ട ഗ്രീക്ക്സൈന്യം യുദ്ധം ജയിക്കാ പലവഴികളും ആലോചിച്ചു. ശക്തമായ സുരക്ഷാവലയങ്ങളുള്ള നാടാണ് ട്രോയ്.  ശക്തമായ കോട്ടവാതിൽ കടന്ന് ആക്കും ഉള്ളി കടക്കാനാവില്ല. അകത്തു കടന്നാലല്ലേ കീഴടക്കാൻ പറ്റൂ.  ഒടുവിൽ അവ ഒരു വഴി കണ്ടുപിടിച്ചു.  തടിയിൽ ഒരു വലിയ കുതിരയുണ്ടാക്കി, നാലു കാലുകൾക്കുകീഴി തടിചക്രങ്ങളും പിടിപ്പിച്ച്, അതിനുള്ളിൽ ഒഡീസിയസിന്റെ നേതൃത്വത്തി, തിരഞ്ഞെടുക്കപ്പെട്ട യോദ്ധാക്കളെ ഒളിപ്പിച്ച് ട്രോയ് നഗരകവാടത്തിലെത്തിച്ചു.  പിന്നെ, ഈ കുതിരയെയവിടെ ഉപേക്ഷിച്ച്, തോറ്റ് പിൻവാങ്ങിയെന്ന ഭാവേന വള്ളങ്ങളി തുഴഞ്ഞകന്നു.   ഏതോ ഗ്രീക്ക് ദേവതയുടെ രൂപമാണിതെന്ന് ട്രോയ് സൈന്യം കരുതി. തങ്ങളുടെ വിജയത്തിന്റെ പ്രതീകമായി ട്രോയ് സൈന്യം ഈ കുതിരയെ തള്ളിയുരുട്ടി നഗരമദ്ധ്യത്തിലെത്തിച്ചു.  യുദ്ധം ജയിച്ചതിന്റെ ഭാഗമായി എങ്ങും ആഘോഷങ്ങൾ നടന്നു.  ആഘോഷങ്ങൾക്കൊടുവി തളന്ന് മയങ്ങിയ ട്രോ‌യ്‌ നാട്ടുകാ എല്ലാവരും നല്ല ഉറക്കത്തിലാണെന്ന് ഉറപ്പായപ്പോ മരക്കുതിരയ്ക്കുള്ളി ഒളിച്ചിരുന്ന ഗ്രീക്ക് സൈനിക പുറത്തേയ്ക്കു വന്നു.   തിരികെയെത്തി കോട്ടക്കുപുറത്ത് കാത്തുനിന്ന യോദ്ധാക്കൾക്ക് അവ കോട്ടവാതിലുക തുറന്നുകൊടുക്കുകയും ചെയ്തു.  അങ്ങനെ, ഗ്രീക്ക് സൈന്യം ട്രോയ്‌ നഗരം പിടിച്ചെടുത്തു.

ഇനി ആധുനിക വിവര സാങ്കേതിക വിദ്യാ സംബന്ധിയായ വിവരണം കൂടി. ട്രോജൻ കുതിര അല്ലെങ്കിൽ ട്രോജൻ എന്നാൽ കമ്പ്യൂട്ടറില്‍ ഉള്ള വിവരങ്ങൾ മോഷ്ടിക്കുകയോ, കേടുപാടുകൾ വരുത്തുകയോ ചെയ്യുന്ന ഒരു ഹാനികരമായ കമ്പ്യൂട്ടർ പ്രോഗ്രാം ആണ്. ട്രോജൻ കുതിരക സ്വയം പടരുകയില്ലെങ്കിലും അത് ഹാനികരമാണ്. ഇത്തരം പ്രോഗ്രാമുകൾ ഒരു ഹാക്കറെ ഒരു കമ്പ്യൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കാ സഹായിച്ചേക്കാം. ഒരിക്കൽ ഒരു ട്രോജ കമ്പ്യൂട്ടറിസ്റ്റാ ചെയ്യപ്പെട്ടു കഴിഞ്ഞാ ഹാക്കക്ക് ആ ട്രോജന്റെ രൂപം അനുസരിച്ചു വ്യത്യസ്ഥ  പ്രവർത്തനങ്ങ ചെയ്യാ സാധിക്കും. ഉദാഹരണങ്ങള്‍  താഴെ:
·                    കമ്പ്യൂട്ടറിനെ ഒരു ബോട്ട്നെറ്റിന്റെ ഭാഗമായി ഉപയോഗിക്കുക.
·                    കമ്പ്യൂട്ടറിലുള്ള വിവരങ്ങൾ മോഷ്ടിക്കുക. ( ഉദാ: പാസ്‌വേർഡ് അല്ലെങ്കി ക്രെഡിറ്റ്‌ കാഡ്‌ വിവരങ്ങൾ)
·                    പുറമേ നിന്നുള്ള സോഫ്‌റ്റ്വെയറുകൾ കമ്പ്യൂട്ടറിസ്റ്റോ ചെയ്യുക.
·                    കമ്പ്യൂട്ടറിലെ വിവരങ്ങളിൽ മാറ്റം വരുത്തുകയോ അത് മറ്റൊരാക്ക്‌ അയച്ച് കൊടുക്കയോ ചെയ്യുക.
·                    കമ്പ്യൂട്ടറിന്റെ ഉപയോഗം നിരീക്ഷിക്കുക.
ട്രോജൻ കുതിരകക്ക് പ്രവത്തിക്കാ ഹാക്കറുമായി ബന്ധം ആവശ്യം ആണ്, എങ്കിലും ഹാക്കർ വ്യക്തിപരമായി അതിനു ഉത്തരവാദി ആയിരിക്കണം എന്നില്ല. കാരണം നിലവിൽ ട്രോജ ഉള്ള ഒരു കമ്പ്യൂട്ട ഒരു ഹാക്കക്ക് പോട്ട്‌ സ്കാനിംഗ് എന്ന പ്രക്രിയയിലൂടെ കണ്ടു പിടിക്കാ സാധിക്കും. അത് ഉപയോഗിച്ച് അദ്ദേഹത്തിനു ആ കംപ്യൂ ട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയും.

എന്തിനാണിത്രയും മുഖവുര എന്നും ട്രോജന്‍ കുതിരയും ആം ആദ്മികളും തമ്മില്‍ എന്താണ് എന്നുമായിരിക്കും ഇപ്പോള്‍ ന്യായമായും തോന്നാവുന്ന സംശയം. ഈയിടെ മുഖ്യധാരാ മാധ്യമങ്ങളില്‍ എ.എ.പി. യെ പറ്റി വന്ന ചില വാര്‍ത്തകള്‍ കണ്ടപ്പോള്‍ ആണ് ട്രോജന്‍ കുതിര ശക്തമായി മനസ്സിലേക്ക് വന്നത്.  എ.എ.പി. നിലവില്‍ വന്നപ്പോള്‍ മുതല്‍ അതിനെ വീക്ഷിക്കുന്ന ഒരാളാണ് ഞാന്‍. എ.എ.പി. തകര്‍ന്നു വീഴണം എന്ന് കരുതുന്ന ആളുകള്‍ ഇതിനകത്ത് പ്രവേശിച്ചു ഇതിനെ നശിപ്പിക്കാന്‍ സാധ്യത ഇല്ലേ എന്ന് തുടക്കം മുതല്‍ ഞാന്‍ സംശയിക്കുന്നുണ്ടായിരുന്നു.

വോട്ടു കുത്ത് പെരുന്നാള് പ്രഖ്യാപിച്ചു അധികം വൈകുന്നതിനു മുന്‍പേ ആലപ്പുഴയിലെ ആം ആദ്മി സ്ഥാനാര്‍ഥി എന്ന നിലയില്‍ അശ്വതി നായരുടെ പേര് സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. എന്നാല്‍ ഇവരുടെ സ്ഥാനാര്‍ത്ഥിത്വത്തെ പറ്റി എ.എ.പി.യുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഒന്നും കണ്ടതുമില്ല. ഒടുവില്‍ അശ്വതി നായരുടെ വിശദീകരണ കുറിപ്പ് കണ്ടപ്പോഴാണ് അവര്‍ ആലപ്പുഴയിലെ എ.എ.പി. സ്ഥാനാര്‍ഥി അല്ല എന്ന് മനസ്സിലായത്‌. പിന്നീട് ഇക്കാര്യത്തില്‍ വിശദീകരണവുമായി എ.എ.പി. തന്നെ വന്നപ്പോഴാണ് ഇത് സ്ഥിരീകരിക്കപ്പെട്ടത്‌. ഇതൊക്കെ കണ്ടപ്പോള്‍ തോന്നിയ അച്ചായത്തരങ്ങളാണ് താഴെ.
1.       അശ്വതി പോലുമറിയാതെ ആരോ അവര്‍ക്ക് വേണ്ടി ഒരു മീഡിയ ഹൈപ്പ് സൃഷ്ടിക്കുകയായിരുന്നില്ലേ ?
2.       അതില്‍ അഭിരമിച്ച് ആ കുട്ടി പാര്‍ട്ടി തീരുമാനം വരുന്നതിനു മുന്‍പ് സ്വയം സ്ഥാനാര്‍ഥിയായി അവരോധിക്കുകയായിരുന്നില്ലേ?
3.       അശ്വതി എന്ന സാമൂഹ്യ പ്രവര്‍ത്തകയ്ക്ക് ജനാധിപത്യസമൂഹത്തെ സേവിക്കാന്‍ ആലപ്പുഴയായാലെന്താ! കൊല്ലമായാലെന്താ!
4.       കേജ്രിവാളിന്റെ ആദര്‍ശങ്ങളെയും ആശയങ്ങളെയും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന അശ്വതിക്കെതിരെ, അവര്‍ ആരോപിക്കുന്നത് പോലെ പ്രാദേശിക നേതാക്കള്‍ ചെയ്തു എന്ന് പറയുന്ന ചതിയെപ്പറ്റി കേജ്രി വാളിനോടോ കേന്ദ്ര നേതൃത്വത്തോടോ പരാതിപ്പെടുകയായിരുന്നില്ലേ കുറച്ചു കൂടി നല്ല നീക്കം ?
5.       ആഗ്രഹിച്ച സ്ഥലത്ത് സ്ഥാനാര്‍ത്ഥിത്വം ലഭിക്കാതെ വന്നപ്പോള്‍ ഉണ്ടായ ഇച്ഛാഭംഗത്തെ മറച്ചു വയ്ക്കാന്‍ അപക്വവും തിടുക്കം നിറഞ്ഞതുമായ പരസ്യപ്രസ്താവനകള്‍ ആയിരുന്നില്ലേ ആ കുട്ടിയില്‍ നിന്ന് വന്നത് ?
6.       കേജ്രിവാളിന്റെ ആശയങ്ങളോട് ആത്മാര്‍ത്ഥമായ കൂറ് ഉണ്ടായിരുന്നെങ്കില്‍ തനിക്കെതിരെ തെറ്റ് ചെയ്തവരുടെ പേര് പാര്‍ട്ടി വേദികളില്‍ ഉന്നയിച്ചു അവര്‍ക്കെതിരെ മാതൃകാ പരമായ നടപടികള്‍ എടുപ്പിക്കാമായിരുന്നില്ലേ ?
7.       ഇപ്പോഴത്തെ പരസ്യമായ ആരോപണങ്ങള്‍ കേജ്രിവാള്‍ വിഭാവനം ചെയ്ത അഴിമതി വിരുദ്ധ ജനകീയ മുന്നേറ്റത്തെ പിന്നോട്ടടിപ്പിക്കാന്‍ മാത്രമല്ലേ സഹായിക്കൂ ?
8.       വ്യക്തിയേക്കാള്‍ പ്രസ്ഥാനമല്ലേ വലുത്. വ്യക്തിപരമായ ഇടുങ്ങിയ സ്വാര്‍ത്ഥ ചിന്താഗതി ഇവിടുത്തെ ജീര്‍ണ്ണത നിറഞ്ഞ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ഉള്ളത് തന്നെ അല്ലെ ?
9.       എന്റെ നോട്ടത്തില്‍ എ.എ.പി.ക്ക് പരിപൂര്‍ണ്ണത അവകാശപ്പെടാവുന്ന ഒരു സംഘടനാ സംവിധാനം തന്നെ രൂപപ്പെട്ടു വരുന്നതേ ഉള്ളൂ. അപ്പോള്‍ അശ്വതിക്ക് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ ലക്ഷങ്ങളും കൊടികളും വാഗ്ദാനം ലഭിച്ചു എന്ന് പറയുന്നത് വിശ്വാസ യോഗ്യം ആണോ ?
10.     ഇപ്പോള്‍ സ്ഥാനാര്‍ത്ഥിത്വ തിരസ്കരണ പ്രതിഷേധത്തിലൂടെ ഒരു മാധ്യമ ശ്രദ്ധയാണോ ഈ കുട്ടി ലക്ഷ്യമാക്കുന്നത് ?
11.       കേജ്രിവാള്‍ പറഞ്ഞ പെയ്ഡ്‌ ന്യൂസ്‌ ആയിരുന്നോ നിങ്ങളുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് വന്നതും ?
11.     എല്ലാ വസ്തുതകളും പരിശോധിക്കുമ്പോള്‍ അശ്വതി നായര്‍ ആരോ ഒരുക്കി വിട്ട  ഒരു ട്രോജന്‍ കുതിര ആയിരുന്നോ ?
എന്തായാലും അശ്വതിയോടു രണ്ടു കാര്യങ്ങളില്‍ നന്ദിയുണ്ട്. എ.എ.പിയുടെ പ്രവര്‍ത്തനങ്ങളെ പാടെ താമസ്കരിച്ചിരുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ എ.എ.പിയെ പറ്റി പേനയുന്താനും നാവനക്കാനും തുടങ്ങി.....ഇകഴ്ത്താനാണെങ്കിലും....
രണ്ടാമതായി നിങ്ങള്‍ ഇപ്പോള്‍ ഇതെല്ലം വിളിച്ചു പറഞ്ഞു ഇറങ്ങിയത് നന്നായി. അല്ലാതെ കൊല്ലം സ്ഥാനാര്‍ത്ഥിത്വം ഏറ്റെടുത്തിട്ടു തിരിഞ്ഞെടുപ്പിനു മുന്‍പ് ഈ പണി ചെയ്തിരുന്നെങ്കില്‍ പാര്‍ട്ടി വല്ലാതെ പ്രതിരോധത്തില്‍ ആകുമായിരുന്നു.
അശ്വതി നായര്‍ക്ക് അയാളുടെ കര്‍മ്മ മണ്ഡലത്തില്‍ എല്ലാ വിധ വിജയങ്ങളും അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു..... എ.എ.പി. യെ വളര്‍ത്താന്‍ സഹായിച്ചില്ലെങ്കിലും തളര്‍ത്താന്‍ കൂട്ട് നില്‍ക്കരുതേ സഹോദരീ...

NB : അശ്വതി നായര്‍ മാത്രമല്ല; സ്ഥാനമാനങ്ങളും പാര്‍ട്ടി പദവികളും എളുപ്പത്തില്‍ കരസ്ഥമാക്കി പേരെടുക്കാന്‍ വരുന്ന കള്ള ആപ്പന്മാരോടും ഇത് തന്നെയാണ് പറയാനുള്ളത്. നിങ്ങള്ക്ക് വേണ്ടി ഇന്ത്യയില്‍ ഏതാണ്ട് 1600 രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ട്. എന്തിനാണ് ഇതില്‍ വന്നു കുത്തി തിരിപ്പുണ്ടാക്കി നശിപ്പിക്കുന്നത്. എന്തായാലും അത്തരം പാഷണത്തില്‍ കൃമികളെ എളുപ്പം തിരിച്ചറിയാന്‍ അവര്‍ തന്നെ സഹായിക്കുന്നു എന്നത് വലിയ അനുഗ്രഹമാണ്
                     

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുകഅല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

വൈകി വന്ന നീതി...വിവേകവും....ജോസഫ്‌ സര്‍.....സലോമി ചേച്ചി മാപ്പ്....."Justice delayed is justice denied"
 
നീതിയുടെ വൈകല്‍ നീതിയുടെ നിഷേധമാണ്.


വിവേകത്തെ വികാരം കീഴടക്കിയപ്പോള്‍ ഉണ്ടായ അന്ധതയാണ് ചിലര്‍ ആ പ്രൊഫസറുടെ കൈ വെട്ടി മാറ്റിയതിനു കാരണമായത്‌. അറിഞ്ഞോ അറിയാതെയോ അദ്ദേഹത്തിന്റെ ഭാഗത്ത്‌ നിന്നുണ്ടായ തികച്ചും അപക്വം ആയ എഴുത്ത് ആണ് അദ്ദേഹത്തെ ഈ ഗതികേടിലേക്ക് എത്തിച്ചത്. ദൌര്‍ഭാഗ്യകരമായ ആ സംഭവം കഴിഞ്ഞിട്ട് ഏതാണ്ട് നാല് വര്‍ഷമാകുന്നു. ആ കൃത്യം ചെയ്തവരെക്കാള്‍ ന്രിശംശ്യതയാണ് ഈ ജനാധിപത്യ പൊതു സമൂഹം ആ കുടുംബത്തോട് ചെയ്തത്. 

2010 ലാണ് മതസ്പര്‍ധ വര്‍ധിപ്പിക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു എന്ന് ആരോപിക്കപ്പെട്ടത്. എന്നാല്‍ താന്‍ അങ്ങനെ പ്രവര്‍ത്തിച്ചിട്ടില്ലെന്നും കേസ്സില്‍ നിന്ന് ഒ‍ഴിവാക്കണമെന്നും കാണിച്ച് അഡ്വ.രാംകുമാര്‍ മുഖേന നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ തൊടുപു‍ഴ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നിന്ന്  ഒരു തീരുമാനം ഉണ്ടായത് മൂന്നര വര്‍ഷം കഴിഞ്ഞാണ്. അത്രയും കാലം നീതി ദേവതയുടെ കണ്ണും വായും അടഞ്ഞു തന്നെ ഇരുന്നു. 

പ്രൊഫസറുടെ തുടര്‍ചികിത്സയുടെ ചെലവ്‌ സര്‍ക്കാര്‍ വഹിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനം വെറും പാഴ്‌വാക്കായിരുന്നു. തുടക്കത്തില്‍ ഇദ്ദേഹത്തിന് സഹായങ്ങള്‍ വാഗ്ദാനം ചെയ്തു മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ ഇടതു വലത്‌ രാഷ്ട്രീയക്കാര്‍ ആരും തന്നെ അദ്ദേഹത്തെ തിരിഞ്ഞു നോക്കിയിരുന്നില്ല. ചികിത്സയ്ക്കായി പത്തുലക്ഷം രൂപയിലധികം ചെലവഴിച്ചതിന്റെ രേഖകള്‍ സമര്‍പ്പിച്ചിട്ടും അധികൃതര്‍ കണ്ണടയ്ക്കുകയായിരുന്നെന്നു പ്രൊഫസറുടെ കുടുംബം തന്നെ മാസങ്ങള്‍ക്ക് മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മുന്‍ ഇടത്‌ സര്‍ക്കാരാണ്‌ ചെലവുകള്‍ വഹിക്കുമെന്ന്‌ പറഞ്ഞത്‌. തുടര്‍ന്നു വന്ന യുഡിഎഫ്‌ സര്‍ക്കാരും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയായിരുന്നു. സര്‍വീസ്‌ കാലത്തെ നാലുലക്ഷം രൂപയ്ക്കായി റീഇംബേഴ്സ്മെന്റിനും അപേക്ഷ നല്‍കിയിട്ടുണ്ടായിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ നേരിട്ടുകണ്ട്‌ ദുരവസ്ഥ ബോധ്യപ്പെടുത്തിയിട്ടും നടപടിയുണ്ടായില്ല. ഇതെല്ലാം പ്രൊഫസറുടെ തന്നെ വാക്കുകള്‍ അന്നത്തെ മാധ്യമങ്ങളില്‍ വന്നതാണ്. 

നാല് മാസം മുമ്പ് പ്രൊഫസറെ തിരിച്ചെടുക്കുന്ന കാര്യം പരിഗണിച്ച മാനേജ്‌മെന്റ് നിലപാടു മാറ്റിയത് പ്രൊഫസേറയും കുടുംബത്തെയും തളര്‍ത്തി. തൊടുപുഴ സി.ജെ.എം. കോടതി ചോദ്യപേപ്പര്‍ വിവാദ കേസില്‍ പ്രൊഫസറെ കുറ്റവിമുക്തനാക്കിയിരുന്ന സാഹചര്യത്തില്‍ സര്‍വീസില്‍ തിരിച്ചു കയറാമെന്നായിരുന്നു പ്രൊഫസറുടെ പ്രതീക്ഷ. പക്ഷേ ആദ്യം അനുഭാവം പറഞ്ഞ മാനേജ്‌മെന്റ് പിന്നീട് നിലപാട് കര്‍ശനമാക്കി. മാര്‍ച്ച് 31ന് റിട്ടയര്‍ ചെയ്യും മുമ്പ് തിരിച്ചു കയറാമെന്ന പ്രതീക്ഷ ഇതോടെ അസ്തമിക്കുകയായിരുന്നു.

മക്കള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ജോലിക്ക്‌ ശ്രമിക്കുകയാണെന്ന്‌ പ്രൊഫസര്‍ മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. അവര്‍ക്ക്‌ ജോലി ലഭിച്ചാല്‍ തങ്ങളുടെ സാമ്പത്തിക പ്രതിസന്ധി മാറുമെന്ന പ്രതീക്ഷയിലായിരുന്നു ജോസഫും കുടുംബവും.  ഇതിനിടെ അദ്ദേഹത്തെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാന്‍ കോളേജ് മാനേജ്‌മെന്റ് തയ്യാറാകാത്തതില്‍ ഏറെ തകര്‍ന്നത് സലോമിയായിരുന്നു. കടുത്ത സമ്മര്‍ദ്ദത്തിനടിമയായി അവര്‍ സെയിന്‍റ് ജോസെഫിന്റെ തിരുന്നാളായ മാര്‍ച്ച് 19 ന് ജീവത്യാഗം ചെയ്തത് ഈ പശ്ചാത്തലത്തിലാണ്. വീട്ടിലെ പട്ടിണി മൂലം തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിക്ക് പോകാന്‍ വരെ സലോമി തയ്യാറായിരുന്നുവെന്നാണ് അയല്‍ക്കാരും ബന്ധുക്കളും മാധ്യമങ്ങളോട് പറഞ്ഞത്. രണ്ടുരൂപായ്ക്ക് കിട്ടുന്ന റേഷന്‍ അരി വാങ്ങിയാണ് ആ കുടുംബം കുറെ നാളുകളായി കഴിഞ്ഞുപോന്നത്. സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും കോളേജ് മാനേജ്‌മെന്റിനെതിരെ സമ്മര്‍ദ്ദമുയര്‍ന്നു.

ഇതോടെ എം.ജി. സര്‍വകലാശാല ഒന്നടങ്കം പ്രൊഫസര്‍ക്കൊപ്പം നിന്ന് മാര്‍ച്ച് 22ന് പ്രമേയം പാസാക്കി. മനുഷ്യാവകാശ സംഘടനകള്‍ രംഗത്ത് വന്നു. ജനപ്രിയ സൈറ്റുകളില്‍ വലിയ ചര്‍ച്ച ഉയര്‍ന്നു. രാഷ്ട്രീയ നേതൃത്വം രംഗത്ത് വന്നു. സഭയില്‍ തന്നെ ഒരു വിഭാഗം പ്രൊഫസര്‍ക്ക് വേണ്ടി കര്‍ശന നിലപാടെടുത്തു. ഇതിനൊടുവില്‍ മാനേജ്‌മെന്റ് പ്രൊഫസര്‍ ജോസഫിന്റെ വക്കീലുമായി സംസാരിക്കുകയും ചെയ്തു. ശനിയാഴ്ച വൈകി രാത്രി 10 മണിയോടെയാണ് കോളേജ് മാനേജര്‍ മോണ്‍. ഫ്രാന്‍സിസ് ആലപ്പാട്ട് പ്രൊഫ. ടി.ജെ. ജോസഫിനെ വിളിച്ച് തീരുമാനം അറിയിച്ചത്. മാര്‍ച്ച് 24ന് രൂപതാധ്യക്ഷന്‍ മാര്‍ ഡോ. ജോര്‍ജ് മഠത്തിക്കണ്ടത്തിലിനെ കാണാനും മാനേജര്‍ ഇദ്ദേഹത്തെ അറിയിക്കുകയായിരുന്നു. നടപടി മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണെന്നും റിട്ടയര്‍മെന്റിനു മുമ്പായി ജോലിയില്‍ പുനഃപ്രവേശിപ്പിക്കാന്‍ തീരുമാനിച്ചതായും കോതമംഗലം രൂപത അറിയിച്ചു. 28ന് ജോലിയില്‍ പ്രവേശിപ്പിക്കാനാണ് തീരുമാനം. മാര്‍ച്ച് 31നാണ് ഇദ്ദേഹം വിരമിക്കുന്നത്.

വോട്ടു കുത്ത് പെരുന്നാളിന്റെ പേക്കൂത്തുകള്‍ നടക്കുന്നത് കൊണ്ട് ഈ സംഭവം നമ്മുടെ മുഖ്യധാരാ മാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്ന രീതിയാണ് എടുത്തു പറയേണ്ട മറ്റൊരു കാര്യം. സരിതയുടെ വെളിപ്പെടുത്തലുകള്‍ ഒപ്പിയെടുക്കാന്‍ പാഞ്ഞു പറിച്ചു നടക്കുന്നവര്‍ ഇവിടെ കാണിക്കുന്ന നിസ്സംഗതയെ റീത്ത് വച്ച് സ്തുതിക്കെണ്ടാതാണ്.

ഇവിടത്തെ ഭൂരിപക്ഷം രാഷ്ട്രീയകക്ഷികളും അവയുടെ ഉടമസ്തന്മാരും വക്താക്കളും ചാനല്‍ ചര്‍ച്ചാ തൊഴിലാളികളും ഒന്നും തന്നെ  ഇങ്ങനെയൊരു സംഭവം കണ്ടതായി നടിക്കുന്നു പോലുമില്ല.

മാനുഷിക പരിഗണനയുടെ പേരില്‍ ഇപ്പോള്‍ എടുത്തു എന്ന് പറയുന്ന ഈ തീരുമാനം ഒരു അശ്ലീലം കേള്‍ക്കുന്നത് പോലെയാണ് തോന്നുന്നത്. നീതി നടപ്പാക്കേണ്ടവരുടെ തിമിരം നിറഞ്ഞ കണ്ണൊന്നു തുറപ്പിക്കാന്‍ ഒരു പാവം ആത്മാവിനെക്കൂടി സിദ്ധി കൂടിക്കേണ്ടി വന്നു. എന്തായാലും ആ കുടുംബം മുഴുവനും കൂടി ഈ കടും കൈ ചെയ്യുന്നത് ഒഴിവാക്കി എന്നെങ്കിലും, വേണ്ട സമയത്ത് കണ്ണ് തുറക്കാതിരുന്ന ദൈവങ്ങള്‍ക്ക് മേനി പറയാം. ഇപ്പോള്‍ പുറത്തെടുത്ത മാനുഷിക പരിഗണന അഞ്ചു ദിവസം മുന്‍പ് പുറത്തെടുത്തിരുന്നെന്കില്‍ ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാതെ ആ സാധുജന്മം ഈ ഭൂമുഖത്തു ജീവിച്ചിരുന്നേനെ. ഇതിപ്പോള്‍ പരസഹായമില്ലാതെ ജീവിക്കാനാവാത്ത ആ മനുഷ്യനും അയാളുടെ കിടപ്പ് രോഗിയായ അമ്മയ്ക്കും ആരാണ് ഒരു കൈസഹായതിനുള്ളത്. സാംസ്കാരിക കേരളമേ ലജ്ജിക്കൂ....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക
Friday, 21 March 2014

അവര്‍ അന്യന്റെ കിടപ്പറകളിലേക്കും സ്വകാര്യതകളിലേക്കും എത്തി നോക്കി നിര്‍വൃതി അടയുകയാണ്....

എന്റെ ഒരു സ്നേഹിതന്‍. അവനെ നമുക്ക് സൌകര്യപൂര്‍വ്വം ദീപു എന്ന് വിളിക്കാം. എന്റെ ഒരു സ്നേഹിത (സ്നേഹിത മാത്രം), അവളെ നമുക്ക് മിനി എന്നും  വിളിക്കാം. മിനിയുമായി ഞാന്‍ നല്ല ബന്ധത്തില്‍ ആയിരുന്നു. ഞങ്ങള്‍ മിക്കപ്പോഴും കാണാറുണ്ട്; സംസാരിക്കാറുണ്ട്. പക്ഷെ ദീപു അവളോട്‌ മിണ്ടാറില്ല. പക്ഷെ അവന്‍ ഇടയ്ക്കിടയ്ക്ക് എന്നോട് പറയും " അവളൊരു പോക്ക് കേസാണ് എന്ന്". അത് കോളേജ് ജീവിതത്തിന്റെ തുടക്കത്തിലാണ് കേട്ടോ. സത്യത്തില്‍ ആ കുട്ടിക്ക് യാതൊരു സ്വഭാവ ദൂഷ്യവും ഞാന്‍ കണ്ടിട്ടില്ല. അടുത്ത വര്‍ഷം ആയപ്പോഴേക്കു അവനും മിനിയുമായി നല്ല സുഹൃത് ബന്ധത്തിലായി. പതുക്കെ അവരുടെ സുഹൃത് ബന്ധം പ്രണയത്തിലേക്ക് വഴി മാറി. ഒരിക്കല്‍ ഞാന്‍ അവനോട് തമാശക്ക് ചോദിച്ചു "അവള്‍ ഒരു പോക്ക് കേസായിരുന്നില്ലേടാ " എന്ന്. അപ്പോള്‍ ഒരു വളിച്ച ചിരിയോടെ  അവന്‍ പറഞ്ഞ മറുപടിയാണ്‌ മനോഹരവും ചിന്തിപ്പിക്കുന്നതും. "അതവള്‍ എന്നോട് മിണ്ടാതിരുന്നത് കൊണ്ട് പറഞ്ഞതല്ലേ" എന്ന്. എന്തായാലും അവന്‍ ആ പോക്ക് കേസ്സിനെ തന്നെ കെട്ടി രണ്ടു പിള്ളേരുമായി ജീവിക്കുകയാണ്. കോളേജിലും കവലകളിലും ഒട്ടു മിക്ക പെണ്‍കുട്ടികളും ചേച്ചിമാരും പോക്ക് കേസ്സുകളാവുന്നതിനു സാമാന്യമായി പറയാവുന്ന ഒരു കാരണം അവര്‍ നമ്മളെ മൈന്‍ഡ്‌ ചെയ്യുന്നില്ല എന്നത് തന്നെയാണ് എന്ന് പിന്നീടും എനിക്ക് പല വട്ടം തോന്നിയിട്ടുണ്ട്.

കഴിഞ്ഞ ദിവസം youtube-ല്‍ ഒരു വീഡിയോ കണ്ടു. ഒരു വീട്ടില്‍ ഒരു വലിയ ജനക്കൂട്ടം. അവര്‍ ആര്‍ത്തു വിളിക്കുകയാണ്. വാതിലിനടുത്ത് ഒരു പോലീസ് ഏമാനും ഉണ്ട്. കുറച്ചു നേരം കഴിഞ്ഞപ്പോള്‍ വീടിനകത്ത് നിന്ന് ഒരു താടിക്കാരന്‍ ചേട്ടന്‍ പോലീസ് അകമ്പടിയോടെ പുറത്തു വരുന്നു. ആളുകള്‍ എല്ലാം ആവേശത്തോടെ കൂവുന്നു.  കുറച്ചു കഴിഞ്ഞു ഒരു കൊച്ചു കുഞ്ഞിനെ ഒക്കത്തിരുത്തി കൊണ്ട് ഒരു ചേച്ചി വരുന്നു. ഇത്തവണത്തെ കൂവല്‍ കേട്ടാല്‍ തോന്നും ഇവന്റെയൊക്കെ അപ്പനും അമ്മയും കുറുക്കന്മാരാണോ എന്ന്. സംഭവം ഇത്രയേ ഒള്ളൂ...ഈ ചേച്ചിയുടെ രഹ്സ്യക്കാരന്‍ കാമുകനാണ് മുന്‍പേ പോയ താടിക്കാരന്‍. നാട്ടിലെ സദാചാര നിലവാരം ഇടിഞ്ഞു വീണു വല്ല അപകടവും പറ്റിയാലോ എന്ന് പേടിച്ചു നാട്ടിലെ ഉയര്‍ന്ന സദാചാര ബോധമുള്ള ജനങ്ങള്‍ കൂട്ടമായി വീട് വളഞ്ഞു. എന്നിട്ട് പോലീസിനെ വിളിച്ചു വരുത്തി സദാചാരത്തെ തകര്‍ക്കാന്‍ ശ്രമിച്ചവരെ പിടിച്ചു പോലീസില്‍ ഏല്‍പ്പിച്ചു കൊടുത്തിട്ട് സന്തോഷ പൂര്‍വ്വം പിരിഞ്ഞു പോയി. 

എനിക്ക് ഈ ചേട്ടനോടും ചേച്ചിയോടും പ്രത്യേകിച്ച് ഒരു വിരോധമോ അനുകമ്പയോ ഇല്ല. അവര്‍ തെറ്റ് ചെയ്തത് അവരോടും അവരുടെ കുടുംബത്തോടും മാത്രമാണ് എന്നാണെന്റെ പക്ഷം. ഇന്നസെന്റിന്റെ കരയോഗം പ്രസിഡന്റ്‌  "അഴകിയ രാവണനില്‍" ചോദിക്കുന്നത് പോലെ തന്നെ ഞാനും ചോദിക്കുന്നു "നാട്ടുകാര്‍ക്കെന്താ ആ വീട്ടില്‍ കാര്യം". ഇപ്പോള്‍ നിലവിലുള്ള ഇന്ത്യന്‍ നിയമങ്ങള്‍ അനുസരിച്ച് ഈ താടിക്കാരനെ ഈ വീട്ടില്‍ വച്ച് യുവതിയോടൊപ്പം കണ്ടു എന്ന സംഭവത്തില്‍ മേല്‍ പറഞ്ഞവര്‍ക്ക് ഒരു കാര്യവും ഇല്ല. ഇന്ത്യന്‍ നിയമങ്ങള്‍ തന്നെ കപട സദാചാരത്തിനു കുഴലൂതുന്നതാണ്. ഇന്ത്യയില്‍ 18 വയസിന് മുകളില്‍ പ്രായമുള്ള ആര്‍ക്കും വ്യഭിചാരം അല്ലാതെയുള്ള  പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ എര്‍പ്പെടുവാന്‍ കഴിയും(IPC 497)  എന്നാണ് എന്റെ അറിവ്. എന്നാല്‍ ഇതിന് നേരെ എതിരാണ് ഇമ്മോറല്‍ ട്രാഫിക്കിങ് നിരോധന നിയമത്തിലെ ചില വകുപ്പുകള്‍. ഇത് ഉപയോഗിച്ചാണ് ഹോട്ടലില്‍ മുറിയെടുത്ത അല്ലെങ്കില്‍ ഒരു വീട്ടില്‍ ഒന്നിച്ചു കണ്ട സ്ത്രീയെയും പുരുഷനെയും പോലീസ് കസ്റ്റഡിയില്‍ എടുക്കുന്നത്. ഇമ്മോറല്‍ ട്രാഫികിങ് നിരോധന നിയമത്തിലെ വകുപ്പ് 6(ബി) പ്രകാരം, ഒരുമിച്ചു ഒരു വീട്ടിലോ, റൂമിലോ, അല്ലെങ്കില്‍ മറ്റ് ഏതെങ്കിലും ഗൃഹപരിസരത്തോ കഴിയുന്ന സ്ത്രീയെയും പുരുഷനെയും, അവര്‍ വിവാഹിതര്‍ അല്ലെങ്കില്‍ സംശയത്തിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുക്കാവുന്നതാണ്. ഐ.പി.സി. 497 സത്യത്തില്‍ ഒരു തമാശയാണ്. മറ്റൊരാളുടെ ഭാര്യയുമായി അയാളുടെ സമ്മതമില്ലാതെ ലൈംഗികമായി ബന്ധപ്പെടുന്നത് കുറ്റകരമാണ് പോലും. സൌകര്യപ്രദമായി വ്യാഖ്യാനിച്ചാല്‍, അയാള്‍ ഒന്ന് സമ്മതിച്ചാല്‍ കുറ്റകരമല്ല. ഒരു കാര്യം ശ്രദ്ധിക്കണം കേട്ടോ ..ഇതില്‍ സ്ത്രീയുടെ സമ്മതം ഇല്ലെങ്കില്‍ സംഗതി പീഡനമാകുമേ...ഐ.പി.സി. 497 അനുസരിച്ച് പുരുഷനെ മാത്രമേ ശിക്ഷിക്കാന്‍ കഴിയൂ എന്നതാണ് അടുത്ത തമാശ. പുരുഷനെ പ്രലോഭിപ്പിച്ചത് സ്ത്രീ ആയാല്‍ പോലും സ്ത്രീയെ ശിക്ഷിക്കാന്‍ പറ്റില്ല. ഒറ്റ നോട്ടത്തില്‍ പുരുഷവിരുദ്ധമാണ് എന്ന് തോന്നിയെക്കാവുന്ന ഈ നിയമം യഥാര്‍ത്ഥത്തില്‍ സ്ത്രീ വിരുദ്ധമാണ് എന്നാണു നിയമ വിദഗ്ദര്‍ വിശദീകരിക്കുന്നത്. ഉദാഹരണത്തിന് സ്വന്തം ഭര്‍ത്താവ് വഞ്ചിച്ചാല്‍ (ഇങ്ങേര്‍ക്ക് പരസ്ത്രീയുടെ ഭര്‍ത്താവിന്റെ സമ്മതം മതിയല്ലോ) വഞ്ചിക്കപ്പെട്ട സ്ത്രീക്ക് ഭര്‍ത്താവിനെതിരെ നിയമ നടപടി സ്വീകരിക്കാന്‍ നിയമത്തില്‍ വകുപ്പില്ല. എന്നാല്‍ സ്വന്തം ഭാര്യ വഞ്ചിച്ചാല്‍ ഭാര്യയുടെ ജാരനെ നിയമപരമായി കൈകാര്യം ചെയ്യാന്‍ ഭര്‍ത്താവിന് കഴിയും (കാരണം ജാരന്‍ സമ്മതം വാങ്ങിയില്ലല്ലോ). അതുപോലെ സ്വന്തം ഭര്‍ത്താവ് വിവാഹിത അല്ലാത്ത ഒരു സ്ത്രീയുമായി ഗമിച്ചാലും ഭാര്യക്ക് ഒന്നും ചെയ്യാന്‍ കഴിയില്ല. കാരണം ഐ.പി.സി. 497 പ്രകാരം അത് വ്യഭിചാരമല്ല. ഇവിടെയും ഭാര്യ കബളിപ്പിക്കപ്പെടുകയാണ്. ഇപ്പോള്‍ തോന്നും ഞാന്‍ നിയമാനുസൃതമായി വ്യഭിചരിക്കാന്‍ പഠിപ്പിക്കുകയാണെന്ന്. ഇതാണെന്റെ കുഴപ്പം; വെറുതെ വിഷയത്തില്‍ നിന്ന് വിട്ടു പോകും.

നമ്മള്‍ എവിടെ നിന്നാണ് വഴി തെറ്റിയത് ? കിട്ടി കിട്ടി.. ആ  യൂട്യൂബ് വീഡിയോ....അത് കണ്ടപ്പോള്‍ മുതല്‍ എന്റെ മനസ്സിനെ പിടിച്ചുലച്ചു കൊണ്ടിരിക്കുന്നത് രണ്ടു വയസ്സ് പോലുമാവാത്ത, ചുറ്റും എന്താണ് സംഭവിക്കുന്നത് എന്നറിയാത്ത, അമ്പരന്ന മുഖവുമായി അമ്മയുടെ ഒക്കത്തു പേടിച്ചരണ്ടിരിക്കുന്ന ആ പിഞ്ചു ബാലന്റെ മുഖമാണ്. ആ കൊച്ചെന്തു പിഴച്ചു...ആ പിടിക്കപ്പെട്ട വ്യക്തികളുടെ വീട്ടുകാരെന്തു പിഴച്ചു...ആ വീട്ടുകാരുടെയും പിഞ്ചു ബാലന്റെയും നഷ്ടപെട്ട ആത്മാഭിമാനത്തിന് ആര് സമാധാനം പറയും....ഇതിന്റെ വീഡിയോ എടുത്തു യൂട്യൂബില്‍ ഇട്ട സദാചാര മഹാന് എന്ത് ആനന്ദമാണ് കിട്ടിയത്...??

2011 - ൽ കാക്കനാട് സെസിലെ കോള്‍സെന്റര്‍ ജീവനക്കാരിയായ മലപ്പുറം മഞ്ചേരി പുളിക്കാമത്തു വീട്ടില്‍ മുഹമ്മദ് റഷീദിന്റെ മകള്‍ തസ്നി ബാനുവിനെ ഒരു സദാചാര പോലീസ് സംഘം ആക്രമിച്ചത് വൻ വിവാദമായിരുന്നു. രാത്രി ഷിഫ്റ്റില്‍ ജോലിക്കു കയറാന്‍ സുഹൃത്തിനൊപ്പം ഇറങ്ങിയതായിരുന്നു തസ്നി. കാക്കനാട് എന്‍ജിഒ ക്വാട്ടേഴ്സിനു സമീപത്തുള്ള കടയില്‍ ചായകുടിച്ചു മടങ്ങുമ്പോള്‍ ഓട്ടോയിലെത്തിയ സംഘത്തിലെ ഒരാള്‍ ചീത്തവിളിക്കുകയും അധിക്ഷേപിക്കുകയുമായിരുന്നു. "ബാംഗ്ലൂരിലേതുപോലെ ജീവിക്കാന്‍ ഇവിടെ സമ്മതിക്കില്ല" എന്നു പറഞ്ഞായിരുന്നു അക്രമം. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുന്നതില്‍ പൊലീസ് മുഖംതിരിച്ചതായും ആക്ഷേപമുണ്ടായിരുന്നു. 

2012 - ൽ  കണ്ണൂര്‍ കമ്പില്‍ ടൗണില്‍ വെച്ച് ഒഞ്ചിയം സ്വദേശി നൗഷാദിനെയെയും ഭാര്യ കട്ടക്കില്‍ സ്വദേശി അഫ്‌സത്തിനെയും സദാചാര പോലീസ് മര്‍ദ്ദിച്ച സംഭവം വിവാദമായിരുന്നു. ഗര്‍ഭിണിയായ അഫ്‌സത്തിനെ ഡോക്ടറെ കാണിച്ചു മടങ്ങുമ്പോഴായിരുന്നു ആക്രമണം.അഫ്‌സത്തിനെ വെയിറ്റിംഗ് ഷെഡ്ഡില്‍ നിര്‍ത്തിയ ശേഷം അടുത്തുള്ള എടിഎം കൗണ്ടറില്‍ പണമെടുക്കാന്‍ പോയതായിരുന്നു നൗഷാദ്. എടിഎമ്മില്‍ പണമില്ലാത്തതിനാല്‍ അഫ്‌സത്തിനെ ഫോണ്‍ ചെയ്ത് വരുത്തിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. നൗഷാദ് ഫോണ്‍ ചെയ്യുന്നതും, തൊട്ടപ്പുറത്തുള്ള അഫ്‌സത്ത് ഫോണ്‍ അറ്റന്റ് ചെയ്യുന്നതും നിരീക്ഷിച്ചുകൊണ്ടിരുന്ന നാല്‍വര്‍ സംഘം ഇവരെ ചോദ്യം ചെയ്യുകയായിരുന്നു. സംഘം അഫ്‌സത്തിന്റെ ഫോണ്‍ പരിശോധിക്കാന്‍ ശ്രമിച്ചത് നൗഷാദ് തടഞ്ഞതോടെ സംഘം ഇവരെ ആക്രമിക്കുകയായിരുന്നു. ഗര്‍ഭിണിയായ അഫ്‌സത്തിനെയും സംഘം ആക്രമിച്ചു. കണ്ടാല്‍ മുസ്‌ലീമാണെന്ന് പറയില്ലെന്ന് പറഞ്ഞായിരുന്നു സംഘത്തിന്റെ ചോദ്യം ചെയ്യല്‍. നാട്ടുകാര്‍ ഓടിക്കൂടിയതിനെതുടര്‍ന്ന് ഇവര്‍ രക്ഷപ്പെടുകയായിരുന്നു. 2012-ൽ തന്നെയാണ് അവിഹിത ബന്ധം ആരോപിച്ച് കൊയിലാണ്ടി കുറവങ്ങാട് സെന്‍ട്രലില്‍ ഒരു സംഘം ആളുകള്‍ ചേന്ന് മര്‍ദ്ദിച്ച് അവശനാക്കിയ ദളിത് യുവാവ് ആക്രമണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്തത്.  . കൊയിലാണ്ടിയില്‍ ജീപ്പ് ഡ്രൈവറായ പന്തലായനി കാട്ടുവയല്‍ സ്വദേശി ബാബു എന്ന പ്രേമനാണ് ആത്മഹത്യ ചെയ്തത്. സദാചാര പോലീസ് ചമഞ്ഞ അക്രമികള്‍ ബാബുവിനെ കള്ളനെന്നാരോപിച്ച് കൈകള്‍ പിറകില്‍ കെട്ടിയാണ് മര്‍ദ്ദിച്ചത്. കൈ കൊണ്ടും കല്ലു കൊണ്ടും 20 ഓളം പേര്‍ ചേര്‍ന്ന അക്രമി സംഘം ബാബുവിനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ബാബുവിന്റെ വീടിന് രണ്ട് കിലോമീറ്റര്‍ അകലെ വെച്ചാണ് സംഭവമുണ്ടായത്. നാലംഗ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മരണപ്പെട്ട ബാബു. കഴിഞ്ഞ നവംബറില്‍ കൊടിയത്തൂരില്‍ ഷാഹിദ് ബാവ എന്ന യുവാവ് സദാചാര പോലീസിന്റെ ക്രൂരമായ മര്‍ദ്ദനത്തെ തുടര്‍ന്ന് മരിച്ചിരുന്നു.

രതിയുടെ മഞ്ഞപ്പോ നീലിപ്പോ ഇല്ലാത്ത  സ്ത്രീ പുരുഷ സൗഹൃദങ്ങള്‍ ഒരിക്കല്‍ പോലും ഇല്ലാതിരുന്നവരും എതിര്‍ ലിംഗത്തില്‍ പെട്ടവര്‍ ഭോഗ വസ്തുക്കള്‍ മാത്രമാണെന്ന് സങ്കല്‍പ്പിക്കുന്നവരരും അവിഹിതവും അഗമ്യവും ആയ  സ്ത്രീ പുരുഷ ബന്ധങ്ങളെ മാത്രം കണ്ടു ശീലിച്ചവര്‍ക്കും ലൈംഗികതയുടെ കണ്ണിലൂടെ മാത്രമേ സ്ത്രീ പുരുഷ ബന്ധങ്ങളെ കാണാന്‍ പറ്റൂ. അവരുടെ കണ്ണില്‍ കാമുകന്‍- കാമുകി, ആണ്‍ സുഹൃത്ത്‌-പെണ്‍ സുഹൃത്ത്‌ എന്തിനു സഹോദരി - സഹോദരന്‍, അച്ഛന്‍ - മകള്‍, അമ്മ - മകന്‍ പോലും സംശയിക്കപ്പെടാം.  എല്ലാ ബന്ധങ്ങളെയും അവര്‍ നോക്കുന്നത് ആ മഞ്ഞ-നീല ചില്ലിട്ട കണ്ണടകളിലൂടെയാണ്. ഒന്നിച്ചു നടക്കുന്നത് ഭാര്യാഭര്‍ത്താക്കന്മാരാണോ ആങ്ങള പെങ്ങന്മാരാണോ എന്ന ചോദ്യം ചെയ്യലൊന്നുമില്ല. ഒരു ആണിനെയും പെണ്ണിനെയും ഒരുമിച്ചു കാണുന്ന മാത്രയില്‍ ചോദ്യം ചെയ്യലായി പിടിക്കലായി അടിക്കലായി  പിന്നെ പറ്റാവുന്ന പീഡനമുറകള്‍ എല്ലാം ചെയ്‌തോളും. സദാചാരത്തിന്റെ അപ്പസ്തോലന്‍മാരേക്കൊണ്ട് മാനം മര്യാദയായി ഇറങ്ങി നടക്കാന്‍ പറ്റാത്ത അവസ്ഥയായിരിക്കുന്നു.

ആലപ്പുഴയില്‍ ബീച്ചില്‍ വിശ്രമിക്കുകയായിരുന്ന, ശാസ്ത്രസാഹിത്യ പരിഷത്ത് ആലപ്പുഴ ജില്ലാ കമ്മിറ്റി അംഗം എം രാജേഷിനെയും ഭാര്യ രശ്മിയെയും സ്റ്റേഷനില്‍ കൊണ്ടുപോയി പീഡിപ്പിച്ച സംഭവം വൻ പ്രശ്നമായിരുന്നു. വ്യത്യസ്ത ജാതിക്കാരായ ഇരുവരും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് വിവാഹം കഴിച്ചത്. എന്നാല്‍ താലിമാലയും നെറ്റിയില്‍ കുങ്കുമവും കാണാത്തതിനെ തുടര്‍ന്ന് ഇവരെ കാമുകീ കാമുകന്‍മാര്‍ എന്ന നിലയിലാണ് പോലീസ് നടപടി എടുത്തത്. ഫോണ്‍ ചെയ്യാന്‍ പോലും അനുവദിക്കാതെ ഇരുവരെയും മണിക്കൂറുകളോളം സ്‌റ്റേഷനില്‍ നിര്‍ത്തുകയായിരുന്നു എന്നും പരാതിയുണ്ടായിരുന്നു. ഔദ്യോഗിക പോലീസ് സംവിധാനം തന്നെ ഇത്തരത്തില്‍ സ്വയം സദാചാരപോലീസായി അധ:പതിക്കുന്നത് ഗൗരവത്തോടെ കാണണമെന്നു സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവർ അന്ന് പ്രതികരിച്ചിരുന്നു.

സദാചാരപോലീസുകാര്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നു ആഭ്യന്തര വകുപ്പിന്റെ തലപ്പത്ത് നിന്നുള്ള പ്രഖ്യാപനങ്ങൾ നില നിൽക്കുമ്പോൾ തന്നെ, ചില സന്ദര്‍ഭങ്ങളില്‍ പോലീസുകാരില്‍ നിന്ന് പോലും സദാചാര ആക്രമണങ്ങള്‍ ഉണ്ടാകുന്നു എന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. വര്‍ധിച്ചുവരുന്ന കപട സദാചാര വിചാരണകളില്‍ പ്രതിഷേധിച്ച് ‘സ്ത്രീകൂട്ടായ്മ’ എന്ന സ്ത്രീസംഘടന അന്ന് എറണാകുളത്ത് നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തവര്‍ക്ക്  അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരില്‍ നിന്നും അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ കേള്‍ക്കേണ്ടിവന്നു എന്നൊരു പരാതിയും നിലവിൽ ഉണ്ടായിരുന്നു. ‘സദാചാരം’ എന്ത് എന്നതിന്റെ വ്യക്തമായ  നിര്‍വചനം പോലീസുകാര്‍ക്ക് തന്നെ അറിയാമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  ഭരണഘടന പൗരന്മാർക്കു വാഗ്ദാനം ചെയ്തിട്ടുള്ള വ്യക്തി സ്വാതന്ത്ര്യത്തെ സംഘടിതമായി ഹനിക്കുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുന്നവര്‍ക്കെതിരെ കൊലപാതക ശ്രമം, കൊള്ള, സംഘം ചേർന്നുള്ള ക്രിമിനൽ നടപടികൾ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ക്കുള്ള കുറ്റം  ചുമത്തി ശിക്ഷിക്കേണ്ടതാണ്. സദാചാര പോലീസിംഗ് നിയമംമൂലം നിരോധിക്കുകയും മറ്റുള്ളവരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം  ജാമ്യമില്ലാത്ത കുറ്റമായി കരുതിക്കൊണ്ടുള്ള കടുത്ത നിയമനടപടികളും വന്നാലെ ഈ രോഗത്തിന് ശമനമുണ്ടാകൂ. 

"അവസരങ്ങളുടെ അഭാവമാണ് സദാചാരം" എന്ന വാക്കുകളെ അടിവരയിട്ടുറപ്പിക്കുന്നതാണ് ഓരോ സദാചാര പോലീസിംഗ് സംഭവവും. സ്ത്രീയും പുരുഷനും അടുത്തിടപഴകി സംസാരിക്കുന്നതോ, ഒരുമിച്ചു നടക്കുന്നതോ കാണുമ്പോള്‍ ഉടനെ ഇമ്മോറല്‍ ട്രാഫിക്‌ ആരോപിച്ചു കൂട്ടം കൂടുന്ന ഇവര്‍ കാമം കരഞ്ഞു തീര്‍ക്കുന്ന കഴുതകള്‍ മാത്രമാണ്. ഇത്തരം സംഭവങ്ങളില്‍ കൂട്ടം കൂടുന്നവര്‍ക്ക് പോത്തിന്റെ പുറത്തു നിന്ന് പ്രാണി കൊത്തി തിന്നുന്ന കാക്കയെ നോക്കി നില്‍ക്കുന്ന കോഴിയുടെ മുഖ ഭാവമാണെന്ന് ഞാന്‍ പറയുമ്പോള്‍ എന്നെ എറിയാന്‍ കല്ലെടുക്കുന്നവരോട് എനിക്ക് ഒന്ന് മാത്രമേ പറയാനുള്ളൂ...

പാപം ചെയ്യാത്തവര്‍ മാത്രം കല്ലെറിയട്ടെ.....
എന്തായാലും എറിയാന്‍ എന്റെ കൈ പൊങ്ങുന്നില്ല...
ഇത് വരെ ഒരു കല്ലും എന്റെ ദേഹത്ത് വീണിട്ടും ഇല്ല....


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക