ഇന്നത്തെ (10.02.2014) പത്രത്തില്‍ ഒരു വാര്‍ത്ത കണ്ടു; സ്ഥലം ഏറ്റെടുക്കാതെ തന്നെ അതി വേഗ റെയില്‍ പാത പദ്ധതി നടപ്പാക്കാന്‍ പറ്റും എന്ന് ശ്രീ ഇ. ശ്രീധരന്റെ പ്രസ്ഥാവന. എന്നാല്‍ HSRC പദ്ധതി നടത്തിപ്പ് നേരിടാന്‍ ഇടയുള്ള പലവിധ പ്രശ്നങ്ങളില്‍ ഒന്ന് മാത്രമാണ് സ്ഥലം ഏറ്റെടുപ്പ്.
കേരളത്തിന്റെ ബജറ്റ് രേഖകള്‍ അനുസരിച്ച് റവന്യു വരുമാനവും മൊത്തം ചിലവും തമ്മിലുള്ള വിടവ് നികത്തപ്പെടുന്നത് കടം വാങ്ങിയാണ്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് പ്രകാരം കേരളത്തിന്റെ മൊത്തം കടം ഒരു ലക്ഷത്തി പതിനഞ്ചായിരത്തോളം കോടി രൂപയാണ്. ഇപ്പോള്‍ തന്നെ നിത്യ ചിലവിനു ഫണ്ട് ഇല്ലായ്മയും ട്രഷറി പൂട്ടലും ഒരു അപൂര്‍വമല്ലാത്ത സംഭവമാണ് കേരളത്തില്‍. ദിശാബോധവും യാഥാർഥ്യ ബോധവും ഇല്ലാത്ത പദ്ധതികള്‍ കേരളത്തെ അതിഭീകരവും പരിഹരിക്കാന്‍ ആവാത്തതുമായ കടക്കെണിയിലേക്ക് നയിക്കും എന്ന് സാമാന്യബുദ്ധിയുള്ള ഏതൊരാൾക്കും ഒരുപാട് തലപുകക്കാതെ തന്നെ മനസിലാക്കാവുന്നതാണ്.
മാർച്ച് 2011-ൽ "വികസനവും കരുതലും" എന്നപേരിൽ യുഡിഎഫ് പുറത്തിറക്കിയ പ്രകടന പത്രികയിൽ മുന്നോട്ട് വച്ച പദ്ധതിയാണ് ഇപ്പോൾ ഉമ്മൻ ചാണ്ടി പൊടി തട്ടിയെടുത്തിരിക്കുന്നത്. ഈ പദ്ധതിയില്‍, സ്ഥലം ഏറ്റെടുപ്പ് എന്നത്, സ്ഥലം നഷ്ടപ്പെടുന്ന ഹതഭാഗ്യരെ മാത്രം ബാധിക്കുമെന്നിരിക്കെ, ഓരോ കേരള നിവാസിയെയും ബാധിക്കുന്ന അതിന്റെ സാമ്പത്തിക വശം അധികം ചര്‍ച്ചക്ക് വന്നിട്ടില്ലെന്നതാണ് ഈ പദ്ധതിയുമായി ബന്ധപ്പെട്ടു നില നില്‍ക്കുന്ന പ്രധാന ന്യൂനത.
ഈ പദ്ധതിയുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ പുറത്തിറക്കിയ ആദ്യ ഔദ്യോഗിക റിപ്പോര്‍ട്ട് അനുസരിച്ച് ഉടനെ ഈ പദ്ധതി തുടങ്ങുകയാണെങ്കില്‍ ഏതാണ്ട് ഒന്നേകാല്‍ ലക്ഷം കോടി രൂപ ഇതിനു മുതല്‍ മുടക്ക് വരും. ഇതിന്റെ സാങ്കേതിക വിദ്യ തരുന്ന ജപ്പാന്‍ കമ്പനി തന്നെ വളരെ തുച്ഛമെന്നു തോന്നിയേക്കാവുന്ന 1.43% നിരക്കില്‍ 70000 കോടിയോളം രൂപ കടം തരാമെന്നു തത്വത്തില്‍ സമ്മതിച്ചിട്ടുണ്ടെന്നാണ് ഇതിന്റെ ശില്‍പികള്‍ ജനങ്ങളോട് പറയുന്നത്. ബാക്കി തുക സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും കൂടി ചിലവിടണം. കേന്ദ്ര സര്‍ക്കാര്‍ ഇതിനു വേണ്ടി പണം ചിലവാക്കില്ലെന്നു മുന്‍പേ വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍ ബാക്കി തുക കേരളം തന്നെ കണ്ടെത്തണം. ഈ പറഞ്ഞ തുക തന്നെ, ഈ പദ്ധതി ഉടനെ തുടങ്ങുകയാണെങ്കില്‍ വരാവുന്ന, ഇതിന്റെ മൂലധന മുടക്ക് മാത്രമാണ്. പദ്ധതി കഴിഞ്ഞാല്‍ വരുന്ന ആവര്‍ത്തന ചിലവുകള്‍ വേറെയാണ്. വാങ്ങുന്ന കടത്തിന്റെ പലിശയും മുതലും വീട്ടണം. പലിശ മാത്രം ഒരു ദിവസം രണ്ടേമുക്കാല്‍ കോടി രൂപ വരും. പിന്നെ മുതല്‍ തിരിച്ചടവ്, ആവര്‍ത്തന ചെലവ് എല്ലാം ചേര്‍ത്ത് പ്രതിദിനം എത്ര കോടി രൂപ ഉപഭോക്താക്കളില്‍ നിന്ന് പിരിച്ചെടുത്താല്‍ ഈ പദ്ധതി Break Even ആവും. ലോകമാകമാനം നോക്കിയാല്‍, എന്റെ പരിമിതമായ അറിവില്‍ ജപ്പാനിലെ ടോക്യോ – ക്യോട്ടോ HSR Corridor ഒഴികെ ഒരെണ്ണം പോലും സാമ്പത്തിക ലാഭം ഉണ്ടാക്കുന്നില്ല.
കടം എടുത്താല്‍ ഇത്രയും തുക എന്ന് കൊടുത്തു തീരും എന്നോ, ഈ പദ്ധതി എന്ന് ബ്രേക്ക് ഈവന്‍ ആയി തീരും എന്നോ ഒരു കണക്കും ഉണ്ട് എന്ന് തോന്നുന്നില്ല. കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് ഹൈസ്പീഡ് റെയിലില്‍ എത്താനുള്ള ചിലവ് പരിഗണിച്ചാല്‍ എത്ര സാധാരണക്കാര്‍ക്ക് അത് താങ്ങാനാകും എന്നതാണ് പ്രധാന കാര്യം. പണച്ചിലവ് കൂടുതലുള്ള ട്രെയിനുകളിലെ എ.സി. കോച്ചുകള്‍ പോലും ഒഴിവാക്കുന്ന സാധാരണക്കാരന്‍, ഈ വലിയ തുക മുടക്കി കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോകുമോ ?
KSRTC യെ പോലും മര്യാദക്ക് നോക്കി നടത്താന്‍ കഴിയാത്ത, തുച്ഛമായ കേന്ദ്ര പദ്ധതി വിഹിതം പോലും കാര്യക്ഷമമായി ചിലവാക്കാന്‍ കഴിവില്ലാത്ത ഒരു സംസ്ഥാനം, ഈ പദ്ധതി നടപ്പാക്കിയാല്‍ മറ്റു വികസന പദ്ധതികള്‍ പോലും മരവിക്കാനും ഭീമമായ കടക്കെണിയിലേക്ക് വീഴുവാനും മാത്രമേ സാധ്യതയുള്ളൂ എന്നുമാണ് സാമാന്യ ബുദ്ധി എന്നോട് പറയുന്നത്. സാമാന്യബുദ്ധി വേറെ രീതിയിൽ പറയുന്നവരോട് ഒരു വിരോധവുമില്ല; കാരണം എല്ലാവരുടെയും സാമാന്യ ബുദ്ധി ഒരു പോലെ ആവണമെന്നില്ലല്ലോ. ഇതിൽ പ്രതിപക്ഷത്തിന് ആത്മാർത്ഥമായ എതിർപ്പില്ലെന്നാണ് പൊതുവെയുള്ള പ്രതികരണങ്ങളിൽ നിന്ന് മനസിലാകുന്നത്. ഒന്ന് ഇത് വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് മുന്നോട്ട് വച്ച ആശയമാണെന്ന് പറയപ്പെടുന്നു. രണ്ടാമത്തേത് ബൃഹത്ത് നിർമ്മാണ പദ്ധതികൾ ഏത് രാഷ്ട്രീയക്കാർക്കും നേട്ടങ്ങൾ സമ്മാനിക്കുന്ന ഏർപ്പാടാണ്. പ്രത്യേകിച്ച്, കേരളം പോലെ അഞ്ച് വർഷ ഇടവേളയിൽ ഭരണം മാറി വരുന്ന മാറി വരുന്ന ഒരു സംസ്ഥാനത്ത്.
രാഷ്ട്രീയക്കാരെ സംബന്ധിച്ച് ഒന്നേകാല്‍ ലക്ഷം കോടി രൂപയുടെ നിർമ്മാണ പദ്ധതിയെന്നത് സങ്കല്‍പ്പങ്ങള്‍ക്കും ഭാവനകള്‍ക്കും അപ്പുറത്തുള്ള ചക്കരക്കുടമാണ്. അതില്‍ കൈയിട്ടു വാരാനും നക്കാനും കാത്തിരിക്കുന്നവരുടെ സാമാന്യ ബുദ്ധിയാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്ന യാഥാർഥ്യം നില നിൽക്കുമ്പോൾ ഇതിന്റെ കൂറ്റൻ തൂണുകളും പാലങ്ങളും എന്റെ കൂരക്ക് മുകളിലോ ആകെയുള്ള നാലിടങ്ങഴി മണ്ണിന്റെ നെഞ്ചിലൂടെയോ ആകാതിരിക്കാൻ മാത്രമാണെന്റെ പ്രാർത്ഥന.
ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക് ചെയ്യുക
https://www.facebook.com/achayatharangal.blogspot.in
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Achaya.. Pls dont look at projects like this a profit intended project. Pls see the socio economic factor also.
ReplyDeleteBefore stepping into a million crore project, financial feasibility analysis for many years are important. Income projection should be made based on realistic estimate.
DeleteThe concluding paragraph gives enough reason / excuse for not to venture into this project.
ReplyDeleteThanks Boby
DeleteBoby, athinte kachodam pootti ennanu kelkkunnathu.
ReplyDeleteFind perfect partner from Kerala Matrimony. 100% verified profiles only. Kerala Matrimonial free service provider for malayali brides & grooms. Register Free!. Bismatrimony
ReplyDelete