ഞാൻ വെറും പോഴൻ

My photo

മിക്കവാറും എല്ലാ മതങ്ങളും പറയുന്നു, ദൈവത്തെപ്പോലെയാവാന്‍. എന്നാല്‍ ഞാന്‍ നല്ലൊരു മനുഷ്യന്‍ പോലും അല്ല..
ആര്‍ക്കെങ്കിലും ഞാനൊരു നല്ല മനുഷ്യനായി തോന്നിയാല്‍ അത് അവരുടെ മാത്രം കാഴ്ചപ്പാടാണ്. അതിനു ഞാന്‍ ഉത്തരവാദിയല്ല.....

Friday, 7 February 2014

സന്ധ്യ, ജസീറ, ചിറ്റിലപ്പിള്ളി...നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു.

സന്ധ്യ 


വഴിമുടക്കി സമരത്തോട് വളരെ അകൃത്രിമമായ രീതിയിൽ പ്രതികരിച്ച ഒരു സാധാരണ വീട്ടമ്മ. ഒരു കാരണാവശാലും എന്നെക്കൊണ്ട് സാധിക്കാത്ത, എനിക്കറിയാവുന്ന ഒരാൾ പോലും പ്രകടിപ്പിക്കാൻ സാധ്യതയില്ലാത്ത ഒരു പ്രതിഷേധമായിരുന്നു അവരുടേത്. അത് രാഷ്ട്രീയ പ്രേരിതമാണ് എന്ന് എനിക്ക് വിശ്വസിക്കാൻ ആവുന്നില്ല. ഒരു സംഘടിത ശക്തിയോട് ഒറ്റയ്ക്ക് പോരാടാൻ ഉള്ള ചങ്കൂറ്റമില്ലായ്മയും നാണം കെട്ട നിസ്സംഗതയും  മാത്രം കൈമുതലായ കേരള ജനതയുടെ മരവിച്ച പ്രതികരണ ശേഷിയുടെ കവിളിൽ ആഞ്ഞടിച്ച സന്ധ്യ എന്തായാലും അഭിനന്ദനം അർഹിക്കുന്നു. അവരുടെ എതിർപക്ഷത്ത് യു.ഡി.എഫ്. ആയിരുന്നെങ്കിൽ ഈ സ്ത്രീയുടെ പ്രതികരണം ഇതിലും മോശം ആയിരുന്നേനെ എന്നാണു എനിക്ക് തോന്നുന്നത്. ജാഥ, പ്രകടനം, മന്തിമാരുടെയും ജന പ്രതിനിധികളുടെയും യാത്ര ഇവക്കു വേണ്ടി വഴി തടയുമ്പോൾ ഓരോ സാധാരണക്കാരന്റെയും വായിൽ ആയിരം വട്ടം വന്ന വാക്കുകൾ അവരിലൂടെ വന്നപ്പോൾ ഇത്രയും കാലത്തെ കുറ്റബോധം അവരോടുള്ള ആരാധനയായി പുറത്തു വന്നു.

ജസീറ

സന്ധ്യയെപ്പോലെ തന്നെ ഒറ്റയാൾ പോരാട്ടം ആയിരുന്നു ഇവരുടേതും. പക്ഷെ, അതിനു വ്യക്തി പരവും എന്നാൽ അത്രയും തന്നെ സാമൂഹ്യ പരവും ആയ മാനം ഉണ്ടായിരുന്നു. തന്റെ പരിമിത സാഹചര്യങ്ങളിൽ നിന്ന് കൊണ്ട് ഇത്രയും ബഹു ജന ശ്രദ്ധ  ഈ വിഷയത്തിൽ ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞത് അഭിനന്ദനാർഹം തന്നെ ആയിരുന്നു. എന്നാൽ ഡൽഹി സമരത്തിൽ നിന്നുള്ള പെട്ടെന്നുള്ള പിൻ വാങ്ങലും അബ്ദുല്ലക്കുട്ടിക്കെതിരെയുള്ള സ്ഥാനാർഥിത്വ പ്രഖ്യാപനവും ചിറ്റിലപ്പിള്ളി കൊച്ചൌസേപ്പിന്റെ  വീട്ടു പടിക്കലെ സമരവും എല്ലാം കൂടി അവരുടെ ഉദ്ദേശ ശുദ്ധിയെയും രാഷ്ട്രീയ ചായ്വിനെയും പറ്റി  സംശയിക്കാനും  ഇട നല്കി എന്നതിൽ  സംശയമില്ല. അപ്പോഴും അവർ ആദ്യം ഉയർത്തിയ മുദ്രാവാക്യം  ആയിരത്തി ഒന്ന് ശതമാനം സത്യമായി നില നില്ക്കുന്നു.

കൊച്ചൌസേപ്  ചിറ്റിലപ്പിള്ളി  രണ്ടു സമര നായികമാർക്കു  ഐക്യദാർഡ്യം പ്രഖ്യാപിച്ചു പുലി വാല് പിടിച്ചു നില്ക്കുകയാണ് കേരള വ്യവസായ മണ്ഡലത്തിൽ സാമൂഹ്യ പ്രതി ബദ്ധതക്ക് കേൾ.വി  കേട്ട  കൊച്ചൌസേപ്  ചിറ്റിലപ്പിള്ളി.  സന്ധ്യക്ക്‌  പാരിതോഷികം പ്രഖ്യാപിക്കുമ്പോൾ ജസീറയുടെ കാര്യത്തിൽ  പറഞ്ഞത് പോലെ, ചിറ്റിലപ്പിള്ളിയെ സംബന്ധിച്ച് അതിനു വ്യക്തി പരവും എന്നാൽ അത്രയും തന്നെ സാമൂഹ്യ പരവും ആയ മാനം ഉണ്ടായിരുന്നു. കാലങ്ങളായി തന്നെ ശത്രു പക്ഷത്തു പ്രതിഷ്ടിച്ചു പോരുന്ന എൽ.ഡി.എഫ്. (കൃത്യമായി പറഞ്ഞാ സി.പി.എം) നെതിരെ  ഒരാൾ ശബ്ദമുയർത്തിയപ്പോൾ അദ്ദേഹം അവരോടു   ഐക്യദാർഡ്യം പ്രഖ്യാപിച്ചത് തികച്ചും സ്വാഭാവികമാണ്. എന്നാൽ, ഈയിടെ സമൂഹത്തിൽ പല തുറകളിലും പലർക്കും അദ്ദേഹം പാരിതോഷികം നല്കിയത് പോലെ ആയിരിക്കണം ജസീറക്കും നൽകാൻ തീരുമാനിച്ചത്. രോഗികൾ, അപൂർവ്വമായ സത്യസന്ധത പ്രകടിപ്പിച്ചവർ എന്നിവർക്കെല്ലാം  അദ്ദേഹം സഹായങ്ങളും പാരിതോഷികങ്ങളും നല്കിയിരുന്നു. പിന്നെ, എന്തൊക്കെ ആക്ഷേപങ്ങൾ ഉന്നയിച്ചാലും സ്വന്തം വൃക്ക പറിച്ച് നല്കിയ ഒരു വ്യക്തി എന്ന  നിലയിൽ  അദ്ദേഹത്തെ ഞാൻ ഇന്നും ബഹുമാനിക്കുന്നു. 

വാൽകഷണം 

ഞാൻ ഈ മൂന്നു പേരിലും കണ്ട ഒരു പൊതു ഗുണം, ഇഛാശക്തിയുണ്ടെങ്കിൽ ഒരു വ്യക്തിക്ക് പോലും സമൂഹത്തില ഒരു ചെറുതല്ലാത്ത ചലനം സൃഷ്ടിക്കാൻ കഴിയും..ഈയൊരു സന്ദേശം സമൂഹത്തിനു നൽകിയവർ എന്ന നിലയില്‍ നിങ്ങളെ ഞാൻ ബഹുമാനിക്കുന്നു.


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

https://www.facebook.com/achayatharangal.blogspot.in


അല്ലെങ്കില്‍ 
 താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക


ആലുവ, 07.02.2014

(ഇതിൽ പലയിടത്തും അക്ഷരതെറ്റുകൾ ഉണ്ട്. മലയാളം ടൈപ്പിംഗിലെ തുടക്കക്കാരൻ  എന്ന നിലയിലുള്ള പരിമിതികലാണ്. ക്ഷമിക്കണം.)

8 comments: