ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Friday, 9 January 2015

"അശോകം" - Mr. മമ്മൂട്ടി അറിയാതെ പോയ കാര്യങ്ങൾ....

മുൻ‌കൂർ ജാമ്യം :  "എനിക്ക് മമ്മൂട്ടിയോട് ഒരു വിരോധവും ഇല്ല. ഞാൻ, മമ്മൂട്ടിയുടെ നല്ല കഥാപാത്രങ്ങളെ വളരെ ഇഷ്ടപ്പെടുന്ന ആളുമാണ്. പക്ഷെ കഴിഞ്ഞ ദിവസം അദ്ദേഹം കാണിച്ച അൽപ്പത്തരം കണ്ടിട്ട് എഴുതാതെ വയ്യ. ഇത് വായിച്ചു ഇഷ്ടക്കേട് തോന്നുന്നവർ ദയവായി പോസ്റ്റ്‌ കമന്റ് ഇടുക. ഇൻബോക്സ്‌ കമന്റുകളുടെ സ്ക്രീൻ ഷോട്ട് പ്രസിദ്ധീകരിക്കുന്നതായിരിക്കും" "അതിഥി ദേവോ ഭവ" എന്ന ആർഷ ഭാരത അനുശാസനത്തിനു ആനുപാതികമായ മറുപുറം കൂടി ഉണ്ടെന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. അതായത് അതിഥിയെ ആതിഥേയൻ  ദൈവമായി കാണുമ്പോൾ, അനാവശ്യമായി ആതിഥേയനെ അതിഥിയും നിന്ദിക്കരുത്. അതാണ്‌ സാമാന്യ മര്യാദ. ഇനി സംഭവത്തിലേക്ക്....

നാഷണല്‍ അഗ്രിഫെസ്‌റ്റിനോടനുബന്ധിച്ച് സംസ്ഥാന വനം, കൃഷി വകുപ്പുകളും നാഷണല്‍ സര്‍വീസ്‌ സ്‌കീമും സംയുക്‌തമായി സംഘടിപ്പിച്ച ഒരു ലക്ഷം വൃക്ഷത്തൈ വിതരണം ഉദ്‌ഘാടനത്തിനെത്തിയതായിരുന്നു സൂപ്പര്‍ മെഗാ താരം മമ്മൂട്ടി. കൊച്ചി അയ്യപ്പന്‍കാവ്‌ ശ്രീനാരായണ സ്‌കൂളിന്റെ മുറ്റത്ത്‌ മരം നട്ടുകൊണ്ടായിരുന്നത്രേ  ഉദ്‌ഘാടന ചടങ്ങ്‌ അധികൃതര്‍ നിശ്‌ചയിച്ചിരുന്നത്‌. ചടങ്ങിന്റെ ഭാഗമായി ഉദ്‌ഘാടകയായ മന്ത്രി പി.കെ. ജയലക്ഷ്‌മിക്ക്‌ മമ്മൂട്ടി വൃക്ഷത്തൈ കൈമാറുമെന്നായിരുന്നു അദ്ദേഹത്തെ സംഘാടകർ അറിയിച്ചിരുന്നത്‌. എന്നാല്‍ മന്ത്രിക്കു പകരം മാനന്തവാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പര്‍ സണ്ണി ജോസിന്‌ വൃക്ഷത്തൈ നല്‍കാൻ സംഘാടകര്‍ ക്ഷണിച്ചത്‌ തന്നെ താരത്തിന്‌ അസ്വസ്ഥതയുണ്ടാക്കിയെന്നാണ് റിപ്പോർട്ടുകൾ. എന്തായാലും, സ്‌കൂള്‍ മുറ്റത്ത്‌ നടാന്‍ മമ്മൂട്ടിയുടെ നേര്‍ക്ക്‌ അശോക മരത്തൈ നീട്ടിയ സംഘാടകർ ഞെട്ടി. "ഈ ചെടി ഞാന്‍ നടില്ല" എന്നും  "അശോകം ഒരു മരമല്ലെന്നും" അദ്ദേഹം പ്രഖ്യാപിച്ചതോടെ നാഷണല്‍ അഗ്രി ഫെസ്‌റ്റ് അധികൃതര്‍ കുഴങ്ങി. ഒടുക്കം അധ്യാപകരിലൊരാള്‍ സ്‌കൂളിലെ ഔഷധത്തോട്ടത്തില്‍ നിന്ന്‌ പിഴുതു കൊണ്ടു വന്ന ആല്‍മരത്തൈ മനസ്സില്ലാ മനസ്സോടെ നട്ടാണ്‌ മമ്മൂട്ടി മരത്തൈ നടൽ "ചടങ്ങ്‌" നിര്‍വഹിച്ചത്‌. തുടര്‍ന്നു നടന്ന പൊതു യോഗത്തിന്റെ വേദിയിലും അസ്വസ്ഥനായി കാണപ്പെട്ട അദ്ദേഹം ''തണലും ഫലവും നല്‍കുന്ന മരങ്ങള്‍ ആണ് നടേണ്ടത്'' എന്ന് പറയാൻ മറന്നില്ല. "മൈ ട്രീ ചലഞ്ച്‌ കൊണ്ട് താന്‍ ആഗ്രഹിച്ചത്‌ ഒരു മരം നടാനും, അത് ഏറ്റെടുത്ത്‌ മറ്റുള്ളവര്‍ മരങ്ങള്‍ നടാനുമാണ്‌. എന്നാല്‍ ചലഞ്ചിന്റെ ഭാഗമായി തന്നെ മരം നടാന്‍ നാടുനീളെ വിളിക്കുകയാണെന്നും"  അദ്ദേഹം പതം പറഞ്ഞു. "പരിസ്‌ഥിതിക്കനുസരിച്ചുള്ള പ്രയോജനകരമായ വൃക്ഷത്തൈകളാണു നടേണ്ടതെന്നും അവനവന്‍ തന്നെ മരങ്ങള്‍ നടാന്‍ ശ്രമിക്കണമെന്നും" കുട്ടികളെ ഉപദേശിച്ചു കൊണ്ട് മമ്മൂട്ടി മറ്റു ചടങ്ങുകള്‍ക്കു കാത്തുനില്‍ക്കാതെ സ്ഥലം കാലിയാക്കി.....

മരം നടാൻ വിളിച്ചു കൊണ്ട് വന്നിട്ട് മരം വെട്ടാനായിരുന്നു അദ്ദേഹത്തോട് ആവശ്യപ്പെട്ടതെങ്കിൽ അദ്ദേഹത്തിന്റെ രോഷ പ്രകടനത്തിന് എന്തെങ്കിലും അർത്ഥം ദർശിക്കാമായിരുന്നു. ഇവിടെ പ്രശ്നം അദ്ദേഹം മനസ്സിൽ നിരൂപിച്ച മരം നടാൻ പറ്റിയില്ല എന്നതാണ്. അതിനു പതം പറയുന്നതിൽ നിന്ന് അദ്ദേഹത്തിന്റെ മനോനിലവാരം ഊഹിക്കാവുന്നതേ ഉള്ളു. അദ്ദേഹം എന്തൊക്കെ പറഞ്ഞാലും, സ്കൂൾ പരിസരത്തു തെങ്ങ്, മാവ്, പ്ലാവ് പോലെയുള്ള ഫല വൃക്ഷങ്ങളെക്കാൾ എന്ത് കൊണ്ടും ഉചിതം കുട്ടികള്‍ക്ക് തണലും ശുദ്ധ വായുവും ധാരാളമായി നൽകാൻ കഴിയുന്ന ആൽ, പുളി, നെല്ലി, ഗുൽ മോഹർ, ഡിവി ഡിവി, ബദാം ഒക്കെ തന്നെയാണ്. പിന്നെ, മമ്മൂട്ടിയെ സംബന്ധിച്ചു മരമാണോ എന്ന് സംശയമുള്ള "അശോകം" തീരെ മോശപ്പെട്ട ഒരു വെറും ചെടിയൊന്നും അല്ല. 


ശോകം ഇല്ലാതാക്കുന്നത് എന്ന അർത്ഥം പേറുന്ന മനോഹരമായ ചുവപ്പ് പുഷ്പങ്ങൾ ഉണ്ടാകുന്ന ഔഷധ വൃക്ഷമാണ് ഇത്.  ഐ. യൂ. സി. എൻ. (International Union for Conservation of Nature and Natural Resources) പഠനങ്ങൾ അനുസരിച്ച്,  അമിത ചൂഷണം നിമിത്തം  വംശനാശ സാധ്യതയുള്ള  ഒരു നിത്യ ഹരിത പൂമരമാണ്‌ അശോകം. 6 മുതൽ 9 മീറ്റർ ഉയരത്തിൽ വളരുന്ന വൃക്ഷത്തിന്റെ  തളിരിലകൾക്ക് ചുവപ്പു നിറമാണ്. വസന്തകാലത്ത് കൂടുതൽ പുഷ്പിക്കുന്ന സുഗന്ധമുള്ള പൂക്കൾ ഭംഗിയുള്ള കുലകളായി കാണപ്പെടുന്നു. പുഷ്പങ്ങൾ വിരിയുമ്പോൾ കടും ഓറഞ്ച് നിറത്തിലാണെങ്കിലും ക്രമേണ ഇവയുടെ നിറം കടും ചുവപ്പാകുന്നു. ചാര നിറമുള്ള കുരുക്കളിൽ നിന്നാണ് തൈ ഉല്പ്പാദിപ്പിക്കുന്നത്.

ഗൗതമബുദ്ധൻ ജനിച്ചതും, ജൈനമതസ്ഥാപകനായ വർദ്ധമാന മഹാവീരൻ നിർവാണം പ്രാപിച്ചതും, രാമായണത്തിൽ ഹനുമാൻ സീതയെ കണ്ടതും അശോകമരച്ചുവട്ടിലാണെന്ന് വിശ്വസിച്ചു വരുന്നു. ഹൈന്ദവരും ബുദ്ധമതക്കാരും ഇതിനെ പുണ്യ വൃക്ഷമായാണ് കരുതിപ്പോരുന്നത്. 

ആയുർവേദ വിധിപ്രകാരം ഇതിന്റെ മരപ്പട്ട, വേരിൻമ്മേൽ തൊലി, പൂവ് എന്നിവയ്ക്ക് ഔഷധ ഗുണമുണ്ട്. ഇതിന്റെ തോലിന് ഗർഭപാത്രത്തിന്റെ ഉള്ളിലെ ചർമ്മത്തെ ഉത്തേജിപ്പിക്കുവാനുള്ള ശേഷിയുള്ളതിനാൽ ആർത്തവ കാലത്തുണ്ടാകാറുള്ള വേദനയിൽ നിന്ന് ശമനമുണ്ടാകുവാനും, ഗർഭപാത്രത്തെ ബാധിക്കുന്ന പല രോഗങ്ങളിലും അശോകത്തിൽ നിന്നു നിർമ്മിച്ച ഔഷധങ്ങൾ ഉപയോഗിക്കുന്നു. സ്ത്രീ രോഗങ്ങൾക്കു പുറമേ പനി, ആന്തരീക അവയവങ്ങളുടെ വീക്കം, അർശസ്സ്, ത്വക്ക് രോഗങ്ങൾ എന്നിവയിലും ഔഷധമായുപയോഗിക്കാറുണ്ട്. ആയുർവേദ മരുന്നുകൾ കൂടാതെ ആധുനിക വൈദ്യ ശാസ്ത്രത്തിലെ പല മരുന്നുകളിലും ഉപയോഗിക്കുന്ന പല ഘടകങ്ങളും അശോക മരത്തിൽ നിന്നും ഉൽപ്പാദിപ്പിക്കപ്പെടുന്നു. 

ഇത്രയും വായിച്ചതിൽ നിന്ന് അശോകം തീരെ മോശപ്പെട്ട മരമല്ല എന്ന് വ്യക്തമാണല്ലോ. എന്റെ പൊന്നു മമ്മൂക്ക, നിങ്ങളെ ഈ ചടങ്ങിനു വിളിച്ചത് എന്ത് കൊണ്ടാണെന്ന് നിങ്ങൾ ആദ്യം ചിന്തിക്കണമായിരുന്നു. നിങ്ങൾ ഒരു മരം നടുന്നത് കണ്ടു, നിങ്ങളെ ആരാധിക്കുന്നവരും അവരുടെ കൂടെ ജീവിക്കുന്നവരും ഓരോ മരം നടുവാണെങ്കിൽ ആയിക്കോട്ടെ എന്ന് കരുതിയായിരിക്കണം. അതിന്, മോശമല്ലാത്ത ഏതെങ്കിലും ഒരു മരത്തിന്റെ തൈ വേണമെന്ന് ചിന്തിച്ചു കാണും. അല്ലാതെ, നിങ്ങൾക്ക് വേണ്ടി മണി കെട്ടിയ മരത്തിന്റെ തൈ സംഘടിപ്പിക്കണം എന്നൊനും ചിന്തിക്കാനുള്ള സെൻസും സെൻസിബിലിറ്റിയും സെൻസിറ്റിവിറ്റിയും ഒന്നും അവർക്കില്ലായിരിക്കും. കലാ സാംസ്കാരിക രംഗത്തെ ഒരു അതികായനിൽ നിന്ന് ഇത്രയും സഹിഷ്ണുതയില്ലായ്മ  ആരും പ്രതീക്ഷിച്ചില്ല.  

പിന്നെ, നിങ്ങൾ പറഞ്ഞാൽ അതനുസരിച്ചു പ്രവർത്തിക്കുന്ന ഭരണകർത്താക്കളോ അധികാരികളോ ഉണ്ടെങ്കിൽ അവരോടു ഒരു കാര്യം പറയൂ....സാമൂഹ്യ വനവൽക്കരണം എന്ന പേരിൽ യൂക്കാലി, അക്കേഷ്യ തുടങ്ങിയ നിർജലീകരണ വൃക്ഷങ്ങൾ നടുന്നതിന് പകരം, ആ സ്ഥാനത്ത് നാട്ടുമാവ് , പ്ലാവ് , ആഞ്ഞിലി, ഞാവല്‍ തുടങ്ങിയ ഫല വൃക്ഷങ്ങള്‍ നട്ട് പ്രകൃതി സംരക്ഷിക്കാൻ.  


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

18 comments:

 1. http://www.indiavisiontv.com/2015/01/10/374566.html

  ReplyDelete
  Replies
  1. അത് ഞാൻ വായിച്ചിരുന്നു. ഓരോരുത്തർക്ക് ഓരോ അഭിപ്രായം കാണുമല്ലോ. സ്വാമിയുടെ അഭിപ്രായം സ്വാമി പറഞ്ഞു. എന്റെ അഭിപ്രായം ഞാൻ പറഞ്ഞു....

   Delete
  2. mammukka oru creative challange cheythu... (My Tree Challenge) Mammukka do his right.... വിയോജിപ്പ്‌ ഉള്ളവർ ധാരാളം ഉണ്ടാകും. mammukka അവരുടെ അഭിപ്രായത്തെ മാനിക്കുന്നു.

   Delete
 2. മമ്മൂട്ടി തന്റെ പ്രതിക്ഷേധ ത്തി ലുടെ വിമര്ശിച്ചത് സര്ക്കാരിന്റെ കെടുകാര്യസ്തതയെ ആണ് .....മരം നടൽ എന്നത് പബ്ലിസിറ്റി ക്കുവേണ്ടി ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള ഒരു നടപടി യായി മാറിയതിനെ ആണ് മമ്മൂട്ടി വിമര്ശിച്ചത് ..അദ്ദേഹം തന്റെ പ്രസംഗത്തിൽ അത് വക്തമാക്കുകയും ചെയ്തിട്ടുണ്ട് ....അശോക മരമോ ആൽ മരമോ അല്ല നടണ്ടത് കാരണം കുറേക്കാലം കഴിയുമ്പോ അത് വെട്ടിക്കളയെണ്ടി വരും .......അതിനു പകരം ഫലങ്ങൾ നല്കുന്ന വൃക്ഷങ്ങൾ ആണ് നടെണ്ടത് എന്നാണ് അദ്ദേഹം വക്ത മാക്കിയത് ...എന്തെങ്കിലും കാണിച്ചു കൂട്ടി എല്ലില്ലാത്ത വാ കൊണ്ട് രണ്ടു പ്രസംഗവും കാച്ചി വലിയൊരു കാര്യം ചെയ്തുന്നു മേനി നടിച്ചു പിനവലിയുന്ന കപട രാഷ്ട്രീയ സാമുഹ്യ നേതാക്കളെക്കാൾ എന്തുകൊണ്ടും മഹാനായ വക്തിത്വ മാണ് മമ്മൂട്ടി യുടേത് .. ചെയ്യുന്ന കാര്യം കൊണ്ട് ലോകത്തിനും സമൂഹത്തിനും എന്തെങ്കിലും ഗുണം ഉണ്ടാകണം എന്ന് അദ്ദേഹത്തിന് നിർബന്ധം ഉള്ളതുകൊണ്ടാണ് തന്റെ അതൃപ്തി മറയില്ലാതെ പുള്ളി വക്തമാക്കിയത് ,,ഇമ്മാതിരി തട്ടി ക്കൂട്ടു പരിപാടികൾ ക്കാണേൽ തന്നെ ഇനി വിളിചെക്കരുത് എന്ന് മറയില്ലാതെ യാണ് അദ്ദേഹം പറഞ്ഞത് ...എന്റെ വക ഒരു സല്യൂട്ട് ...

  ReplyDelete
  Replies
  1. എന്റെ അഭിപ്രായമാണ് ഞാൻ എഴുതിയത്. വിയോജിപ്പ്‌ ഉള്ളവർ ധാരാളം ഉണ്ടാകും. അവരുടെ അഭിപ്രായത്തെ മാനിക്കുന്നു.

   Delete
 3. ആൽമര ത്തിനും അശോക മരത്തിനും ഒക്കെ അതിന്റെതായ പ്രത്യേകത കളും ഗുണങ്ങളും ഉണ്ടെന്നുള്ളത് ശെരി തന്നെ ..കാരണം ഒരു ഗുണവുമില്ലാത്ത ഒരു പുൽനാമ്പ് പോലും ഈ പ്രപഞ്ച ത്തിൽ ഇല്ല ....ആൽമരം വായു വിനെ ഫിൽറ്റർ ചെയ്യുമെന്നും ശുധീകരിക്കുമെന്നും ഉള്ളത് ശാസ്ത്ര സത്യം തന്നെ ..പക്ഷെ നമ്മളാരും എന്ത് കൊണ്ട് നമ്മുടെ വീട്ടു വളപ്പിലോ കൃഷി യിടങ്ങളിലോ പറമ്പുകളിലോ ആൽമരം നടുന്നില്ല ...അതൊന്നു ചിന്തിച്ചു നോക്ക് .....മാവും പ്ലാവും തേക്കും ഈട്ടിയും റമ്പുത്താനും ഒക്കെ നട്ടു പിടിപ്പിക്കുന്ന സ്ഥാനത്ത് ഒരു ആൽമരം കുടി നടാൻ ആരും തയ്യാറാകില്ല ..പടര്ന്നു പന്തലിക്കുവാൻ കുറെയേറെ സ്ഥലവും വേണം ...റോഡ്‌ വികസന ത്തി ന്റെ ആവശ്യത്തിലേക്ക് പാത യോരങ്ങളിൽ പടര്ന്നു പന്തലിച്ചു തണൽ വിരിച്ചു നിന്നിരുന്ന ആൽമരങ്ങൾ ഇന്ന് മുറിച്ചു മാറ്റിക്കൊണ്ടിരിക്കുന്നു .........നടുക മുറിക്കുക നടുക ..ഇതാണ് ഇപ്പോൾ നടക്കുന്നത് ..അത് മാറേണ്ടതുണ്ട് ...

  ReplyDelete
  Replies
  1. എന്റെ അഭിപ്രായമാണ് ഞാൻ എഴുതിയത്. വിയോജിപ്പ്‌ ഉള്ളവർ ധാരാളം ഉണ്ടാകും. അവരുടെ അഭിപ്രായത്തെ മാനിക്കുന്നു.

   Delete
 4. അശോക മരത്തിനു ആയുർവേദ വിധി പ്രകാരം വളരെയേറെ പ്രാധാന്യമുണ്ട് ...പക്ഷെ അശോകം ഒരു മരമാണോ എന്ന മമ്മൂട്ടി യുടെ ചോദ്യവും തള്ളിക്കളയാൻ കഴിയുമോ ...100 കൊല്ലം ഒരു അശോകം വളർന്നാൽ പോലും കഷ്ടി ഒരു വലിയ ചെമ്പരത്തി ചെടിയുടെ വലിപ്പമേ വയ്ക്കു...അതിനെ എങ്ങെനെ മരങ്ങളുടെ ഗണത്തിൽ പെടുത്താൻ കഴിയും ? മമ്മൂട്ടി അശോകം ഒരു മരമാണോ എന്ന് ചോദിച്ചത് അദ്ദേഹത്തിന് ആധികാരികമായി അതിനെക്കുറിച്ച് അറിയുന്നത് കൊണ്ടാകും ....സ്കൂളുകളിൽ ഫല വൃക്ഷ തൈകൾ വച്ച് പിടിപ്പിക്കുന്ന പരുപാടിക്കു വിളിച്ചിട്ട് അശോകം കൊണ്ട് കൊടുത്തിട്ട് നടാൻ പറഞ്ഞാൽ തിരുവായ്ക്ക് എതിർവാ ഇല്ലാതെ നട്ടു പോരാൻ മമ്മൂട്ടി പികെ ജയലക്ഷ്മി എന്ന മന്ത്രിയുടെ പി എ ഒന്നും അല്ലല്ലോ ...അശോകം എന്തെങ്കിലും ഫലം നല്കുന്നതായി ഇത് വരെ അറിവില്ല ...ഒരു ലക്ഷം വൃക്ഷ തൈകൾ നടുന്ന ഒരു പദ്ധതിയ്ക് വേണ്ടി എന്ത് കാരണം കൊണ്ടാണെങ്കിലും പകരം വേറൊരു വൃക്ഷ തൈ ആവശ്യപ്പെട്ടപ്പോൾ തൊടിയിൽ നിന്നിരുന്ന ആൽമരത്തിന്റെ തൈ പിഴുതു നല്കി ദാരിദ്ര്യവാസികൾ എന്ന് വിളിച്ചോതിയ സംഘാടകരുടെ പിടിപ്പുകേടിനെതിരെ അത്രയെങ്കിലും പറഞ്ഞില്ലെങ്കിൽ മമ്മൂട്ടി മീശ മുഖത്ത് വെച്ച് കൊണ്ട് നടന്നിട്ട് വലിയ കാര്യം ഒന്നും ഇല്ല ..ഒരു തൈ ചോദിച്ചപ്പോൾ കൊടുക്കാൻ കഴിയാത്തവർ എങ്ങെനെ ലക്ഷം തൈകൾ പിടിപ്പായി നടും?...

  ReplyDelete
  Replies
  1. എന്റെ അഭിപ്രായമാണ് ഞാൻ എഴുതിയത്. വിയോജിപ്പ്‌ ഉള്ളവർ ധാരാളം ഉണ്ടാകും. അവരുടെ അഭിപ്രായത്തെ മാനിക്കുന്നു.

   Delete
 5. ninakku oru marupadiyo ullopanna achaya...എന്റെ അഭിപ്രായമാണ് ഞാൻ എഴുതിയത്. വിയോജിപ്പ്‌ ഉള്ളവർ ധാരാളം ഉണ്ടാകും. അവരുടെ അഭിപ്രായത്തെ മാനിക്കുന്നു.

  ReplyDelete
 6. oanu achayan ..ok i like ur articles and i respect u ...i just wrote ma openion about this issue ...u hv a wonderfull writing skills and keep goes ....

  ReplyDelete
  Replies
  1. Thanks for showing this spirit; Red Salute Comrade...

   Delete
 7. അച്ചായന്റെ അഭിപ്രായത്തോട്‌ യോജിയ്ക്കുന്നു..

  ReplyDelete