ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Wednesday, 9 July 2014

ബ്രസീലിന്റെ പരാജയം - ഒരു ഹാസ്യ അവലോകനം (കേരള മോഡൽ)

ബ്രസീലിന്റെ പരാജയം കേരളത്തിലെ രാഷ്ട്രീയ സാമൂഹിക പശ്ചാത്തലത്തിൽ ഒന്ന് വിലയിരുത്തിയാൽ എങ്ങനെയിരിക്കും. നമ്മുടെ സാമൂഹ്യരംഗത്തെ പ്രമുഖർ പറയാൻ സാധ്യതയുള്ള അഭിപ്രായങ്ങൾ ഭാവനയിൽ. ഇത് ആരെയും മുറിപ്പെടുത്താനല്ല. നർമ്മത്തെ നർമ്മമായി കാണുമെന്നു വിശ്വസിക്കുന്നു. ആർക്കെങ്കിലും വേദനിച്ചെങ്കിൽ മുൻ‌കൂർ മാപ്പ്. മാന നഷ്ടക്കേസിനു പോകരുത്. പിഴ വിധിച്ചാൽ തരാൻ എന്റെ കയ്യിൽ കാശില്ല. (ഇത് പൂർണ്ണമായി എന്റെ സൃഷ്ടിയല്ല. നെറ്റിൽ പല സ്ഥലങ്ങളിൽ കണ്ടതിൽ നിന്ന് ചൂണ്ടിയതും ചൂണ്ടിയതിൽ തന്നെ അല്ലറ ചില്ലറ മാറ്റങ്ങൾ വരുത്തിയതും കുറെ എന്റെ സ്വന്തം നിർമ്മിതിയും ചേർത്ത ഒരു അവിയൽ കൃതി ആണ്. ഇതിന്റെ മൂല രൂപത്തിന്റെ സൃഷ്ടാക്കളോട് കടപ്പാട്)

ആ..ബ..ബ..ഗ...പ..ഗ.... നിങ്ങള് കേക്ക്.. പത്രക്കാരന്മാര് കേക്ക്... ജെർമനിക്കുണ്ടായ ജയം ബ്രസീലിനേറ്റ  കനത്ത തിരിച്ചടിയാണെന്നതിൽ തർക്കമില്ല. നിലവിലുള്ള നിയമങ്ങൾ അനുസരിച്ച് ഇങ്ങനെയേ പറ്റൂ. നിയമം നിയമത്തിന്റെ വഴിക്ക് പോകും. നിയമത്തിൽ എന്തെങ്കിലും മാറ്റം വേണോ എന്ന് അന്വേഷണം നടത്തുന്നുണ്ട്. അന്വേഷണം ഐ ജി യെ ഏല്‍പ്പിച്ചു കഴിഞ്ഞു. അന്വേഷണ റിപ്പോര്‍ട്ട്‌ നാളെ കഴിഞ്ഞു മറ്റെന്നാള്‍ വരും. റിപ്പോര്‍ട്ട്‌ പഠിച്ചതിനു ശേഷം നിയമ വിദഗ്ദന്‍മാരുടെ ഉപദേശം കിട്ടിയ ശേഷം അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ചു ആഭ്യന്തര വകുപ്പുമായി ചര്‍ച്ച ചെയ്ത ശേഷം കൂടുതല്‍ നടപടികള്‍ എടുക്കുന്നതിനെപ്പറ്റി ഗവണ്‍മെന്റ് ഗൌരവമായി ആലോചിച്ചു കൊണ്ടിരിക്കുകയാണ് (ഉമ്മൻ ചാണ്ടി)

ജെർമനി നേടിയ വിജയം തികച്ചും സാങ്കേതികം മാത്രമാണ്. 7-1 നു തോറ്റപ്പോഴും മത്സരത്തിലെ മേധാവിത്വവും ഒരു ടീം എന്ന നിലയിലെ ഒത്തൊരുമയും ബ്രസീലിനായിരുന്നു. ഈ ഒരു മത്സരത്തിലെ പരാജയം കൊണ്ട് ബ്രസീലിന്റെ അടിത്തറ ദുർബലമായി എന്ന് പറയാൻ കഴിയില്ല. ഭൂരിഭാഗം സമയവും ബോൾ പൊസഷൻ ബ്രസീലിനുണ്ടായിരുന്നു. എന്തായാലും പരാജയം അംഗീകരിക്കുന്നു. ഉത്തരവാദിത്വമുള്ള ടീമായി തുടരും. - (പിണറായി വിജയൻ)

ബ്രസീലിലേ...പാവപ്പെട്ട കളിക്കാരുഡേ....ജീവിതത്തെ നശിപ്പിച്ച ജർമനിയുടെ കളിക്കാർ ഞാൻ അധികാരത്തിൽ വന്നാൽ എവിടേ...കൽത്തുറുങ്കിൽ...കൽത്തുറുങ്കിൽ...
ബ്രസീലിലേ...പാവപ്പെട്ട കളിക്കാരെ 
കൊല്ലരുതേ...കൊല്ലരുതേ...കൊല്ലരുതേ...(വീ എസ് അച്യുതാനന്ദൻ)

കോച്ചിന്റെ നയങ്ങൾ ജനം തിരസ്‌ക്കരിച്ചു, മുന്തിയ ക്ളബിൽ കളിക്കുന്ന കളിക്കാർക്ക് മാത്രം ഗുണം കിട്ടുന്ന നയങ്ങളാണ് കോച്ച് നടപ്പിലാക്കുന്നത്. ബ്രസീലിന്റെ പ്രതിരോധത്തിൽ വന്ന പിഴവുകൾക്ക് ഉത്തരം പറയേണ്ടത് അഭ്യന്തര വകുപ്പല്ല. പ്രതിരോധ വകുപ്പാണ്. ഇപ്പോൾ ആഭ്യന്തര വകുപ്പ് നടപ്പിലാക്കുന്ന നടപടികൾ എന്തായാലും കുറ്റമറ്റതായിരിക്കും എന്നാർക്കും സംശയം വേണ്ട.   - (രമേശ് ചെന്നിത്തല)

എന്റെ നികേഷേ;....ബ്രസീൽ.... ആ....*#*$&@... എന്നെക്കൊണ്ട് കൂടൂതലൊന്നും പറയിക്കരുത് കേട്ടോ. ഇതൊക്കെ ആരോടാ പറയുന്നത്‌. ഞാൻ മീനച്ചിൽ താലൂക്ക്‌ കാരനാ..അവനോടു പോവാൻ പറ....അല്ല പിന്നെ...(പി.സി ജോർജ്)

രണ്ടു ടീമിലെയും പല പ്രമുഖരും സാമ്പത്തികമായും ശാരീരികമായും എന്നെ ഉപയോഗിച്ചിട്ടുണ്ട്. ഞാൻ എല്ലാം പറയാൻ തുടങ്ങിയാൽ അത് കേരളം താങ്ങത്തില്ല. എന്റെ ഉറക്കം കെടുത്തിയവരുടെ ഉറക്കവും കുറെ കെടട്ടെ. കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന കാര്യത്തെ പറ്റി ഇതിൽ കൂടുതൽ പറയാൻ എനിക്ക് ചില പരിമിതികൾ ഉണ്ട്. അടുത്ത ആഴ്ച പത്രസമ്മേളനം വിളിച്ചു കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തും. (സരിതാ നായർ) 

കടുത്ത പ്രതിഭാ പ്രതിസന്ധിയും മാറ്റങ്ങളെ ഉൾക്കൊള്ളാൻ കാണിച്ച വിമുഖതയും തിരിച്ചടിയായി. ജർമനിയുടെ വിജയത്തോടെ എന്റെ നിലപാടുകൾ ശരിയായിരുന്നു എന്ന് തെളിഞ്ഞു. (തോമസ് ഐസക്ക്)

പഴയ ആര്യൻ സുപ്രീമസി സിദ്ധാന്തക്കാരായ നാസികളുടെ പിന്മുറക്കാർ ആണ് ജർമനിയെ നയിച്ചത്. അത് തന്നെ ജർമനിക്ക്  ഒരു വലിയ നേട്ടമായിരിക്കും... ആയിരിക്കും എന്നല്ല ആണ് എന്നാണ് എനിക്ക് തോന്നുന്നത്....ജർമനി ബ്രസീലിനെക്കാൾ കൂടുതൽ ഗോളടിച്ചിട്ടാണ് ജയിച്ചത്‌ എന്ന വാദത്തെ ജനം അർഹിക്കുന്ന പുച്ഛത്തോടെ തള്ളിക്കളഞ്ഞു എന്നതാണ് വാസ്തവം. സത്യത്തിൽ ...സത്യത്തിൽ...(പുച്ഛച്ചിരി)  ജർമനി ബ്രസീലിനെക്കാൾ കൂടുതൽ ഗോളടിച്ചാൽ ജർമനിയേ ജയിക്കൂ എന്ന് ഞാൻ കളി തുടങ്ങുന്ന അന്ന് തന്നെ പറഞ്ഞിരുന്നതാണ്...കോടിയേരിയും എളമരം കരീമും മൂന്നു ജയരാജന്മാരുമാല്ലാതെ തലയ്ക്കു വെളിവുള്ള ഒരാള് പോലും ഇതിനെ എതിർക്കില്ല. സീ പീ എമ്മും നടേശ ഗുരുവും പിണറായിയും ഇത് സമ്മതിക്കുമോ എന്നെനിക്കറിയില്ല.  (അഡ്വ. ജയശങ്കർ)

നായന്മാരുടെ പരിക്ക് നിർണ്ണായകമായി.  താക്കോൽ സ്ഥാനത്ത് കളിക്കാൻ നായന്മാരില്ലാത്തത്തിന്റെ കുറവ് ബ്രസീൽ അനുഭവിച്ചു. ഈ സാഹചര്യത്തിൽ അത്ര മാത്രമേ പറയാനുള്ളൂ (സുകുമാരൻ നായർ)

ഹ ഹ... പരിക്ക് പറ്റി  പുറത്തിരിക്കുന്നത് ഏതോ നായന്മാരാണെന്നാണ് നായര് ചേട്ടൻ ധരിച്ചു വച്ചിരിക്കുന്നത്. അത് നെയ്മർ ആയിരുന്നു എന്ന് അദ്ദേഹത്തിന് ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കാമോ ? നാണക്കേടിൽ ആശ്വാസഗോളടിച്ച മിടുക്കനെ  ടീമിലെടുക്കാൻ ഞാൻ കോച്ചിനു കത്തെഴുതിയിരുന്നു. (വെള്ളാപ്പള്ളി)

ബ്രസീലിനു ജയിക്കാൻ വേണ്ട പിൻതുണ ലഭിക്കാത്തതിനാൽ ധാർമികമായി ഒരു ടീം എന്ന നിലയിൽ തുടരുന്നതിൽ അർത്ഥമില്ല. ടീം ഒരു രാജി ആവശ്യം ഉന്നയിച്ചാൽ അത് അംഗീകരിക്കപ്പെടേണ്ടതാണ്. (എം.എ.ബേബി)

കാലങ്ങളായിട്ടു ഈ ജർമ്മനി നമ്മളെ തോല്പ്പിച്ചു കൊണ്ടിരിക്കുകയാണ്. കാലം കുറെയായി നമ്മളിത് സഹിക്കുന്നു. എത്ര ക്ഷമിച്ചാലും  വീണ്ടും വീണ്ടും നമ്മൾ തന്നെയാണ് തോല്പ്പിക്കപ്പെടുന്നത്. ഇത് നമ്മുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും ആത്മാഭിമാനത്തിനും നേരെയുള്ള കടന്നാക്രമണമാണ്. ബ്രസീൽ ഉണരണം. നമ്മൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..(ശശികല ടീച്ചർ)

തോൽവിയും ജയവും ഇതിൽ പറഞ്ഞിട്ടുള്ളതാണ്. അതുകൊണ്ട് ഇതൊന്നും ബല്യ ഇശ്യുവാക്കേണ്ടതില്ല. (കുഞ്ഞാലിക്കുട്ടി)

തോറ്റു എന്നതല്ല പ്രധാനം; മറിച്ച് പതിനൊന്നു പേരെ സംഘടിപ്പിച്ച് കളിക്കാൻ സാധിച്ചു എന്നതാണ് ഏറ്റവും വലിയ വിജയം. എതിരാളികളെ പിതൃശൂന്യവും തികച്ചും ന്രിശംശ്യവുമായ രീതിയിൽ കളിക്കളത്തിൽ നേരിട്ട രീതി അങ്ങേയറ്റം അപലപിക്കെണ്ടാതാണ്. ജാജ്വല്യമാനമായ ഒരു നല്ല നാളെ ബ്രസീലിന്റെ മുൻപിൽ ഉണ്ട്. അതിനുള്ള പോരാട്ടം തുടരുക തന്നെ ചെയ്യും (എം.സ്വരാജ്)


ഗ്രൂപ്പടിസ്ഥാനത്തിൽ മൽസരങ്ങൾ നടത്തുന്നത് തിരിച്ചടിയായി. (വി.എം.സുധീരൻ)


എന്റെ അടുത്ത പടത്തിന്റെ പേര് "എട്ടു നിലയിൽ പൊട്ടിയ മഞ്ഞ പൊട്ടന്മാർ" : (സന്തോഷ്‌ പണ്ടിറ്റ്)


കളി തീരുന്നവരെ ആത്മ സംയമനം കൈവിടാതെ പിടിച്ചിരുന്ന എല്ലാ ബ്രസീൽ ഫാൻസിനും എന്റെ വക അഞ്ചു ലക്ഷം രൂപ : (ചിറ്റിലപ്പള്ളി മുതലാളി )


ഏകപക്ഷീയമായ ഈ ആക്രമണം വളരേ പൈശാചികവും മൃഗീയവുമായിപ്പോയി. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തുന്നതോടൊപ്പം ജർമ്മനിയോട് ശക്തമായ പ്രതിശേധം അറിയിക്കുന്നു. അതോടൊപ്പം ബ്രസീലിന്റെ പ്രതിരോധത്തിൽ എന്തെങ്കിലും വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ പ്രതിരോധ മന്ത്രി എന്ന നിലയിൽ സുതാര്യമായ ഒരു അന്വേഷണം നടത്തുന്ന കാര്യം മന്ത്രാലയം അനുഭാവപൂർവ്വം പരിഗണിക്കുന്നതാണ്: (എ. കെ. ആന്റണി)ബ്രസീൽ ടീമംഗങ്ങൾ കോഴ വാങ്ങിയിട്ടുണ്ട്. അതിന്റെ വ്യക്തമായ രേഖ എന്റെ കയ്യിൽ ഉണ്ട്. (കെ സുരേന്ദ്രൻ)


എനിക്ക് കാര്യങ്ങൾ പറയാൻ മൂന്നു മിനിട്ട് തരണം...എനിക്ക് മൂന്നു കാര്യങ്ങൾ പറയാനുണ്ട്....ഒന്ന്...ബ്രസീൽ തോറ്റതു കൊണ്ടാണ് ജർമ്മനിക്ക് ജയിക്കാനായത്. അത് നിഷേധിച്ചിട്ട് കാര്യമില്ല....പ്ളീസ്...ഞാൻ പറഞ്ഞോട്ടെ...രണ്ട്...ജർമ്മനി ജയിച്ചത്‌ കൊണ്ട് മാത്രമാണ് ബ്രസീൽ തോറ്റത്...പ്ളീസ്...പ്ളീസ്...പ്ളീസ്... എന്നെ പറയാൻ അനുവദിക്കൂ...നിങ്ങൾ പറഞ്ഞപ്പോൾ ഞാൻ ഇടപെട്ടില്ലല്ലോ...എനിക്ക് പറയാനുള്ള മൂന്നാമത്തെ കാര്യം ബ്രസീലിനേക്കാൾ കൂടുതൽ ഗോൾ അടിച്ചത് കൊണ്ടാണ് ജർമ്മനി ജയിച്ചത്‌.... അത് തന്നെ, വർഷങ്ങളുടെ പാരമ്പര്യമുള്ള കാല്പ്പന്തു കളിയെയും ആ കേളീധാരയുടെ നവീന ആചാര്യന്മാരെയും തകർക്കാൻ വേണ്ടി ചില മാധ്യമങ്ങളും സമുദായങ്ങളും ചേർന്ന് നടത്തുന്ന ഭീകരമായ ഗൂഡാലോചനയുടെ ഫലമാണീ തോൽവി...ഇത് എവിടെ വേണമെങ്കിലും വാദിച്ചു ജയിക്കാൻ എനിക്ക് കഴിയും. അത്തരം ഒരു വാദത്തിനു ഞാൻ തയ്യാറാണ്..(രാഹുൽ ഈശ്വർ)

അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുകഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

8 comments:

 1. ജര്‍മനീ..നിന്റെ അച്‌ഛനാടാ പറയുന്നത്‌ ഇനി ഗോളടിക്കരുതെന്ന്‌ .....!!!!

  ReplyDelete
 2. ആരും തിരക്ക് കൂട്ടര്ത് എല്ലാവര്കും ഗോൾ അടിക്കാൻ അവസരം തരാം, പ്ലീസ് Q പാലിക്കുക

  ReplyDelete
 3. സത്യത്തിൽ അത് വിട്ടു പോയി...

  ReplyDelete
 4. Missed call ennu parayunna pole missed comment.....;-)

  ReplyDelete