ഞാൻ വെറും പോഴൻ

Friday, 14 March 2014

സരിത എസ് നായരും മോണിക്ക ലെവിന്‍സ്കിയും ......സരിത എസ് നായര്‍ അബ്ദുള്ളക്കുട്ടി എം എല്‍ എ ക്കെതിരെ ബലാല്‍സംഗത്തിനു പോലീസില്‍ കൊടുത്ത പരാതിയുടെ പൂര്‍ണ്ണ രൂപം ഇന്നലെ ഉച്ച കഴിഞ്ഞപ്പോള്‍ മുതല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വന്നു തുടങ്ങിയിരുന്നു. വൈകുന്നേരമായപ്പോഴേക്കും ആയമ്മയുടെ തൃക്കൈ കൊണ്ട് എഴുതിയതിന്റെ സ്കാന്‍ ഇമേജ് ആണെന്ന് പറഞ്ഞു ഒരു പോസ്റ്റ്‌ സോഷ്യല്‍ മീഡിയയില്‍ കാണപ്പെട്ടിരുന്നു. പണ്ട് അമേരിക്കയില്‍ മോണിക്ക ലെവിന്‍സ്കി ബില്‍ ക്ലിന്റന്റെ കയ്യില്‍ നിന്ന് അനുഭവിച്ച പീഡനങ്ങളുടെ നേര്‍ വിവരണം പ്രസിദ്ധീകരിക്കപ്പെട്ടതിനു ശേഷം അതേ നിലവാരത്തില്‍ ജനശ്രദ്ധയാകര്‍ഷിച്ച വിവരണം ഇതാവാനേ തരമുള്ളൂ. വിവരണം അനുസ്സരിച്ച് ആ രംഗങ്ങള്‍ ഒന്ന് മനസ്സില്‍ കണ്ടാല്‍ പഴയ മലയാള സിനിമയിലെ ബാലന്‍ കെ നായര്‍, ജയഭാരതി സീക്വന്‍സുകള്‍ തെളിഞ്ഞു വരും. ഇന്നത്തെ മംഗളം പത്രം ഇതിന്റെ സഭ്യമായ പൂര്‍ണ്ണ വിവരണം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈയിടെ പറഞ്ഞു കേട്ടത് അനുസ്സരിച്ച് ബലാല്‍സംഗത്തിനു കേസ്സെടുക്കണമെങ്കില്‍ തെളിവ് വേണമെന്നാണ്. അത് മദാമ്മമാര്‍ക്ക് മാത്രമേ ബാധകവുകയുള്ളോ എന്ന് ഇനിയും വ്യക്തമാവാനുണ്ട്.

അന്വേഷണം നടത്താനുണ്ട്. അന്വേഷണം ഐ ജി യെ ഏല്‍പ്പിച്ചിട്ടുണ്ട്. അന്വേഷണ റിപ്പോര്‍ട്ട്‌ നാളെ കഴിഞ്ഞു മറ്റെന്നാള്‍ വരും. റിപ്പോര്‍ട്ട്‌ പഠിച്ചതിനു ശേഷം നിയമ വിദഗ്ദന്‍മാരുടെ ഉപദേശം കിട്ടിയ ശേഷം അഡ്വക്കേറ്റ് ജനറലുമായി ആലോചിച്ചു ആഭ്യന്തര വകുപ്പുമായി ചര്‍ച്ച ചെയ്ത ശേഷം കൂടുതല്‍ നടപടികള്‍ എടുക്കുന്നതിനെപ്പറ്റി ഗവണ്‍മെന്റ് ഗൌരവമായി ആലോചിച്ചു കൊണ്ടിരിക്കുകയാണെന്ന് മുഖ്യന്‍ ഇത് വരെ പറഞ്ഞില്ല.

ചേച്ചി വെളിപ്പെടുത്തി തുടങ്ങിയിട്ടേ ഉള്ളൂ. അക്ഷരമാലാക്രമത്തില്‍ നോക്കിയാല്‍ അ അല്ലെങ്കില്‍ A യിലാണ് അബ്ദുള്ളക്കുട്ടി എന്ന പേര് വരുന്നത്. തുടര്‍ന്ന് വെളിപ്പെടുമ്പോള്‍ ആരുടെയൊക്കെ മുഖം മൂടികള്‍ അഴിഞ്ഞു വീഴുമോ എന്തോ ? പഴയ പെന്‍ ബുക്സ്‌ ആയിരുന്നു മോണിക്കയുടെ വെളിപ്പെടുത്തലുകള്‍ മൊഴി മാറ്റി മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്. ഇനി സരിത ചേച്ചിയുടെ വെളിപ്പെടുത്തലുകള്‍ ഇറക്കി പണം വാരാന്‍ പോകുന്നത് ആരാണാവോ ?


ഈ ബ്ലോഗിലെ പുതിയ പോസ്റ്റുകള്‍ ലഭിക്കാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
അല്ലെങ്കില്‍  താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്തിട്ടു ആ ഫേസ്‌ബുക്ക് പേജ് ലൈക്‌ ചെയ്യുക

2 comments: