ഞാൻ വെറും പോഴൻ

Sunday 11 January 2015

വി എസിനും പിണറായിക്കും അപ്പുറം എന്നെ ഇടതു വശം ചേർത്തു നടത്തുന്നത് എന്താണ് ???

ഹിന്ദു ഐക്യവേദി നേതാവ് ശ്രീമതി ശശികലയുടെ ചില പുലമ്പലുകൾക്ക് മറുപടി പറയുകയാണ് DYFI നേതാവ് പീ കെ പ്രേംനാഥ്. ആനുകാലിക ഭാരത സമൂഹത്തിൽ ശക്തമായ ഒരു മതേതര ബദലിന്റെ പ്രസക്തി എന്താണ് എന്ന് വളരെ ലളിതവും ആഡംബര രഹിതവുമായ വാക്കുകളിൽ വിവരിയ്ക്കുന്നു. ഒരു കാലത്ത് വ്യക്തമായ ഒരു ഇടതുപക്ഷക്കാരൻ ആയിരുന്ന എനിക്ക് ഇപ്പോൾ ഒരു പക്ഷത്തോടും പ്രത്യേകമായ മമത ഇല്ല. എന്നിരുന്നാൽ തന്നെ, ഇപ്പോഴും ഒരു ചെറിയ ചായ്‌വ് മതേതര ഇടതുപക്ഷ ധാരയോടു പുലർത്തുന്നതിന്റെ കാരണം ഇദ്ദേഹം വിരൽ ചൂണ്ടുന്ന ആനുകാലിക പ്രസക്തങ്ങളായ ചില വസ്തുതകൾ തന്നെ ആണ്....

പ്രസംഗത്തിന്റെ യൂട്യൂബ് ക്ലിപ്പ് കാണാൻ 
ഇവിടെ ക്ലിക്ക് ചെയ്യുക>>>>>> പ്രസംഗം

പ്രസംഗത്തിന്റെ ഫുൾ ടെക്സ്റ്റ് ഇതാണ്.....മാവൂര്‍ റോഡില്‍ ഇന്നാള് ആ സെക്യൂരിറ്റി ജീവനക്കാരനെ ചവിട്ടിയ സ്ഥലം, അവിടെ പോയി കണ്ടു സിനിമ.  150 രൂപയാ കൊടുത്തത്. സിനിമ കണ്ടു, പുറത്തിറങ്ങി. ഓണം കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഡി.വൈ.എഫ്.ഐയുടെ യൂണിറ്റ് സെക്രട്ടറിയാ പറഞ്ഞത്; ‘സഖാവേ ഞാന്‍ സിനിമ കണ്ടു കെട്ടോ.’ ഞാന്‍ ചോദിച്ചു, അതെവിടുന്ന്? ആര്‍.പി മാളില്‍ നിന്ന് നിന്ന്. ഏതാ സിനിമ? പെരുച്ചാഴി. എങ്ങനെയുണ്ട് നന്നൊ? ഓ നന്നായി, പക്ഷെ മുടിഞ്ഞ പൈസയാ അവിടെ. ഞാന്‍ ചോദിച്ചു, എത്രയാ? ‘200’. ഞാന്‍ പറഞ്ഞു, എടാ അന്നെ പറ്റിച്ചല്ലോ, എന്തേനു? ഞാന്‍ ബുധനാഴ്ച പോയപ്പോള്‍ 150 രൂപയാണപ്പോ എന്നോട് വാങ്ങിയത്. അത് ങ്ങക്ക് വിവരമില്ലാഞ്ഞിട്ടാ, ങ്ങള് പോയത് ബുധനാഴ്ചയാ, ഞാന്‍ പോയത് ഞായറാഴ്ചയാ, പീക്ക് പിരീഡ്. തോനെയാളുള്ള നേരത്ത് വാങ്ങുന്നത്. ഇങ്ങനെ വിമാനക്കമ്പനികള്‍ക്ക് മുന്നില്‍ ആളുകള്‍ ക്യൂ നില്‍ക്കുന്ന സമയത്ത് വാങ്ങുന്ന പൈസക്ക് പറയുന്ന പേരാണ് പീക്ക് പിരീഡ് ചാര്‍ജ്. 17,500 കൊടുക്കാന്‍ ബാധ്യതപ്പെട്ടവന്‍ 54,000 കൊടുത്താന്‍ നിലവിളിക്കില്ലേ? നിവേദനം കൊടുക്കില്ലേ? ആണ് നിലവിളിച്ചു! നിവേദനം കൊടുത്തു! ഗവണ്‍മെന്റ് പറഞ്ഞു, ഒന്നിച്ചു താങ്ങാന്‍, സഹായിക്കാന്‍ പൈസയില്ല! മൂട്ടിലൊന്നു താങ്ങിത്തരാം. അതിന്റെ പേരാണ് സഖാക്കളേ, ഹജ്ജ് സബ്‌സിഡി. ഹജ്ജ് സബ്ഡിസി സാധ്യമാക്കിയിരുന്ന ഒരു നിയമം – ഇപ്പല്ല –  അതാ ‘ആക്കിയിരുന്ന’ , പാസ്റ്റ് ടെന്‍സാ, പ്രസന്റല്ല; ഉണ്ടായിരുന്ന ഒരു നിയമം മലയാളത്തിലാക്കി നിങ്ങളോട് പറയാം; എളുപ്പത്തിന്. ഇന്ത്യയില്‍ മുസ്‌ലിംങ്ങള്‍ക്ക് ഹജ്ജിന് സബ്‌സിഡി കിട്ടിയിരുന്ന ഒരു നിയമമുണ്ട്, സാധ്യമാക്കിയിരുന്ന ഒരു നിയമം, അതിങ്ങനെയാണ്. ഇന്ത്യാരാജ്യത്തിന് പുറത്ത് തീര്‍ത്ഥാടനത്തിന് പോകുന്ന സകല മതവിശ്വാസികള്‍ക്കും യാത്രാച്ചിലവിന്റെ ഒരു ഭാഗം ഗവണ്‍മെന്റ് സബ്‌സിഡി നല്‍കും. തെറ്റിപ്പോകരുതേ. ഇന്ത്യയ്ക്കു പുറത്ത്. അകത്തുപോയാല്‍ കിട്ടില്ല. തീര്‍ത്ഥാടനത്തിന്! കച്ചവടത്തിന് പോയാല്‍ തരില്ല! ഇന്ത്യയ്ക്കു പുറത്ത് തീര്‍ത്ഥാടനത്തിനു പോകുന്ന ‘സകല മത വിശ്വാസികള്‍ക്കും’ – ഇന്നന്നയാള്‍ക്ക് എന്നില്ല – യാത്രാച്ചിലവിന്റെ ഒരു ഭാഗം ഗവണ്‍മെന്റ് സബ്‌സിഡൈസ് ചെയ്യും. അനുമതി കൊടുക്കും, സഹായിക്കുന്നാ… ഇന്ത്യയ്ക്ക് പുറത്താണ് മക്കത്തെ കഅ്ബ. ചോറ്റാനിക്കര, കാടാമ്പുഴ, മുത്തപ്പന്‍ കാവ്, പിരാഷികാവ്, വൈക്കം, ഏറ്റുമാനൂര്‍, ശബരിമല ഗുരുവായൂര്‍ ഇതൊക്കെ ഇന്ത്യയ്ക്ക് അകത്താണ്. ഉറങ്ങണതിന് അനുസരിച്ചല്ലേ, കൂര്‍ക്കം വലിക്കുക. ഇന്ത്യയ്ക്ക് അകത്തുള്ളതിന് പണമില്ലാന്ന്; ഇന്ത്യയ്ക്ക് പുറത്തുള്ളതിനേ പണമുള്ളൂ. എന്നാല്‍ കിട്ടണമെന്ന് വിചാരിച്ച് ഇതൊക്കെ കൂടി ഏര്‍പ്പാടാക്കി വണ്ടിയും വിളിച്ച് പുറത്തേക്കാക്കാന്‍ കഴിയുമോ?  പോക്കറ് കുട്ടിക്കാ പണ്ട് ചെരുപ്പ് വാങ്ങാന്‍ പോയതുപോലെ…  പോക്കര് കുട്ടിക്കാക്ക് ഏഴിഞ്ച് ചെരുപ്പാ വേണ്ടത്. മൂപ്പര് പീടികേ പോയി ചോദിച്ചു, ഏഴിഞ്ച് ഹവായ്ക്ക് എത്രയാ വില? 220. പത്തിഞ്ചിനോ? 220!! എന്നാ അങ്ങനെ ഇങ്ങള് ലാഭാക്കണ്ട്! പത്തിഞ്ചു മതി. മൊയന്തിന് ഏഴുമതി. മനസിലായില്ലേ ഇങ്ങക്ക്. ഇജ്ജാതി പൊട്ടത്തരം കളിക്കാന്‍ കഴിയുമോ? ഇന്ത്യാരാജ്യത്തിന് അകത്തുള്ളതിന് പണം കൊടുക്കാന്‍ ഇന്ത്യയില്‍ വ്യവസ്ഥയില്ല. ഇന്ത്യയ്ക്ക് പുറത്തുള്ളതിന് കൊടുക്കാന്‍ വ്യവസ്ഥയുണ്ടായിരുന്നു. 

പ്രിയപ്പെട്ടവരേ മനസിലാക്കണം, വ്യക്തതയ്ക്കു വേണ്ടി പറയുകയാണ്. ഇന്ത്യയ്ക്ക് അകത്ത് തീര്‍ത്ഥാടനത്തിന് പോകുന്ന ലക്ഷക്കണക്കിന് മുസ്‌ലീങ്ങളുണ്ട്. അജ്മീര്‍ ഉള്‍പ്പെടെയുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒരു വര്‍ഷം ലക്ഷങ്ങളാണ് സന്ദര്‍ശനം നടത്തുന്നത്. ഇന്ത്യയ്ക്കകത്തുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ മുസ്‌ലീങ്ങള്‍ പോയാല്‍ ഒരു നയാ പൈസ സര്‍ക്കാര്‍ കൊടുക്കുന്നില്ല. ഇന്ത്യയ്ക്കകത്തുള്ള ഹിന്ദു ക്ഷേത്രങ്ങളില്‍ തീര്‍ത്ഥാടനത്തിന് പോയാല്‍ ഒരു നയാ പൈസ കിട്ടില്ല. ഇന്ത്യയ്ക്കു പുറത്തുള്ള മുസ്‌ലിം കേന്ദ്രങ്ങളില്‍ പോയാല്‍ എമ്പാടും പൈസ കിട്ടും. ഇന്ത്യയ്ക്ക് പുറത്തുള്ള ഹിന്ദു കേന്ദ്രങ്ങളില്‍ പോയാലും എമ്പാടും പൈസ കിട്ടും. അപ്പോഴൊരു സംശയം, ഇന്ത്യയ്ക്കു പുറത്ത് ഹിന്ദുക്കള്‍ക്ക് തീര്‍ത്ഥാടന കേന്ദ്രമുണ്ടോ? ഉണ്ട്. ഏതാ? ഒന്നു ഞാന്‍ പറയാം, നേരമില്ലാത്തതുകൊണ്ട്; മാനസസരോവരം. അതു ഇന്ത്യയ്ക്കു പുറത്താണ്. ടിബറ്റ് എന്നു പറയുന്ന രാജ്യത്താണ്. ശിവപുരാണം വായിച്ചവര്‍ക്ക് അറിയാം, ശിവന്‍ യുദ്ധംകഴിഞ്ഞ് വന്നപ്പോള്‍ ചളിയും ചോരയുമൊക്കെ കയ്യില്‍ പറ്റിയപ്പോള്‍ – അന്ന് വാട്ടര്‍ടേപ്പൊന്നുമില്ല, ജോഗറിന്റെതൊന്നും – അതുകൊണ്ട് തടാകത്തില്‍ കൈ കഴുകാന്‍ ഉപയോഗിച്ച തടാകമാണ്, ലെയ്ക്കാണ് മാനസസരോവരം. പുരാണം പറയുന്നത് അതിലെയൊരു തുള്ളി വെള്ളം അകത്തെത്തിയാല്‍ ഏഴു ജന്മത്തിലെ പാപം അപ്പം പ്യൂരിഫൈ ചെയ്യപ്പെടുമെന്നാണ്; വിമലീകരിക്കപ്പെടുമെന്നാണ്. ഹിന്ദുക്കള്‍ക്ക് അത്ര പ്രാധാന്യമുള്ളതാണ് ഈ കേന്ദ്രം. കഴിഞ്ഞ വര്‍ഷം കേരളത്തിലെ 42 പേരടക്കം, കൃത്യമായി മനസിലാക്കണം, കഴിഞ്ഞവര്‍ഷം കേരളത്തിലെ 42 പേരടക്കം ഇന്ത്യക്കാരായ 10042 ഹിന്ദു സഹോദരന്‍മാര്‍ മാനസസരോവരത്തിലേക്ക് തീര്‍ത്ഥാടനത്തിനു പോയി. പ്രിയ്യപ്പെട്ടവരേ 10042 മാനസസരോവര തീര്‍ത്ഥാടകര്‍ക്കും ഹജ്ജാജി മാരായ മുസ്‌ലീങ്ങള്‍ക്ക് കിട്ടിയതുപോലെ ഹജ്ജ് സബ്‌സിഡി പോലെ ആനുകൂല്യം വാങ്ങിയിട്ടുണ്ട്, അനുഭവിച്ചിട്ടുണ്ട്, കിട്ടിയിട്ടുണ്ട്. സന്തോഷം സി.പി.ഐ.എമ്മിന് ഞങ്ങള്‍ക്കൊരു തര്‍ക്കവുമില്ല. മാനസസരോവരത്തിലേക്ക് പോകുന്നത് പറയാത്ത, ഹജ്ജിന് പോകുന്നത് മാത്രം പുലമ്പി പറയുന്ന, ശശികലയുടെ കുബുദ്ധി കുറുക്കന്‍ കൗശലം രാഷ്ട്രീയ ബോധം എത്രമാത്രം വികലമാണ് എന്ന് നിങ്ങള് വിലയിരുത്തിയാല്‍ മതി. പോട്ടെ. ഇനി, ആര്‍.എസ്.എസ് പറയുന്നതുപോലെ മാപ്പിളയ്ക്കു കൊടുക്കുന്നത് തെറ്റും ഹിന്ദുവിന് കൊടുക്കാതിരിക്കുന്നത് മോശവുമാണെങ്കില്‍ ഒന്നു മുസ്‌ലിം പ്രീണനവും മറ്റേത് ഹിന്ദു പീഡനവുമാണെങ്കില്‍, എന്റെ ശശികല ടീച്ചറേ ആറുകൊല്ലക്കാലം ഇന്ത്യാരാജ്യം ഭരിച്ചില്ലേ ആര്‍.എസ്.എസ്? അന്ന് നിങ്ങള്‍ക്ക് കുറച്ചുകൂടായിരുന്നോ? അടല്‍ജി, അഡ്വാന്‍ജി, മുരളീമനോഹര്‍ ജോഷിജി കേരളത്തില്‍ നിന്നും ഒ രാജഗോപാല്‍ ജി  ഒക്കെ ഉലക്കക്ക് ചുറ്റിടുമ്പോലെയാണല്ലോ ഇങ്ങള് പേരുപറയുക – ‘ജി’ കൂട്ടിയിട്ടാണല്ലോ. ഇവരൊക്കെ രാജ്യം ഭരിച്ചതാ. ആര്‍.എസ്.എസുകാര്‍ ഇന്ത്യാ രാജ്യം ഭരിച്ച ആറുകൊല്ലക്കാലത്തിനിടയില്‍ എന്തേ അമ്പതുകാശ് കുറയ്ക്കാതിരുന്നു ഹജ്ജ് സബ്‌സിഡി? ഇങ്ങളല്ലേ  ഭരിച്ചത്. കോഴിക്കോട്ടെ നാടന്‍ പ്രയോഗം പറഞ്ഞാല്‍ ഇങ്ങക്ക് തിരിയോന്നറിയില്ല, കയ്യോണ്ടെത്തുന്ന കായാരെങ്കിലും താഴത്തൂന്ന് തോണ്ടിക്കളിക്കോടോ? പറിച്ചിങ്ങിറങ്ങിയാ പോരോ. കൈകൊണ്ടെത്തുന്നത് തോട്ടി കെട്ടി തോണ്ടി കളിക്കുന്നു. ആറുകൊല്ലക്കാലം അധികാരത്തിലണ്ടായിരുന്നില്ലേ ആര്‍.എസ്.എസ്? അമ്പതുപൈസ കുറച്ചോ ഹജ്ജ് സബ്‌സിഡി? മാപ്പിളാര്‍ക്ക് കൊടുക്കുന്ന ‘തെമ്മാടിത്വം’! കുറയ്ക്കില്ല. കാരണമെന്താന്നറിയ്വോ? മൂന്ന് മുസ്‌ലിം മന്ത്രിമാരുണ്ടായിരുന്നു കേന്ദ്രമന്ത്രിസഭയില്‍. മുക്താര്‍ അബ്ബാസ് അലി നഖ്‌വി, മുഹമ്മദ് സിക്കന്ദര്‍ ഭക്ത്, സയ്യിദ് ഷാനവാസ് ഹുസൈന്‍.  മൂന്നും മുസ്‌ലീമാ. അവരും കൂടി ഒപ്പുവെച്ചാലേ അദ്വാനിയുടെ അല്ല വാജ്‌പേയിയുടെ കാല്‍മുട്ടിന്റെ ചിരട്ട മാറ്റിവെക്കാന്‍ കുമരകത്തേക്കു വരുമ്പോള്‍ കരിമീന്‍ പൊള്ളിച്ചതു തിന്നാന്‍ കാശു പാസാവൂ. മനസിലായോ? ആര്‍.എസ്.എസിന്റെ കേന്ദ്രമന്ത്രിസഭയില്‍ മന്ത്രിമാരായ മുസ്‌ലീങ്ങള്‍ മൂന്നുപേര്‍ കൂടി ഒപ്പുവെച്ചാലേ നിയമം പാസാകൂ. അതുകൊണ്ടാണ് ആര്‍.എസ്.എസ് അതു ചെയ്യാതിരുന്നത്. മറക്കണ്ട. അന്നുചെയ്യാതിരുന്ന ആര്‍.എസ്.എസ്, ശശികലയിപ്പോള്‍ പറയുകയാണ്; അബ്ദുറഹിമാന്റെ പള്ളക്ക് കയറ്റാന്‍ അരവിന്ദാക്ഷാ കൊടുവാള് മൂര്‍ച്ച കൂട്ടിക്കോന്ന്… നാട്ടുകാരെ പറ്റിക്കുകയാണ്. അതുകൊണ്ട് നാമത് തിരിച്ചറിയണം. ശശികലയുടെ മറ്റൊരു പ്രസംഗം. മുസ്‌ലിം ബനാറസ് സര്‍വ്വകലാശാലയുണ്ട് ഇന്ത്യയില്‍. അതുകേള്‍ക്കുമ്പോള്‍ മാപ്പളാന്റെ പൊരായിയിട്ടാന്ന്. അപ്പോള്‍ എന്‍.ഡി.എഫിന്റെ പ്രസംഗം അപ്പുറത്തെ കവലേന്ന്. ഹിന്ദു ബനാറസ് സര്‍വ്വകലാശാലയുണ്ട്!!! കെണിഞ്ഞോന്ന്. ഞാന്‍ പറഞ്ഞില്ലേ, ഇതു ഉടുക്കാത്തത്, ഇതു ഉടുത്ത പെരാന്ത്. നടുക്ക് നില്‍ക്കുന്നോന്‍ മേലോട്ട് നോക്കി നില്‍ക്ക തന്നെ. എടാ അത് മുസ്‌ലീമിന്‍െതാ. അത് ഹിന്ദൂന്റേതാ. പിന്നെ കുട്ട്യേക്ക് പഠിക്കാന്‍ എവിടെയാ? രണ്ടും കുട്ടികള്‍ക്ക് പഠിക്കാനുള്ളത്. ബനാറസ് ഹിന്ദു സര്‍വ്വകലാശാല ഹിന്ദുവിന്റേതല്ല. അലിഖഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റി മുസല്‍മാന്റേതല്ല. പഠനത്തിന് പ്രവേശനം; യോഗ്യത മാനദണ്ഡം. അങ്ങനെയാ. അല്ലാതെ നിസ്‌കരിക്കാനല്ല മുസ്‌ലിം അലിഖഢ് യൂണിവേഴ്‌സിറ്റി. ഗണപതി ഹോമത്തിനല്ല അവിടെ പഠിപ്പിക്കുന്നത്; ബനാറസ് ഹിന്ദു സര്‍വ്വകലാശാല. മനസിലായില്ലേ. ഹിന്ദു ബനാറസിലേക്കും അലിഖഢ് മുസ്‌ലിം യൂണിവേഴ്‌സിറ്റിയിലേക്കും പ്രവേശനം മാര്‍ക്കുനോക്കിയാണ്. കഴിവ്, യോഗ്യത അതാണു മാനദണ്ഡം. ബീരാന്‍കുട്ടിഹാജീന്റെ മോനാ… മൊയന്താ. മുസ്‌ലിം സര്‍വ്വകലാശാലയില്‍ എടുക്ക്വൊ? ചവുട്ടി ഊര മുറിക്കും. എടുക്കൂല എംഫിലിന്. ത്രിവിക്രമന്‍ നമ്പൂതിരീന്റെ മോനാ, നല്ലണം പൂണൂലൊക്കെ ഇട്ടിട്ടുണ്ട്. പത്താംക്ലാസില് മൊയന്തായിട്ട് തോറ്റുപോയതാ.. എടുക്ക്വോ ബനാറസിലേക്ക്? ഹിന്ദുവായിട്ടു കാര്യമില്ല. മാര്‍ക്കുവേണം. അവിടെയാ പ്രശ്‌നം. ഇനി പേരാണോ നിങ്ങള്‍ക്ക് കൊഴപ്പം. ഒന്നില്‍ മുസ്‌ലിം സര്‍വ്വകലാശാല, മറ്റേതില്‍ ഹിന്ദു സര്‍വ്വകലാശാല അങ്ങനെ പേരുള്ളതുകൊണ്ടാ? അതുനേരത്തെ പറഞ്ഞതുപോലെയാ. സുല്‍ത്താന്‍ ബത്തേരി ഗണപതി പട്ടണം ആക്കണം. ഭ്രാന്തിറക്കി പറയുകയാ. കേരളത്തിലെ മുസ്‌ലിംങ്ങളുടെ മെക്ക എന്നുവിളിക്കുന്ന സ്ഥലമാണ് പൊന്നാനി. മുസ്‌ലിം മതത്തിലേക്ക് മറ്റ് മതത്തില്‍ നിന്നും ആളുകളെ ചേര്‍ക്കാന്‍ ആധികാരികമായി അവകാശമുള്ള സ്ഥാപനം മൗലത്തുല്‍ ഇസ്ലാം സഭ നില്‍ക്കുന്ന സ്ഥലമാ ത്. ഞാന്‍ മൂന്നുദിവസം അവിടെ പോയിരുന്നു. മതംമാറാനല്ലട്ടോ. ഒന്നു പഠിക്ക്വാന്‍. മൗലത്തുല്‍ ഇസ്‌ലാം സഭയുള്‍പ്പെടെ നില്‍ക്കുന്ന സ്ഥലമാണ് മുസ്‌ലീംങ്ങളുടെ മെക്ക എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന പൊന്നാനി. പൊന്നാനി നിയമസഭാ മണ്ഡലമുണ്ട്. പൊന്നാനീല് എം.എല്‍.എയുണ്ട്. പൊന്നാനി എം.എല്‍.എന്റെ പേരെന്താ? അബ്ദുറഹിമാന്‍, അഷ്‌റഫ്, മുഹമ്മദ്, മുസാഫിര്‍, മുനീറ്, മുജീബ്? അല്ല. സഖാവ് പി. ശ്രീരാമകൃഷ്ണന്‍. അല്‍ഹംദുലില്ലാ. അരിവാള്‍ ചുറ്റിക നക്ഷത്രാ, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാ, ഹിന്ദുവാണ് പറഞ്ഞുനോക്കായാല്‍. മാര്‍ക്‌സിസ്റ്റുകാര്‍ക്ക് മതത്തിന്റെ മണ്ഡലം ഇല്ലട്ടോ. പോട്ടെ. കേരളത്തിലെ ക്ഷേത്രനഗരിയാണ് ഗുരുവായൂര്‍, ഹിന്ദുക്കള്‍ക്ക് ഗുരുവായൂരപ്പന്‍ സ്വന്തം നില്‍ക്കുന്ന സ്ഥലം. ഗുരുവായൂര് മണ്ഡലം ഉണ്ട്. അവിടെ എം.എല്‍.എയുണ്ട്, എന്താ പേര്? മാധവമേനോന്‍, ചാത്തുക്കുട്ടി കുറുപ്പ്, ദാമോദരന്‍ നായര്‍, ത്രിവിക്രമന്‍ നമ്പൂതിരി? അല്ല!! സഖാവ് കെ.വി. അബ്ദുല്‍ ഖാദര്‍. ഭഗവാനേ മ്മളെ പാര്‍ട്ടിയാ. അരിവാള്‍ ചുറ്റിക നക്ഷത്രം. ചുവന്ന കൊടിയാ. ഗുരുവായൂരില്‍ അബ്ദുല്‍ ഖാദറാണ്. പൊന്നാനിയില്‍ ശ്രീരാമകൃഷ്ണനാണ്. മതത്തിനല്ല വോട്ട്, മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്കാണ്, മാനവികതക്കാണ്, മറക്കണ്ട. അതാ പ്രശ്‌നം. ഇങ്ങള് ഇങ്ങനെ പുലമ്പ്വാ. നാട്ടുകാരെ പറ്റിക്കുകയാ. ആര്‍.എസ്.എസിനും ഹിന്ദു മുസ്‌ലിം തീവ്രവാദികള്‍ക്കും വേണ്ടത് തലച്ചോറല്ല; തലയോട്ടിയാണ്. അവിടെയാ പ്രശ്‌നം ഞങ്ങളെ മതത്തിന് പുറത്താക്കി പടിയടച്ച് പിണ്ഡം വെയ്ക്കുകകയും ഫത്വ ചെയ്യുന്ന മുസ്‌ലിംക്രിസ്റ്റ്യന്‍ഹിന്ദു തീവ്രവാദികളോട് ഞങ്ങള് പറയട്ടെ, ദൈവം മനുഷ്യന്റെ സ്വകാര്യതയാണ്. വിശ്വാസം വ്യക്തിപരതയാണ്. ഇനി ദൈവമുണ്ടോ ഇല്ലയോ എന്ന ചോദ്യം പ്രസക്തമല്ല. മട്ടന്നൂര്‍ നഗരസഭയില്‍ ആദ്യത്തെ പ്രമേയം ഭാക്‌സകരന്‍ മാഷ് അവതരിപ്പിച്ചത് നമ്മടെ നഗരസഭയില്‍ ദൈവം ഉണ്ടോ ഇല്ലയോ എന്നു പരിശോധിച്ചിട്ടു മതി ഒരു പാലത്തിന് പൈസകൊടുക്കാന്‍. അങ്ങനെയാ? നരസിംഹറാവു അങ്ങനെയല്ല. ഇ.എം.എസും അങ്ങനെയല്ല, കരുണാകരനും അങ്ങനെയല്ല ഇവിടെ വന്ന ഉമ്മന്‍ചാണ്ടിയും അങ്ങനെയല്ല. ജനപ്രാതിനിധ്യ സഭകളിലും ദൈവമുണ്ടോ ഇല്ലയോ എന്ന ചോദ്യമില്ല. ഇനി, ദൈവമുണ്ടോ ഇല്ലയോ എന്നു കമ്മ്യൂണിസ്റ്റുകാരോട് ചോദിച്ചാല്‍ ഞങ്ങള്‍ക്കൊരു ഉത്തരമുണ്ട്. സുചിന്തിതമായ, സുവ്യക്തമായ സ്ഫടിക തുല്യമായ ഉത്തരം. ന്താ ഉത്തരം ന്ന് അറിയ്വോ. ദൈവം ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് കമ്മ്യൂണിസ്റ്റുകാരുടെ ഉത്തരം ഇതാണ്; മനുഷ്യന്‍ നിലവിളിയും ദൈവം തലോടലുമാണെങ്കില്‍ – അങ്ങനെയല്ലേ പറയ്വാ – മനുഷ്യന്‍ നിലവിളിയും ദൈവം തലോടലുമാണെങ്കില്‍ സംശയിക്കരുത് കെട്ടോ, മനുഷ്യന്‍ നിലവിളിയും ദൈവം തലോടലുമാണെങ്കില്‍, ലോകത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ദൈവം ചെങ്കൊടി പ്രസ്ഥാനമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. തര്‍ക്കിക്കണ്ട, ചരിത്രം പഠിച്ചാല്‍ മതി. ഇതാണു വസ്തുത. ഇങ്ങള് ഇങ്ങനെ പുലമ്പ്വാ. നാട്ടുകാരെ പറ്റിക്കുകയാ. ആര്‍.എസ്.എസിനും ഹിന്ദു മുസ്‌ലിം തീവ്രവാദികള്‍ക്കും വേണ്ടത് തലച്ചോറല്ല; തലയോട്ടിയാണ്. അവിടെയാ പ്രശ്‌നം ഞങ്ങളെ മതത്തിന് പുറത്താക്കി പടിയടച്ച് പിണ്ഡം വെയ്ക്കുകകയും ഫത്വ ചെയ്യുന്ന മുസ്‌ലിംക്രിസ്റ്റ്യന്‍ഹിന്ദു തീവ്രവാദികളോട് ഞങ്ങള് പറയട്ടെ, ദൈവം മനുഷ്യന്റെ സ്വകാര്യതയാണ്. വിശ്വാസം വ്യക്തിപരതയാണ്. ഇനി ദൈവമുണ്ടോ ഇല്ലയോ എന്ന ചോദ്യം പ്രസക്തമല്ല. മട്ടന്നൂര്‍ നഗരസഭയില്‍ ആദ്യത്തെ പ്രമേയം ഭാക്‌സകരന്‍ മാഷ് അവതരിപ്പിച്ചത് നമ്മടെ നഗരസഭയില്‍ ദൈവം ഉണ്ടോ ഇല്ലയോ എന്നു പരിശോധിച്ചിട്ടു മതി ഒരു പാലത്തിന് പൈസകൊടുക്കാന്‍. അങ്ങനെയാ?  നരസിംഹറാവു അങ്ങനെയല്ല. ഇ.എം.എസും അങ്ങനെയല്ല, കരുണാകരനും അങ്ങനെയല്ല ഇവിടെ വന്ന ഉമ്മന്‍ചാണ്ടിയും അങ്ങനെയല്ല. ജനപ്രാതിനിധ്യ സഭകളിലും ദൈവമുണ്ടോ ഇല്ലയോ എന്ന ചോദ്യമില്ല. ഇനി, ദൈവമുണ്ടോ ഇല്ലയോ എന്നു കമ്മ്യൂണിസ്റ്റുകാരോട് ചോദിച്ചാല്‍ ഞങ്ങള്‍ക്കൊരു ഉത്തരമുണ്ട്. സുചിന്തിതമായ, സുവ്യക്തമായ സ്ഫടിക തുല്യമായ ഉത്തരം. ന്താ ഉത്തരം ന്ന് അറിയ്വോ. ദൈവം ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് കമ്മ്യൂണിസ്റ്റുകാരുടെ ഉത്തരം ഇതാണ്; മനുഷ്യന്‍ നിലവിളിയും ദൈവം തലോടലുമാണെങ്കില്‍ –  അങ്ങനെയല്ലേ പറയ്വാ – മനുഷ്യന്‍ നിലവിളിയും ദൈവം തലോടലുമാണെങ്കില്‍ സംശയിക്കരുത് കെട്ടോ, മനുഷ്യന്‍ നിലവിളിയും ദൈവം തലോടലുമാണെങ്കില്‍, ലോകത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ദൈവം ചെങ്കൊടി പ്രസ്ഥാനമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. തര്‍ക്കിക്കണ്ട, ചരിത്രം പഠിച്ചാല്‍ മതി. ഇതാണു വസ്തുത. ഇങ്ങള് ഇങ്ങനെ പുലമ്പ്വാ. നാട്ടുകാരെ പറ്റിക്കുകയാ. ആര്‍.എസ്.എസിനും ഹിന്ദു മുസ്‌ലിം തീവ്രവാദികള്‍ക്കും വേണ്ടത് തലച്ചോറല്ല; തലയോട്ടിയാണ്. അവിടെയാ പ്രശ്‌നം ഞങ്ങളെ മതത്തിന് പുറത്താക്കി പടിയടച്ച് പിണ്ഡം വെയ്ക്കുകകയും ഫത്വ ചെയ്യുന്ന മുസ്‌ലിംക്രിസ്റ്റ്യന്‍ഹിന്ദു തീവ്രവാദികളോട് ഞങ്ങള് പറയട്ടെ, ദൈവം മനുഷ്യന്റെ സ്വകാര്യതയാണ്. വിശ്വാസം വ്യക്തിപരതയാണ്. ഇനി ദൈവമുണ്ടോ ഇല്ലയോ എന്ന ചോദ്യം പ്രസക്തമല്ല. മട്ടന്നൂര്‍ നഗരസഭയില്‍ ആദ്യത്തെ പ്രമേയം ഭാക്‌സകരന്‍ മാഷ് അവതരിപ്പിച്ചത് നമ്മടെ നഗരസഭയില്‍ ദൈവം ഉണ്ടോ ഇല്ലയോ എന്നു പരിശോധിച്ചിട്ടു മതി ഒരു പാലത്തിന് പൈസകൊടുക്കാന്‍. അങ്ങനെയാ?  നരസിംഹറാവു അങ്ങനെയല്ല. ഇ.എം.എസും അങ്ങനെയല്ല, കരുണാകരനും അങ്ങനെയല്ല ഇവിടെ വന്ന ഉമ്മന്‍ചാണ്ടിയും അങ്ങനെയല്ല. ജനപ്രാതിനിധ്യ സഭകളിലും ദൈവമുണ്ടോ ഇല്ലയോ എന്ന ചോദ്യമില്ല. ഇനി, ദൈവമുണ്ടോ ഇല്ലയോ എന്നു കമ്മ്യൂണിസ്റ്റുകാരോട് ചോദിച്ചാല്‍ ഞങ്ങള്‍ക്കൊരു ഉത്തരമുണ്ട്. സുചിന്തിതമായ, സുവ്യക്തമായ സ്ഫടിക തുല്യമായ ഉത്തരം. ന്താ ഉത്തരം ന്ന് അറിയ്വോ. ദൈവം ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് കമ്മ്യൂണിസ്റ്റുകാരുടെ ഉത്തരം ഇതാണ്; മനുഷ്യന്‍ നിലവിളിയും ദൈവം തലോടലുമാണെങ്കില്‍ –  അങ്ങനെയല്ലേ പറയ്വാ – മനുഷ്യന്‍ നിലവിളിയും ദൈവം തലോടലുമാണെങ്കില്‍ സംശയിക്കരുത് കെട്ടോ, മനുഷ്യന്‍ നിലവിളിയും ദൈവം തലോടലുമാണെങ്കില്‍, ലോകത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ദൈവം ചെങ്കൊടി പ്രസ്ഥാനമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. തര്‍ക്കിക്കണ്ട, ചരിത്രം പഠിച്ചാല്‍ മതി. ഇതാണു വസ്തുത. 
ഞാന്‍ പറഞ്ഞുവന്നത് ശശികലയുടെ പ്രസംഗാ തീര്‍ന്നില്ല. ശശികല. ഇതിനെക്കാളും  മുസീബത്തുള്ള ഒന്നു പറയാറുണ്ട് പെണ്ണുങ്ങള്. മാപ്പളാര് പെരുകുകയാണ്. ഹിന്ദുക്കള്‍ ചുരുങ്ങിച്ചുരുങ്ങി തീരുകാ. നിങ്ങളിങ്ങനെ ഡി.വൈ.എഫ്.ഐയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായി മുദ്രാവാക്യം വിളിച്ച് നടന്നോളീ. ഓലങ്ങോട്ട് മെക്കിട്ട് കേറുമ്പം അറിയാം. പ്രസംഗാ, ശശികലയുടെ പ്രസംഗാത്. ഇതുകേട്ട് ഒരുത്തന്‍ എന്റെ നാട്ടില് കോഴിക്കോട്ട് പ്രസംഗിക്‌യാ. ഇങ്ങനെപോയാല്‍ മുസ്‌ലീങ്ങള്‍ നിന്ന് മൂത്രമൊഴിച്ചാല്‍ ഹിന്ദുക്കള്‍ ഒലിച്ചുപോകും. ഇതെന്താ വാട്ടര്‍പൈപ്പോ. മനസിലായിട്ടില്ല. പോട്ടെ. വേറൊരുത്തന്‍. പാത്തുമ്മ പത്താണ് പ്രസവിക്കുക. കല്ല്യാണി രണ്ടേകാലാ. എന്നാലൊരു മൂന്നാക്കി ഒപ്പിച്ചു പറയണ്ടേ. മുക്കാല് പള്ളേല് വെക്ക്വാ കല്ല്യാണി. ഹനുമാന്‍ ഗിയറിലേക്ക് വിടാം, ന്യൂട്രലില് പക്ഷേ ഗീറുമാറ്റുമ്പം ക്ലച്ച് ചവിട്ടണ്ടേ. ഇല്ലെങ്കില്‍ അഴിക്കുന്ന വര്‍ക്ക്ഷാപ്പ്കാര് കുഴങ്ങിപ്പോകില്ലേ? ഒന്നാലിചോചിച്ചു നോക്കിയേ. ആര്‍.എസ്.എസിന്റെ പ്രസംഗത്. കല്ല്യാണി രണ്ട്, പാത്തുമ്മ പത്ത്. ങ്ങട്ട് വിട്വാണേ. അതിശയോക്തിയും അതിപ്രസരവും ചായവും ചമത്കാരവും പൊടിപ്പും തൊങ്ങലും കല്ലുവെച്ച കളവുകള്‍ കണക്കില്ലാതെ പറഞ്ഞ് പെരും നുണങ്ങള്‍ പെരുമഴപോലെ പെയ്യിച്ച് നാട് നാട് മലീമസമാക്കുന്നു. ആര്‍.എസ്.എസും എന്‍.ഡി.എഫും മറ്റ്യോലും അങ്ങനെ തന്നെയാണ്. ഞാന്‍ വിശദീകരിക്കുന്നില്ല. ഇതാണോ സത്യം? ചിരിച്ചുതള്ളാനുള്ളതല്ല ഈ മുദ്രാവാക്യം. സാഫ്രോണ്‍ ഡെമോക്രസി എന്നാണ് പറയുക. കാവി ജനസംഖ്യാ വിജ്ഞാനീയം എന്നാണ് മലയാളം. ആര്‍.എസ്.എസ് ആണ് പ്രചാരകര്‍. അരുണ്‍ഷൂരിയാണ് ഉപജ്ഞാതാവ്. അപകടകരമാണ് ഈ മുദ്രാവാക്യം. ചിലരെല്ലാം ധരിക്കുന്നത് ഈ കുന്തം ചെന്നു ചേരുന്നാല്‍ ചോരയൊലിക്കുന്നത് മുസല്‍മാന്റെ മുതുകത്ത് നിന്നുമാത്രമാണെന്നാണ്. അല്ല. ഈ ഭീകരതയുടെ കൊടുവാളേറ്റാല്‍ ചോരതുപ്പി മരിക്കുന്നത് മാനവികതയുടെ മഹാമേരുവാണ്. മനുഷ്യത്വമാണ്. മനസിലാക്കണം. എല്ലാവര്‍ക്കും ബാധകമാണ്. തെറ്റാണീ വാദം. എന്തുകൊണ്ട്? എഴുനൂറ്റാണ്ടി ഇന്ത്യ ഭരിച്ചത് ഇന്ത്യക്കാരല്ല. ഹിന്ദുക്കളല്ലെന്നു നാം പഠിക്കണം. ഏഴു നൂറ്റാണ്ടോട്ടോ. ഏഴുനനുറൂ കൊല്ലം! എഴുപത് കൊല്ലം അല്ല. അഞ്ച് നൂറ്റാണ്ടി ഇന്ത്യ ഭരിച്ചത് മുഗളന്മാരാണ്. മുഗളവംശം, അടിമവംശം. ഖില്‍ജി വംശം. ലോധി വംശം. തുഗ്ലക്ക് വംശം. അങ്ങനെ അഞ്ചു വംശം. അഞ്ഞൂറ് കൊല്ലം പിന്നെ രണ്ടു നൂറ്റാണ്ട്, 200 കൊല്ലം ഇന്ത്യ ഭരിച്ചത് ബ്രിട്ടീഷുകാരാണ്. മതംപറഞ്ഞാലോ ക്രിസ്റ്റ്യാനി. 700 കൊല്ലം അഹിന്ദുക്കള്‍ ഭരിച്ചനാടാണ് ഇന്ത്യ. സര്‍വ്വഐശ്വര്യ പ്രതാപത്തോടെ, സകല അധികാരപ്രമത്തതയോടെ കല്ലേല്‍ പിളര്‍ക്കുന്ന കല്പനകള്‍ കഴുത്തു വെട്ടിയും നടപ്പാക്കാന്‍ കരുത്തുണ്ടായിരുന്ന ഭരണം അതായിരുന്നില്ലേ അധികാരികള്‍; മുസ്‌ലീം രാജാക്കാന്മാരും ബ്രിട്ടീഷ് ഭരണാധികാരികളും നടത്തിയിരുന്നത്? ആറുനൂറ്റാണ്ട് സര്‍വ്വ തലോടലും ലാളനയും പ്രേരണയും സഹായവും ഉണ്ടായിട്ടും പ്രിയപ്പെട്ടവരെ 700 കൊല്ലത്തിനിടയില്‍ ഒരു ഹിന്ദുവിനേക്കാള്‍ മുസല്‍മാനോ ക്രിസ്ത്യാനിയോ അധികം ഉണ്ടായിട്ടില്ല. ഉണ്ടാവില്ല. കാരണമെന്താണ്? മഹാ ഭൂരിപക്ഷമാണ് ഹിന്ദുക്കള്‍. മൈക്രോസ്‌കോപ്പിക് മൈനോറിറ്റിന്നു പറയും. അതിസൂക്ഷ്മ ചെറു ന്യൂനപക്ഷം എന്നു മലയാളത്തില്‍ പറയും. അവരാണ് ക്രിസ്ത്യാനികള്‍. മുസ്‌ലീങ്ങള്‍. പിന്നെങ്ങനെയാണ് നടക്കുക? അതുസാധ്യമല്ല. ഞാന്‍ കണക്കറിയാത്തതുകൊണ്ട് കണക്കറിയുന്ന മാഷോട് ചോദിച്ചു. സാറേ ഇവരു പുലമ്പുന്നതുപോലെ കല്ല്യാണി രണ്ടും പാത്തുമ്മ പത്തും പ്രസവിച്ചാല്‍ ഇത് ഇടങ്ങറാവ്വോ. കണക്കുനോക്കി മാഷു പറഞ്ഞു പേടിക്കേണ്ട, ആര്‍.എസ്.എസ് പറയുന്നത് പോലെ അണ്ണാക്ക് തൊടാതെ ആശയം അംഗീകരിച്ചാല്‍, ആമാശയത്തിലേക്കെടുത്താല്‍, വെള്ളം കൂട്ടാതെ വിഴുങ്ങിയാല്‍,  ഉപ്പുകൂട്ടാതെ തിന്നാല്‍ തന്നെ കല്ല്യാണി രണ്ടും പാത്തുമ്മ പത്തും പ്രസവിച്ചാല്‍ തന്നെ കുഞ്ഞുമോനേ ആര്‍.എസ്.എസ് പറയുന്നതുപോലെ ഇന്ത്യാ രാജ്യത്ത് ഹിന്ദുവിനേക്കാള്‍ ഒരു മുസല്‍മാന്‍ അധികം പിറവിയെടുക്കണമെങ്കില്‍ മോനേ 653 കൊല്ലം കഴിയും. പുതപ്പ് പൊള്ളാച്ചീലാ, ഇപ്പോ ഇവിടുന്ന് കാലിട്ടു കീറുകയാണ്. കൊണ്ടോന്ന് നോക്കിയാല്‍ പോരെ തലണണക്കവറാണോ അതോ പുതപ്പാണോയെന്ന്.അതാണ് ആര്‍.എസ്.എസിന്റെ പണി. അപ്രഖ്യാപിതമായ നിലാപാടുകളല്ല. അശാസ്ത്രീയമായ സമീപനങ്ങള്‍ അപകടകരമായി അവതരിപ്പിക്കുകയെന്നതാണ് എന്നതാണ് ആര്‍.എസി.എസിന്റെ ശൈലി. നേരത്തെ ഇ.പി പറഞ്ഞില്ലേ മുസോളിനി ഇറ്റലിയില്‍, ടോജോ, ഫ്രാങ്കോ, ഹിറ്റ്‌ലര്‍ ഇവരെല്ലാം ഉയര്‍ത്തിയ സിദ്ധാന്തമാണ് ആര്‍.എസ്.എസ് പ്രചരിപ്പിക്കുന്നത്. (കടപ്പാട് : doolnews )

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

No comments:

Post a Comment