ഇത്തരത്തിൽ ഉപകരണങ്ങൾ ഉണ്ടാക്കുന്ന കാക്കകൾ അങ്ങനെ ചെയ്യാത്ത കാക്കകളേക്കാൾ ശുഭാപ്തിവിശ്വാസവും ഉത്സാഹവും ഉള്ളവരാണ് എന്ന് സമർത്ഥിക്കുന്ന ചില പഠനങ്ങൾ നടന്നിരുന്നു. മനുഷ്യനെപ്പോലെ ചുമ്മാ ഒരു രസത്തിന് വേണ്ടി ചില കൗശലങ്ങൾ കാണിക്കുന്ന സ്വഭാവവും കാക്കയ്ക്കുണ്ട് എന്ന് സമർത്ഥിക്കുന്ന പഠനവും ഉണ്ട്. പരിണാമത്തിന്റെ വികാസദശയിൽ ജീവിവർഗ്ഗങ്ങൾക്ക് അതിജീവനത്തിന് വളരെ ആവശ്യകമായ കഴിവുകളാണ് പ്രകൃതി പ്രദാനം ചെയ്തിട്ടുണ്ട്. ജീവിവർഗ്ഗങ്ങളിൽ ഏറ്റവും വ്യത്യസ്തമായ കഴിവുകളുള്ള തലച്ചോർ കിട്ടിയിട്ടുള്ള വർഗം മനുഷ്യവർഗമാണ്. മനുഷ്യനോളം ഒന്നും വരില്ലെങ്കിലും, കാക്കകളും തീരെ മോശമല്ലെന്നാണ് ശാസ്ത്രീയ പഠനങ്ങൾ പറയുന്നത്.
Friday, 24 January 2020
ഈ കാക്ക വെറും ഒരു പക്ഷിയല്ല; അതുക്കും മേലെ....
ഇത്തരത്തിൽ ഉപകരണങ്ങൾ ഉണ്ടാക്കുന്ന കാക്കകൾ അങ്ങനെ ചെയ്യാത്ത കാക്കകളേക്കാൾ ശുഭാപ്തിവിശ്വാസവും ഉത്സാഹവും ഉള്ളവരാണ് എന്ന് സമർത്ഥിക്കുന്ന ചില പഠനങ്ങൾ നടന്നിരുന്നു. മനുഷ്യനെപ്പോലെ ചുമ്മാ ഒരു രസത്തിന് വേണ്ടി ചില കൗശലങ്ങൾ കാണിക്കുന്ന സ്വഭാവവും കാക്കയ്ക്കുണ്ട് എന്ന് സമർത്ഥിക്കുന്ന പഠനവും ഉണ്ട്. പരിണാമത്തിന്റെ വികാസദശയിൽ ജീവിവർഗ്ഗങ്ങൾക്ക് അതിജീവനത്തിന് വളരെ ആവശ്യകമായ കഴിവുകളാണ് പ്രകൃതി പ്രദാനം ചെയ്തിട്ടുണ്ട്. ജീവിവർഗ്ഗങ്ങളിൽ ഏറ്റവും വ്യത്യസ്തമായ കഴിവുകളുള്ള തലച്ചോർ കിട്ടിയിട്ടുള്ള വർഗം മനുഷ്യവർഗമാണ്. മനുഷ്യനോളം ഒന്നും വരില്ലെങ്കിലും, കാക്കകളും തീരെ മോശമല്ലെന്നാണ് ശാസ്ത്രീയ പഠനങ്ങൾ പറയുന്നത്.
Thursday, 16 January 2020
ടോൾ കൊള്ള തടയാൻ വന്ന ഫാസ്റ്റാഗ് പോക്കറ്റടിക്കുമോ...!!???
അങ്ങനെയിരിക്കെയാണ്, എന്റെ ആ സന്തോഷത്തിന്റെ ശാന്തജലാശയത്തിൽ നഞ്ച് കലക്കുന്ന ഒരു കാര്യം എന്റെ ശ്രദ്ധയിൽ പെട്ടത്. യാദൃച്ഛികമായി എന്റെ ഫാസ്റ്റാഗ് സ്റ്റേറ്റ്മെൻറ് എടുത്ത് നോക്കിയതാണ് എന്നെ കുഴപ്പത്തിലാക്കിയത്. നവംബർ മാസത്തിലെ ഒരു ദിവസം (24.11.2019), എറണാകുളം പൊന്നാരിമംഗലം ടോൾ പ്ലാസയുടെ ID വഴി എന്റെ ഫാസ്റ്റാഗ് അക്കൗണ്ടിൽ നിന്ന് Up & Down Toll ഡെബിറ്റ് ചെയ്തിരിക്കുന്നു; അന്നേ ദിവസം ഞാൻ വീട്ടിൽ നിന്ന് വണ്ടി പുറത്തിറക്കുകയേ ചെയ്തിട്ടില്ല എന്നതാണ് വസ്തുത. എനിക്ക് ഫാസ്റ്റാഗ് ഇഷ്യൂ ചെയ്ത ബാങ്കിനും, ബാങ്ക് മുഖേന fastag facilitation ഏജൻസിക്കും 21.12.2019-ൽ കംപ്ലൈന്റ്റ് മെയിൽ അയച്ചിട്ട് ഇന്നേ ദിവസം (15.01.2020) വരെ ഗുണപരമായ ഒരു പരിഹാരമോ തൃപ്തികരമായ മറുപടിയോ ലഭിച്ചിട്ടില്ല. RFID technology-യിൽ പ്രവർത്തിക്കുന്ന ഒരു Payment സംവിധാനത്തിൽ Manual Entry-യിലൂടെ തുക ഡെബിറ്റ് ചെയ്യുന്നുണ്ടെങ്കിൽ ആ സംവിധാനം മൊത്തത്തിൽ സംശയത്തിന്റെ നിഴലിൽ ആവുകയാണ്; ചെറിയ ചെറിയ തുകകളിലൂടെ വലിയ പകൽക്കൊള്ള ഇവിടെ അരങ്ങേറാൻ സാധ്യതയുണ്ട്; കൊള്ള തടയാൻ വന്ന ഫാസ്റ്റാഗ് പോക്കറ്റടിക്കുകയാണോ എന്നൊരു സംശയമാണ് മനസ്സിൽ ഉയരുന്നത്. വിദൂരമായ മറ്റൊരു സാധ്യത കൂടിയുണ്ട്; ഇത്തരത്തിലുള്ള മാന്വൽ എൻട്രി പ്രയോഗികമാണെങ്കിൽ, കുറ്റകൃത്യങ്ങൾ ആസൂത്രണം ചെയ്യുന്ന ക്രിമിനലുകൾക്ക് ടോൾ പ്ലാസകളിൽ സ്വാധീനമുണ്ടെങ്കിൽ alibi തെളിവുകൾ വളരെ എളുപ്പത്തിൽ സൃഷ്ടിച്ചെടുക്കാൻ കഴിയും.
ഇതിനൊക്കെ പുറമെ ഫാസ്റ്റാഗ് സംവിധാനം നിലവിൽ സാരമായി മുടന്തുന്നുണ്ട് എന്ന യാഥാർഥ്യത്തിന് നേരെ കണ്ണടക്കാനാവില്ല. ഞാൻ യാത്ര ചെയ്ത അവസരങ്ങൾ എല്ലാമെടുത്താൽ, ഏറെക്കുറെ മൂന്നിലൊന്ന് പ്രാവശ്യവും ആവശ്യത്തിലേറെ ബാലൻസ് ഉണ്ടായിട്ടും Invalid Tag ഡിസ്പ്ളേ കാണിക്കുകയും കാഷ് ലൈനിൽ തന്നെ പോകേണ്ടി വരികയും ചെയ്തു. ഫാസ്റ്റാഗ് ബാലൻസിൽ നിന്ന് ടോൾ കട്ടാകുന്നതിന്റെയും ബാക്കിയുള്ള ബാലന്സിന്റെയും വിവരങ്ങൾ കാണിച്ചുള്ള SMS കൃത്യമായി കിട്ടുന്നില്ല എന്നതും വലിയൊരു പ്രതിസന്ധി ആണ്. ഒരേ യാത്രയ്ക്ക് ഒന്നിലേറെ തവണ ടോൾ ചാർജ്ജ് ചെയ്തു എന്നൊരു റിപ്പോർട്ട് വായിച്ചിരുന്നു. സ്വന്തം വണ്ടിയിൽ പതിപ്പിക്കാൻ ഫാസ്റ്റാഗ് വാങ്ങി ബാഗിലും പോക്കറ്റിലും ഇട്ട് പബ്ലിക്ക് ട്രാൻസ്‌പോർട്ട് വണ്ടികളിൽ യാത്ര ചെയ്തവരുടെ ഫാസ്റ്റാഗ് അക്കൗണ്ടിൽ നിന്ന് ടോൾ ഡെബിറ്റ് ചെയ്യപ്പെട്ടതായും റിപ്പോർട്ട് കണ്ടു.
ബാലാരിഷ്ടതകളെല്ലാം മറി കടന്ന് ഫാസ്റ്റാഗ് മിടുമിടുക്കൻ ആകുമെന്നാണ് ഏതൊരു പൗരന്റെയും പോലെ എന്റെയും പ്രതീക്ഷ.
Wednesday, 15 January 2020
മരടിൽ നിലം പൊത്തി മണ്ണോട് ചേർന്നത് ഫ്ലാറ്റുകൾ മാത്രമല്ല; മറ്റ് പലതുമാണ്...
2020 ജനുവരി 11, ശനിയാഴ്ച്ച
പടുകൂറ്റൻ ഫ്ലാറ്റുകൾ നിന്നിരുന്ന സ്ഥാനത്ത് ഇനി ഏതാനും കോൺക്രീറ്റ് അവശിഷ്ടങ്ങളും ഒരു പിടി നിയമ പ്രശനങ്ങളുമായിരിക്കും അവശേഷിക്കുക. തീരദേശ നിർമ്മാണ ചട്ടങ്ങൾ പൂർണമായും ലംഘിച്ച് മരടിൽ വൻ ഫ്ലാറ്റ് സമുച്ചയങ്ങൾ പണിതുയർത്തിയതിൽ വലിയ അഴിമതിയും ക്രമക്കേടുകളും നടന്നിട്ടുണ്ടെന്ന് അന്വേഷണ ഏജൻസികൾ പറയുമ്പോഴും ഇതുമായി ബന്ധപ്പെട്ട് ആർക്കെതിരെയും കാര്യമായ നടപടികൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല. ഭൂമിയുടെ വിലയടക്കം നൽകിയാണ് നിർമ്മാതാക്കളിൽ നിന്ന് ഫ്ലാറ്റുകൾ വാങ്ങിയതെന്നതിനാൽ ഉടമസ്ഥർ തങ്ങൾ തന്നെയാണെന്നാണ് ഫ്ലാറ്റുടമകളുടെ അവകാശവാദം. ഫ്ലാറ്റ് പൊളിക്കലിനും നഷ്ടപരിഹാരം നൽകാനുമായി ചിലവാകുന്ന തുക കെട്ടിട നിർമ്മാതാക്കളിൽ ഈടാക്കാണമെന്നായിരുന്നു ഉത്തരവ്. ഫ്ലാറ്റ് ഉടമകൾക്കുള്ള നഷ്ടപരിഹാരം അടക്കമുള്ള നിയമ തർക്കങ്ങൾ ഇനി എന്നവസാനിക്കുമെന്ന് കണ്ടറിയണം.
പണവും സ്വാധീനവും ഉള്ള വമ്പന്മാരും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്നുള്ള അവിഹിത കൂട്ടുകെട്ട് അറിഞ്ഞു കൊണ്ട് ചെയ്ത തെറ്റിൽ അറിഞ്ഞും അറിയാതെയും ചെന്ന് പെട്ട ഫ്ലാറ്റുടമകൾ നിയമപോരാട്ടത്ത തീർത്തും നിസ്സഹായരാവുകയായിരുന്നു.
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളിയ്ക്ക് ആരാച്ചാർ മുഖം മൂടി അണിയിച്ച് നിർത്തിയതു പോലെ നിന്നിരുന്ന പടുകൂറ്റൻ നിർമ്മിതികൾ കൗതുകക്കാഴ്ചയ്ക്ക് കാത്ത് നിന്നിരുന്ന ലക്ഷക്കണക്കിന് "കാണി"കളുടെ ആരവത്തിന്റെയും ആർപ്പുവിളികളുടെയും ചിലരുടെയെങ്കിലും നെടുവീർപ്പുകളുടെയും കണ്ണീരിന്റെയും അകമ്പടിയോടെ മണ്ണടിഞ്ഞപ്പോൾ ഇല്ലാതായത് കുറെ ഫ്ലാറ്റുടമകളുടെ കിടപ്പാടങ്ങൾ മാത്രമല്ല....
ചില സ്വപ്നങ്ങളാണ്; ഉള്ളത് സ്വരുക്കൂട്ടിയും വിറ്റു പെറുക്കിയും കടം വാങ്ങിയും മെട്രോ നഗരത്തിൽ സ്വന്തമാക്കിയ വീടെന്ന സ്വപ്നം...ഒന്നിച്ചു കളിച്ചും ഇടപഴകിയും ജീവിച്ച അന്തരീക്ഷത്തിൽ നിന്ന് അപ്രതീക്ഷിതമായി പറിച്ചു നടപ്പെടേണ്ടി വന്ന കുറെ മനുഷ്യരുടെ സ്വപ്നം....
ചില ആശങ്കകളാണ്; വളരെ ജനസാന്ദ്രതയും സമീപകെട്ടിടങ്ങളും ഉള്ള ഇടത്ത് സ്ഫോടനത്തിലൂടെ വൻ നിർമ്മിതികൾ തകർക്കുമ്പോൾ വലിയ അപകടമോ ആളപായമോ സമീപ നിർമ്മിതികൾക്ക് നാശനഷ്ടങ്ങളോ ഉണ്ടാകുമോ എന്ന ആശങ്ക... പ്രതീക്ഷിക്കുന്ന തരത്തിൽ കൃത്യതയോടെ സ്ഫോടനവും തകർക്കലും നടത്താൻ കഴിയുമോ എന്ന ബന്ധപ്പെട്ട അധികൃതരുടെ ആശങ്ക...
ചില ധാരണകളാണ്; ഏത് നിയമലംഘനം നടത്തിയാലും പിഴയടച്ച് രക്ഷപെടാമെന്ന ധാരണ... പണവും സ്വാധീനവും ഉണ്ടെങ്കിൽ ഏത് നിയമലംഘനവും നടത്താമെന്ന ധാരണ... ചൂഷണം ചെയ്യപ്പെടുന്നത് പ്രകൃതിയും പരിസ്ഥിതിയുമാണെങ്കിൽ അത് വലിയ കുഴപ്പമൊന്നും ഉണ്ടാക്കാൻ പോകുന്നില്ല എന്ന ധാരണ...വ്യക്തമായ നിയമങ്ങൾ ഉണ്ടെങ്കിലും അവയെ പഴുതുകളിലൂടെയും ദുർ വ്യാഖ്യാനങ്ങളിലൂടെയും മറി കടക്കാമെന്ന ധാരണ... സിവിൽ കോടതി വ്യവഹാരങ്ങളുടെ സ്വത സിദ്ധമായ മെല്ലെപ്പോക്കിനെയും അപ്പീൽ സംവിധാനങ്ങളിലെ ആനുകൂല്യങ്ങളെയും ദുരുപയോഗിച്ച് കോടതികളുടെ കണ്ണിൽ പൊടിയിടാമെന്ന ധാരണ....വമ്പന്മാർക്കും ഉന്നത സ്വാധീനമുള്ളവർക്കുമെതിരെ സാധാരണക്കാരന് ഒന്നും ചെയ്യാനാവില്ല എന്ന മിഥ്യാ ധാരണ...
സർവ്വോപരി, കയ്യിൽ പണവും അധികാരവും സ്വാധീനവും ഉണ്ടെങ്കിൽ എനിക്കെന്തുമാകാം എന്ന ചിലരുടെ ധാർഷ്ട്യവും ധിക്കാരവും അഹന്തയും ഗർവ്വുമാണ്....
Wednesday, 1 January 2020
ഫാസ്റ്റ് ടാഗ് - FASTAG സംവിധാനം; അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ...
തുടക്കത്തിൽ കുറച്ച് അസൗകര്യങ്ങൾ ഉണ്ടാകും എങ്കിലും ദീർഘകാലാടിസ്ഥാനത്തിൽ പൊതുജനത്തിന് ഉപകാരപ്പെടുന്നതാണ് ഈ സംവിധാനം. വാഹനങ്ങൾക്ക് ടോൾ ബൂത്തുകളിലെ നീണ്ട ക്യൂവിൽ കിടന്നു സമയം നഷ്ടപ്പെടുത്താതെ എളുപ്പത്തിൽ കടന്നു പോകാൻ സഹായകമാകും എന്നതാണ് ഈ സംവിധാനത്തിന്റെ പ്രധാന മേന്മ. ഇതിലൂടെ സമയ ലാഭം, ഇന്ധന ലാഭം എന്നിവയും സംജാതമാകുന്നു. ഓരോ ടോൾ പ്ലാസകളിലെയും ടോൾ പിരിവിന്റെ കണക്കുകൾ കൃത്യമായി ലഭ്യമാകുമെന്നതാണ് ഇതിന്റെ മറ്റൊരു നേട്ടം; ടോൾ കമ്പനികൾ കളക്ഷൻ കണക്കിൽ കാണിക്കുന്ന കൃത്രിമങ്ങൾ ഇതോടെ നിലയ്ക്കും; ട്രോളുകൾ കൃത്യസമയത്ത് അവസാനിപ്പിക്കാൻ ഇത് കാരണമാകും. സർക്കാരിന്റെ കാഷ് ലെസ്സ് എക്കോണമി നയപരിപാടിയോടും ഒത്തു പോകുന്നതാണ് ഫാസ്റ്റ് ടാഗ് സമ്പ്രദായം. കുറ്റാന്വേഷണത്തിനും മറ്റുമായി ഫാസ്റ്റാഗ് ഘടിപ്പിച്ച വാഹനം ഏതൊക്കെ ടോൾ ബൂത്ത് കടന്നു പോയി എപ്പോൾ കടന്നു പോയി എന്നൊക്കെ അറിയാൻ കഴിയും.
https://www.facebook.com/achayatharangal.blogspot.in
അല്ലെങ്കില്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക