ഞാൻ വെറും പോഴൻ

Thursday 8 May 2014

ആരും പേടിക്കണ്ട; സുപ്രീം കോടതി വിധിയെ മറികടന്നു കൊണ്ട് പൊട്ടാൻ ഒരു മുല്ലപ്പെരിയാറിനും ആവില്ല...

പരീക്ഷ എഴുതിയ മുഴുവന്‍ വിഷയങ്ങളില്‍ പകുതി കിട്ടിയില്ല, ബാക്കി പകുതി തോറ്റു എന്ന് പറഞ്ഞ കുട്ടിയുടെ പോലെയായി മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതിയില്‍ പോയ കേരളത്തിന്റെ കാര്യം. ഉന്നയിച്ച പതിനൊന്നു വിഷയങ്ങളിലും കേരളം തോറ്റു; അതിനേക്കാള്‍ ശരി പതിനൊന്നിലും തമിഴ്നാട് ജയിച്ചു എന്ന് പറയുന്നതാണ്. എന്തായാലും, മുല്ലപ്പെരിയാര്‍ ഡാമിന് സുരക്ഷാ ഭീഷണിയില്ലെന്ന് രാജ്യത്തെ പരമോന്നത നീതിപീഠം വിധി പ്രഖ്യാപിച്ചു. സുപ്രീം കോടതി വിധിയായത് കൊണ്ട് കേരളത്തിലെ ജനങ്ങള്‍ ഇനി പരിഭ്രമിക്കേണ്ടതില്ല. ജനങ്ങളുടെ സുരക്ഷയുടെ കാര്യത്തില്‍ ഏതാണ്ട് ഒരു തീരുമാനമായി. ഇതോടെ കേരളത്തിന്‌ സുരക്ഷ തമിഴ്നാടിന് വെള്ളം എന്ന ഫോര്‍മുല എളുപ്പത്തില്‍ നടപ്പിലാക്കാനായി. ഇത് കണ്ടപ്പോള്‍ അച്ചായന് തോന്നിയ ഒരു സംശയം, ഇനി കോടതിയുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ പൊട്ടാനുള്ള തയ്യാറെടുപ്പെങ്ങാന്‍ ഡാമിന്റെ ഭാഗത്ത്‌ നിന്നുണ്ടായാല്‍ അത് കോടതിയലക്ഷ്യം ആവുമോ എന്നുള്ളതാണ്. ഡാമിന്റെ ഭാഗത്തുണ്ടാകുന്ന ഭൂചലനങ്ങളെ കൂടി കോടതിയലക്ഷ്യ പരിധിയില്‍ കൊണ്ടുവന്നാല്‍ കാര്യങ്ങള്‍ സമ്പൂര്‍ണ്ണമായി. അണക്കെട്ട് ഘടനാപരമായും ജലശാസ്ത്രപരമായും ഭൂകമ്പശാസ്ത്രപരമായും പൂര്‍ണ്ണ സുരക്ഷിതമാണെന്നുള്ള ജസ്റ്റിസ്‌ ആനന്ദ്‌ അദ്ധ്യക്ഷനായുള്ള സുപ്രീം കോടതിയുടെ ഉന്നതാധികാര സമിതിയുടെ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ് ഈ വിധി. ജനങ്ങളുടെ "വിധി"; അല്ലാതെന്തു പറയാന്‍. റൂര്‍ക്കി ഐ ഐ ടി, ഡല്‍ഹി ഐ ഐ ടി മുതലായ മന്ദബുദ്ധി സ്കൂളിലെ കുട്ടികളുടെ റിപ്പോര്‍ട്ട്‌ നോക്കി ഇപ്പ ശര്യാവും എന്ന് പറഞ്ഞിരുന്ന കേരളത്തിലെ മണ്ടന്മാര്‍ പോയി പണി നോക്കാന്‍ പറഞ്ഞു പരമോന്നത നീതിപീഠം.  

ഈ വിധി ഇങ്ങനെ തന്നെ ആയിരിക്കുമെന്ന് തമിഴ് നാട് കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ചെട്ടിയാർ ജി, 2011 ഡിസംബര്‍ 17 നു അന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി ആയിരിക്കുമ്പോള്‍ ചെന്നൈയിലെ കോണ്‍ഗ്രസ് യോഗത്തില്‍ തന്നെ പറഞ്ഞിരുന്നു. 

അയ്യോ ഇപ്പൊ പൊട്ടുമേ; കിടന്നിട്ടു ഉറക്കം വരണില്ലേ; We want a new daaaaam...പുതിയ ഡാമല്ലാതെ മറ്റൊരു പോം വഴിയില്ലേ എന്നൊക്കെ പിച്ചും പേയും പറഞ്ഞു ഒരു പോക്ക് പോയ, ഒരു തൊടുപുഴക്കാരന്‍ മന്ത്രി...

ഞാന്‍ ഒരു സംസ്ഥാനത്തിന്റെ മാത്രം മന്ത്രിയല്ലാത്തത് കൊണ്ട് അന്തര്‍സംസ്ഥാന പ്രശ്നങ്ങളില്‍ ഇടപെടാന്‍ ആദര്‍ശം അനുവദിക്കാത്ത കേന്ദ്രത്തിലെ ഒരു "പ്രധാന" മന്ത്രി (നമ്മുടെ സര്‍ദാര്‍ അല്ല, കേരളത്തില്‍ നിന്നുള്ള ചേട്ടന്‍)  

അങ്ങനെ അങ്ങനെ, എണ്ണമില്ലാത്ത നമ്മുടെ നേതൃസിംഹങ്ങള്‍ എല്ലാം എന്തോ പോയ അണ്ണാന്റെ പോലെ നടക്കുന്നതും, കക്ഷി ഭേദമില്ലാതെ ഡല്‍ഹിയില്‍ പോയി കെട്ടിക്കിടന്നു കാര്യം സാധിച്ചു പോന്ന പാണ്ടി അണ്ണാച്ചികളെയും (അങ്ങനെയാണല്ലോ പ്രബുദ്ധ കേരളം തമിഴന്മാരെ വിളിക്കാറ്) കാണുമ്പോള്‍ ഇപ്പോള്‍ കെ കരുണാകരനാണ് ഭരിച്ചിരുന്നതെങ്കില്‍ എന്ന് ഓര്‍ത്തു പോയി. രാഷ്ട്രീയപരമായി അച്ചായന് അദ്ദേഹത്തോട് ഒരു താല്പര്യവും ഇല്ലെങ്കിലും, ഇത്തരം കാര്യങ്ങള്‍ തന്റെ വരുതിയില്‍ വരുത്താന്‍ അദ്ദേഹത്തിന് ഒരു പ്രത്യേക വൈഭവം ഉണ്ടായിരുന്നു എന്ന കാര്യം മറക്കാന്‍ പാടില്ലല്ലോ. കാലാ കാലങ്ങളിൽ കേരളം ഭരിച്ച "മന്ദ ബുദ്ധികളുടെ" കഴിവില്ലായ്മയുടെ തെളിവാണ് ഈ അണക്കെട്ട്. കേന്ദ്ര ജലകമ്മീഷനും പരമോന്നത നീതിപീഠവും കോടതിക്കു പോലും കേരളത്തിലെ നാല് ജില്ലകളിലെ 40 ലക്ഷം ജനങ്ങളുടെ ജീവന്റെ വില മനസിലാക്കുന്നില്ല. പ്രശ്നത്തിന് എകരൂപമുള്ള ഒരു പരിഹാരം പോലും ഉന്നയിക്കാൻ കേരളത്തിനു ഇത് വരെ കഴിഞ്ഞിട്ടില്ല. മുല്ലപ്പെരിയാറിനു പകരം മറ്റൊരു അണക്കെട്ടല്ല വേണ്ടത് എന്ന് വാദിക്കുന്ന ഒരു കൂട്ടര്‍. പുതിയ ഡാം മാത്രമാണ് പരിഹാരം എന്ന് മറ്റൊരു കൂട്ടര്‍. ടണൽ ആണ് വേണ്ടത് എന്ന് വേറൊരു കൂട്ടർ.  നമ്മുടെ നേതാക്കള്‍ക്ക് തമ്മില്‍തല്ലും കീശവീര്‍പ്പിക്കലും സരിതയും ബാറും കോഴയും കഴിഞ്ഞിട്ട് ഇതിനൊക്കെ നേരം വേണ്ടേ. തങ്ങളുടെ ഇമ്മിണി വല്ല്യ അധികാരത്തെ മറി കടന്ന് നിയമം നിര്‍മ്മിച്ച ഒരു ഇത്തിരിപ്പോന്ന സംസ്ഥാനത്തിന്റെ അഹമ്മതിയോടുള്ള കോടതിയുടെ കെറുവും വിധിയില്‍ ഇല്ലേ എന്ന് അൽപ്പ ബുദ്ധിയെങ്കിലും ഉള്ള ആളുകൾ ചിന്തിച്ചാൽ അതിനു അവരെ കുറ്റം പറയാൻ ഒക്കുമോ.....

എന്തായാലും, സംഗതിയില്‍ പ്രതിഷേധിച്ചു നമ്മുടെ ദേശീയോത്സവമായ സംസ്ഥാന ഹര്‍ത്താല്‍ പ്രഖ്യാപിപിച്ചു. കൂട്ടിനു നമ്മുടെ സ്ഥിരം കലാപരിപാടികളായ കുപ്പി, തമിഴന്‍ നാമക്കല്‍ നിന്ന് കയറ്റി വിടുന്ന ചിക്കന്‍, ചാനലുകളില്‍ ഹര്‍ത്താല്‍ ദിന പ്രത്യേക ബ്ലോക്ക്‌ ബസ്റ്റര്‍ ചലച്ചിത്രം മുതലായവയും. എന്തായാലും പെരുമഴയത്തു വീട്ടില്‍ ഇരിക്കാന്‍ ഒരു കാരണമായി.  ഹര്‍ത്താല്‍ കണ്ടു പേടിച്ചു നമ്മുടെ രാഷ്ട്രീയക്കാര്‍ പോലും എടുത്ത ഒരു തീരുമാനം മാറ്റുന്നത് കണ്ടിട്ടില്ല. പിന്നല്ലേ കല്ലേപ്പിളര്‍ക്കുന്ന കല്‍പ്പനകള്‍ ഇറക്കുന്ന കോടതി. അതും പരമോന്നത നീതിപീഠം. ഹര്‍ത്താല്‍ മുറ പോലെ നടന്നത് മാത്രം മിച്ചം....

ആശങ്കയ്ക്ക് വകയില്ലെന്നും ഏത് സാഹചര്യത്തെയും നേരിടാൻ തയ്യാറാണെന്നും പറഞ്ഞു നടക്കുന്ന രാഷ്ട്രീയക്കാരോട് കേരള ജനത പൊറുക്കട്ടെ. ഇവിടത്തെ കോടതികളിലും രാഷ്ട്രീയക്കാരിലും വിശ്വാസമര്‍പ്പിച്ച് റിലേ നിരാഹാരം അനുഷ്ടിച്ചു കാത്തിരുന്ന സമര സമിതി എന്ന ശുദ്ധാത്മാക്കളോട് മനസ്സാ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനെ നമുക്ക് മറ്റു മലയാളികള്‍ക്ക് കഴിയൂ. ഓട്ടക്കപ്പലിനു ദൈവം തുണ എന്നല്ലേ പഴമക്കാര്‍ പറയുന്നത്. കേരളത്തിലാണെങ്കില്‍ ദൈവങ്ങള്‍ക്കോ പുണ്യാളന്മാര്‍ക്കോ ഒരു കുറവുമില്ല. അതുകൊണ്ട്, ഈ പണ്ടാരം എളുപ്പമൊന്നും പൊട്ടല്ലേ എന്നും അഥവാ പൊട്ടിയാല്‍ ഇടുക്കി അണക്കെട്ടില്‍ തങ്ങി നില്‍ക്കണേ എന്നും നമുക്ക് ആത്മാര്‍ഥമായി പ്രാര്‍ഥിക്കാം. 

ഇങ്ങിനെ ഒന്ന് സങ്കൽപ്പിച്ചാലോ....മുല്ലപ്പെരിയാർ പൊട്ടുന്നു...അതിനെ ഇടുക്കി ഡാം തടഞ്ഞു നിർത്തുന്നു. ഒരു വെള്ളപ്പൊക്കത്തിലും ചില്ലറ നാശ നഷ്ടങ്ങളിലും കാര്യങ്ങൾ അവസാനിക്കുന്നു....അപ്പോൾ ഈ പാണ്ടികൾക്ക് എവിടെ നിന്ന് വെള്ളം കിട്ടും...അങ്ങനെ സംഭവിച്ചാല്‍ ഈ പാണ്ടികളും സുപ്രീം കോടതിയും എന്ത് ചെയ്യുമെന്ന് അറിയണമല്ലോ. അല്ല പിന്നെ...

അല്ലെങ്കിൽ വേണ്ട; ഇത് പൊട്ടി ഒലിച്ചു കേരളത്തിലെ കുറെ എണ്ണം ചത്താലും നഷ്ടം ഈ പാണ്ടികള്‍ക്ക് തന്നെ അല്ലെ. അവര്‍ ഉണ്ടാക്കി വിടുന്ന കോഴിയും പച്ചക്കറിയും പൂക്കളും ഒക്കെ വാങ്ങാന്‍ ആരെങ്കിലും വേണ്ടേ. 

എങ്ങനെ നോക്കിയാലും ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന മരമണ്ടന്‍ പാണ്ടികള്‍ തന്നെ...

ഇത് വായിച്ചിട്ട്, ഇത് എന്നെ ബാധിക്കാത്ത കാര്യം ആയതു കൊണ്ടാണ് ഇങ്ങിനെ ഒക്കെ എഴുതുന്നത്‌ എന്നും പറഞ്ഞ്, എന്റെ പുറത്തോട്ടു കയറാൻ വരരുത്...ഞാനും എന്റെ സർവ്വ ബന്ധുക്കളും പെരിയാറിന്റെ കരകളിൽ ആണ് താമസ്സിക്കുന്നത്‌. ഈ പണ്ടാരം പൊട്ടി ഒലിച്ചു അതിൽ പെട്ട് ചത്തു പോയാൽ അടിയന്തിരം നടത്താൻ പോലും എന്റെ കുടുംബത്തിൽ ആരും ബാക്കിയുണ്ടാവാൻ വഴിയില്ല...


 ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

4 comments:

  1. mull ഓക്കേ.മുല്ലപ്പെരിയാർ ഡാം അടക്കുക. പാണ്ടികൾക്ക് വെള്ളം കൊടുക്കണ്ട. നാളെ ഭൂകമ്പം വന്നു ഇടുക്കി ഡാം പൊട്ടിയാൽ എന്ത് ചെയ്യും? അതിനും കോടതിയെ പഴി ചാരുമോ?

    ഇവിടെ താങ്കളുടെ പ്രശ്നം ഡാം സുരക്ഷ അല്ല. അതിര്ത്തിക്കപ്പുറം ജീവിക്കുന്ന തമിഴ് സംസാരിക്കുന്ന സഹജീവികളെ വെറുക്കുന്ന മനോവൈകല്യം മാത്രമാണ്.

    ReplyDelete
    Replies
    1. സ്നേഹിതാ, നിങ്ങളെന്നെ തെറ്റിദ്ധരിച്ചിരിക്കുകയാണ്. പെരിയാറിന്റെ കരയില്‍ താമസിക്കുന്ന ആളെന്ന നിലയില്‍ എന്നെ ഇത് മരണകരമായി ബാധിക്കുകയും ചെയ്യും. ഞാന്‍ ലക്‌ഷ്യം വച്ചത് കോടതിയുടെ മനുഷ്യത്വരാഹിത്യത്തെയും അമിത സാങ്കേതികതയില്‍ ഊന്നി പറഞ്ഞ വിധിയെ ആണ്. നമ്മുടെ ഭരണക്കാരുടെ ഉത്തരവാദിത്തക്കുറവിനെയാണ്. എന്റെ ഭാഷാ ശൈലി നിങ്ങളെ മറിച്ചു ചിന്തിപ്പിച്ചെങ്കില്‍ മാപ്പ്.

      Delete
  2. അനാവശ്യ ഭീതി ഉളവാക്കി മുലപ്പെരിയർ വിഷയം രാഷ്ട്രീയ കേരളവും മാധ്യമ ലോകവും ആഘൊഷമാക്കിയപ്പൊൽ പലരും കാണാതെ പോയ അറിയാതെ പോയ ചില കാഴ്ചകൾ ഉണ്ടായിരുന്നു ... !! മാസ്റെർ ചേതൻ നായകനായ ഈ ഹൃസ്വ ചിത്രം ഒന്ന് കാണു ... !!!
    https://www.youtube.com/watch?v=bZd7B3nRIE8

    ReplyDelete
  3. A very good short film with a good message....

    ReplyDelete