ടിക്കറ്റിൽ വാഗ്ദാനം ചെയ്ത സമ്മാനത്തുകയിൽ നിന്ന് ഏജന്റ്സ് കമ്മീഷൻ കഴിച്ചുള്ള തുകയാണ് ടാക്സ് അടക്കേണ്ട വരുമാനമായി സമ്മാനിതന്റെ കണക്കിൽ വരുന്നത്. ഞാൻ മനസിലാക്കുന്നതനുസരിച്ച് വിവിധ ബമ്പർ ടിക്കറ്റുകൾക്കും 50-50 ടിക്കറ്റുകൾക്കും 10%-ഉം അതല്ലാത്ത ടിക്കറ്റുകൾക്ക് 12%-ഉം ആണ് ഏജന്റ്സ് കമ്മീഷൻ. അപ്രകാരം, ഏജന്റ്സ് കമ്മീഷൻ കിഴിച്ചിട്ട് കിട്ടേണ്ട സമ്മാനത്തുകയിൽ നിന്ന് 30% TDS, ലോട്ടറി വകുപ്പ് പിടിച്ചു വയ്ക്കും. അതവർ Income Tax Department ലേക്ക് അടച്ച ശേഷം സമ്മാനിതന് TDS സർട്ടിഫിക്കറ്റ് നൽകും. ഏജന്റ്സ് കമ്മീഷൻ കിഴിച്ചിട്ട് കിട്ടേണ്ട സമ്മാനത്തുകയിൽ നിന്ന് TDS കിഴിച്ചുള്ള തുക സമ്മാനിതന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യും.
ശമ്പളം, വാടക, പലിശ തുടങ്ങിയ സാധാരണ വരുമാനങ്ങളിൽ നിന്ന് വിഭിന്നമായി ലോട്ടറി സമ്മാനത്തിന്റെ മുഴുവൻ തുകയിന്മേലും 30% Income Tax-ഉം, സമ്മാനത്തുക 50 ലക്ഷത്തിൽ കൂടുതൽ ആണെങ്കിൽ Income Tax തുകയുടെ മേൽ സർചാർജ്ജും, Income Tax-ഉം Sur Charge-ഉം ചേർന്ന തുകക്ക് മുകളിൽ 4% സെസ്സും അടക്കേണ്ടതായിട്ടുണ്ട്. കൂടാതെ, സമ്മാനം കിട്ടിയ അന്ന് മുതൽ ബാങ്കിലോ മറ്റ് നിക്ഷേപങ്ങളിലോ സൂക്ഷിച്ചിരിക്കുന്ന തുകയിൽ നിന്ന് ലഭിക്കുന്ന വരുമാനവും ലോട്ടറി കിട്ടിയതിന് പുറമെ ആ വ്യക്തിക്കുണ്ടായിരുന്ന വരുമാനവും Income Tax-ന് വിധേയമാണ്. അത് മാത്രമല്ല, സമ്മാനം കിട്ടിയ തീയ്യതിയുടെ അടിസ്ഥാനത്തിൽ Advance Tax അടക്കാനുള്ള ബാധ്യതയും കൂടി ഉണ്ട്. കൃത്യമായ നിരക്കിൽ Advance Tax അടച്ചില്ലെങ്കിൽ പിഴപ്പലിശ കൂടി അടക്കേണ്ടതായി വരും. ഇതെല്ലം അടച്ചിട്ട് വേണം ITR ഫയൽ ചെയ്യാൻ. ഈ വിധ പല ഹെഡുകളിൽ വരുന്ന ബാധ്യതയാണ് ലോട്ടറി സമ്മാനിതൻ Additional Tax ആയി അടക്കേണ്ടി വരുന്ന സാഹചര്യം ഉണ്ടാക്കുന്നത്. ഇതെല്ലം കൃത്യമായി ചെയ്തില്ലെങ്കിൽ ഭാവിയിൽ Income Tax Department-ൽ നിന്ന് നോട്ടീസുകളും Tax Demand-ഉം ഒക്കെ വരും എന്നത് ഏറെക്കുറെ ഉറപ്പാണ്.
ബമ്പർ അല്ലാത്ത നറുക്കെടുപ്പിൽ ഒരു കോടി രൂപ സമ്മാനം ലഭിക്കുന്ന ഒരാളുടെ ഉദാഹരണം പരിശോധിക്കാം. ഇയാൾക്ക് ഏജന്റ്സ് കമ്മീഷൻ കിഴിച്ചിട്ട് കിട്ടേണ്ട സമ്മാനത്തുക 88 ലക്ഷം രൂപയാണ്. അതിൽ നിന്ന് 30% TDS (Rs 26.40 ലക്ഷം) കിഴിച്ചുള്ള Rs 61.60 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന്റെ അക്കൗണ്ടിൽ വരുന്നത്. Income Tax നിയമമനുസരിച്ച് ഇവിടം കൊണ്ട് അദ്ദേഹത്തിന്റെ ബാധ്യത തീരുന്നില്ല; അദ്ദേഹം ഈ ലോട്ടറി സമ്മാനം Income ആയി കാണിച്ച്, Income Tax Return (ITR) കൂടി ഫയൽ ചെയ്യണം. മറ്റ് വരുമാനങ്ങൾ ഒന്നും ഇല്ലാത്ത ആളാണെന്നും ലോട്ടറി സമ്മാനത്തിൽ നിന്ന് മറ്റൊരു വരുമാനവും അദ്ദേഹത്തിന് കിട്ടിയില്ല എന്നും സങ്കല്പിച്ചാൽ അദ്ദേഹത്തിന്റെ Income Tax ബാധ്യത ഏറെക്കുറെ താഴെ പറയുന്ന രീതിയിൽ ആയിരിക്കും. സമ്മാനത്തിന്റെ മുഴുവൻ തുകയിന്മേലും 30% Income Tax (Rs 26.40 Lakhs)-ഉം സമ്മാനത്തുക 50 ലക്ഷത്തിൽ കൂടുതലും ഒരു കോടിയിൽ താഴെയും ആയത് കൊണ്ട് Income Tax തുകയുടെ മേൽ 10% Surcharge (Rs 2.64 Lakhs)-ഉം ,Income Tax ഉം സർചാർജ്ജും ചേർന്ന തുകക്ക് മുകളിൽ 4% Cess (Rs 1.16 Lakhs)-ഉം ചേർത്ത് Rs 30,20,160/- അടക്കേണ്ടതായിട്ടുണ്ട്. അതായത് TDS തുകയേക്കാൾ ഏതാണ്ട് Rs 3.81 Lakhs കൂടുതൽ ആണിത്. കൂടാതെ, സമ്മാനം കിട്ടിയ തീയ്യതിയുടെ അടിസ്ഥാനത്തിൽ Advance Tax അടക്കാനുള്ള ബാധ്യതയും കൂടി ഉണ്ട്. അത് കൂടി കണക്കാക്കിയാൽ 4 ലക്ഷത്തിന് മുകളിൽ Additional Tax അടച്ചിട്ട് വേണം അദ്ദേഹം ITR ഫയൽ ചെയ്യാൻ. ലോട്ടറി സമ്മാനം കൂടാതെ അദ്ദേഹത്തിന് മറ്റു വരുമാനങ്ങൾ ഉണ്ടെങ്കിൽ അതിന്റെ Income Tax കൂടി അദ്ദേഹം അടക്കേണ്ടി വരും. തുടർ വർഷങ്ങളിൽ സമ്മാനത്തുക Invest ചെയ്തതിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന് മാത്രം Income Tax നൽകിയാൽ മതിയാകും.
പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം, ഇപ്പറഞ്ഞതൊന്നും കോടികൾ സമ്മാനം കിട്ടുന്നവർ മാത്രം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അല്ല; കേവലം 10,000 രൂപക്ക് മുകളിൽ ലോട്ടറി സമ്മാനം ലഭിക്കുന്ന എല്ലാവർക്കും ബാധകമായ കാര്യമാണ്. കാരണം, ഇന്ത്യയിൽ ലോട്ടറി സമ്മാനത്തുകയിൽ നിന്ന് 10,000 രൂപ വരെ ഉള്ള സമ്മാനത്തുകക്കെ Income Tax ഇളവ് ലഭിക്കുന്നുന്നുള്ളൂ. തീരെ ചെറുതല്ലാത്ത തുക ലോട്ടറി സമ്മാനമായി ലഭിക്കുന്നവർ ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിന്റെയോ മറ്റ് നികുതി വിദഗ്ദ്ധരുടെയോ ഉപദേശം തേടുന്നത് നന്നായിരിക്കും.
No comments:
Post a Comment