ഞാൻ വെറും പോഴൻ

Tuesday, 4 March 2014

എട്ടാം ലോക മഹാത്ഭുതം....!!!! നമ്മുടെ ആലുവായിൽ

ലോകത്തിന് ഇന്ത്യ എപ്പോഴും അത്ഭുതമായിരുന്നു. നാനാത്വത്തില്‍ ഏകത്വം, കെട്ടുറപ്പുള്ള കുടുംബ സംവിധാനം, കൂട്ട് കുടുംബങ്ങള്‍, നമ്മുടെ ഇതിഹാസങ്ങള്‍, ആര്‍ഷഭാരത ചിന്താധാരയുടെ വൈവിധ്യവും വലിപ്പവും, അങ്ങനെ പലവിധ കാര്യങ്ങളും ലോകത്തിനു മഹാത്ഭുതമായി നമ്മള്‍ ശ്രദ്ധനേടി. ലോക മഹാത്ഭുതങ്ങള്‍ പുതിയതും പഴയതും ഏഴെണ്ണം വീതമുണ്ടെന്നു ബഹു ഭൂരിപക്ഷം ആളുകള്‍ക്കും അറിയാമായിരിക്കും. എന്നാല്‍ എട്ടാമത് ഒരെണ്ണം ഉള്ളതു അധികമാര്‍ക്കും അറിയില്ല. ഇപ്പോഴിതാ വീണ്ടും വിശ്വജനതയുടെ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് മറ്റൊരു മഹാത്ഭുതം കൂടി ഇന്ത്യയില്‍ ഉയര്‍ന്നിരിക്കുന്നു. അത് സ്ഥിതി ചെയ്യുന്നത് നമ്മുടെ ആലുവയിലാണെന്ന് പറഞ്ഞാല്‍ ആരായാലും അത്ഭുതം സഹിക്കാന്‍ പറ്റാതെ ബോധം കേട്ട് വീഴാന്‍ സാധ്യതയുണ്ട്. ആ എട്ടാമത്തെ അത്ഭുതമാണ് നാല്‍പ്പത്തി ഏഴാം ദേശീയ പാത (NH 47) യില്‍ സ്ഥിതി ചെയ്യുന്ന ആലുവ - പുളിഞ്ചോട് മേല്‍പ്പാലം (Aluva Pulinchode Road Fly Over). 


ഈ അവകാശവാദം ഞാന്‍ കര്‍മ്മം കൊണ്ട് ആലുവക്കാരനായത് കൊണ്ട് ആത്മ പ്രശംസാപരമായി പറയുന്നതല്ല എന്ന് നിങ്ങള്‍ സമ്മതിക്കണമെങ്കില്‍ നിങ്ങള്‍ കുറച്ചു കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതായി വരും...

ഒന്ന്, എന്താണ് ലോക മഹാത്ഭുതം ?

നിര്‍മ്മിതിയില്‍ വളരെയേറെ പ്രത്യേകതകള്‍ ഉള്ളതും ലോകത്ത് മറ്റൊരിടത്ത് പോലും അതിനു സമാനമായ മറ്റൊന്ന് കാണാന്‍ കിട്ടാത്തതുമായ മനുഷ്യ നിര്‍മ്മിത കെട്ടിടങ്ങളെയോ അത് പോലെയുള്ള സിവില്‍ കണ്‍സ്ട്രക്ഷന്‍ സ്ട്രക്ചറുകളെയോ ആണ് സാമാന്യമായി ലോക മഹാത്ഭുതമെന്നു വിളിക്കാറ്.

രണ്ട്, എന്താണ് ആലുവ ഫ്ലൈ ഓവറിനു  ഈ പറഞ്ഞ ഗണത്തില്‍ പെടാനുള്ള യോഗ്യത ?

സാധാരണയായി പാലങ്ങള്‍ പണിയുന്നത് രണ്ടു കരകള്‍ തമ്മില്‍ പുഴ, തോട്, കായല്‍, തടാകം മുതലായവ കൊണ്ട് രണ്ടായി വേര്‍തിരിക്കപ്പെട്ടു കിടക്കുമ്പോള്‍ അവയെ തമ്മില്‍ ബന്ധിപ്പിച്ചു പരസ്പര സഞ്ചാരം സാധ്യമാക്കാനാണ്. അല്ലെങ്കില്‍ രണ്ടു കരകള്‍ തമ്മിലോ രണ്ടു മലകള്‍ തമ്മിലോ വളരെ ആഴത്തിലുള്ള ഒരു ഭൂപ്രദേശം കൊണ്ട് വേര്‍
തിരിക്കപ്പെട്ടു കിടക്കുമ്പോള്‍ ആ ഉയര്‍ന്ന കരകളെ തമ്മില്‍ ബന്ധിപ്പിക്കാനും പാലം പണിയാറുണ്ട്. അതുമല്ലെങ്കില്‍ തിരക്കുള്ള ജംഗ്ഷനുകളെ ക്രോസ്സ് ചെയ്യാതെ ഗതാഗതം സാധ്യമാക്കാനും ഫ്ലൈ ഓവര്‍ എന്ന പേരില്‍ പാലം പണിയാറുണ്ട്. റെയില്‍ പാതകള്‍, റോഡുകള്‍ ഇവ മുറിച്ചു കടക്കുന്നത് ഒഴിവാക്കാനും പാലം പണിയാറുണ്ട്.

എന്നാല്‍ ആലുവ ഫ്ലൈ ഓവറിന് മാത്രം സ്വന്തമായ പ്രത്യേകതകള്‍ അനവധിയാണ്. ലോകത്തു ആദ്യമായാണ്‌ ഒരു ട്രാഫിക്‌ സിഗ്നലില്‍ നിന്ന് മറ്റൊരു ട്രാഫിക്‌ സിഗ്നലിലേക്ക് നിലവില്‍ ഉണ്ടായിരുന്ന നാല് വരി പാതയ്ക്ക് മുകളിലൂടെ അതിനു സമാന്തരമായി ഒരു ഫ്ലൈ ഓവര്‍ ഞങ്ങളുടെ സ്വന്തം ആലുവയില്‍ പണിയപ്പെട്ടത്‌. ഈ ഫ്ലൈ ഓവറിനു താഴെയായി ഒരു 
ജംഗ്ഷനോ ഇതിനു കുറുകെ ഒരു റോഡോ ഇല്ലെന്നു പറയുമ്പോള്‍ അത്ഭുതപ്പെടുന്നവരുടെ എണ്ണം കൂടും. തീര്‍ന്നില്ല, ഈ ഫ്ലൈ ഓവര്‍ തുടങ്ങുന്ന സ്ഥലത്ത് നിന്ന് സര്‍വീസ് റോഡില്‍ കൂടി പോയാലും ഫ്ലൈ ഓവറില്‍ കൂടി പോയാലും ഫ്ലൈ ഓവര്‍ തീരുന്ന സ്ഥലത്ത് തന്നെയാണ് എത്തുന്നത്‌ എന്നറിയുമ്പോള്‍ അത്ഭുതം കൊണ്ട് കണ്ണ് നിറഞ്ഞു പോകും. സര്‍വീസ് റോഡിലൂടെ പോകുന്നതിനേക്കാള്‍ അര കിലോമീറ്റര്‍ ദൂരക്കൂടുതല്‍ ഉണ്ടെന്നേ ഒള്ളൂ. എന്താ, മൊത്തത്തില്‍ നിങ്ങള്‍ക്ക് അത്ഭുതം തോന്നുന്നില്ലേ. 

മേല്‍പ്പറഞ്ഞ പ്രത്യേകതകള്‍ കൂടാതെ ആലുവ മേല്‍പ്പാലം ചെയ്യുന്ന സേവനങ്ങള്‍ അനവധിയാണ്. മേനകാ ഗാന്ധിയുടെ മാനസ സന്തതികളായ തെരുവ് പട്ടികള്‍, കന്നുകാലികള്‍, അന്യ സംസ്ഥാന ചരക്കു ലോറികള്‍, ലോക്കല്‍ പൌരന്മാരുടെ വണ്ടികള്‍, ഇപ്പോള്‍ മെട്രോ പണിയുന്ന കമ്പനിയുടെ നിര്‍മ്മാണ യന്ത്രങ്ങള്‍, വീടും മേല്‍വിലാസവും ഇല്ലാത്ത നാടോടികള്‍ അങ്ങനെ എത്രയെത്ര വിഭാഗങ്ങളുടെ തണലും വീടും ആശ്രയവുമാണീ മേല്‍പ്പാലം. പച്ചക്കറികള്‍, ആക്രി സാധനങ്ങള്‍, മത്സ്യം, ജീവനുള്ളതും അല്ലാത്തതുമായ മാംസം തുടങ്ങി എന്തെല്ലാം വാണിഭങ്ങളാണ് ഇതിനു കീഴില്‍ നടക്കുന്നത് എന്ന് എണ്ണിയെടുക്കാന്‍ ബുദ്ധിമുട്ടാണ്. ഇപ്പോള്‍ രാഷ്ട്രീയ സാമൂഹ്യ സംഘടനകളുടെ പൊതുയോഗങ്ങള്‍ നടത്താനും പാലത്തിന്റെ താഴെയുള്ള ഭാഗം ഉപയോഗിക്കപ്പെടുന്നു. നഗര പ്രദേശത്ത് പൊളിക്കപ്പെടുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍, നഗര ജീവികളായ പകല്‍ മാന്യന്മാരുടെ ഗാര്‍ഹിക മാലിന്യം മുതലായ സകല മാലിന്യങ്ങളും ഒരു പരാതിയും കൂടാതെ ഈ മേല്‍പ്പാലം ഭദ്രമായി ശേഖരിച്ചു വെക്കുന്നു.

മഴക്കാലമാകുമ്പോള്‍ സംജാതമാകുന്ന വെള്ളക്കെട്ട് എങ്ങനെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയുക്തമാക്കാം എന്ന് പഠിക്കാന്‍ ഉടനെ തന്നെ ഒരു സമിതിയെ സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്നുണ്ട് എന്നാണു കേട്ടത്. 


എറണാകുളത്തു നിന്ന് അങ്കമാലി ഭാഗത്തേക്ക് പോകുമ്പോൾ ഹൈവേ ജങ്ക്ഷനിലെ സിഗ്നൽ ലൈറ്റ് അതിലും അതിശയകരമാണ്. ആദ്യം വലത്തോട്ട് പോകാനുള്ള പച്ച സിഗ്നലിനൊപ്പം നേരെ പോകാനുള്ള പച്ച സിഗ്നലും തെളിയും.  ഈ സമയത്തു സർവീസ് റോഡിന്റെ മുൻപിലുള്ള വലതു വശത്തേക്കുള്ള പച്ച സിഗ്നലും തെളിയും. അപ്പോൾ സർവീസ് റോഡിൽ കാത്തു നിൽക്കുന്ന വണ്ടികൾ അനങ്ങരുത് (ഇതു ബുദ്ധിപൂർവ്വം മനസിലാക്കിക്കൊള്ളണം). ഈ സമയത്ത് മേൽപ്പാലം കയറി വലതു വശത്തു നിർത്തിയ വണ്ടികൾക്ക് മാത്രം ടൗണിലേക്ക് പോകാം. വീണ്ടും ചുവപ്പ് കഴിയുമ്പോൾ ഇതേ പച്ച ലൈറ്റുകൾ തെളിയുമ്പോൾ സർവീസ് റോഡിലെയും മെയിൻ റോഡിലെയും വണ്ടികൾക്ക് ടൗണിലേക്ക് പോകാം. ഇതൊക്കെ മനസ്സിലാക്കിയാണ് ആലുവയിലെ പാവം ഡ്രൈവർമാർ ഈ സിഗ്നലിൽ വണ്ടി ഓടിക്കുന്നത്. അതിശയം തോന്നുന്നില്ലേ. 

ഇത്രയുമേറെ പ്രത്യേകതകള്‍ ഉള്ള ഈ മേല്‍പ്പാലം ലോകമഹാത്ഭുതമായി ഗണിച്ചില്ലെങ്കില്‍ പിന്നെ എന്താണ് ലോകമഹാത്ഭുതമായി കണക്കാക്കാനാവുക....ഈ പാലത്തിന്റെ ശില്‍പികളെ റീത്ത് വച്ച് ആദരിക്കേണ്ടതാണ്.


Tail Piece : വികസന കാര്യങ്ങളിലെ പ്ലാനിങ്ങിന്റെ കുറവ്, ദീര്‍ഘ വീക്ഷണമില്ലായ്മ, കെടുകാര്യസ്ഥത എന്നിവയുടെ ഉത്തമ മാതൃകയായി ഇവനങ്ങനെ നീണ്ടു നിവര്‍ന്നു കിടക്കുകയല്ലേ.   ഈ മേല്‍പ്പാല നിര്‍മ്മാണത്തിന് പിന്നില്‍ അഴിമതി താല്‍പ്പര്യങ്ങള്‍ ഉണ്ടെന്നു വികസനത്തെ പറ്റി ഒരു ധാരണയുമില്ലാത്ത ബ്ലഡി കണ്ട്രി മലയാളീസ്‌ പറഞ്ഞു നടക്കുന്നുണ്ട്. ഞാന്‍ അത് വിശ്വസിക്കൂല്ല.......പുലിവാല്‍ക്കല്യാണം സിനിമയില്‍ സലിം കുമാറിന്റെ മണവാളന്‍ പറയുന്നത് പോലെ "as well as the reason is possible; ഏത്..."

ഇതു കൂടി കണ്ടിട്ടു പൊക്കോ....



ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

https://www.facebook.com/groups/224083751113646/

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

32 comments:

 1. ഒരു അലാക്കിന്റെ പാലം പണിത് വച്ചേക്കണ്...ഒരുപകാരോമില്ലാത്ത എന്നാൽ നാട്ടുകാരെ എടങ്ങേറാക്കാൻ വേണ്ടി മാത്രം പണിത പാലം...:( എത്രയോ സ്ഥലങ്ങളിൽ ഓവർബ്രിഡ്ജിനു വേണ്ടി വർഷങ്ങളായി ആവശ്യമുയർന്നിട്ടും...അവിടെ ഒന്നും കാണിക്കാത്ത ശുഷ്കാന്തി ഈ പാലം കെട്ടിപ്പൊക്കാൻ കാണിച്ചതാണൂ നാട്ടാരെ ദേഷ്യം പിടിപ്പിക്കുന്നത്

  ReplyDelete
  Replies
  1. സ്നേഹിതാ, നിങ്ങള്‍ പറഞ്ഞത് തികച്ചും ശരിയാണ്.

   Delete
  2. സത്യം , ഞാന്‍ ഇത് വഴി ദിവസവും യാത്ര ചെയ്യുന്ന ആളാണ് , എനിക്കിപ്പോഴും മനസ്സിലായിട്ടില്ല എന്താണ് ഈ മേല്പ്പാലത്തിന്റെ ഉപയോഗം എന്ന് .........

   Delete
  3. അതാണ് നമ്മുടെ ഭരണാധികാരികളുടെ നിലവാരം. പക്ഷെ കിട്ടാനുള്ളത് കിട്ടേണ്ടവര്‍ക്ക് കൃത്യമായി കിട്ടിയിട്ടുണ്ടാവും.

   Delete
 2. Chettanmare keralathile ettavum valiya mkr kalil onnaya alluva mkt avide undu.... Pinne varshanngalayi ottappettu kidakkunna oru iland avide undu ningal avarodu chodikku what they hv pinne metro vannal pinne ningalkku manasilakumm let it

  ReplyDelete
  Replies
  1. ഞാന്‍ ഉളിയന്നൂര്‍ പാലത്തെ കുറിച്ചല്ല പറഞ്ഞത്‌. ആലുവ ഫ്ലൈ ഓവറിനെക്കുറിച്ചാണ്. അത് ഒരു അര കിലോമീറ്റര്‍ മുന്‍പോട്ട് മാറിയിരുന്നുവെങ്കില്‍ പുളിഞ്ചോട് ജംക്ഷനിലെങ്കിലും കാത്തുനില്‍പ് ഒഴിവാക്കാമായിരുന്നു. അതുകൊണ്ട് മാര്‍ക്കറ്റിനും ഉളിയന്നൂര്‍ നിവാസികള്‍ക്കും ഇപ്പോഴുള്ളതിനേക്കാള്‍ ഒരു അസൗകര്യവും കൂടില്ലായിരുന്നു.

   Delete
  2. http://www.newindianexpress.com/cities/kochi/Futility-of-Aluva-flyover-to-be-probed/2013/07/31/article1710562.ece

   http://timesofindia.indiatimes.com/city/kochi/Flyovers-fail-to-decongest-expose-lack-of-planning/articleshow/42438576.cms

   Delete
 3. എന്തായാലും അത് നടന്നു. .....
  ഇനി എന്തു ചെയ്യാന്‍ സാധിക്കും എന്ന് ആലോചിക്കുക. ....
  ഒന്നുകില്‍ മണ്ടന്‍മാർ, അല്ലെങ്കിൽ അലവലാതികൾ..... ആണ് നമ്മുടെ രാഷ്ടീയക്കാർ. .....

  ReplyDelete
  Replies
  1. ഇവിടത്തെ വികസനത്തിന്റെ കുഴപ്പം ഇതാണ്. പൊതു ജനത്തിന് എന്താണ് വേണ്ടത് എന്നറിയാന്‍ ഭരിക്കുന്നവര്‍ താല്പ്പര്യപ്പെടുന്നില്ല. സ്വന്തം തൊള്ള എങ്ങനെ നിറക്കാം എന്ന് മാത്രമേ അവര്‍ ചിന്തിക്കുന്നുള്ളൂ.

   Delete
 4. ഞാന്‍ നാട്ടില്‍ വന്നിട്ട് പലപ്രാവശ്യം ആലോചിച്ചിട്ടും ഈ പാലത്തിന്റെ പ്രസക്തി മനസ്സിലായിട്ടില്ല! അപ്പോള്‍ അത് കമ്മീഷന്‍ അടിക്കാന്‍ വേണ്ടി പണിത പാലമാണല്ലേ?

  ReplyDelete
  Replies
  1. http://www.newindianexpress.com/cities/kochi/Futility-of-Aluva-flyover-to-be-probed/2013/07/31/article1710562.ece

   http://timesofindia.indiatimes.com/city/kochi/Flyovers-fail-to-decongest-expose-lack-of-planning/articleshow/42438576.cms

   Delete
 5. എല്ലാം കേട്ട് കേള്‍വികള്‍ ആണ്. എന്നാലും അതൊക്കെ സത്യമാകാനാണ് കൂടുതല്‍ സാധ്യത.

  ReplyDelete
 6. ആക്ഷേപിക്കരുത്.... ആ പാലം ഒരു അളവുകോലാണ്..... മലയാളികള്‍ എത്രത്തോളം .... (.....അല്ലെങ്കില്‍ അത് വേണ്ട) മണ്ടന്മാരാണ് എന്നതിന്റെ ......

  ReplyDelete
 7. We are paying toll for this fart structure too....

  ReplyDelete
 8. ഇതൊന്നും കണ്ട്‌ അന്ധസ്സുള്ള ആലുവാകാര് ഞെട്ടണ്ട ..കാരണം നേരത്തെ ഒരു പോസ്റ്റ്‌ ഇട്ടതിൽ ആലുവാ കാരന്റെ ഇഷ്ടമുള്ള നേതാവിനെ തിരഞ്ഞെടുക്കുക എന്നും പറഞ്ഞു കുറേ തലകളും കണ്ടു..അതിൽ കുറേ പേര് കുറേ ലൈക്കും കമന്റ്സ് ഉം ഇട്ടിടുണ്ടയിരുന്നല്ലോ..അവരൊക്കെ പൊയ് ആ ചിത്രത്തിലുള്ള നേതാക്കന്മാരോട് പൊയ് ചോതിക്കണം എന്ധുകൊണ്ടാണ് ഇങ്ങനെ ഒരു പാലം പണിയാൻ തുടങ്ങിയപ്പോൾ അതിന്റെ ആവശ്യമെന്താനെന്നും അത് നിര്മിക്കുന്ന കാശ് കൊണ്ട് ആലുവാ സിഗ്നേൽ നു മുകളിലൂടെ ട്രാന്സ്പോര്ട്ട് സ്റ്റാന്റിലെക്കു പോകുന്ന ഭാഗത്തേക്ക് ഒരു ഓവറ ബ്രിഡ്ജ് കെട്ടിയാൽ ഇപ്പോൾ അനുഭവപ്പെടുന്ന ബ്ലോക്ക്‌ എങ്കിലും മാറിയേനെ എന്ന്. അതിനു ഇതിനെ കുറിച്ചൊക്കെ ചിന്തിക്കാൻ കഴിവുള്ളവർ നേതാവാണെന്നും പറഞ്ഞു വരില്ലല്ലോ .....

  ReplyDelete
 9. അങ്കമാലിയിൽ വരേണ്ട മേല്പ്പാലം ആണ്...അത് അവിടത്തെ മുതലാളിമാരുടെ കാശ് വാങ്ങി ആലുവയിൽ കൊണ്ടിട്ടു....അതാണ്‌ നടന്നത്.....കാലടിയിലും അങ്ങമാളിയിലും കുറെ മുതലാളിമാർ ഉണ്ട്...നാടിനു കൊല്ലാത്തവർ....വികസനം മുടക്കികൾ....കാലടി പാലം ഇടിഞ്ഞു വീഴാറായി...എന്നാലും വേറെ പണിയില്ല...എല്ലാം ഇവർ ആണ് മുടക്കുന്നത്.....

  ReplyDelete
  Replies
  1. Politicians, Business Men & Govt. Officers all are part of same team...How will our land be saved....

   Delete
 10. There is nothing wrong with the fly over. The authorities can close both Pulinchodu Junction and By pass junction and let the vehicles going to Aluva Town pass beneath the flyover once the metro rail constructions are over. Marthanda varma palathinte mukalil fly over nirmikkan pattumo????

  ReplyDelete
 11. മെട്രോയെപ്പറ്റി ആലോചിച്ചു തുടങ്ങുന്നതിനു ആറു കൊല്ലം മുൻപ് പണി തുടങ്ങിയ അത്ഭുത വസ്തുവാണിത്....മാർത്താണ്ടവർമ്മ പാലത്തിന്റെ മുകളിൽ വേണ്ടായിരുന്നു...പുളിഞ്ചോട്ടിൽ ആവാമായിരുന്നു...

  ReplyDelete
 12. Replies
  1. ഈ അതിശയ സൃഷ്ടിക്കും കൂടിയാണ് പാലിയെക്കരയിൽ ടോൾ കൊടുക്കുന്നത്...

   Delete
 13. മാര്‍ക്കെറ്റില്‍ നിന്നു മാര്‍ക്കറ്റ്‌ റോഡിലേക്ക്‌ കടക്കുന്ന ഏകദേശം 20 മീറ്റര്‍ റോഡ്‌ വീതി കൂട്ടിയാല്‍ ബസ്സുകള്‍ക്ക്‌ പുളിഞ്ചോട് ജങ്ഷനും ബൈപ്പാസ്‌ ജങ്ഷനും ഒഴിവാക്കുവാന്‍ ആകും...അതോടെ എറണാകുളത്ത് നിന്നു ആലുവയിലെക്ക് പോകുന്ന വാഹനങ്ങള്‍ക്ക്‌ പുളിഞ്ചോട് ജങ്ഷനും ബൈപ്പാസ്‌ ജങ്ഷനും ആവശ്യമില്ലാതെയാകും...ആലുവ വാഹനങ്ങള്‍ക്ക്‌ എറണാകുളം ഭാഗത്തേക്ക്‌ പുളിഞ്ചോട് പുളിഞ്ചോട് ജങ്ഷനില്‍ ഫ്രീ എന്‍ട്രിയും തൃശൂര്‍ വാഹനങ്ങള്‍ക്ക് ബൈപ്പാസ്‌ ജങ്ക്ഷനില്‍ ഫ്രീ ലെഫ്റ്റും നല്‍കിയാല്‍ പിന്നെ മേല്‍ പറഞ്ഞ രണ്ടു സിഗ്നലും ഒഴിവാക്കാം..ആലുവ തൃശ്ശൂര്‍ വാഹനങ്ങള്‍ക്ക്‌ പാലത്തിനടിയിലൂടെ തൃശൂര്‍ ഭാഗത്തേക്ക്‌ പോവുകയും ചെയ്യാം...

  മാര്‍ക്കറ്റുകള്‍ ഒഴിവാക്കി വേണം ദേശിയ പാത നിര്‍മിക്കുവാന്‍ അതിനാല്‍ ആകും ഇവിടെ ഫ്ലൈഓവര്‍ വേണ്ടിവന്നത്. ഫ്ലൈഓവര്‍ വരുന്നതിനു മുന്‍പ് ഇവിടെ റോഡ്‌ മുറിച്ചു കടക്കുന്നവര്‍ അപകടത്തില്‍ പെടുക പതിവായിരുന്നു....

  ReplyDelete
 14. oru sadharanakkaran kanunnathinekkal vyathyasthamayittayirikkum Engineers kaanunnathu... enthayalum ingane oru construction oru veenduvicharavumillathe aayirikkilla ennanu enikku thonunnathu. chilappol ithinte prayojanam ini varanirikkunnathe undavu.... enthayalum janangalude samshayam doorikarikkan vendappetta adhikarikal shraddhikkanam ....

  ReplyDelete
  Replies
  1. My article is inspired from an article came in a leading daily about this unreasonable expenditure while widening NH 47

   Delete
 15. സത്യം പറഞ്ഞാ ആലുവ നഗരത്തിലൂടെ നാലുവരി പാത ഉയരത്തിൽ കൊണ്ട് പോയതാണ്. പക്ഷെ അല്പം നീട്ടി ഉണ്ടാക്കണമായിരുന്നു ..

  ReplyDelete
  Replies
  1. ഒരു അര കിലോമീറ്റര്‍ മുന്‍പോട്ട് മാറിയിരുന്നുവെങ്കില്‍ പുളിഞ്ചോട് ജംക്ഷനിലെങ്കിലും കാത്തുനില്‍പ് ഒഴിവാക്കാമായിരുന്നു.

   Delete
 16. There should be a flyover across by pass towards marthanda verma bridge.Another possibility is there, the existing flyover may be extended upto, after marthanda verma bridge...so vehicles towards Ankamaly,paravur need not stop at existing bypass junction from Ernakulam and vice versa...
  Vehicles towards aluva town can pass beneath the flyover.
  There are many flyovers in India having more than 20 km long, without any reason behind the constructions!...

  ReplyDelete
 17. എല്ലാം ശരിയാ മൊതലാളി, സമ്മതിച്ചു, ഇങ്ങനെ പോയാല്‍ ഉപദേശകന്‍ ആക്കും

  ReplyDelete
  Replies
  1. വേണ്ട ഭായ്; അടിയാൻ ഇങ്ങനൊക്കെ അങ്ങ് ജീവിച്ചോളാമേ

   Delete