ഞാൻ വെറും പോഴൻ

Tuesday, 10 August 2021

A time when postal stamps were used instead of currency notes !!!


In Russia, the February Revolution of 1917 forced Tsar Nicholas II to abdicate. A Provisional Government was then established under the leadership of Prince Georgy Yevgenyevich Lvov. That government was formed in Petrograd (now St. Petersburg). The government aimed to establish a constitutional and democratic political system in post-revolutionary Russia, resolve socio-economic problems, and continue Russia's involvement in World War I. Generally moderates and liberals were behind this government.

This government faced many challenges, including the ongoing war, economic difficulties, and the rise of radical political movements, particularly the Bolsheviks led by Vladimir Lenin. At the time, the Provisional Government also faced a Duel Power situation, sharing power with the Petrograd Soviet, a workers' and soldiers' council. This dual power arrangement created political instability. The Provisional Government's inability to solve the socio-political problems Russians were experiencing eroded popular support for it. Uprisings like The July Days and the Kornilov Affair further weakened the Provisional Government.

As mentioned earlier, the shortage of common currency was a consequence of the severe economic challenges faced by the Provisional Government. To solve this problem, some institutions have started issuing emergency currencies. These often differed from traditional forms. One such form was the use of postage stamps as temporary currency. On the back is written a text in Russian which means "It circulates at par with copper coin" in English. These stamp currencies were not officially issued by the government, but were a temporary unofficial solution to economic instability and the scarcity of traditional currency. It is important to note that it was by no means a formal or stable monetary system.

Finally, in the October Revolution of 1917, the Bolsheviks overthrew the Provisional Government and seized power and Soviet Russia (USSR) came into being. As the new government introduced its own currency and took measures to stabilize the economy, the Stamp Currency system became unnecessary.

Although not in circulation, these stamp notes are a favorite among stamp and note collectors. In a sense, it is the smallest currency in use in the world so far. But there are note collectors who do not even accept it as a currency.

കറൻസി നോട്ടിന് പകരം പോസ്റ്റൽ സ്റ്റാമ്പ് ഉപയോഗിച്ച കാലം


റഷ്യയിൽ 1917-ലെ ഫെബ്രുവരി വിപ്ലവത്തോടെ സാർ ചക്രവർത്തിയായിരുന്ന നിക്കോളാസ് രണ്ടാമൻ സ്ഥാനമൊഴിയേണ്ടതായി വന്നു. തുടർന്ന് ജോർജി എൽവോവ് (Prince Georgy Yevgenyevich Lvov)-ന്റെ നേതൃത്വത്തിൽ ഒരു താൽക്കാലിക സർക്കാർ (Provisional Government) സ്ഥാപിതമായി. പെട്രോഗ്രാഡിൽ (ഇപ്പോൾ സെന്റ് പീറ്റേഴ്‌സ്ബർഗ്) വച്ചായിരുന്നു ആയിരുന്നു ആ സർക്കാർ രൂപീകരിക്കപ്പെട്ടത്. വിപ്ലവാനന്തര റഷ്യയിൽ ഭരണഘടനാപരവും ജനാധിപത്യപരവുമായ രാഷ്ട്രീയ സംവിധാനം സ്ഥാപിക്കുക, സാമൂഹിക-സാമ്പത്തിക പ്രശ്നങ്ങൾ പരിഹരിക്കുക, ഒന്നാം ലോക മഹായുദ്ധത്തിൽ റഷ്യയുടെ ഇടപെടൽ തുടരുക എന്നിവ ലക്ഷ്യമിട്ടുള്ള ഒന്നായിരുന്നു ആ സർക്കാർ. പൊതുവെ മിതവാദികളും ലിബറലുകളുമായിരുന്നു ഈ സർക്കാരിന് പിന്നിൽ 
നിലവിലുള്ള യുദ്ധം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, സമൂലമായ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ, പ്രത്യേകിച്ച് വ്‌ളാഡിമിർ ലെനിന്റെ നേതൃത്വത്തിലുള്ള ബോൾഷെവിക്കുകളുടെ ഉയർച്ച എന്നിവ ഉൾപ്പെടെ നിരവധി വെല്ലുവിളികൾ ഈ സർക്കാർ നേരിട്ടു. അക്കാലത്ത്, തൊഴിലാളികളുടെയും പട്ടാളക്കാരുടെയും കൗൺസിലായ പെട്രോഗ്രാഡ് സോവിയറ്റുമായി അധികാരം പങ്കിടുന്ന രീതിയിലുള്ള Duel Power (ഇരട്ട അധികാരം) സ്ഥിതിവിശേഷവും താൽക്കാലിക ഗവൺമെന്റിന് നേരിടേണ്ടി വന്നു. ഈ ഇരട്ട അധികാര ക്രമീകരണം രാഷ്ട്രീയ അസ്ഥിരത സൃഷ്ടിച്ചു. റഷ്യക്കാർ അനുഭവിച്ചു കൊണ്ടിരുന്ന സാമൂഹ്യ രാഷ്ട്രീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സംഭവിച്ച, താൽക്കാലിക ഗവൺമെന്റിന്റെ കഴിവില്ലായ്മ അതിനുള്ള ജന പിന്തുണ ഇല്ലാതാക്കി. The July Days, Kornilov Affair തുടങ്ങിയ പ്രക്ഷോഭങ്ങളും താൽക്കാലിക സർക്കാരിനെ കൂടുതൽ ദുർബലപ്പെടുത്തി. 

മുൻപ് പറഞ്ഞത് പോലെ, താൽക്കാലിക ഗവൺമെന്റിന്റെ കാലത്തെ ഗുരുതരമായ സാമ്പത്തിക വെല്ലുവിളികളുടെ അനന്തരഫലമായി സാധാരണ കറൻസിയുടെ ക്ഷാമം അനുഭവപ്പെട്ടു. ഈ പ്രശ്നം പരിഹരിക്കാൻ, ചില സ്ഥാപനങ്ങൾ അടിയന്തര കറൻസികൾ ഇറക്കാൻ ആരംഭിച്ചു. ഇവ പലപ്പോഴും പരമ്പരാഗത രൂപങ്ങളിൽ നിന്ന് വ്യത്യസ്തമായിരുന്നു. അത്തരത്തിലുള്ള ഒരു രൂപമായിരുന്നു തപാൽ സ്റ്റാമ്പുകൾ താൽക്കാലിക കറൻസിയായി ഉപയോഗിച്ചത്. 
ഇതിന് പിറകിൽ "It circulates at par with copper coin" എന്ന് ഇംഗ്ലീഷിൽ അർത്ഥം വരുന്ന റഷ്യൻ ഭാഷയിലുള്ള ഒരു വാചകമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.  ഈ സ്റ്റാമ്പ് കറൻസികൾ ഗവൺമെന്റ് ഔദ്യോഗികമായി അനുവദിച്ചതല്ല, മറിച്ച് സാമ്പത്തിക അസ്ഥിരതയ്ക്കും പരമ്പരാഗത കറൻസിയുടെ ദൗർലഭ്യത്തിനും ഉള്ള ഒരു താൽക്കാലിക അനൗദ്യോഗിക പരിഹാരമായിരുന്നു. അത് ഒരു തരത്തിലും ഔപചാരികമോ സുസ്ഥിരമോ ആയ ഒരു പണ വ്യവസ്ഥ ആയിരുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. 

ഒടുവിൽ, 1917-ൽ തന്നെ ഒക്ടോബർ വിപ്ലവത്തിൽ ബോൾഷെവിക്കുകൾ താൽക്കാലിക ഗവൺമെന്റിനെ അട്ടിമറിച്ച് ഭരണം കയ്യടക്കുകയും സോവിയറ്റ് റഷ്യ (USSR) നിലവിൽ വരികയും ചെയ്തു. പുതിയ സർക്കാർ സ്വന്തം കറൻസി അവതരിപ്പിക്കുകയും സമ്പദ്‌വ്യവസ്ഥയെ സുസ്ഥിരമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തതോടെ Stamp Currency എന്ന സംവിധാനം ആവശ്യമില്ലാതെ വന്നു.

പ്രചാരത്തിൽ ഇല്ലെങ്കിലും സ്റ്റാമ്പ്, നോട്ട് എന്നിവ ശേഖരിക്കുന്നവരുടെ പ്രിയപ്പെട്ടവ  ആണ് ഈ സ്റ്റാമ്പ് നോട്ടുകൾ. ഒരർത്ഥത്തിൽ ലോകത്ത് ഇത് വരെ ഉപയോഗത്തിലിരുന്ന കറൻസികളിൽ ഏറ്റവും ചെറുത് ഇതാണെന്ന് വേണമെങ്കിൽ പറയാം. എന്നാൽ ഇതിനെ ഒരു കറൻസിയായി പോലും അംഗീകരിക്കാത്ത നോട്ട് ശേഖരണക്കാരുമുണ്ട്.  

Monday, 9 August 2021

ഇ ബുൾ ജെറ്റിന് ചെയ്യാൻ പാടില്ലാത്തത് പിങ്ക് പോലീസിനും ഹൈവെ പോലീസിനും ചെയ്യാമോ !!???


ദശ ലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സും ഫോളോവേഴ്‌സും ഉള്ള വാൻ ലൈഫ് ടൂർ വ്‌ളോഗിംഗ് ചെയ്യുന്ന യൂട്യബ് ചാനലായ ഇ ബുൾ ജെറ്റിന്റെ "നെപ്പോളിയൻ" എന്ന വാൻ നിയവിരുദ്ധമായ രൂപമാറ്റം വരുത്തിയെന്ന് ആരോപിച്ച് കണ്ണൂര്‍ ആര്‍ടിഒ ഉദ്യോഗസ്ഥര്‍ വാഹനം പരിശോധിക്കുകയും ചെക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. കണ്ണൂർ കിളിയന്തറ സ്വദേശികളായ ലിബിൻ, എബിൻ സഹോദരങ്ങൾക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ തുടങ്ങുകയും ചെയ്തു. ഇതോടെ ഇ ബുൾ ജെറ്റിന്റെ ആരാധകർ പ്രതിഷേധവുമായി സോഷ്യൽ മീഡിയയിൽ കളം നിറഞ്ഞു. 

"108 ആംബുലൻസി"ന്റെയും പിങ്ക് പട്രോളിന്റെയും ഹൈവേ പട്രോളിന്റെയും യുമൊക്കെ വാഹനങ്ങളിൽ കളർ തീമുകൾ ഉപയോഗിക്കാമെങ്കിൽ ഇ ബുൾ ജെറ്റ് ബ്രദേഴ്സ്സിന്റെ "നെപ്പോളിയന്" കളർ തീം ഉപയോഗിക്കുന്നതിൽ എന്താണ് തടസമെന്നാണ് പ്രതിഷേധക്കാരുടെ ചോദ്യം. 

നിയമത്തെപ്പറ്റി കൃത്യമായ ധാരണ ഇല്ലാത്തതാണ് ഇങ്ങനെയൊക്കെ ചോദിക്കാൻ കാരണം. ആംബുലൻസ്, പിങ്ക് പെട്രോൾ, ഹൈവേ പട്രോൾ, എം വി ഡി തുടങ്ങിയ സേവന വിഭാഗങ്ങൾ, സർക്കാർ-സർക്കാരിതര സ്ഥാപനങ്ങൾ, കോർപ്പറേറ്റ്  കമ്പനികൾ മുതലായവയുടെ വാഹനങ്ങളെ പെട്ടെന്ന് തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്ന യൂണിഫോം കളർ ആൻഡ് ഡിസൈൻ കോഡിന് "ലിവറി" (Livery) എന്നാണ് പറയുന്നത്. ഇത്തരം ലിവറികളെല്ലാം നിയമപരമായി റജിസ്റ്റർ ചെയ്യപ്പെട്ടവയാണ്‌. 

ഒരു സ്വകാര്യ വ്യക്തിക്കോ സ്ഥാപനത്തിനോ ആവശ്യമെന്ന് തോന്നുന്ന പക്ഷം, സ്വന്തം വാഹനത്തിന്‌ അല്ലെങ്കിൽ വാഹനങ്ങൾക്ക് കസ്റ്റം ലിവെറി സെറ്റ് ചെയ്യാനാകും. പാഴ്‌സൽ സർവീസ്, കൊറിയർ സർവീസ്, പോസ്റ്റൽ ഡിപ്പാർട്ട്മെന്റ്, ATM നോട്ട് മാനേജ്‌മന്റ് കമ്പനികൾ, ഓയിൽ കമ്പനികളുടെ ടാങ്കറുകൾ, കുടിവെള്ള ടാങ്കറുകൾ തുടങ്ങി ലിവറികളുടെ അനേകം ഉദാഹരണങ്ങൾ നമ്മുടെ നിരത്തുകളിലേക്കൊന്ന് കണ്ണോടിച്ചാൽ യഥേഷ്ട്ടം കാണാനാകും. പോലീസ്, സൈനിക അർദ്ധ സൈനിക വിഭാഗങ്ങളുടെ ലിവറികളുമായോ രജിസ്റ്റേർഡ് ലിവറികളുമായോ സാമ്യമില്ലാത്തതും നിയമവിരുദ്ധമല്ലാത്തതുമായ ലിവറികൾ നമുക്ക് ഉപയോഗിക്കാനാകും. 

നിയമം അനുവദിക്കുന്ന തരത്തിലുള്ള ഏത് ലിവറിയും നിങ്ങളുടെ വണ്ടി രജിസ്റ്റർ ചെയ്തിരിക്കുന്ന ആർ ടി ഓഫീസിൽ നിശ്ചിത ഫീസ് അടച്ച് അതിന് വേണ്ടിയുള്ള അപേക്ഷാഫോമിൽ അപേക്ഷിച്ചു നിയമവിധേയമാക്കാം. ഇക്കാര്യം വണ്ടിയുടെ RC ബുക്കിൽ രേഖപ്പെടുത്തി കിട്ടുകയും ചെയ്യും.