"108 ആംബുലൻസി"ന്റെയും പിങ്ക് പട്രോളിന്റെയും ഹൈവേ പട്രോളിന്റെയും യുമൊക്കെ വാഹനങ്ങളിൽ കളർ തീമുകൾ ഉപയോഗിക്കാമെങ്കിൽ ഇ ബുൾ ജെറ്റ് ബ്രദേഴ്സ്സിന്റെ "നെപ്പോളിയന്" കളർ തീം ഉപയോഗിക്കുന്നതിൽ എന്താണ് തടസമെന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം.
നിയമത്തെപ്പറ്റി കൃത്യമായ ധാരണ ഇല്ലാത്തതാണ് ഇങ്ങനെയൊക്കെ ചോദിക്കാൻ കാരണം. ആംബുലൻസ്, പിങ്ക് പെട്രോൾ, ഹൈവേ പട്രോൾ, എം വി ഡി തുടങ്ങിയ സേവന വിഭാഗങ്ങൾ, സർക്കാർ-സർക്കാരിതര സ്ഥാപനങ്ങൾ, കോർപ്പറേറ്റ് കമ്പനികൾ മുതലായവയുടെ വാഹനങ്ങളെ പെട്ടെന്ന് തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്ന യൂണിഫോം കളർ ആൻഡ് ഡിസൈൻ കോഡിന് "ലിവറി" (Livery) എന്നാണ് പറയുന്നത്. ഇത്തരം ലിവറികളെല്ലാം നിയമപരമായി റജിസ്റ്റർ ചെയ്യപ്പെട്ടവയാണ്.
ഒരു സ്വകാര്യ വ്യക്തിക്കോ സ്ഥാപനത്തിനോ ആവശ്യമെന്ന് തോന്നുന്ന പക്ഷം, സ്വന്തം വാഹനത്തിന് അല്ലെങ്കിൽ വാഹനങ്ങൾക്ക് കസ്റ്റം ലിവെറി സെറ്റ് ചെയ്യാനാകും. പാഴ്‌സൽ സർവീസ്, കൊറിയർ സർവീസ്, പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്, ATM നോട്ട് മാനേജ്‌മന്റ് കമ്പനികൾ, ഓയിൽ കമ്പനികളുടെ ടാങ്കറുകൾ, കുടിവെള്ള ടാങ്കറുകൾ തുടങ്ങി ലിവറികളുടെ അനേകം ഉദാഹരണങ്ങൾ നമ്മുടെ നിരത്തുകളിലേക്കൊന്ന് കണ്ണോടിച്ചാൽ യഥേഷ്ട്ടം കാണാനാകും. പോലീസ്, സൈനിക അർദ്ധ സൈനിക വിഭാഗങ്ങളുടെ ലിവറികളുമായോ രജിസ്റ്റേർഡ് ലിവറികളുമായോ സാമ്യമില്ലാത്തതും നിയമവിരുദ്ധമല്ലാത്തതുമായ ലിവറികൾ നമുക്ക് ഉപയോഗിക്കാനാകും.
നിയമം അനുവദിക്കുന്ന തരത്തിലുള്ള ഏത് ലിവറിയും നിങ്ങളുടെ വണ്ടി രജിസ്റ്റർ ചെയ്തിരിക്കുന്ന ആർ ടി ഓഫീസിൽ നിശ്ചിത ഫീസ് അടച്ച് അതിന് വേണ്ടിയുള്ള അപേക്ഷാഫോമിൽ അപേക്ഷിച്ചു നിയമവിധേയമാക്കാം. ഇക്കാര്യം വണ്ടിയുടെ RC ബുക്കിൽ രേഖപ്പെടുത്തി കിട്ടുകയും ചെയ്യും.
No comments:
Post a Comment