ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Saturday, 15 February 2014

നപുംസക വിജയം ആട്ടക്കഥ....കേജരി "വാള്‍" ഈ രാജ്യത്തോട് വിളിച്ചു പറഞ്ഞത്....
കേജ്രിവാളിന്റെ ന്യൂന പക്ഷ സര്‍ക്കാര്‍ വീണതില്‍ പലരും പ്രകടിപ്പിക്കുന്നത് പോലെ എനിക്ക് ഒരു സങ്കടവും ഇച്ഛാഭംഗവും  ഇല്ല. 

ആണായി പിറന്നു ആണായി ജീവിച്ചു കാണിക്കുന്ന ഒരു സാധാരണക്കാരന്‍ ഒരു സുപ്രഭാതത്തില്‍ വന്നു ഇവിടത്തെ വാര്‍ധക്യം ബാധിച്ച ഒരു അഴിമതി പാര്‍ട്ടി യെയും കുറെ റബ്ബര്‍ നട്ടെല്ല്  പേറുന്ന പാര്‍ട്ടി കളെയും വെല്ലു വിളിക്കുന്നു.

അഴിമതിക്കും അനീതികള്‍ക്കുമെതിരെ സാധാരണ ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ആത്മാര്‍ഥമായി ശ്രമിക്കുന്നു.

സാധാരണ ജനങ്ങളുടെ ഇടയില്‍ നിന്നും അവര്‍ക്ക് വേണ്ടി സ്ഥാനാര്‍ഥികളെ കണ്ടെത്തി രാജ്യത്തിന്റെ ഭരണ സിരാ കേന്ദ്രത്തിലെ നിയമ സഭയിലേക്ക് മത്സരിപ്പിക്കുന്നു.

ആദ്യമായി ഈ രാജ്യത്തു ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങളാല്‍ ഒരു ജനകീയ സര്‍ക്കാര്‍ രൂപവല്‍ക്കരിക്കാനുള്ള ആത്മാര്‍ത്ഥ ശ്രമം നടക്കുന്നു.

തിരഞ്ഞെടുപ്പില്‍ , കേവലം മാസങ്ങളുടെ ചരിത്രം മാത്രമുള്ള അവര്‍ക്ക് കേവല ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും, അതി പുരാതന അതി പൌരാണിക അഭിജാത തറവാടി രാഷ്ട്രീയ പാര്‍ട്ടികളുടെ മാനം കപ്പല് കേറ്റി വിട്ടു കൊണ്ട്,  അവര്‍ മികച്ച ഒരു പ്രകടനം നടത്തുന്നു.

സര്‍ക്കാര്‍ രൂപവല്‍ക്കരിക്കാന്‍ താല്പര്യമില്ല എന്ന തീരുമാനം വരുന്നു. മറ്റു നപുംസകങ്ങളൊന്നും സര്‍ക്കാര്‍ ഉണ്ടാക്കുന്നില്ല എന്ന് പ്രഖ്യാപിക്കുന്നു. എന്നാല്‍, തിരഞ്ഞെടുപ്പ് പെരുന്നാള് വീണ്ടും നടത്തി പണം കളയാതിരിക്കാന്‍ വലിയ കക്ഷി എന്ന നിലയില്‍ മാങ്ങാ മനുഷ്യര്‍ സര്‍ക്കാര്‍ ഉണ്ടാക്കാം എന്ന തീരുമാനം എടുക്കുന്നു. അപ്പോള്‍, നപുംസകങ്ങളുടെ ഒരു കൂട്ടം പിന്തുണ കൊടുക്കില്ല എന്ന് പ്രഖ്യാപിക്കുന്നു. മറ്റൊരു കൂട്ടം മനസ്സില്ലാ മനസ്സോടെ നിരുപാധിക പിന്തുണ കൊടുക്കുന്നു.

ഒരു അതി ദുര്‍ബല ജനകീയ സര്‍ക്കാര്‍ രൂപ വല്ക്കരിക്കപ്പെടുന്നു. പിന്നീടെല്ലാം ഭാരതം കണ്ട പുതിയ കാര്യങ്ങള്‍ ആയിരുന്നു....

1. പൊതു ഗതാഗത സംവിധാനം അല്ലെങ്കില്‍ സ്വന്തം വാഹനം ഉപയോഗിച്ച് യാത്ര ചെയ്യുന്ന ഭരണാധികാരികള്‍ ( പണ്ട് പുതുച്ചേരി മുഖ്യമന്ത്രി മോപെഡില്‍ ഓഫീസില്‍ വന്നിരുന്നതായി കേട്ടിട്ടുണ്ട്; സത്യമാണോ എന്നറിയില്ല  )

2. തിരഞ്ഞെടുത്ത ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പോലീസ് എസ്കോര്‍ട്ട് / പൈലറ്റ്‌ ഒഴിവാക്കുക.

3. സംസ്ഥാനത്തിന്റെ നിയമപരമായ അവകാശ സംരക്ഷണത്തിന് വേണ്ടി മുഖ്യമന്ത്രി തന്നെ ജനാധിപത്യപരമായി സമരം ചെയ്യുക.

4. തൂക്കു നിയമ സഭയില്‍ നിന്ന് കൊണ്ട് വളരെയധികം ജനോപകാര പ്രദമായ നടപടികള്‍ സ്വീകരിക്കുക.

5. പിന്തുണയ്ക്കുന്ന  പാര്‍ട്ടിയുടെ കടുത്ത എതിര്‍പ്പുകളെ അവഗണിച്ചു അവരുടെ നേതാക്കള്‍ക്ക് എതിരെ അന്വേഷണം അടക്കമുള്ള കടുത്ത നടപടികള്‍ സ്വീകരിക്കുന്നു.
6.  പരമ്പരാഗത രാഷ്ട്രീയക്കാരുടെ സ്പോണ്‍സര്‍മാരായ വന്‍ വ്യവസായികളോട് നേരിട്ട് കൊമ്പ് കോര്‍ക്കുന്നു.

7. നിയമ - ഭരണ ഘടന വ്യാഖ്യാനത്തില്‍ അധിഷ്ടിതമായി നിന്ന് കൊണ്ട് ധീരമായി നിയമ നിര്‍മ്മാണ നടപടികള്‍ സ്വീകരിക്കുന്നു.

8.  ഭരണം പോയാലും അത് പുല്ലാണ് എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് കസേര വലിച്ചെറിഞ്ഞു ഇറങ്ങിപ്പോരുന്നു.

പ്രിയ കേജ്രിവാല്‍,

ഈ ശിഖണ്ടികള്‍ പിന്തുണ തന്നപ്പോള്‍ തന്നെ ജനത്തിനറിയാം ഇതേ സംഭവിക്കൂ എന്ന്. അത് കൊണ്ട് ചിന്തിക്കുന്ന ജനതയ്ക്ക് ഇതൊരു ഞെട്ടല്‍ അല്ല. 

പലര്‍ക്കും പല അഭിപ്രായങ്ങള്‍ ഉണ്ടാകാം..

അടുത്ത തിരഞ്ഞെടുപ്പില്‍ നിങ്ങള്‍ വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ചേക്കാം...

ചിലപ്പോള്‍ നാണം കേട്ട് പരാജയപ്പെട്ടെക്കാം....

എന്നാല്‍, മുകളില്‍ എണ്ണമിട്ടു നിരത്തിയ കാര്യങ്ങളുടെ പേരിലായിരിക്കും ഇപ്പോഴും ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന കുറെ മാങ്ങാ മനുഷ്യര്‍ നിങ്ങളെ ഓര്‍ക്കുന്നത്. ആണായി ജനിക്കുന്നതും  പ്രത്യക്ഷത്തില്‍ ആണിന്റെ രൂപവും ഭാവവും പേറുന്നതും  വലിയ കാര്യമല്ലെന്നും, ആണായി ജീവിക്കുകയാണ് പ്രധാനമെന്നും ഒരു സന്ദേശം നല്‍കാന്‍ അങ്ങേക്കായി.

പരസ്പരം പരിഹസിക്കുന്നവരും വാളെടുക്കുന്നവരും കാര്യത്തോടടുക്കുമ്പോള്‍  ഒറ്റക്കെട്ടാണ് എന്നു തുറന്നു കാട്ടാന്‍ 
നിങ്ങള്‍ക്കായി.

അമുല്‍ ബേബിയും ചായക്കടക്കാരനും ഒക്കെ ഒരേ മുതലാളിയുടെ കൂലിപണിക്കാര്‍ എന്ന് ഉറക്കെ വിളിച്ചു പറയാന്‍ നിങ്ങള്‍ക്കായി.

ജനാധിപത്യത്തില്‍ ജനത്തിനും അവര്‍ തിരഞ്ഞെടുത്തു വിടുന്നവര്‍ക്കും അധികാരമുണ്ടെന്നു ഈ കഴിഞ്ഞ 48 ദിവസങ്ങളില്‍ ഞങ്ങള്‍ കണ്ടറിഞ്ഞു.

അതിന്റെ പേരില്‍ ഒരു നൂറു അഭിനന്ദനങ്ങള്‍ ....അഭിവാദ്യങ്ങള്‍.....


വാല്‍ക്കഷണം : ഈ രാജ്യത്ത്, ഇന്നലെ വരെ, അത് ലോക്സഭയിലായാലും സംസ്ഥാന നിയമ സഭകളിലായാലും, ഇന്നലെ ഡല്‍ഹിയില്‍ നടന്നത് പോലെ, ഭരണം വേണോ നിയമം 
വേണോ എന്ന ചോദ്യം സിംഹാസനത്തില്‍ ഇരിക്കുന്ന "ജന പ്രതിനിധി"യോട് ചോദിച്ചാല്‍ "എന്ത് നിയമം" എന്നൊരു മറു ചോദ്യവും ചോദിച്ചു അതെഴുതിയ കടലാസ്സു മടക്കി ടോയ്‌ലെറ്റ്‌ പേപ്പറിനു പകരം ഉപയോഗിച്ചിട്ട് ആ കസേരയില്‍ അള്ളിപ്പിടിചിരുന്നേനെ...ജന്മം മൊച്ചക്കൊരങ്ങിന്റെയാണല്ലോ...ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


കാലടി, 15.02.2014

14 comments:

 1. നന്നായിരിക്കുന്നു..!

  ReplyDelete
 2. എഴുത്ത്‌ വളരെ നന്നായി.

  കെജ്രിവാൾ എല്ലാം ചെയ്തത്‌ വളരെ വികാരത്തോടെ-വരവും, അരങ്ങേറ്റവും, ഒഴിയലും. ഒരു വ്യക്തി എന്ന നിലയിൽ അദ്ധേഹം 100% ശരി, ഇത്‌ ഒരു മുഖ്യമന്ത്രി ചെയ്തത്‌ ശരിയായില്ല, നിർമ്മാണം പൂർത്തിയായ ഒരു കെട്ടിടത്തിന്റെ നെടുംതൂൺ എടുത്തു മാറ്റിയത്‌ പോലെ, പ്രതീക്ഷയർപ്പിച്ച ജനങ്ങളോട്‌ വേണ്ട പോലെ ഉത്തരം പറയാതെ തികച്ചും വ്യക്തി പരമായ അപക്വ തീരുമാനം... ആദ്യം പ്രക്ഷോഭത്തിനു ഇറങ്ങിയത്‌ അരവിന്ദ്‌ കെജ്രിവാൾ എന്ന സാധാരണ പൗരൻ ആയിരുന്നു, എന്നാൽ ഇപ്പോഴത്തെ രാജി ദില്ലി മുഖ്യമന്ത്രിയുടേതായിരുന്നു.

  എത്തിയ പദവിയിൽ ഇരുന്ന് കൊണ്ട്‌ തന്നെ പ്രശ്നപരിഹാരം കാണേണ്ടതായിരുന്നു ഉചിതം, അരവിന്ദ്‌ കെജ്രിവാൾ എന്ന സാധാരണ പൗരന്റെ വികാരവും തത്വങ്ങളും മുഖ്യമന്ത്രിയുടെ പദവി ദുരുപയോഗം ചെയ്തു.

  നിരുത്തവാദപരവും അങ്ങേയറ്റം അപക്വവുമായ തീരുമാനം.

  ReplyDelete
  Replies
  1. jangalku vendi mattenthenkilum kandu vachittundakum, theerchayayum adeham cheyyendathu cheythu bhooripakshmillatha sarkaranu aap yudethu aap ku pala niyanthranangalum undayirunnu athinu adimapedathe rahasy pankalithangal undakathe adeham purathu vannu athaanu seri delhi thiricharinju enthu seri ennu, manthri sabha roopikarichathu enthu engane cheyyanam ennu kanikkananu, bharanam sadymaavanmenkil athinte thadasangal neekanam, ippolulla sramam athaaanu. manthri kaserayil adeham eniyum ethate namuku thiricharivundaakate

   Delete
  2. @ thanoj surendran, my views also are in the same line.
   Thanks for the comment.

   Delete
  3. Shamsudeen Mohamed:....A right comment i heard abt kejarivaal... this is reality, he is a super here..no doubt on that but...oru chollundu..melle thinnal mullum thinnam.... he could have done a lot with in his limitation... rather than changing everything in a single stretch..... But he has proven that everything can change.

   Delete
  4. വ്യക്തി പരമായ കഴിവും ഭരണ നിപുണതയും തമ്മിലുള്ള വ്യത്യാസം

   Delete
 3. ഇന്ന് യുവാക്കള്‍ രാഷ്രീയം ശ്ശ്രദ്ധിക്കുന്നുണ്ടെക്കില്‍ അതിനു ഒരു കാരണമേയുള്ളൂ ,,,,, അരവിന്ദ് കെജ്രിവാള്‍ !!!!

  ReplyDelete
 4. Your view is correct Dr.
  അരാഷ്ട്രീയവാദികളായിരുന്ന പലരും രാഷ്ട്രീയത്തില്‍ വീണ്ടും വിശ്വാസം അര്‍പ്പിക്കാന്‍ ആം ആദ്മി കാരണമായി.

  ReplyDelete