ഞാൻ വെറും പോഴൻ

Monday, 24 March 2014

ചില ആം ആദ്മികള്‍ ട്രോജന്‍ കുതിരകള്‍ ആയിരുന്നോ ??? അല്ലായിരുന്നെങ്കില്‍ പൊറുക്കണം.

ട്രോജന്‍ കുതിര എന്താണെന്നാണോ സംശയം ? പഴയ പത്താം ക്ലാസ്സിലെ പാഠപുസ്തകത്തില്‍ ഒരു കഥയുണ്ട്. പണ്ട് പണ്ട് പണ്ട് ഗ്രീസും അയൽ രാജ്യമായ ട്രോയും തമ്മിൽ യുദ്ധം നടന്നു. ഗ്രീസിലെ രാജകുമാരിയായ ഹെലൻ, ട്രോയ്‌ രാജാവിന്റെ മകനായ പാരിസുമായി ഇഷ്ടത്തിലായി ട്രോയിലേയ്ക്ക് കടന്നത്രേ.  ഹെലനെ തിരികെ പിടിച്ചുകൊണ്ടുവരാൻ ഗ്രീസുകാ നടത്തിയ യുദ്ധമാണ് ട്രോജയുദ്ധം. ട്രോയ്‌ നഗരം പിടിച്ചെടുക്കാനുള്ള  പത്തു വർഷത്തിലേറെ നീണ്ട പരിശ്രമത്തി ഒരുപാട് തിരിച്ചടിക നേരിട്ട ഗ്രീക്ക്സൈന്യം യുദ്ധം ജയിക്കാ പലവഴികളും ആലോചിച്ചു. ശക്തമായ സുരക്ഷാവലയങ്ങളുള്ള നാടാണ് ട്രോയ്.  ശക്തമായ കോട്ടവാതിൽ കടന്ന് ആക്കും ഉള്ളി കടക്കാനാവില്ല. അകത്തു കടന്നാലല്ലേ കീഴടക്കാൻ പറ്റൂ.  ഒടുവിൽ അവ ഒരു വഴി കണ്ടുപിടിച്ചു.  തടിയിൽ ഒരു വലിയ കുതിരയുണ്ടാക്കി, നാലു കാലുകൾക്കുകീഴി തടിചക്രങ്ങളും പിടിപ്പിച്ച്, അതിനുള്ളിൽ ഒഡീസിയസിന്റെ നേതൃത്വത്തി, തിരഞ്ഞെടുക്കപ്പെട്ട യോദ്ധാക്കളെ ഒളിപ്പിച്ച് ട്രോയ് നഗരകവാടത്തിലെത്തിച്ചു.  പിന്നെ, ഈ കുതിരയെയവിടെ ഉപേക്ഷിച്ച്, തോറ്റ് പിൻവാങ്ങിയെന്ന ഭാവേന വള്ളങ്ങളി തുഴഞ്ഞകന്നു.   ഏതോ ഗ്രീക്ക് ദേവതയുടെ രൂപമാണിതെന്ന് ട്രോയ് സൈന്യം കരുതി. തങ്ങളുടെ വിജയത്തിന്റെ പ്രതീകമായി ട്രോയ് സൈന്യം ഈ കുതിരയെ തള്ളിയുരുട്ടി നഗരമദ്ധ്യത്തിലെത്തിച്ചു.  യുദ്ധം ജയിച്ചതിന്റെ ഭാഗമായി എങ്ങും ആഘോഷങ്ങൾ നടന്നു.  ആഘോഷങ്ങൾക്കൊടുവി തളന്ന് മയങ്ങിയ ട്രോ‌യ്‌ നാട്ടുകാ എല്ലാവരും നല്ല ഉറക്കത്തിലാണെന്ന് ഉറപ്പായപ്പോ മരക്കുതിരയ്ക്കുള്ളി ഒളിച്ചിരുന്ന ഗ്രീക്ക് സൈനിക പുറത്തേയ്ക്കു വന്നു.   തിരികെയെത്തി കോട്ടക്കുപുറത്ത് കാത്തുനിന്ന യോദ്ധാക്കൾക്ക് അവ കോട്ടവാതിലുക തുറന്നുകൊടുക്കുകയും ചെയ്തു.  അങ്ങനെ, ഗ്രീക്ക് സൈന്യം ട്രോയ്‌ നഗരം പിടിച്ചെടുത്തു.

ഇനി ആധുനിക വിവര സാങ്കേതിക വിദ്യാ സംബന്ധിയായ വിവരണം കൂടി. ട്രോജൻ കുതിര അല്ലെങ്കിൽ ട്രോജൻ എന്നാൽ കമ്പ്യൂട്ടറില്‍ ഉള്ള വിവരങ്ങൾ മോഷ്ടിക്കുകയോ, കേടുപാടുകൾ വരുത്തുകയോ ചെയ്യുന്ന ഒരു ഹാനികരമായ കമ്പ്യൂട്ടർ പ്രോഗ്രാം ആണ്. ട്രോജൻ കുതിരക സ്വയം പടരുകയില്ലെങ്കിലും അത് ഹാനികരമാണ്. ഇത്തരം പ്രോഗ്രാമുകൾ ഒരു ഹാക്കറെ ഒരു കമ്പ്യൂട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കാ സഹായിച്ചേക്കാം. ഒരിക്കൽ ഒരു ട്രോജ കമ്പ്യൂട്ടറിസ്റ്റാ ചെയ്യപ്പെട്ടു കഴിഞ്ഞാ ഹാക്കക്ക് ആ ട്രോജന്റെ രൂപം അനുസരിച്ചു വ്യത്യസ്ഥ  പ്രവർത്തനങ്ങ ചെയ്യാ സാധിക്കും. ഉദാഹരണങ്ങള്‍  താഴെ:
·                    കമ്പ്യൂട്ടറിനെ ഒരു ബോട്ട്നെറ്റിന്റെ ഭാഗമായി ഉപയോഗിക്കുക.
·                    കമ്പ്യൂട്ടറിലുള്ള വിവരങ്ങൾ മോഷ്ടിക്കുക. ( ഉദാ: പാസ്‌വേർഡ് അല്ലെങ്കി ക്രെഡിറ്റ്‌ കാഡ്‌ വിവരങ്ങൾ)
·                    പുറമേ നിന്നുള്ള സോഫ്‌റ്റ്വെയറുകൾ കമ്പ്യൂട്ടറിസ്റ്റോ ചെയ്യുക.
·                    കമ്പ്യൂട്ടറിലെ വിവരങ്ങളിൽ മാറ്റം വരുത്തുകയോ അത് മറ്റൊരാക്ക്‌ അയച്ച് കൊടുക്കയോ ചെയ്യുക.
·                    കമ്പ്യൂട്ടറിന്റെ ഉപയോഗം നിരീക്ഷിക്കുക.
ട്രോജൻ കുതിരകക്ക് പ്രവത്തിക്കാ ഹാക്കറുമായി ബന്ധം ആവശ്യം ആണ്, എങ്കിലും ഹാക്കർ വ്യക്തിപരമായി അതിനു ഉത്തരവാദി ആയിരിക്കണം എന്നില്ല. കാരണം നിലവിൽ ട്രോജ ഉള്ള ഒരു കമ്പ്യൂട്ട ഒരു ഹാക്കക്ക് പോട്ട്‌ സ്കാനിംഗ് എന്ന പ്രക്രിയയിലൂടെ കണ്ടു പിടിക്കാ സാധിക്കും. അത് ഉപയോഗിച്ച് അദ്ദേഹത്തിനു ആ കംപ്യൂ ട്ടറിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ കഴിയും.

എന്തിനാണിത്രയും മുഖവുര എന്നും ട്രോജന്‍ കുതിരയും ആം ആദ്മികളും തമ്മില്‍ എന്താണ് എന്നുമായിരിക്കും ഇപ്പോള്‍ ന്യായമായും തോന്നാവുന്ന സംശയം. ഈയിടെ മുഖ്യധാരാ മാധ്യമങ്ങളില്‍ എ.എ.പി. യെ പറ്റി വന്ന ചില വാര്‍ത്തകള്‍ കണ്ടപ്പോള്‍ ആണ് ട്രോജന്‍ കുതിര ശക്തമായി മനസ്സിലേക്ക് വന്നത്.  എ.എ.പി. നിലവില്‍ വന്നപ്പോള്‍ മുതല്‍ അതിനെ വീക്ഷിക്കുന്ന ഒരാളാണ് ഞാന്‍. എ.എ.പി. തകര്‍ന്നു വീഴണം എന്ന് കരുതുന്ന ആളുകള്‍ ഇതിനകത്ത് പ്രവേശിച്ചു ഇതിനെ നശിപ്പിക്കാന്‍ സാധ്യത ഇല്ലേ എന്ന് തുടക്കം മുതല്‍ ഞാന്‍ സംശയിക്കുന്നുണ്ടായിരുന്നു.

വോട്ടു കുത്ത് പെരുന്നാള് പ്രഖ്യാപിച്ചു അധികം വൈകുന്നതിനു മുന്‍പേ ആലപ്പുഴയിലെ ആം ആദ്മി സ്ഥാനാര്‍ഥി എന്ന നിലയില്‍ അശ്വതി നായരുടെ പേര് സോഷ്യല്‍ കമ്മ്യൂണിറ്റി സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു. എന്നാല്‍ ഇവരുടെ സ്ഥാനാര്‍ത്ഥിത്വത്തെ പറ്റി എ.എ.പി.യുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക സ്ഥിരീകരണം ഒന്നും കണ്ടതുമില്ല. ഒടുവില്‍ അശ്വതി നായരുടെ വിശദീകരണ കുറിപ്പ് കണ്ടപ്പോഴാണ് അവര്‍ ആലപ്പുഴയിലെ എ.എ.പി. സ്ഥാനാര്‍ഥി അല്ല എന്ന് മനസ്സിലായത്‌. പിന്നീട് ഇക്കാര്യത്തില്‍ വിശദീകരണവുമായി എ.എ.പി. തന്നെ വന്നപ്പോഴാണ് ഇത് സ്ഥിരീകരിക്കപ്പെട്ടത്‌. ഇതൊക്കെ കണ്ടപ്പോള്‍ തോന്നിയ അച്ചായത്തരങ്ങളാണ് താഴെ.
1.       അശ്വതി പോലുമറിയാതെ ആരോ അവര്‍ക്ക് വേണ്ടി ഒരു മീഡിയ ഹൈപ്പ് സൃഷ്ടിക്കുകയായിരുന്നില്ലേ ?
2.       അതില്‍ അഭിരമിച്ച് ആ കുട്ടി പാര്‍ട്ടി തീരുമാനം വരുന്നതിനു മുന്‍പ് സ്വയം സ്ഥാനാര്‍ഥിയായി അവരോധിക്കുകയായിരുന്നില്ലേ?
3.       അശ്വതി എന്ന സാമൂഹ്യ പ്രവര്‍ത്തകയ്ക്ക് ജനാധിപത്യസമൂഹത്തെ സേവിക്കാന്‍ ആലപ്പുഴയായാലെന്താ! കൊല്ലമായാലെന്താ!
4.       കേജ്രിവാളിന്റെ ആദര്‍ശങ്ങളെയും ആശയങ്ങളെയും ഇഷ്ടപ്പെടുകയും ബഹുമാനിക്കുകയും ചെയ്യുന്ന അശ്വതിക്കെതിരെ, അവര്‍ ആരോപിക്കുന്നത് പോലെ പ്രാദേശിക നേതാക്കള്‍ ചെയ്തു എന്ന് പറയുന്ന ചതിയെപ്പറ്റി കേജ്രി വാളിനോടോ കേന്ദ്ര നേതൃത്വത്തോടോ പരാതിപ്പെടുകയായിരുന്നില്ലേ കുറച്ചു കൂടി നല്ല നീക്കം ?
5.       ആഗ്രഹിച്ച സ്ഥലത്ത് സ്ഥാനാര്‍ത്ഥിത്വം ലഭിക്കാതെ വന്നപ്പോള്‍ ഉണ്ടായ ഇച്ഛാഭംഗത്തെ മറച്ചു വയ്ക്കാന്‍ അപക്വവും തിടുക്കം നിറഞ്ഞതുമായ പരസ്യപ്രസ്താവനകള്‍ ആയിരുന്നില്ലേ ആ കുട്ടിയില്‍ നിന്ന് വന്നത് ?
6.       കേജ്രിവാളിന്റെ ആശയങ്ങളോട് ആത്മാര്‍ത്ഥമായ കൂറ് ഉണ്ടായിരുന്നെങ്കില്‍ തനിക്കെതിരെ തെറ്റ് ചെയ്തവരുടെ പേര് പാര്‍ട്ടി വേദികളില്‍ ഉന്നയിച്ചു അവര്‍ക്കെതിരെ മാതൃകാ പരമായ നടപടികള്‍ എടുപ്പിക്കാമായിരുന്നില്ലേ ?
7.       ഇപ്പോഴത്തെ പരസ്യമായ ആരോപണങ്ങള്‍ കേജ്രിവാള്‍ വിഭാവനം ചെയ്ത അഴിമതി വിരുദ്ധ ജനകീയ മുന്നേറ്റത്തെ പിന്നോട്ടടിപ്പിക്കാന്‍ മാത്രമല്ലേ സഹായിക്കൂ ?
8.       വ്യക്തിയേക്കാള്‍ പ്രസ്ഥാനമല്ലേ വലുത്. വ്യക്തിപരമായ ഇടുങ്ങിയ സ്വാര്‍ത്ഥ ചിന്താഗതി ഇവിടുത്തെ ജീര്‍ണ്ണത നിറഞ്ഞ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ഉള്ളത് തന്നെ അല്ലെ ?
9.       എന്റെ നോട്ടത്തില്‍ എ.എ.പി.ക്ക് പരിപൂര്‍ണ്ണത അവകാശപ്പെടാവുന്ന ഒരു സംഘടനാ സംവിധാനം തന്നെ രൂപപ്പെട്ടു വരുന്നതേ ഉള്ളൂ. അപ്പോള്‍ അശ്വതിക്ക് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് പിന്മാറാന്‍ ലക്ഷങ്ങളും കൊടികളും വാഗ്ദാനം ലഭിച്ചു എന്ന് പറയുന്നത് വിശ്വാസ യോഗ്യം ആണോ ?
10.     ഇപ്പോള്‍ സ്ഥാനാര്‍ത്ഥിത്വ തിരസ്കരണ പ്രതിഷേധത്തിലൂടെ ഒരു മാധ്യമ ശ്രദ്ധയാണോ ഈ കുട്ടി ലക്ഷ്യമാക്കുന്നത് ?
11.       കേജ്രിവാള്‍ പറഞ്ഞ പെയ്ഡ്‌ ന്യൂസ്‌ ആയിരുന്നോ നിങ്ങളുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് വന്നതും ?
11.     എല്ലാ വസ്തുതകളും പരിശോധിക്കുമ്പോള്‍ അശ്വതി നായര്‍ ആരോ ഒരുക്കി വിട്ട  ഒരു ട്രോജന്‍ കുതിര ആയിരുന്നോ ?
എന്തായാലും അശ്വതിയോടു രണ്ടു കാര്യങ്ങളില്‍ നന്ദിയുണ്ട്. എ.എ.പിയുടെ പ്രവര്‍ത്തനങ്ങളെ പാടെ താമസ്കരിച്ചിരുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ എ.എ.പിയെ പറ്റി പേനയുന്താനും നാവനക്കാനും തുടങ്ങി.....ഇകഴ്ത്താനാണെങ്കിലും....
രണ്ടാമതായി നിങ്ങള്‍ ഇപ്പോള്‍ ഇതെല്ലം വിളിച്ചു പറഞ്ഞു ഇറങ്ങിയത് നന്നായി. അല്ലാതെ കൊല്ലം സ്ഥാനാര്‍ത്ഥിത്വം ഏറ്റെടുത്തിട്ടു തിരിഞ്ഞെടുപ്പിനു മുന്‍പ് ഈ പണി ചെയ്തിരുന്നെങ്കില്‍ പാര്‍ട്ടി വല്ലാതെ പ്രതിരോധത്തില്‍ ആകുമായിരുന്നു.
അശ്വതി നായര്‍ക്ക് അയാളുടെ കര്‍മ്മ മണ്ഡലത്തില്‍ എല്ലാ വിധ വിജയങ്ങളും അനുഗ്രഹങ്ങളും ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു..... എ.എ.പി. യെ വളര്‍ത്താന്‍ സഹായിച്ചില്ലെങ്കിലും തളര്‍ത്താന്‍ കൂട്ട് നില്‍ക്കരുതേ സഹോദരീ...

NB : അശ്വതി നായര്‍ മാത്രമല്ല; സ്ഥാനമാനങ്ങളും പാര്‍ട്ടി പദവികളും എളുപ്പത്തില്‍ കരസ്ഥമാക്കി പേരെടുക്കാന്‍ വരുന്ന കള്ള ആപ്പന്മാരോടും ഇത് തന്നെയാണ് പറയാനുള്ളത്. നിങ്ങള്ക്ക് വേണ്ടി ഇന്ത്യയില്‍ ഏതാണ്ട് 1600 രാഷ്ട്രീയ പാര്‍ട്ടികള്‍ ഉണ്ട്. എന്തിനാണ് ഇതില്‍ വന്നു കുത്തി തിരിപ്പുണ്ടാക്കി നശിപ്പിക്കുന്നത്. എന്തായാലും അത്തരം പാഷണത്തില്‍ കൃമികളെ എളുപ്പം തിരിച്ചറിയാന്‍ അവര്‍ തന്നെ സഹായിക്കുന്നു എന്നത് വലിയ അനുഗ്രഹമാണ്
                     

ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക



അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

No comments:

Post a Comment