ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Friday, 7 February 2014

ആമുഖം...മുന്‍കൂര്‍ ജാമ്യം....

ഇതെന്റെ പുതിയ സംരംഭം ആണ്...

(ബെര്‍ളിത്തരങ്ങള്‍ എഴുതുന്ന ബെര്‍ളീ, ക്ഷമിക്കണം...പേരിലെ സാമ്യം യാദൃശ്ചികമല്ല...|നിവൃത്തികേട് കൊണ്ടാണ്ആലോചിച്ചിട്ടു വേറൊന്നും കിട്ടിയില്ല)

ബ്ലോഗ്‌ ലോകത്തെ മഹാരഥന്‍മാരുടെ  അനുഗ്രഹാശിസ്സുകള്‍ അഭ്യര്‍ത്ഥിക്കുന്നു....


തെറ്റുകള്‍ പൊറുക്കണം...


ആരും കൂവരുതേ....ഞാനൊരു പാവമാണേ...


പിന്നെ, ഈ സംരംഭത്തിലേക്കു എത്താന്‍ എന്നെ പ്രേരിപ്പിച്ചത് സാബു കാക്കശ്ശേരി എന്ന പ്രിയ സുഹൃത്താണ്. ജോസ് വയലിൽ എന്ന പ്രിയ സ്നേഹിതനുമായി ഫേസ്ബുക്കിൽ നടന്ന ചില വാക്ക്പോരാട്ടങ്ങളാണ് സത്യത്തിൽ ഈ ബ്ലോഗിന്റെ അപ്രതീക്ഷിതവും ആകസ്മികവുമായ പിറവിയിലേക്ക് എത്തിയത്.  രണ്ടു പേരെയും നന്ദിയോടെ ഓര്‍ക്കുന്നു.

അക്ഷര ലോകത്തേക്ക് കൈ പിടിച്ചു നടത്തിയവരെയും കളിപ്പാട്ടങ്ങളെക്കാള്‍ അധികം പുസ്തകങ്ങള്‍ വാങ്ങി തന്നു തലയില്‍ ഇത്രയെങ്കിലും ആള്‍ താമസം ഉണ്ടാക്കി തന്ന അപ്പനും അമ്മയ്ക്കും നന്ദി....


പിന്നെ എന്റെ സൈബര്‍ അടിമത്തം സഹിച്ചു കൊണ്ടിരിക്കുന്ന പാവം സഹ ധര്‍മ്മിണിയ്ക്കും നന്ദി....


അവസാനിപ്പിക്കുന്നതിന് മുന്‍പ്, അബദ്ധത്തിലെങ്കിലും ഈ കുറിപ്പുകള്‍ വായിക്കേണ്ട ഗതികേട് വരുന്ന എല്ലാ നിസഹായ വായനക്കാര്‍ക്കും എന്റെ ഈ വധങ്ങളുടെ ഇരയായി പോകുന്നവര്‍ക്കും മുന്‍കൂര്‍ നന്ദി...നല്ല നമസ്കാരം...ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


6 comments:

 1. കൂവല്‍ ഞാന്‍ ഉദ്ഘാടിച്ചിരിക്കുന്നു........ കൂയ്‌.......................

  ReplyDelete
  Replies
  1. ദേ കിടക്കുന്നു ഒരു മറു കൂവല്‍...കൂയ്‌

   Delete
 2. അനുഗ്രഹാശിസ്സുകള്‍

  ReplyDelete