ഞാൻ വെറും പോഴൻ

Wednesday, 4 February 2015

ഒരു ട്രൌസർ വാങ്ങിയ കഥ...വെർതെ ഒരു രസത്തിന്...

ക്ലാസ്സിൽ സകല വിഷയത്തിനും ഒന്നാമതായി പഠിച്ചു കൊണ്ടിരുന്ന മിടുക്കൻ കുട്ടിയായിരുന്നു ടിന്റുമോൻ.
ഉത്സവത്തിനിടാൻ ഡ്രസ്സ്‌ വാങ്ങിക്കോ എന്ന് പറഞ്ഞ് അമ്മാവന്റെ വീട്ടിലെ ഒരു പണിക്കാരൻ, ടിന്റുമോന് 20000 രൂപ കൊടുത്തു....
40 ഇഞ്ച്‌ അരവണ്ണമുള്ള ടിന്റുമോൻ 120 ഇഞ്ച്‌ വെയിസ്റ്റിന്റെ ട്രൌസറും വാങ്ങി ഇട്ടു കൊണ്ട് ഉത്സവത്തിന് എത്തി....
ഉത്സവത്തിനിടയിൽ ട്രൌസർ ഊരിപ്പോയി...ഉറ്റ കൂട്ടുകാരടക്കം മിക്കവാറും പേർ കൂവി...
ട്രൌസർ വാങ്ങാൻ തുണ പോയ കൂട്ടുകാരൻ പറഞ്ഞു; ഇനീം വലിയ ട്രൌസർ തന്നെ വാങ്ങും...
ഇത് കൂടി കേട്ടതോടെ വഴിയെ പോയ സകലമാന ആപ്പയും ഊപ്പയും ഒക്കെ കേറി ടിന്റുമോനെപ്പറ്റി വായീതോന്നിയതൊക്കെ വിളിച്ചു പറഞ്ഞു...
ടിന്റുമോന്റെ ക്ലാസ്സിൽ അതേ ബെഞ്ചിലിരുന്നു പഠിക്കുന്ന ടുണ്ടുമോന്റെ കൂട്ടുകാരാണെങ്കിൽ കിട്ടിയ ചാൻസ് അങ്ങോട്ട്‌ ആഘോഷമാക്കി.
ഒടുവിൽ ടിന്റുമോൻ സങ്കടം കുത്തി നിറച്ച ഒരു മെയിൽ കൂട്ടുകാർക്കും അമ്മാവനും അയച്ചു....
അമ്മാവൻ ട്രൌസർ വാങ്ങാൻ കൊടുത്ത പണം തിരിച്ചും കൊടുത്തു.....
പാകാമാവാത്ത ട്രൌസർ വാങ്ങിയത് ഒരു തെറ്റായിപ്പോയെന്നു ടിന്റുമോൻ സമ്മതിച്ചില്ലെങ്കിലും കൂവലിന്റെ ശക്തി ഒന്ന് കുറഞ്ഞു....
ഇതിനിടെ ടുണ്ടുമോൻ ടിവിയിൽ പ്രത്യക്ഷപ്പെട്ട്, ടിന്റുമോനെ ഇനി കളിയാക്കരുതെന്ന് പറഞ്ഞതോടെ ടുണ്ടുമോന്റെ കൂട്ടുകാർ കൂടി ടിന്റുമോനെ സ്നേഹിയ്ക്കാൻ തുടങ്ങി.
ഇതൊക്കെയാണെങ്കിലും; ടിന്റുമോനെ ഇഷ്ടമാണ് ആളുകൾക്ക്...സവാരി ഗിരി ഗിരി....

റിവേഴ്സ് സ്വീപ്പ് : ഇതിനിടയിൽ അമ്മാവന്റെ 2000000 രൂപ അടിച്ചുമാറ്റിയെന്ന് ആരോപണം കേട്ട് കൊണ്ടിരുന്ന കാര്യസ്ഥന്റെയും സർവ്വാധികാര്യസ്ഥന്റെയും കഥ എല്ലാരും മറന്നും പോയി...കാര്യസ്ഥന്റെയും സർവ്വാധികാര്യസ്ഥന്റെയും ഒരു സമയം.....

എന്താ ചെയ്യാ...ഈ കഥയ്ക്ക് കേരളത്തിന്റെ രാഷ്ട്രീയ സാമൂഹ്യ പരിതസ്ഥിതിയുമായി എന്തെങ്കിലും സാദൃശ്യം തോന്നുന്നെങ്കിൽ അത് യാദൃശ്ചികമല്ല; മന:പ്പൂർവ്വമാണ്‌....എന്തേയ്....

ലാലിസത്തിനു പിറ്റേന്ന് എഴുതിയ ബ്ലോഗ്‌... => ലാലേട്ടാ, നിങ്ങൾ ഇത് ചെയ്യരുതായിരുന്നു....

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക

No comments:

Post a Comment