ചുരുക്കത്തിൽ മൊബൈൽ ഫോൺ കൊടുങ്കാറ്റിൽ പെട്ട് അകാല ചരമടഞ്ഞു പോയ കമ്യൂണിക്കേഷൻ ഗാഡ്ജെറ്റാണ് പേജർ !!
Friday, 24 December 2021
പേജർ - അകാലത്തിൽ വീണു പോയ പോരാളി
Saturday, 20 November 2021
ചുരുളി @ OTT യും തെറി കേട്ട് കുരു പൊട്ടിയ മലയാളിയും...
Thursday, 18 November 2021
No More Shadows: A Pledge for Our Children
Little eyes so bright and new,
Hearts so pure, and spirits true.
Like tiny flowers, soft and small,
Trusting hands, ready for all.
A child is soft, with smiling face,
They trust the world, they laugh, they play.
They do not know of dark and fright,
Just sunny days and happy light.
Innocent hearts don’t understand,
How evil hands can hurt and plan.
A cruel shadow, hard to name,
Sets their tender souls aflame.
A trust broken, a smile undone,
Before their little lives have run.
A wound inflicted, deep inside,
Where pain and fear now try to hide.
Their happy dreams begin to fade,
By grown-up cruelties, sadly made.
We must stand tall, with hearts so clear,
To wipe away each child's tear.
Stop this crime, stand up and shout,
Let not one child live with doubt.
Their body is not yours to own,
Leave them, let them grow alone.
Zero tolerance, our firm stand,
Protecting every child in the land.
Strict punishment, quick and sure,
To keep our little ones secure.
Let law be strong, no more delay,
Let abusers face the fire, without a say.
Let every child be safe and free,
From this cruel evil, wild to see.
Let justice shine, and good remain,
To heal the hurt, and ease the pain.
We’ll guard them with care, and drive evil away,
Let children laugh, let childhood stay.
Poetic Reflections of a Crazy Soul
Wednesday, 17 November 2021
സാറാ ബാർട്ട്മാൻ; നൂറ്റാണ്ടുകൾ നീണ്ട മനുഷ്യാവകാശ ധ്വംസനത്തിന്റെയും സ്ത്രീവിരുദ്ധതയുടെയും ഇര
സാറ ജോലി ചെയ്തിരുന്ന വീട്ടിൽ നിന്നാണ് സാറയുടെ ദുർവിധി ആരംഭിക്കുന്നത്. അതിന് കാരണമായതാകട്ടെ അവളുടെ ശരീരത്തിന്റെ ചില പ്രത്യേകതകളും. സാറയുടെ മുതലാളി പീറ്റർ സീസറുടെ വീട്ടിലേക്ക് ഒരു ദിവസം രണ്ട് അതിഥികൾ വന്നെത്തി. പീറ്ററിന്റെ സഹോദരൻ ഹെൻറിക്ക് സീസറും അയാളുടെ സുഹൃത്ത് വില്യം ഡൺലപ്പുമായിരുന്നു ആ അതിഥികൾ. സാറായുടെ ശരീരത്തിന്റെ ഒരു പ്രത്യേകതയിൽ അവരുടെ ദൃഷ്ടി പതിഞ്ഞു. അൽപ്പം വലിപ്പം കൂടിയ നിതംബമുള്ള ശരീരഘടനയായിരുന്നു പൊതുവെ സാറ ഉൾപ്പെടുന്ന ഖോയ്ഖോയ് ഗോത്രവർഗക്കാരുടെ സ്ത്രീകൾക്കുണ്ടായിരുന്നത്. എന്നാൽ സാറയാകട്ടെ അതിലുമേറെ നിതംബവളർച്ചയുള്ള വ്യക്തിയായിരുന്നു. ആ നിതംബ വലിപ്പം കുറച്ച് അസാധാരണവും ഏവരാലും ശ്രദ്ധിക്കപ്പെടുന്ന രീതിയിലും ഉള്ളതായിരുന്നു. സത്യത്തിൽ, നിതംബത്തിൽ അസാധാരണമായി കൊഴുപ്പടിഞ്ഞ് വണ്ണം വെക്കുന്ന Steatopygia എന്ന മെഡിക്കൽ കണ്ടീഷൻ ആയിരുന്നു അത്.
സാറയുടെ പ്രത്യേക ശരീരഘടനയിൽ ആകൃഷ്ടരായ അതിഥികൾ അവളെ ലണ്ടനിലെത്തിച്ച് പ്രദർശിപ്പിച്ച് പണമുണ്ടാക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ചു. വിവിധങ്ങളായ പ്രദർശന വേദികൾക്ക് പ്രശസ്തമായിരുന്നു അക്കാലത്തെ ലണ്ടൻ നഗരം. ഏതെങ്കിലും ഒരു പ്രദർശനശാലയുടെ നടത്തിപ്പുകാരനോ ഉടമയോ ആയിരിക്കുക എന്നത് വലിയ ഒരു സാമൂഹിക ഔന്നത്യമായി കൊണ്ടാടപ്പെട്ടിരുന്ന കാലമായിരുന്നു അത്.
എന്നാൽ ഇതിനിടെ, അടിമത്വത്തിനെതിരെ ചില മുന്നേറ്റങ്ങൾ ബ്രിട്ടനിൽ ശക്തിയാർജ്ജിച്ചു. അടിസ്ഥാന മനുഷ്യാവകാശത്തെപ്പറ്റി ധാരണയുള്ള ഏതാനും പേരെങ്കിലും സാറ ബാർട്മാന്റെ അവകാശ നിഷേധത്തെ ചോദ്യം ചെയ്തു. എന്നാൽ, തന്നെ പ്രദർശനത്തിന് വയ്ക്കാൻ സാറ സമ്മതം നൽകിയതായി പറയപ്പെടുന്ന സാക്ഷ്യപത്രം കാണിച്ച് പ്രദർശകനായ ഡൺലപ്പ് നിയമത്തിന്റെ കുരുക്കിൽ നിന്ന് വഴുതി മാറി. 1807-ൽ അടിമക്കച്ചവടം അവസാനിപ്പിച്ചു കൊണ്ടുള്ള നിയമം ലണ്ടനിൽ പ്രാബല്യത്തിൽ വന്നു. അതോടെ, പ്രദർശന സംഘാടകർ അവളേയും കൊണ്ട് ബ്രിട്ടണിലേക്കും അയർലന്റിലേക്കും പ്രദർശന യാത്രകൾ സംഘടിപ്പിച്ചു. പ്രദർശന ഷോകൾക്ക് വിലക്ക് വന്നേക്കാമെന്നതോടെ 1814-ൽ സീസർ, സാറയുമായി പാരീസിലേക്ക് പോയി. അവിടെ അവൾ മദ്യപാനശാലകളിലെ കസ്റ്റമേഴ്സ്സിനെ ആകർഷിക്കാൻ നിയോഗിതയായി. അയാൾ ഏറെക്കാലം അവളെ ക്രൂരമായി ചൂഷണം ചെയ്ത് ധാരാളം സമ്പാദിച്ചുകൂട്ടി. ഒടുക്കം സീസർ അവളെ ഒരു മൃഗശാലക്കാരന് കൈമാറി ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചു പോയി. പ്രദർശനവസ്തു എന്ന നിലയിലുള്ള ജീവിതത്തിനിടെ ഏകാന്തതയും വിഷാദവും സാറയെ പിടികൂടി. ഇക്കാലയളവിൽ അവൾ നിർബന്ധിത വ്യഭിചാരത്തിനും ഇരയാക്കപ്പെട്ടതായി പറയപ്പെടുന്നു. ഇതെല്ലം സാറയെ ഒരു നിത്യ മദ്യപാനിയാക്കി മാറ്റി.
വംശീയ ശാസ്ത്ര പഠനങ്ങളുടെ ഒരു തുടക്കകാലമായിരുന്നു അത്. അക്കാലത്ത് പഠനാവശ്യങ്ങൾക്കായി സാറയുടെ ശരീരഘടന വരച്ചെടുക്കാനും അവളുടെ പ്രത്യേകതകൾ പഠിക്കാനുമായി പല ശാസ്ത്രകാരന്മാരും അവളെ സമീപിച്ചു. എന്നാൽ അവരുടെ മുന്നിൽ തന്റെ നഗ്നത പ്രദർശിപ്പിക്കാൻ സാറ വിസമ്മതം പ്രകടിപ്പിച്ചു.
Wednesday, 13 October 2021
കോടതികളിലും നിയമവാഴ്ചയിലും ജനങ്ങൾക്ക് വിശ്വാസം കുറയുന്നില്ലേ !!???
1. പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സംഗം ചെയ്തയാളെ ജയിലിനകത്ത് വച്ച് കുത്തിക്കൊന്ന് സഹോദരന്‍ (ന്യൂ ഡൽഹി 01-07-2020), ബലാൽസംഗക്കേസിൽ ജാമ്യം ലഭിച്ച് വീട്ടിലെത്തിയ പ്രതിയെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു (ജാർഖണ്ഡ് 02.07.2020).
2019 ഡിസംബറിലെ ആദ്യവെള്ളിയാഴ്ച രാജ്യം ഉണര്‍ന്നത് തെലങ്കാനയില് പോലീസ് "നീതി" നടപ്പാക്കിയ വാര്‍ത്ത കേട്ടാണ്. തെലങ്കാനയിൽ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് കുറ്റാരോപിതരെയും പോലീസ് ഏറ്റുമുട്ടലിലൂടെ വധിച്ചു എന്നായിരുന്നു ആ വാർത്ത. പോലീസിന്റെ വിശദീകരണം കേൾക്കുമ്പോഴേ ഫേക്ക് എൻകൗണ്ടർ ആണെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും തോന്നാവുന്ന ഈ സംഭവം എന്തുകൊണ്ടാണ് പൊതുജനങ്ങൾ മുൻപെങ്ങും ഇല്ലാത്ത വിധം ആഘോഷമാക്കുന്നത് ? തികച്ചും അസാധാരണമായൊരു സമയത്ത് കൂരിരുട്ടിന്റെ മറവില്‍ വിചാരണ പോലും നടക്കുന്നതിന് മുൻപേ നിരായുധരായ നാല് മനുഷ്യരെ വെടിവച്ചു കൊന്ന പോലീസുകാർക്ക് "നീതി നടപ്പാക്കിയവർ" എന്ന പേരിൽ ലഭിക്കുന്ന താരപരിവേഷം എന്തിന്റെ സൂചനയാണ് ?
വാളയാർ പീഡന-കൊലപാതക കേസിലെ വിധി വന്നപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്ന കഥ മഞ്ചേരിയിലെ ശങ്കരനാരായനെപ്പറ്റിയുള്ളതായിരുന്നു. കേവലം പതിമൂന്ന് വയസുള്ള പൊന്നുമകളെ ബലാൽസംഗം ചെയ്ത് കൊന്ന അയല്‍ക്കാരൻ മുഹമ്മദ് കോയയെ വെടിവച്ചു കൊന്ന കേസിലെ പ്രതിയായിരുന്നു ശങ്കരനാരായണൻ; വെറുമൊരു സാധാരണക്കാരൻ. മഞ്ചേരി സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച ശങ്കരനാരായണനെ തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി വെറുതെ വിടുകയായിരുന്നു. Tuesday, 12 October 2021
ഒരേയൊരു നെടുമുടി...
ആലപ്പുഴ നെടുമുടിക്കാരൻ കേശവൻ വേണുഗോപാൽ എന്ന കലാകാരനെ മലയാള സിനിമ ആസ്വാദകർക്ക് മനസിലാക്കാൻ പേര് അത്രയും നീട്ടി പറയേണ്ട കാര്യമില്ല; ചുമ്മാ നെടുമുടി എന്ന് പറഞ്ഞാൽത്തന്നെ ആളെ തിരിച്ചറിയാത്തവർ ചുരുക്കമായിരിക്കും.ഒരു ജേർണലിസ്റ്റ് ആയി തൊഴിൽ ചെയ്തതിന് പുറമെ നടനെന്ന നിലയിൽ അയത്നലളിതവും സമാനതകളില്ലാത്തതുമായ ഭാവപ്പകർച്ചകളും പകർന്നാട്ടങ്ങളും നടത്തിയ ഈ പ്രതിഭാധനൻ നാടകം, സീരിയൽ, കഥയെഴുത്ത്, സംവിധാനം, സംഗീതം എന്ന് തുടങ്ങി കൈവയ്ക്കാത്ത കലാ മേഖലകൾ ചുരുക്കം.
രണ്ടാഴ്ചക്ക് മുൻപാണ് "ആണും പെണ്ണും" എന്ന ആന്തോളജി സിനിമ കണ്ടത്; അതിലും ഇദ്ദേഹം ചെയ്ത കഥാപാത്രം പതിവ് പോലെ കിടിലം ആയിരുന്നു. ഞായറാഴ്ചയാണ് ഡോക്ടർ പശുപതിയിലെ കോമഡി സീനുകൾ ഇരുന്നു കണ്ടത്; അതിലെ പഞ്ചായത്ത് പ്രസിഡന്റ് ഉണ്ണിക്കണ്ണൻ നായർ എന്നും പ്രിയപ്പെട്ട കഥാപാത്രമായിരുന്നു. പിന്നെ ധിം തരികിട തോമിലെ കീരിക്കാടൻ ചെല്ലപ്പൻ പിള്ള, ചിത്രത്തിലെ കൈമൾ, വീണ്ടും ചില വീട്ടുകാര്യങ്ങളിലെ അരവിന്ദൻ, കള്ളൻ പവിത്രനിലെ പവിത്രൻ, ചമ്പക്കുളം തച്ചനിലെ കുട്ടിരാമൻ, ആലോലത്തിലെ തമ്പുരാൻ, തേന്മാവിൻകൊമ്പത്തിലെ ശ്രീകൃഷ്ണൻ, അപ്പുവിലെ ചാണ്ടിക്കുഞ്ഞാശാൻ, ഒരു സെക്കൻഡ് ക്‌ളാസ് യാത്രയിലെ നാരായണൻ മേസ്ത്രി, പൂച്ചക്കൊരു മൂക്കൂത്തിയിലെ രാവുണ്ണി മേനോൻ, ബെസ്റ്റ് ആക്റ്ററിലെ ഡെൻവർ ആശാൻ, .... അങ്ങനെയങ്ങനെ ഇഷ്ടമുള്ള കഥാപാത്രങ്ങൾ എഴുതാൻ തുടങ്ങിയാൽ ഇവിടെയൊന്നും തീരില്ല.
യഥാർത്ഥ ജീവിതത്തിലിപ്പോൾ വാർദ്ധക്യത്തിൽ എത്തിയെങ്കിലും മലയാള സിനിമയിൽ ശ്രദ്ധേയമായ വൃദ്ധവേഷങ്ങൾ അതിഭാവുകത്വമോ കൃത്രിമത്വമോ ഇല്ലാതെ അവതരിപ്പിച്ച് ഫലിപ്പിച്ചത് നെടുമുടിയുടെ യൗവനത്തിലും മധ്യവയസിലുമായിരുന്നു. സംഗീതവും കവിതയും അവതരിപ്പിക്കുന്ന രംഗങ്ങളിൽ ചുണ്ടുകൾക്കൊപ്പം വിരലുകളും ശരീരവുമൊക്കെ അഭിനയിക്കുന്ന കാഴ്ച വിസ്മയിപ്പിക്കുന്നതാണ്. അച്ഛനായും മുത്തച്ഛനായും ഏട്ടനായുമൊക്കെ പല വട്ടം മരിച്ചപ്പോഴും അനുവാചകനെന്ന നിലയിൽ കണ്ണ് നനയിപ്പിച്ച നിങ്ങൾ ഇനി പുതിയ വേഷപ്പകർച്ചകൾ സമ്മാനിച്ച് ഇനി വെള്ളിത്തിരയിൽ വരില്ലല്ലോ എന്നോർക്കുമ്പോൾ മനസ്സിലെവിടെയോ ഒരു വിങ്ങൽ...
പ്രിയ നെടുമുടിക്ക് ആദരാഞ്ജലികൾ...
Thursday, 30 September 2021
ലൈംഗിക വിദ്യാഭ്യാസം കൊടുക്കേണ്ടത് ആർക്കാണ് !!???
Tuesday, 10 August 2021
A time when postal stamps were used instead of currency notes !!!
This government faced many challenges, including the ongoing war, economic difficulties, and the rise of radical political movements, particularly the Bolsheviks led by Vladimir Lenin. At the time, the Provisional Government also faced a Duel Power situation, sharing power with the Petrograd Soviet, a workers' and soldiers' council. This dual power arrangement created political instability. The Provisional Government's inability to solve the socio-political problems Russians were experiencing eroded popular support for it. Uprisings like The July Days and the Kornilov Affair further weakened the Provisional Government.
Finally, in the October Revolution of 1917, the Bolsheviks overthrew the Provisional Government and seized power and Soviet Russia (USSR) came into being. As the new government introduced its own currency and took measures to stabilize the economy, the Stamp Currency system became unnecessary.
Although not in circulation, these stamp notes are a favorite among stamp and note collectors. In a sense, it is the smallest currency in use in the world so far. But there are note collectors who do not even accept it as a currency.
കറൻസി നോട്ടിന് പകരം പോസ്റ്റൽ സ്റ്റാമ്പ് ഉപയോഗിച്ച കാലം
Monday, 9 August 2021
ഇ ബുൾ ജെറ്റിന് ചെയ്യാൻ പാടില്ലാത്തത് പിങ്ക് പോലീസിനും ഹൈവെ പോലീസിനും ചെയ്യാമോ !!???
"108 ആംബുലൻസി"ന്റെയും പിങ്ക് പട്രോളിന്റെയും ഹൈവേ പട്രോളിന്റെയും യുമൊക്കെ വാഹനങ്ങളിൽ കളർ തീമുകൾ ഉപയോഗിക്കാമെങ്കിൽ ഇ ബുൾ ജെറ്റ് ബ്രദേഴ്സ്സിന്റെ "നെപ്പോളിയന്" കളർ തീം ഉപയോഗിക്കുന്നതിൽ എന്താണ് തടസമെന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം.
നിയമത്തെപ്പറ്റി കൃത്യമായ ധാരണ ഇല്ലാത്തതാണ് ഇങ്ങനെയൊക്കെ ചോദിക്കാൻ കാരണം. ആംബുലൻസ്, പിങ്ക് പെട്രോൾ, ഹൈവേ പട്രോൾ, എം വി ഡി തുടങ്ങിയ സേവന വിഭാഗങ്ങൾ, സർക്കാർ-സർക്കാരിതര സ്ഥാപനങ്ങൾ, കോർപ്പറേറ്റ് കമ്പനികൾ മുതലായവയുടെ വാഹനങ്ങളെ പെട്ടെന്ന് തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്ന യൂണിഫോം കളർ ആൻഡ് ഡിസൈൻ കോഡിന് "ലിവറി" (Livery) എന്നാണ് പറയുന്നത്. ഇത്തരം ലിവറികളെല്ലാം നിയമപരമായി റജിസ്റ്റർ ചെയ്യപ്പെട്ടവയാണ്.
ഒരു സ്വകാര്യ വ്യക്തിക്കോ സ്ഥാപനത്തിനോ ആവശ്യമെന്ന് തോന്നുന്ന പക്ഷം, സ്വന്തം വാഹനത്തിന് അല്ലെങ്കിൽ വാഹനങ്ങൾക്ക് കസ്റ്റം ലിവെറി സെറ്റ് ചെയ്യാനാകും. പാഴ്‌സൽ സർവീസ്, കൊറിയർ സർവീസ്, പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്, ATM നോട്ട് മാനേജ്‌മന്റ് കമ്പനികൾ, ഓയിൽ കമ്പനികളുടെ ടാങ്കറുകൾ, കുടിവെള്ള ടാങ്കറുകൾ തുടങ്ങി ലിവറികളുടെ അനേകം ഉദാഹരണങ്ങൾ നമ്മുടെ നിരത്തുകളിലേക്കൊന്ന് കണ്ണോടിച്ചാൽ യഥേഷ്ട്ടം കാണാനാകും. പോലീസ്, സൈനിക അർദ്ധ സൈനിക വിഭാഗങ്ങളുടെ ലിവറികളുമായോ രജിസ്റ്റേർഡ് ലിവറികളുമായോ സാമ്യമില്ലാത്തതും നിയമവിരുദ്ധമല്ലാത്തതുമായ ലിവറികൾ നമുക്ക് ഉപയോഗിക്കാനാകും.
നിയമം അനുവദിക്കുന്ന തരത്തിലുള്ള ഏത് ലിവറിയും നിങ്ങളുടെ വണ്ടി രജിസ്റ്റർ ചെയ്തിരിക്കുന്ന ആർ ടി ഓഫീസിൽ നിശ്ചിത ഫീസ് അടച്ച് അതിന് വേണ്ടിയുള്ള അപേക്ഷാഫോമിൽ അപേക്ഷിച്ചു നിയമവിധേയമാക്കാം. ഇക്കാര്യം വണ്ടിയുടെ RC ബുക്കിൽ രേഖപ്പെടുത്തി കിട്ടുകയും ചെയ്യും.
Friday, 6 August 2021
The Bonsai : Magic of Miniatures
In handy bowls, a world contained,
A miniature tree, carefully trained.
With patient hands, the artist’s touch,
Shapes the small tree, so grand.
A bonsai’s grace, a quiet art,
A silent story, nature’s heart.
Each twist and turn, each curve so fine,
A timeless dance, for souls to align.
From China’s soil, its roots did rise,
Through centuries, beneath vast skies.
To Japan it came, where it took its place,
A living art, a serene embrace.
With care and hands, the artist bends,
As nature’s form and craft both blend.
A thousand years in inches small,
The grandeur of the mighty tall.
In World War's dark wake, it stood so still,
Surviving the atom bomb, with strength and will.
A tree that endured, free from all hate,
Japan’s sweet revenge, a gentle gift to the US.
Through seasons’ change, it stands serene,
A living sculpture, poised and keen.
In pots so small, yet life abounds,
A silent whisper, peace resounds.
A living dream beneath the skies,
Your spirit soars, though small your size.
In bonsai’s roots, the world we see,
A timeless bond, you set us free.
Poetic Reflections of a Crazy Soul
Thursday, 1 July 2021
ലോകപ്രശസ്തമായ ഈ ടാപ്പിന്റെ ചരിത്രം കേരളത്തിന് അഭിമാനമാനവും അപമാനവും ആകുന്നതെങ്ങിനെയാണ് !?
കുറച്ച് കാലം മുൻപ് വരെ നമ്മുടെ റോഡ് വക്കുകളിലെയും റെയിൽവെ സ്റ്റേഷനുകളിലെയും ട്രെയിൻ കംപാർട്ട്മെന്റുകളിലെയും ഒരു സാധാരണ കാഴ്ചയായിരുന്ന ചിത്രത്തിൽ കാണുന്ന തരം വാട്ടർ ടാപ്പുകൾ. നമ്മുടെ റോഡുവക്കുകളിൽ ഇപ്പോൾ ഇത്തരം ടാപ്പുകൾ അപൂർവ്വമായി മാത്രമേ കാണപ്പെടുന്നുള്ളു. എന്നിരുന്നാലും ട്രെയിനുകൾക്കുള്ളിലും സ്റ്റേഷനുകളിലും ഇന്ത്യൻ റെയിൽവേ ഇപ്പോഴും ജെയ്‌സൺ വാട്ടർ ടാപ്പുകൾ ഉപയോഗിക്കുന്നുണ്ട്. ‘ജെയ്‌സൺ’ വാട്ടർ ടാപ്പ് അല്ലെങ്കിൽ ‘വേസ്റ്റ് നോട്ട് വാട്ടർ ടാപ്പ്’ "നോ വാട്ടർ വേസ്റ്റ് ടാപ്പ്" എന്നൊക്കെയാണ് ഈ ടാപ്പ് അറിയപ്പെട്ടിരുന്നത്. ജലനഷ്ടം കുറയ്ക്കാനായി ലോക വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഈ വാട്ടർ ടാപ്പിന്റെ പേരിൽ കേരളത്തിന് അഭിമാനിക്കാനും അപമാനഭാരത്താൽ തല കുനിക്കാനും വകയുണ്ട്.
ചിത്രത്തിൽ കാണുന്ന ആളുടെ പേര് ജെ. പി. സുബ്രഹ്മണ്യ അയ്യർ എന്നാണ്. ഇത്തരം ടാപ്പ് വികസിപ്പിച്ചെടുത്തത് നമ്മുടെ നാട്ടുകാരനായ ഇദ്ദേഹമാണ്. ഇദ്ദേഹം തിരുവിതാംകൂർ-കൊച്ചി സംസ്ഥാനത്ത് ഇൻഷുറൻസ് ഓഫീസറായി സേവനമനുഷ്ഠിച്ച കാലത്ത് റോഡ് സൈഡ് വാട്ടർ ടാപ്പുകൾ ഉപയോഗശേഷം ആളുകൾ കൃത്യമായി അടക്കാത്തത് മൂലം ധാരാളം വെള്ളം പാഴായിപ്പോകുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഈ പ്രശ്നം എങ്ങനെ പരിഹരിക്കാമെന്ന് നിരന്തരം ചിന്തിച്ചു കൊണ്ടിരുന്ന അദ്ദേഹം ചില എഞ്ചിനീയർ സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു ടാപ്പ് ഉണ്ടാക്കി. പിന്നീട് ഈ ടാപ്പുകളുടെ പ്രവർത്തനക്ഷമത കൂടുതൽ മെച്ചപ്പെടുത്തുകയും ഈ ടാപ്പ് ഡിസൈനിന് പേറ്റന്റ് നേടുകയും ചെയ്തു. എന്നാൽ, ജെയ്‌സൺ വാട്ടർ ടാപ്പുകൾ വരുന്നതിനുമുമ്പ് ഒരു ക്രൂഡ് സെൽഫ് ക്ലോസിംഗ് വാട്ടർ ടാപ്പ് ഉണ്ടായിരുന്നോ എന്ന് വ്യക്തതയുള്ള വിവരങ്ങൾ ലഭ്യമല്ല. സുബ്രഹ്മണ്യ അയ്യർ കരമനയിൽ ഒരു ഫാക്ടറി സ്ഥാപിച്ച് വൻതോതിൽ ടാപ്പ് നിർമ്മാണം ആരംഭിച്ചു. തൊഴിൽത്തർക്കങ്ങൾ അടക്കമുള്ള പല വിധ പ്രശ്നങ്ങൾ മൂലം കേരളത്തിൽ ഫാക്ടറി പ്രവർത്തിപ്പിക്കൽ അദ്ദേഹത്തിന് ദുഷ്കരമായി. പിന്നീടദ്ദേഹം നിർമ്മാണശാല കോയമ്പത്തൂരിലേക്ക് മാറ്റി. ‘ഹൈഡ്രോ പ്ലാൻ’ എന്ന ഒരു ജർമ്മൻ കമ്പനി ഇന്ത്യയിലും ശ്രീലങ്കയിലും ഒഴികെ ലോകമെമ്പാടും ടാപ്പ് നിർമ്മിക്കാനും വിൽക്കാനുമുള്ള അവകാശം അയ്യരുടെ കയ്യിൽ നിന്ന് വാങ്ങിയതോടെ യൂറോപ്പ്, ഇംഗ്ലണ്ട്, ജപ്പാൻ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ജെയ്‌സൺ ടാപ്പിന് വലിയ തോതിലുള്ള പ്രചാരമുണ്ടായി.
ജീവിത നിലവാരത്തിലെ ഉയർച്ചയും നഗരവൽക്കരണവും വീടുകളിലേക്കുള്ള ജലവിതരണത്തിന്റെ രീതികളെ മാറ്റി മറിച്ചു. കുപ്പിയിൽ വരുന്ന കുടിവെള്ളത്തിന്റെ സ്വീകാര്യത കൂടി വന്നു. ഇതോടെ പൊതുടാപ്പുകൾ ആശ്രയിക്കുന്നവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു. ഇത്തരം മാറ്റങ്ങൾ റോഡുകളിലെ പൊതുടാപ്പുകളുടെ വംശനാശത്തിലേക്ക് നയിച്ചു; അപൂർവ്വമായുള്ള പൊതുടാപ്പ് പോയിന്റുകളിലും ജെയ്‌സൺ ടാപ്പുകൾ ഉപയോഗിക്കാതായി.
ലോകവ്യാപകമായി ഉപയോഗിക്കപ്പെട്ടിരുന്ന, വെള്ളം പാഴാക്കാത്ത ഈ ടാപ്പുകളുടെ ഉത്ഭവം നമ്മുടെ കൊച്ചു കേരളത്തിൽ നിന്നാണെന്ന് പറയുന്നതിൽ അഭിമാനിക്കുന്നതിനൊപ്പം അതുണ്ടാക്കാൻ വേണ്ടി സ്ഥാപിക്കപ്പെട്ട നിർമ്മാണശാല നമ്മുടെ സാമൂഹ്യമനോഭാവങ്ങളിലെ ന്യൂനതകൾ കൊണ്ട് കേരളത്തിൽ നിന്ന് പുറംനാട്ടിലേക്ക് പോയി എന്നതിൽ കുറച്ച് അപമാനഭാരവും ഉണ്ടാകേണ്ടതാണ്.
വിവരങ്ങൾക്ക് കടപ്പാട് : Archives of The Hindu Daily & Achuthsankar S Nair
Wednesday, 23 June 2021
21 മാസങ്ങൾ ലോക്ക് ഡൗണിൽ പെട്ടുപോയ ഇന്ത്യൻ ജനാധിപത്യം...
ഇന്ദിരയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പാർട്ടി 1971-ൽ നടന്ന തിരഞ്ഞെടുപ്പിൽ പരക്കെ തിരഞ്ഞെടുപ്പു കൃത്രിമം കാട്ടി എന്ന് ഇന്ദിരയുടെ എതിരാളികൾ വളരെ നാളുകളായി ആരോപിച്ചിരുന്ന കാലമാണത്. സോഷ്യലിസ്റ്റ് നേതാവായ ഗാന്ധിയൻ ജയപ്രകാശ് നാരായൺ ബിഹാറിൽ പ്രവിശ്യാ സർക്കാരിനെ മാറ്റുന്നതിനു വേണ്ടി നടത്തിയ പ്രക്ഷോഭവും അക്കാലത്ത് തന്നെയായിരുന്നു. സത്യാഗ്രഹത്തിലൂടെ ഇന്ത്യൻ സർക്കാരിനെ പുറത്താക്കുവാനല്ല ജനകീയ പ്രക്ഷോഭം നടത്തുവാൻ അദ്ദേഹം ശ്രമവും തുടങ്ങി. ജെപിയും അദ്ദേഹത്തിന്റെ അനുയായികളും അഹിംസാ മാർഗ്ഗത്തിലൂടെ ഇന്ത്യൻ സമൂഹത്തെ മാറ്റിമറിക്കുവാനായി ഒരു സമ്പൂർണ്ണ വിപ്ലവത്തിനായി വിദ്യാർത്ഥികളെയും കർഷകരെയും തൊഴിലാളി സംഘടനകളെയും ഏകോപിപ്പിക്കുവാൻ ശ്രമിച്ചു. ഗുജറാത്ത് അസംബ്ലി തിരഞ്ഞെടുപ്പിൽ കോൺഗ്രസ്, ജനതാ പാർട്ടിയുടെ നേതൃത്വത്തിലുള്ള വിവിധ രാഷ്ട്രീയകക്ഷികളുടെ സഖ്യത്തോട് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു. പാർലമെന്റിൽ സർക്കാർ ഒരു അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിക്കുന്ന ഘട്ടം വന്നു.
.png)









.png)



