ഞാനെഴുതി വിടുന്ന വധങ്ങള്‍ വായിക്കാനിട വന്ന എന്റെ വായനക്കാരോട് ഞാന്‍ മുന്‍കൂര്‍ ക്ഷമ ചോദിക്കുന്നു....അവരുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയെങ്കില്‍...അതല്ല, ഞാനെഴുതിയത് പിന്നെയും വായിക്കുന്നവരുണ്ടെങ്കില് അവരോടുള്ള കടപ്പാടും നന്ദിയും ഞാനിവിടെ അറിയിക്കുന്നു...
ഞാന്‍ പബ്ലിഷ് ചെയ്യുന്ന അന്‍പതാമത്തെ പോസ്റ്റ് ആണിത്....
എല്ലാവരോടും നന്ദി....
നല്ല കമന്റുകള്‍ എഴുതിയവരോട്...വിമര്‍ശനങ്ങള്‍ ചൊരിഞ്ഞവരോട്...
ബ്ലോഗ് ലിങ്കുകള്‍ പോസ്റ്റ് ചെയ്യാനനുവദിച്ച ഫേസ്ബുക്ക് ഗ്രൂപ്പുകളോട്, പേജുകളോട്...
ബ്ലോഗിന്റെ ഫേസ്ബുക്ക് ലിങ്കുകള്‍ ലൈക് ചെയ്തവരോട്, ഷെയര്‍ ചെയ്തവരോട് ....
പ്രത്യക്ഷമായും പരോക്ഷമായും പ്രോല്സാഹിപ്പിച്ചവരോട്...
സ്വന്തമായി ഒരു ബ്ലോഗ് എന്ന ആശയം 2008 മുതല്‍ എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. പക്ഷെ പലവിധ കാരണങ്ങളാല്‍ അത് മനസ്സില്‍ തന്നെ കിടന്നതേ ഉള്ളൂ. യാഥാര്‍ത്ഥ്യമായില്ല.
സാബു കാക്കശ്ശേരി എന്ന ഒരു സ്നേഹിതന് എന്നോട് ചുമ്മാ എഴുതിക്കൂടേ എന്ന് എപ്പോഴോ തമാശയായി ചോദിച്ചിരുന്നു. എഴുതാനുള്ള ഒരു വെളിവും എനിക്കില്ല എന്ന് പൂര്‍ണ്ണബോധ്യം എനിക്കുണ്ടായിരുന്നതു കൊണ്ട് തന്നെ ബ്ലോഗ് പിറന്നില്ല. പിന്നെ മൂന്ന് മാസ്സങ്ങള്‍ക്ക് മുന്‍പ്, ഫേസ്ബുക്കില്‍ ഏതോ വിഷയത്തില്‍ എന്റെ ഒരു സ്നേഹിതനുമായി തുടങ്ങിയ ഒരു വാക്ക്യുദ്ധം....അതിനെ തുടര്‍ന്ന് അദ്ദേഹം അദ്ദേഹത്തിന്റെ വാദഗതികള്‍ കൂട്ടിച്ചേര്‍ത്തു ഒരു ബ്ലോഗ് തുടങ്ങി. അപ്പോള്‍ മലയാളിയുടെ അടിസ്ഥാന സ്വഭാവമായ മത്സരബുദ്ധിയില്‍ നിന്നാണ് അനവസരത്തില്‍ "അച്ചായത്തരങ്ങള്‍" പിറന്നത്.
എഴുതാന്‍ തുടങ്ങുമ്പോള്‍ കാര്യമായ ആശങ്കകള്‍ ഉണ്ടായിരുന്നു. കാരണം മറ്റൊന്നുമല്ല; ബ്ലോഗ് ലോകത്തെ വന്‍ തോക്കുകളുടെ സാന്നിധ്യം തന്നെ...അവിടെ ചുമ്മാ ബ്ലോഗെഴുതി ഒരു ചീത്തപ്പേരുണ്ടാക്കണമോ എന്നതായിരുന്നു സജീവമായ ചിന്ത. ഒരു പോസ്റ്റിനു നൂറു വായനക്കാര്‍ എന്നതായിരുന്നു എന്റെ അത്യാഗ്രഹം.... മൂന്നു മാസങ്ങള്‍ കൊണ്ട് അമ്പതു പോസ്റ്റുകളിലായി ഏതാണ്ട് കാല് ലക്ഷത്തിലേറെ ആളുകള്‍ സന്ദര്‍ശനം നടത്തിയെന്നത് എന്നെത്തന്നെ വിസ്മയിപ്പിക്കുന്നു. അതില്‍ ഞാന്‍ അറിയാത്തവരും എന്നെ അറിയാത്തവരും ആയി അനേകം പേര്. സത്യമായും, കടപ്പാട് കൊണ്ടെന്റെ കണ്ണുകള്‍ നിറയുന്നു....
നിങ്ങളോരോരുത്തരും തരുന്ന പ്രോഹത്സാഹനം കൊണ്ടു മാത്രമാണ് ഞാന്‍ ഇപ്പോഴും എഴുതുന്നത്..... തുടര്‍ യാത്രക്ക് കരുത്തേകി നിങ്ങള്‍ അത് തുടരുമെന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു.
സസ്നേഹം
ഓനു അച്ചായന്.
(ഈ ഓനു അച്ചായന് എന്നത് ഒരു പൂര്‍ണ്ണമായി ഒരു ഫേക്ക് ഐ ഡി അല്ല. അതില്‍ ഓനു എന്നത് സ്കൂള്‍ കാലഘട്ടത്തില്‍ വീണ ഒരു കളിപ്പേര് (ഇരട്ടപ്പേര്) ആണ്. അച്ചായന് എന്നത് വളരെ അടുപ്പമുള്ളവര്‍ എന്നെ വിളിക്കുന്നതാണ്)
സസ്നേഹം
ഓനു അച്ചായന്.
(ഈ ഓനു അച്ചായന് എന്നത് ഒരു പൂര്‍ണ്ണമായി ഒരു ഫേക്ക് ഐ ഡി അല്ല. അതില്‍ ഓനു എന്നത് സ്കൂള്‍ കാലഘട്ടത്തില്‍ വീണ ഒരു കളിപ്പേര് (ഇരട്ടപ്പേര്) ആണ്. അച്ചായന് എന്നത് വളരെ അടുപ്പമുള്ളവര്‍ എന്നെ വിളിക്കുന്നതാണ്)
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്ബുക്ക് പേജ് ലൈക് ചെയ്യുക
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Great Job Bijoy. Keep it up. May your Blog prosper.
ReplyDeleteThank u for the inspiring words...
ReplyDeleteHaha. ഞാനിപ്പോഴാ ഇത് വായിച്ചെ... ആ മത്സരബുദ്ധി എനിക്കിഷ്ടപെട്ടു.. :-) കലക്കി..
ReplyDeleteഞാൻ സുല്ലിട്ടു... :-)
DeleteAll the Best My dear Friend
ReplyDeleteThank u...
ReplyDelete