P.R. ശ്രീകുമാർ, തൃശൂർ ജില്ലയിലെ ഗ്രാമപ്രദേശമായ പുത്തൻചിറ സ്വദേശിയാണ്. ലോക്കോ മോട്ടാർ ഡിസെബിലിറ്റി എന്ന ഗുരുതരമായ ശാരീരിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ് ശ്രീകുമാർ. തുമ്പൂർ S.H.C.L.P.G. സ്ക്കൂളിലും A.U.P. സ്ക്കൂളിലും R.H. സ്ക്കൂളിലുമായി സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശ്രീകുമാർ മങ്കിടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ പ്ലസ് ടു പൂർത്തിയാക്കി. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ നിന്ന് ബി കോം ബിരുദം നേടിയ ശേഷമാണ് ശ്രീകുമാർ ചാർട്ടേർഡ് അക്കൗണ്ടൻസി കോഴ്‌സിന് ചേർന്നത്. കൈകാലുകൾക്ക് തീരെ ചലന ശേഷിയില്ലാത്ത ശ്രീകുമാറിന് ഏറെ നേരം ഇരിക്കാൻ ബുദ്ധിമുട്ടാണ്. പുസ്തകത്തിന്റെ പേജുകൾ മറിക്കാൻ സാധിക്കാത്തത് കൊണ്ട് പാഠഭാഗങ്ങൾ സ്കാൻ ചെയ്ത് കമ്പ്യൂട്ടറിൽ ആക്കിയ ശേഷം സ്‌ക്രീനിൽ നോക്കിയാണ് ശ്രീകുമാർ പഠിച്ചിരുന്നത്. അതിന് വേണ്ടി കട്ടിലിലും വീൽ ചെയറിലും പ്രത്യേകം സ്റ്റാൻഡ് ഘടിപ്പിച്ച് അതിൽ കമ്പ്യൂട്ടർ സെറ്റ് ചെയ്തു. 2020-ലാണ് ശ്രീകുമാർ സി എ പഠനം തുടങ്ങിയത്. പരീക്ഷക്ക്, എഴുതാൻ സാധിക്കാത്തത് കൊണ്ട് ശ്രീകുമാർ പറഞ്ഞു കൊടുക്കുന്ന ഉത്തരങ്ങൾ ഒരു Scriber എഴുതുകയായിരുന്നു ചെയ്തിരുന്നത്. ശാരീരികമായ വെല്ലുവിളികളെ അവഗണിച്ചു കൊണ്ട് ആത്മവിശ്വാസത്തോടെ പഠിച്ച ശ്രീകുമാർ 2025-ൽ സി.എ. പരീക്ഷ പാസായി. തന്റെ അച്ഛനും അമ്മയും തരുന്ന നിരന്തര പിന്തുണ കൊണ്ട് മാത്രമാണ് ഈ നേട്ടം കൈവരിക്കാൻ പറ്റിയതെന്നാണ് ശ്രീകുമാർ പറയുന്നത്.
വളരെ സാധാരണമായ ഗ്രാമീണ സാഹചര്യങ്ങളിൽ നിന്ന് പൊതു വിദ്യാലയങ്ങളിൽ പഠിച്ചു വളർന്ന നിസിയുടെയും ശ്രീകുമാറിന്റെയും തിളക്കമാർന്ന വിജയം പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ഓരോ കുട്ടിക്കും പ്രചോദനം നൽകുന്ന ഒന്നാണ്.
നിസിക്കും ശ്രീകുമാറിനും അഭിനന്ദനങ്ങളും ആശംസകളും.








.png)
.png)
.png)

.png)
.png)

.png)


.jpg)
മുകളിൽ കൊടുത്തിട്ടുള്ള ചിത്രം മൃഗ ഡോക്ടറും സിനിമാ നടനുമായ, ശ്രീ സതീഷ് കുമാർ കുറെ കാലം മുൻപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു പോസ്റ്റിലേതാണ്. ഈ ചിത്രവും അനുബന്ധ കുറിപ്പും മനസിനെ ഏറെ വിഷമിപ്പിച്ചിരുന്നു. അദ്ദേഹം കുറിച്ചിരുന്നത് ഏകദേശം ഇപ്രകാരമാണ്. ചേർത്തല ആലപ്പുഴ ഭാഗത്തുള്ള ഒരു വീടിന്റെ ചിത്രമാണ്. വീടിന്റെ പ്രൗഢി കണ്ട് അനുമാനിച്ചാൽ ധനികരായിരുന്ന ആരുടേയോ വീടാണ്. അത്ര വിസ്തൃതമായ വീടും തൊടിയുമാണ്. ഒറ്റ നോട്ടത്തിൽ, കുറഞ്ഞത് അഞ്ചാറായിരം സ്ക്വയർ ഫീറ്റിൽ കുറയാത്ത ഒരു ഗംഭീര കെട്ടിടം. ആരുടെയോ വലിയ സ്വപ്നമായിരുന്നിരിക്കണം ഇത്. കരിങ്കല്ലിൽ തീർത്ത മതിലും ഗേറ്റിൽ നിർമ്മിച്ചു വെച്ചിട്ടുള്ള കൂറ്റൻ ചെടിച്ചട്ടികളും അതിലെയടക്കം ഉണങ്ങിപ്പോയ അലങ്കാരച്ചെടികളുമൊക്കെ ആ സ്വപ്‌നത്തെക്കുറിച്ച് ഊഹിക്കാൻ സഹായിക്കുന്നുണ്ട്. ഇന്നിപ്പോൾ "വസ്തു വില്പനക്ക്" എന്നെഴുതി ബാങ്ക് വലിച്ചു കെട്ടിയ മനോഹരമായ ആ കാസ്റ്റ് അയേൺ ഗേറ്റൊക്കെ എത്ര ശ്രദ്ധയോടെയും ആലോചനയോടെയും ഒക്കെയാവും അവർ ചെയ്യിച്ചിട്ടുണ്ടാകുക..? എത്ര സന്തോഷത്തോടെയാവും അവർ അതിൽ താമസം തുടങ്ങിയിട്ടുണ്ടാവുക? തീർച്ചയായും നിറഞ്ഞ ആത്മാഭിനത്തോടെയോ തെല്ല് അഹങ്കാരത്തോടെയോ ആവാം ഇതിന്റെ ഗൃഹപ്രവേശനസമയത്ത് അവർ നിന്നിട്ടുണ്ടാവുക. തെളിഞ്ഞു കത്തുന്ന അലങ്കാരദീപങ്ങൾ, ആൾത്തിരക്ക്, പാട്ട്, ഡാൻഡ്, ആഹാര പാനോപചാരങ്ങൾ, പാർക്ക് ചെയ്യാൻ ഇടമില്ലാത്ത വിധത്തിൽ വാഹനങ്ങളുടെ തിരക്ക്...... ആ ഗൃഹപ്രവേശന ദിവസം ഭാവനയിൽ കാണാൻ ഒരു ബുദ്ധിമുട്ടും ഇല്ല. എവിടെ വെച്ചാവും അവരുടെ സ്വപ്നങ്ങൾ പാളം തെറ്റിയിട്ടുണ്ടാവുക ? എങ്ങനെയാവും അവരുടെ പദ്ധതികൾ പാളിപ്പോയിട്ടുണ്ടാവുക..? കുടിയൊഴിപ്പിക്കപ്പെട്ട് ഈ വിധം അനാഥമാക്കപ്പെടും മുൻപ് സംഘർഷവും നിരാശയും നിറഞ്ഞ് ഉറക്കമില്ലാത്ത എത്രയെത്ര രാത്രികളിലൂടെയാവും ആ വീട്ടിലെ മനുഷ്യർ കടന്നു പോയിട്ടുണ്ടാവുക? ഒരു പക്ഷേ യഥാർത്ഥത്തിൽ സംഭവിച്ചത് ഇങ്ങനെയൊക്കെ തന്നെ ആയിരിക്കണം എന്നില്ല. നിവൃത്തികേട് കൊണ്ട് ഉടമകൾക്ക് നിർബന്ധപൂർവ്വം ഒഴിഞ്ഞു പോകേണ്ടിവന്നു എന്ന് നമുക്ക് ഊഹിക്കാൻ കഴിയുന്ന വീടുകൾ; അതിന് കുടിലെന്നോ കൊട്ടാരമെന്നോ ഉള്ള വ്യത്യാസമൊന്നുമില്ല..... സതീഷ്കുമാറിന്റെ എഴുത്ത് അങ്ങനെ അവസാനിക്കുമ്പോൾ ഞാൻ എന്റെ ഒരു സ്നേഹിതനെക്കുറിച്ച് ഓർക്കുകയാണ്. 

